| Thursday, 24th September 2015, 4:06 pm

"എനിക്ക് ഉത്കണ്ഠയുണ്ട്; പക്ഷേ അത് എന്റെ സുരക്ഷയെ കുറിച്ചോര്‍ത്തല്ല" : നിഖില്‍ വാഗ്‌ലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാമൂഹ്യ പ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരയെ കൊലപ്പെടുത്തിയ തീവ്ര വലതുപക്ഷ ഹിന്ദുത്വ വിഭാഗമായ സനാതന്‍ സന്‍സ്തയുടെ അടുത്ത ലക്ഷ്യം നിഖില്‍ വാഗ്‌ലെയാണ്. ഈ സംഘടനയില്‍ നിന്ന് നിഖിലിന് വധഭീഷണി ലഭിച്ചിട്ടുണ്ട്.

സനാതന്‍ സന്‍സ്തയെ പോലെ തന്നെ ഹിന്ദുരാഷ്ട്ര സമിതി എന്ന സംഘടനയ്ക്കും ഹിന്ദു സംസ്ഥാനത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന അജണ്ടയാണ് ഉള്ളത്.

എനിക്ക് ഉത്കണ്ഠയുണ്ട്. പക്ഷേ അത് എന്റെ സുരക്ഷിതത്വത്തെ കുറിച്ചോര്‍ത്തിട്ടല്ല. മറിച്ച് എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്നോടിയായി ജനാധിപത്യപരമായ വാദപ്രതിവാദങ്ങള്‍ നടത്താന്‍ സാധിക്കാത്തതിനെ കുറിച്ച് ആലോചിച്ചിട്ടാണ്. വിഖ്യാതനായ മറാത്തി പത്രപ്രവര്‍ത്തകന്‍ നിഖില്‍ വാഖ്‌ലെയുടെ വാക്കുകളാണിത്.

സാമൂഹ്യ പ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരയെ കൊലപ്പെടുത്തിയ തീവ്ര വലതുപക്ഷ ഹിന്ദുത്വ വിഭാഗമായ സനാതന്‍ സന്‍സ്തയുടെ അടുത്ത ലക്ഷ്യം  നിഖില്‍ വാഗ്‌ലെയാണ്. ഈ സംഘടനയില്‍ നിന്ന് നിഖിലിന് വധഭീഷണി ലഭിച്ചിട്ടുണ്ട്.

എന്നാല്‍ നിഖിലിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സുരക്ഷ അദ്ദേഹം നിരസിക്കുകയായിരുന്നു. “പോലീസ് സംരക്ഷണം തരാമെന്നാണ് പറയുന്നത്, എന്നാല്‍ എന്തില്‍ നിന്നാണ് സംരക്ഷണം തരുകയെന്ന് അവര്‍ പറയുന്നില്ല.”നിഖില്‍ പറയുന്നു.

സംഘടനയില്‍ നിന്നുണ്ടായ ഭീഷണിയെ കുറിച്ചും ഭീഷണി നിലനില്‍ക്കെ തന്നെ അതിനെ വകവെക്കാതെ നടത്തുന്ന പത്രപ്രവര്‍ത്തനത്തെ കുറിച്ചും നിഖില്‍ വാഗ്‌ലെ സംസാരിക്കുന്നു.

മാധ്യമ രംഗത്തെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. പന്‍സാരെ വധക്കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് അടുത്ത ലക്ഷ്യം താനാണെന്ന് പന്‍സാരെയെ കൊലപ്പെടുത്തിയ സനാതന്‍ സന്‍സ്ത നേതാവ്   സമീര്‍ ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തിയിരുന്നു.

സനാതന്‍ സന്‍സ്തയുടെ ഹിറ്റ് ലിസ്റ്റിലെ പുതിയ പേര് താങ്കളുടേതാണെന്ന വിവരം പോലീസ് എപ്പോഴാണ് പറയുന്നത്?

പോലീസ് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. മാധ്യമ രംഗത്തെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. പന്‍സാരെ വധക്കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് അടുത്ത ലക്ഷ്യം താനാണെന്ന് പന്‍സാരെയെ കൊലപ്പെടുത്തിയ സനാതന്‍ സന്‍സ്ത നേതാവ്   സമീര്‍ ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തിയിരുന്നു.

സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഫോണില്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നാണ് ഗെയ്ക്ക്‌വാദ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ച സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥര്‍ എന്നെ കാണാന്‍ വന്നിരുന്നു. പക്ഷേ എന്തിനാണ് എനിക്ക് സംരക്ഷണം നല്‍കാനുള്ള വാഗ്ദാനം തന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചില്ല.

അടുത്തപേജില്‍ തുടരുന്നു

ഇത് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കി. ആരെയും ഭയപ്പെടാതെ സ്വതന്ത്രമായുള്ള വാദപ്രതിവാദങ്ങള്‍ ഈ രാജ്യത്ത് നടത്താനുള്ള സാഹചര്യം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം ഇവിടുത്തെ ഭരണകൂടത്തിനാണ്. തന്റെ സുരക്ഷയ്‌ക്കെന്ന് പറഞ്ഞ് ഒരു പോലീസുകാരനെ ഓഫീസിലേക്ക് അയയ്ക്കും അദ്ദേഹം ഒറ്റയ്ക്ക് താഴത്തെ നിലയില്‍ ഇരിക്കും. ഞങ്ങള്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ നിലയിലും ആയിരിക്കും

പോലീസ് സംരക്ഷണം എന്തുകൊണ്ടാണ് വേണ്ടെന്ന് വെച്ചത്?

പോലീസ് സംരക്ഷണം എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. അന്ന് ഞാന്‍ അപ് ല മഹാനഗര്‍ എന്ന പത്രത്തില്‍ എഡിറ്ററായി ജോലി ചെയ്യുന്നുണ്ടായിരുന്നു, ഐ.ബി.എന്‍ ലോക്മത് ചാനലിലെ അവതാരകനുമായിരുന്നു. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. ഒരു ഫോര്‍മാലിറ്റി എന്ന നിലയിലായിരുന്നു പോലീസിന്റെ സംരക്ഷണം. എനിക്ക് പല കാര്യങ്ങളിലും ഉത്കണ്ഠ ഉണ്ടായിരുന്നു. എന്നാല്‍ അത് എന്റെ എന്റെ സുരക്ഷയെ കുറിച്ച് ആലോചിച്ചിട്ടായിരുന്നില്ല, മറിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ജനാധിപത്യപരമായ വാദപ്രതിവാദങ്ങള്‍ ഈ രാജ്യത്ത് നടത്താന്‍  സാധിക്കാത്തതിനെ കുറിച്ച് ആലോചിച്ചിട്ടായിരുന്നു.

ഇത് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കി. ആരെയും ഭയപ്പെടാതെ സ്വതന്ത്രമായുള്ള വാദപ്രതിവാദങ്ങള്‍ ഈ രാജ്യത്ത് നടത്താനുള്ള സാഹചര്യം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം ഇവിടുത്തെ ഭരണകൂടത്തിനാണ്. തന്റെ സുരക്ഷയ്‌ക്കെന്ന് പറഞ്ഞ് ഒരു പോലീസുകാരനെ ഓഫീസിലേക്ക് അയയ്ക്കും അദ്ദേഹം ഒറ്റയ്ക്ക് താഴത്തെ നിലയില്‍ ഇരിക്കും. ഞങ്ങള്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ നിലയിലും ആയിരിക്കും

ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തോടെ മതാതിഷ്ഠിതമായ ഒരു രാജ്യത്തെ വളര്‍ത്തിക്കൊണ്ടു വരാനുള്ള അവരുടെ അജണ്ടയെ ഞാന്‍ എതിര്‍ത്തിരുന്നു. സനാതന്‍ സന്‍സ്തയെ പോലെ തന്നെ ഹിന്ദുരാഷ്ട്ര സമിതി എന്ന സംഘടനയ്ക്കും ഹിന്ദു സംസ്ഥാനത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന അജണ്ടയാണ് ഉള്ളത്.

എന്തുകൊണ്ടായിരിക്കാം സനാതന്‍ സന്‍സ്തയുടെ ഹിറ്റ് ലിസ്റ്റില്‍ താങ്കളുടെ പേര് വന്നത്?

ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തോടെ മതാതിഷ്ഠിതമായ ഒരു രാജ്യത്തെ വളര്‍ത്തിക്കൊണ്ടു വരാനുള്ള അവരുടെ അജണ്ടയെ ഞാന്‍ എതിര്‍ത്തിരുന്നു. സനാതന്‍ സന്‍സ്തയെ പോലെ തന്നെ ഹിന്ദുരാഷ്ട്ര സമിതി എന്ന സംഘടനയ്ക്കും ഹിന്ദു സംസ്ഥാനത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന അജണ്ടയാണ് ഉള്ളത്.

