ഇനി സിനിമയിലും: മീന കന്തസാമി സംസാരിക്കുന്നു.
Discourse
ഇനി സിനിമയിലും: മീന കന്തസാമി സംസാരിക്കുന്നു.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2014, 11:07 am

കവി, സാമൂഹിക പ്രവര്‍ത്തക, എഴുത്തുകാരി തുടങ്ങിയ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മീന കന്തസാമിയുടെ മറ്റൊരു വേഷപ്പകര്‍ച്ചയാണ് ഇനി നമ്മള്‍ കാണാനിരിക്കുന്നത്.മലയാളസിനിമയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടഡ് സിനിമയായ “ഒരാള്‍പ്പൊക്കം” എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണിവര്‍.


line

ഫേസ് ടു ഫേസ് / മീന കന്തസാമി

മൊഴിമാറ്റം / വീണ ചിറക്കല്‍

line

സാമൂഹിക സാംസ്‌കാരിക രംഗത്ത് ശക്തവും വ്യത്യസ്തവുമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയയാണ് മീന കന്തസാമി.

വായനക്കളരിയിലായാലും പ്രസംഗവേദിയിലായാലും ടി.വി അഭിമുഖങ്ങളിലായാലും കാഷ്വല്‍ ചാറ്റിലായാലും മീന കന്തസാമിയുടെ ഊര്‍ജസ്വലത ഒന്ന് വേറെ തന്നെയാണ്. പ്രേക്ഷകരുടെ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള, നിശ്ബ്ദരായി ഇരിക്കാനിഷ്ടപ്പെടാത്ത പ്രകൃതമാണവരുടേത്.

കവി, സാമൂഹിക പ്രവര്‍ത്തക, എഴുത്തുകാരി തുടങ്ങിയ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മീന കന്തസാമിയുടെ മറ്റൊരു വേഷപ്പകര്‍ച്ചയാണ് ഇനി നമ്മള്‍ കാണാനിരിക്കുന്നത്.

meena-kanthasami-p1--side

മലയാളസിനിമയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടഡ് സിനിമയായ “ഒരാള്‍പ്പൊക്കം” എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണിവര്‍.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മായ എന്ന പെണ്‍കുട്ടിയുടെ വേഷമാണ് മീന കന്തസാമിക്ക്.

നേരത്തെ “ഫ്രോഗ്” എന്ന ഹ്രസ്വ ചിത്രത്തിലൂടെ നിരവധി അവാര്‍ഡുകളും പ്രശംസകളും കരസ്ഥമാക്കിയ വ്യക്തിയാണ് സനല്‍കുമാര്‍ ശശിധരന്‍.

തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും കേരളത്തിലെ സ്ത്രീകളെയും മറ്റ് വിഷയങ്ങളെയും സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധി ദീപ സോമനുമായി മീന കന്തസാമി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

. സിനിമയുടെ വെള്ളിവെളിച്ചത്തെ ആദ്യമായി അഭിമുഖീകരിച്ചപ്പോഴുള്ള അനുഭവം എന്തായിരുന്നെന്ന് പറയാമോ? ഈ കഥാപാത്രത്തെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും?

ഇതെന്റെ ആദ്യ അനുഭവമാണ്. അത് വളരെ സന്തോഷപ്രദവുമായിരുന്നു. ഏകാകിയായി ചെയ്യുന്ന എഴുത്തുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമ എന്നത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഒരു സമ്മിശ്ര രൂപമാണ്.

meena-kanthasami-p1--side2

ഒരു കാര്യത്തെ ആവിഷ്‌കരിക്കാന്‍ ഒരുപാട് ആളുകള്‍ മുന്നോട്ട് വന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ച്ച എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

ഓപ്പണ്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന രണ്ട് ദമ്പതികളുടെ ജീവിതത്തില്‍ ടെന്‍ഷന്‍സ് ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

വളരെയധികം മാമൂല്‍പ്രകാരമുള്ളതല്ല മറിച്ച് വിചിത്രമായ അല്ലെങ്കില്‍ അയാഥാര്‍ത്ഥമായ ഒരു കഥയാണിത്. കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മായ എന്ന കഥാപാത്രത്തെ നിര്‍വ്വചിച്ച രീതി എനിക്ക് വളരെയധികം ഇഷ്ടമായി.

കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്ന മായ നയോപായത്തിലൂടെ വഴങ്ങുന്നവളല്ല.തന്റെ മനസിനോട് തന്നെ സംസാരിച്ച് സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവളാണവള്‍.