സന്‍സ്തയുടെ സഹോദര സ്ഥാപനം എന്ന ബാനറിന് കീഴിലാണ് അവരെല്ലാം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ നിലവിലെ സംസ്‌ക്കാരത്തെ മായ്ച്ചു കളയാനാണ് അവര്‍ ശ്രമിക്കുന്നത്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ആവശ്യം. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന് പ്രതിജ്ഞയെടുത്തവരാണ് അവര്‍.

സനാതന്‍ സന്‍സ്തയെ പോലൊരു സംഘടനയുടെ സ്വഭാവം തന്നെ നിയമവിരുദ്ധമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി സനാതന്‍ സന്‍സ്തയില്‍ നിന്നും എനിക്ക്  അധിക്ഷേപപരമായ നിരവധി കോളുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്. ആരും അവരുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് അതിന്റെ കാരണം. വിമര്‍ശനപരമായ കാര്യങ്ങള്‍ അവര്‍ സ്വീകരിക്കില്ല.  സനാതന്‍ സന്‍സ്ത പ്രതിനിധിയുമായി ചാനല്‍ ചര്‍ച്ചയ്ക്കിടെ എനിക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഡോ. നരേന്ദ്ര ദാബോല്‍ക്കറിനെ പോലുള്ള വ്യക്തികളുമായുള്ള ചര്‍ച്ചകളും അന്ന് ചാനലില്‍ ഉണ്ടായിട്ടുണ്ട്.

അടുത്തപേജില്‍ തുടരുന്നു

മഹാരാഷ്ട്രയിലെ അനാചാരങ്ങള്‍ക്കെതിരെയുള്ള ബില്ലിനെ കുറിച്ച് 2011ല്‍ ടിവി ഷോ ചെയ്തിരുന്നു. ഈ ബില്ലിനെ ഞാന്‍ പൂര്‍ണമായും പിന്തുണച്ചിരുന്നു. ഈ ബില്ല് പ്രഖ്യാപിച്ച് നാലാമത്തെ ദിവസമാണ് ദബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്. പരിപാടിക്കിടയില്‍ സനാതന്‍ സന്‍സ്ത അംഗം പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങി പോവുകയും ചെയ്തു. ഇതില്‍ നിന്നും തന്നെ അവരുടെ സംസ്‌ക്കാരം വ്യക്തമാകും. ഇപ്പോഴും ഞാന്‍ അവരുടെ രീതികളെ എതിര്‍ക്കുന്നു.

നരേന്ദ്ര ദബോല്‍ക്കര്‍

എന്റേയും എനിക്കൊപ്പമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തനകനായ കുമാര്‍ കേത്കറിനേയും കുറിച്ച് ഹിന്ദു ദ്രോഹികള്‍ എന്ന പേരില്‍ അവരുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ ലേഖനങ്ങള്‍ അച്ചടിച്ചു. 2013 ല്‍ ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇവരെ കുറ്റപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ചാനലില്‍ ഒരു സ്റ്റോറി അവതരിപ്പിച്ചിരുന്നു. അതിന് ശേഷം സനാതന്‍ സന്‍സ്തയില്‍ നിന്നും നിരന്തരമായ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സമീര്‍ ഗെയ്ക്ക് വാദ് അറസ്റ്റിലായപ്പോള്‍ അയാളെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഞാന്‍ ട്വിറ്ററില്‍ ഇട്ടിരുന്നു. അതിന് ശേഷം സനാതന്‍ പ്രഭാത് വഴി എനിക്കായുള്ള അപായ മുന്നറിയിപ്പും അവര്‍ നല്‍കി.

ദാബോല്‍ക്കറിനും പന്‍സാരയ്ക്കും സംഭവിച്ചതുപോലെ തന്നെ താങ്കളേയും ചിലര്‍ അപായപ്പെടുത്തുമെന്ന ഭയം ഇപ്പോഴുണ്ടോ?

എനിക്ക് ഒരു ഭയവുമില്ല. എന്റെ മാധ്യമപ്രവര്‍ത്തനം ഞാന്‍ തുടരുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള ഭീഷണികള്‍ ഞാന്‍ ആദ്യമായല്ല നേരിടുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ക്രിമിനലുകളും ശിവസേന പ്രവര്‍ത്തകരും എന്നെ പലവട്ടം ഉപദ്രവിച്ചിട്ടുണ്ട്,. ഇതുകൊണ്ടൊന്നും മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ല.

ഗോവിന്ദ പന്‍സാരെ കൊല്ലപ്പെട്ടപ്പോഴും അതില്‍ പ്രതിയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനായ ഗെയ്ക്‌വാദിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. ഗെയ്ക്‌വാദ് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് സന്‍സ്ത അംഗീകരിച്ചെങ്കിലും കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നായിരുന്നു അവരുടെ വാദം.

കല്‍ബുര്‍ഗി & പന്‍സാരെ

എനിക്ക് വേണ്ടത് ജനങ്ങളുടെ സംരക്ഷണമാണ്. ഈ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളില്‍ നിന്നും ഈ സ്വാതന്ത്ര്യം എടുത്തു കളയാന്‍ സാനാതന്‍ സന്‍സ്തയ്ക്ക് എന്താണ് അവകാശം, ആരാണ് അവര്‍? സനാതന്‍ സന്‍സ്തയ്‌ക്കെതിരെ ഗോവ സര്‍ക്കാര്‍ നടപടി എടുത്തേ മതിയാവൂ.

ഇത്തരം ഓര്‍ഗനൈസേഷനുകള്‍ വളര്‍ന്നു വരുമ്പോഴുണ്ടാകുന്ന അപകടങ്ങളെ കുറിച്ച്?

സന്‍സ്തയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം എന്തുകൊണ്ടാണ് പോലീസ് അവസാനിപ്പിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കര്‍ണാടകയിലുള്ള ശ്രീരാമ സേനയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. സന്‍സ്തയുടെ അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനാണ് അത്. ആത്മീയകാര്യങ്ങളാണ് ചെയ്യുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ബോംബ് ഉണ്ടാക്കുന്നതാണോ ആത്മീയപ്രവര്‍ത്തനം?

2008, 2009 കളില്‍ നവി മുംബൈയിലെ വാഷി, പന്‍വേല്‍ എന്നിവിടങ്ങളിലും താണെയിലും ഗോവയിലും നടന്ന സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ സനാതന്‍ സന്‍സ്തയാണെന്നായിരുന്നു ഗോവ പൊലീസ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) എന്നീ ഏജന്‍സികളുടെ കണ്ടത്തെല്‍.

ഗോവിന്ദ പന്‍സാരെ കൊല്ലപ്പെട്ടപ്പോഴും അതില്‍ പ്രതിയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനായ ഗെയ്ക്‌വാദിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. ഗെയ്ക്‌വാദ് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് സന്‍സ്ത അംഗീകരിച്ചെങ്കിലും കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നായിരുന്നു അവരുടെ വാദം.

അടുത്തപേജില്‍ തുടരുന്നു

സന്‍സ്തയെയും അത്തരത്തിലുള്ള എല്ലാ സംഘടനകളേയും ബി.ജെ.പി സര്‍ക്കാര്‍ നിരോധിക്കണം. അവര്‍ ആരുടേയെങ്കിലും സമ്മര്‍ദ്ദത്തിന് കീഴിലാണെങ്കില്‍ ഒരിക്കലും ഇത് ചെയ്യാന്‍ സാധിക്കില്ല, ഇത്തരം സംഘടനകളുടെ സ്ഥാപകരെ കുറിച്ച് ഇവര്‍ എന്താണ് അന്വേഷിക്കാത്തത്? സന്‍സ്തയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ഇത്തരം സംഘടനകളെ നിരോധിക്കണമെന്നതാണോ താങ്കളുടെ ആവശ്യം?

അതെ. സന്‍സ്തയെയും അത്തരത്തിലുള്ള എല്ലാ സംഘടനകളേയും ബി.ജെ.പി സര്‍ക്കാര്‍ നിരോധിക്കണം. അവര്‍ ആരുടേയെങ്കിലും സമ്മര്‍ദ്ദത്തിന് കീഴിലാണെങ്കില്‍ ഒരിക്കലും ഇത് ചെയ്യാന്‍ സാധിക്കില്ല, ഇത്തരം സംഘടനകളുടെ സ്ഥാപകരെ കുറിച്ച് ഇവര്‍ എന്താണ് അന്വേഷിക്കാത്തത്? സന്‍സ്തയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. നമുക്ക് സിമി എന്ന സംഘടനയെ നിരോധിക്കാന്‍ സാധിച്ചു. അതിന് ശേഷമാണ് സനാതന്‍ സന്‍സ്തയെ പോലൊരു ഗ്രൂപ്പ് അതിന്റെ സ്ഥാനം ഇവിടെ കണ്ടെത്തിയത്.