ആത്മാഭിമാനം അങ്ങേയറ്റമുള്ള മായ എന്ന കഥാപാത്രം വളരെ ശക്തയായ സ്ത്രീ കഥാപാത്രമാണ്.

. സിനിമയില്‍ ജനങ്ങള്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ അല്ലെങ്കില്‍ ക്രൗഡ് ഫണ്ടഡ് സിനിമകള്‍ എന്നിവ ഫോര്‍മുലയിലധിഷ്ഠിതമായ സിനിമാ വ്യവസായത്തില്‍ സ്ഥാനം കണ്ടെത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ജനങ്ങളുടെ സിനിമ എന്നത് മണിക്കൂറിന്റെ ആവശ്യമാണ്. ജോണ്‍ എബ്രഹാമിനെക്കുറിച്ചും കൂട്ടായ സിനിമാ നിര്‍മ്മാണത്തിന്റെ പാരമ്പര്യത്തെക്കുറിച്ചുമെല്ലാം നമ്മള്‍ ഇടക്കിടെ സംസാരിക്കാറുണ്ട്.

എന്നാല്‍ എങ്ങനെ വിജയിപ്പിക്കാം പണമുണ്ടാക്കാം എന്നതെല്ലാം നിശ്ചയിക്കുന്ന ഫോര്‍മുലകുരുക്കില്‍ പെട്ടിരിക്കുകയാണ് ഇന്നത്തെ സിനിമ.

നിങ്ങള്‍ക്ക് കലാപരമായി ഏകീകരിക്കാനുള്ള കഴിവും തീര്‍ത്തും സൗന്ദര്യാത്മകമായ ഗുണവും ഉണ്ടായേക്കാം. പക്ഷേ മറുവശത്ത് കഥ വിരസമായിത്തീരും. തുടര്‍ന്നുള്ള പ്രക്രിയയിലാണ് കലയുടെ സ്ഥാനം.

യുട്യൂബ്, ഇന്റര്‍നെറ്റ് പോലുള്ള ഘടകങ്ങള്‍ എഴുത്തില്‍ ഒരു തരത്തിലുള്ള ജനാധിപത്യവല്‍ക്കരണം കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള സിനിമാ നിര്‍മ്മാണവും സ്വീകാര്യമായ സ്ഥാനത്തെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 

അടുത്തപേജില്‍ തുടരുന്നു


മസാലദോശ കഴിക്കാന്‍ സുഹൃത്തിനൊപ്പം പോയാല്‍ ഗള്‍ഫിലെ ഭര്‍ത്താവ് വിളിച്ച് ചോദിക്കും എനിക്കറിയാം നീ മസാല ദോശ കഴിക്കുകയല്ലേ എന്ന്. കാരണം വിശ്വാസ്യനായ ആരോ അക്കാര്യം അപ്പോള്‍ വിളിച്ച് പറഞ്ഞിരിക്കും.ഇത്തരത്തിലുള്ള സദാചാര കാവലും സദാചാര പോലീസുമാണവരെ പല കാര്യങ്ങളില്‍ നിന്നും അടിച്ചമര്‍ത്തുന്നത്.


meena-kanthasami-SEC


. നിങ്ങളൊരു കലഹക്കാരിയായ / തീപ്പൊരി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമാണ്. സിനിമയിലെ കഥാപാത്രം താങ്കളെപ്പോലെയാണോ?

ഞാന്‍ അവളെ മനസിലാക്കിയോ എന്ന് ചോദിച്ചാല്‍ അതെ, എന്നാല്‍ ഞാന്‍ അവളാണോ എന്ന് ചോദിച്ചാല്‍ അല്ല. ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും രണ്ട് ഉപഗ്രഹങ്ങളിലിരിക്കുന്നവരാണ്.

ഉദാഹരണത്തിന് സ്വകാര്യ ബന്ധങ്ങളില്‍/ പേഴ്‌സണല്‍ ബന്ധങ്ങളില്‍ ഞാന്‍ അങ്ങേയറ്റം ഡിപ്ലോമാറ്റിക് ആണ്.ടെന്‍ഷനുകള്‍ ഒഴിവാക്കാനായി പരമാവധി ശ്രമിക്കും.

എന്നാല്‍ മായ അങ്ങനെയല്ല. അഭിനയിക്കുമ്പോള്‍ ഞാന്‍ പതിവായി എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുമായിരുന്നു ഞാന്‍ മായ അല്ല എന്ന്.അവള്‍ സംവിധായകന്റെ സൃഷ്ടിയാണ് അതുകൊണ്ട് തന്നെ ഞാന്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്.

ഉദാഹരണത്തിന് മുടി കെട്ടിവക്കാനിഷ്ടമില്ലാത്തയാളാണ് ഞാന്‍. എന്നാല്‍ സിനിമയില്‍ പോനിടെയില്‍ മോഡലില്‍ കെട്ടിവക്കണം.

സാധാരണ മേക്ക്-അപ് ചെയ്യുന്ന വീട്ടിലായിരിക്കുമ്പോള്‍ പോലും കണ്‍മഷി ഉപയോഗിക്കുന്നയാളാണ് ഞാന്‍. മറിച്ചായാല്‍ ഞാന്‍ കിടക്കയ്ക്ക് പുറത്താണെന്ന് എനിക്ക് തോന്നില്ല.

. എഴുത്തുകാരി, സാമൂഹിക പ്രവര്‍ത്തക, കവി  എന്നിങ്ങനെ സവിശേഷ വ്യക്തിത്വങ്ങള്‍ക്കുടമയാണ് താങ്കള്‍. ഏതുമായാണ് കൂടുതല്‍ ബന്ധപ്പെട്ട് കിടക്കുന്നത്?

ഈ ചോദ്യം ഒരുപാട് തവണ പലരും എന്നോട് ചോദിച്ചിട്ടുള്ളതാണ്. ഞാന്‍ ഞാനാണ്. തീര്‍ച്ചയായും എഴുത്ത് എന്റെ ജീവിതത്തിലെ പ്രധാന കാര്യമാണ്.

ചില സമയങ്ങളില്‍ നിശബ്ദത എന്നത് വളരെ മൂല്യമുള്ളതാണ്. നിങ്ങള്‍ മൂകയായിരിക്കരുത് എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളിലാണ്  ഞാന്‍ പ്രതിഷേധങ്ങളിലും രാഷ്ട്രീയ പ്രസ്താവനകളിലുമൊക്കെ സജീവയാകുന്നത്. എന്നാല്‍ പൂര്‍ണ്ണമായി ഏതും എന്നെ ബാധിക്കാറില്ല.

. നിങ്ങളുടെ വര്‍ക്കുകള്‍ ഭൂരിഭാഗവും ഫെമിനിസത്തിലധിഷ്ഠിതമാണ്. കേരളത്തിലെ ചെറുപ്പക്കാരായ യുവതികളെക്കുറിച്ച് എന്തെങ്കിലും രസകരമായ നിരീക്ഷണങ്ങള്‍?

ചെന്നൈയെക്കാള്‍ കൂടുതല്‍ ഞാന്‍ സമയം ചിലവഴിക്കുന്നത് കേരളത്തിലാണ്. ആദ്യമായി, കേരളത്തിലെ സ്ത്രീകളെ ഒരേ മൈതാനത്തിലുള്ളവരായി താരതമ്യപ്പെടുത്താനാവില്ല. സംസ്‌കാരം പൂര്‍ണ്ണമായും ഭിന്നജാതീയമല്ലെന്ന് മാത്രമല്ല ഓരോരുത്തര്‍ക്കും വിശിഷ്ടമായ പോരാട്ടവുമുണ്ട്.

ഇവിടുത്തെ സെക്‌സ് റേഷ്യോ തീര്‍ച്ചയായും

meena-kanthasami-SEC-SL

മികച്ചതാണ്. ഒന്നുമില്ലെങ്കിലും ഇവിടെ പെണ്‍കുട്ടികളെ കൊല്ലുന്നില്ലല്ലോ.

പക്ഷേ പാട്രിയാര്‍ക്കി അഥവാ പു

രുഷാധിപത്യ സമൂഹമാണിവിടുത്തേത്. അത് വളരെ ആഴത്തിലുമാണ്.

ഇവിടുത്തെ പല പെണ്‍കുട്ടികളും സംസ്ഥാനത്തിന് പുറത്ത് വരെ വളരെ കുറവേ പോയിട്ടുള്ളു എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അജ്ഞത കാരണമാണത്.

മസാലദോശ കഴിക്കാന്‍ സുഹൃത്തിനൊപ്പം പോയാല്‍ ഗള്‍ഫിലെ ഭര്‍ത്താവ് വിളിച്ച് ചോദിക്കും എനിക്കറിയാം നീ മസാല ദോശ കഴിക്കുകയല്ലേ എന്ന്. കാരണം വിശ്വാസ്യനായ ആരോ അക്കാര്യം അപ്പോള്‍ വിളിച്ച് പറഞ്ഞിരിക്കും.

ഇത്തരത്തിലുള്ള സദാചാര കാവലും സദാചാര പോലീസുമാണവരെ പല കാര്യങ്ങളില്‍ നിന്നും അടിച്ചമര്‍ത്തുന്നത്.

കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യ