മതേതരമായ ഒരു ചായ്‌വ് കെട്ടിച്ചമച്ചു നടക്കുന്ന കോണ്‍ഗ്രസ് സന്‍സ്തയെ പോലൊരു സംഘടനയെ നിരോധിക്കാന്‍ തയ്യാറാവില്ല, യഥാര്‍ത്ഥത്തില്‍ ഇത് അബദ്ധമല്ലേ?

ഹിമാലയത്തോളം വലിയ അബദ്ധമാണ് അത്. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ സനാതന്‍ സന്‍സ്തയെ കുറിച്ച് 1000 പേജ് അടങ്ങുന്ന ഒരു കേസ് ഫയല്‍ കേന്ദ്ര ഗവര്‍മെന്റിന് അയച്ചിരുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കയ്യില്‍ സന്‍സ്തയ്‌ക്കെതിരായ വ്യക്തമായ തെളിവ് 2011 ല്‍ തന്നെ ലഭിച്ചിരുന്നെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു? എന്തുകൊണ്ടാണ് ആ കേസ് അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതിരുന്നത്? സന്‍സ്തയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാതിരുന്നത്.

പന്‍സാരെയ്ക്കും ദാബോല്‍ക്കറിനും എം.എം കല്‍ബര്‍ഗിക്കും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നറിയാന്‍ മധ്യവര്‍ഗത്തിന് താത്പര്യമില്ല. സന്‍സ്തയെപ്പോലുള്ള സംഘടനയെ സമൂഹം തന്നെ വിലക്കണം. നമുക്ക് വേണ്ടത് ഇതിനെയെല്ലാം എതിര്‍ക്കുന്ന എ.എന്‍.എസ്(Andhashradha Nirmulan Samiti)പോലുള്ള പ്രൊവോക്കേറ്റീവ് സംഘടനകളെയാണ്.

സമൂഹം തന്നെ സന്‍സ്തയെ അഴിക്കുള്ളിലാക്കമെന്നാണോ?

പന്‍സാരെയ്ക്കും ദാബോല്‍ക്കറിനും എം.എം കല്‍ബര്‍ഗിക്കും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നറിയാന്‍ മധ്യവര്‍ഗത്തിന് താത്പര്യമില്ല. സന്‍സ്തയെപ്പോലുള്ള സംഘടനയെ സമൂഹം തന്നെ വിലക്കണം. നമുക്ക് വേണ്ടത് ഇതിനെയെല്ലാം എതിര്‍ക്കുന്ന എ.എന്‍.എസ്(Andhashradha Nirmulan Samiti)പോലുള്ള പ്രൊവോക്കേറ്റീവ് സംഘടനകളെയാണ്.

ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള ചില ആചാരവ്യവഹാരങ്ങളെ യഥാര്‍ത്ഥത്തില്‍ എതിര്‍ക്കുകയാണ് താങ്കള്‍ ചെയ്യുന്നത്, ഇത് സന്‍സ്തയ്ക്ക് താങ്കളോടുള്ള വിദ്വേഷം വര്‍ദ്ധിപ്പിക്കില്ലേ?

ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, ക്ഷമയും സഹിഷ്ണുതയും പഠിപ്പിച്ചാണ് രക്ഷിതാക്കള്‍ എന്നെ വളര്‍ത്തിയത്. എന്നാല്‍ സഹിഷ്ണുതയ്‌ക്കെതിരായ കാര്യങ്ങളാണ് സന്‍സ്ത ചെയ്യുന്നത്. അവര്‍ ഉപദേശിക്കുന്നതും പഠിപ്പിക്കുന്നതും തീവ്രവാദവും ആക്രമണവുമാണ്. മതേതരമായ ഒരു രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് എതിരായുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. സനാതന്‍ സന്‍സ്തയും ഹിന്ദു ജന്‍ജാഗ്രതി സമിതിയും ഹിന്ദു രാഷ്ട്ര സേനയും നിരോധിച്ചില്ലെങ്കില്‍ അധികം വൈകാതെ തന്നെ ഇന്ത്യ പാക്കിസ്ഥാനായി മാറുമെന്നേ എനിക്ക് പറയാനുള്ളൂ.

കടപ്പാട് : മുംബൈ മിറര്‍

Latest Stories

We use cookies to give you the best possible experience. Learn more