നരോദ പാട്യ കേസില്‍ ജഡ്ജിയായിരുന്ന ജോത്സ്‌ന യാഗ്‌നിക് പരാമര്‍ശിച്ച കാര്യം ഈയവസരത്തില്‍ പറയാതിരിക്കാന്‍ പറ്റില്ല: “ഇത് ഏറെ മുന്നൊരുക്കത്തോടെ നടത്തിയ ഗൂഢാലോചനയാണ്. ഗോധ്ര ട്രെയിന്‍ കത്തിക്കലിനുശേഷമുണ്ടായ സ്വഭാവിക പ്രതികരണമായി ഇതിനെ ലഘൂകരിക്കാന്‍ കഴിയില്ല.” എന്നാണ് അവര്‍ പറഞ്ഞത്.
അഭിമുഖം |മനോജ് മിത്ത:അജോയ് ആശീര്‍വാദ് |
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഏറെ പഠനങ്ങളും അന്വേഷണവും നടത്തിയ മാധ്യമപ്രവര്‍ത്തകനാണ് മനോജ് മിത്ത. “ദ ഫിക്ഷന്‍ ഓഫ് ഫാക്ട് ഫൈന്റിങ്: മോദി ആന്റ് ഗോധ്ര” എന്ന പുസ്തകത്തിലൂടെ അദ്ദേഹം തന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും പൊതുസമൂഹത്തിനു മുമ്പില്‍ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണങ്ങളുടെ നിഷ്പക്ഷമായ വിലയിരുത്തലും ഈ കാലാപങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കുള്ള പങ്കും വിശദീകരിക്കുന്ന ഈ പുസ്തകം ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു.
ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിധി വന്നുകഴിഞ്ഞു. തെളിവുകളുടെ അഭാവത്തില്‍ 36 പേരെ വെറുതെ വിട്ട നടപടി വിരല്‍ചൂണ്ടുന്നത് അന്വേഷണത്തിലെ പോരായ്മകളിലേക്കാണെന്നാണ് മിത്ത ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ ഭാഗത്തുനിന്ന് മനപൂര്‍വ്വമോ അല്ലാതെയോ ഉണ്ടായ പിഴവുകളാണ് മോദിയുള്‍പ്പെടെ ഭരണരംഗത്തുനിന്നും കൂട്ടക്കൊലയ്ക്കു ചുക്കാന്‍ പിടിച്ച ഒട്ടേറെപ്പേര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് മനോജ് അഭിപ്രായപ്പെടുന്നത്. കേസ് ആദ്യം അന്വേഷിച്ച ഗുജറാത്ത് പോലീസ് പൂര്‍ണമായും സര്‍ക്കാറിനെ സംരക്ഷിച്ചുകൊണ്ടു നീങ്ങിയപ്പോള്‍ പിന്നീടു വന്ന എസ്.ഐ.ടിക്ക് കുറേയെങ്കിലും ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു എന്നു സമാശ്വസിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അന്വേഷണ റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യങ്ങളിലൂടെ എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ അപാകതകള്‍ അദ്ദേഹം വിശദീകരിക്കുന്നു.
മനോജ് മിത്തയുമായി അജോയ് ആശിര്‍വാദ് നടത്തിയ അഭിമുഖം
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പ്രത്യേക കോടതി വിധിയെ എങ്ങനെ വിലയിരുത്തുന്നു?
2002 ഗുജറാത്ത് കലാപത്തെക്കുറിച്ച് പഠിച്ചയാളെന്ന നിലയില്‍ ആ സമയത്തെ രണ്ടു വലിയ കൂട്ടക്കൊലകളായ നരോദ പാട്യ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസുകള്‍ തമ്മില്‍ ഗൂഢാലോചന വിഷയത്തിലുള്ള വൈരുദ്ധ്യം എന്നെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 2012ല്‍ നരോദ പാട്യ കേസില്‍ ഗൂഢാലോചന കുറ്റം ശരിവെച്ചിട്ടുണ്ട്. എന്നാല്‍ നാലു വര്‍ഷത്തിനിപ്പുറം ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ ഗുഢാലോചന കുറ്റം തള്ളുകയാണുണ്ടായത്.
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ മുന്‍ കോണ്‍ഗ്രസ് എം.പി ഇസ്സാന്‍ ജാഫരിയുള്‍പ്പെടെ 69 പേരുടെ കൂട്ടക്കൊലയ്ക്കു കാരണമായ സംഘര്‍ഷം മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇവിടെ ആറു മണിക്കൂറോളം നീണ്ടു നിന്നതുകൊണ്ടുതന്നെ ഗൂഢാലോചനയില്ലെന്നത് കണ്ണുമടച്ച് വിശ്വസിക്കാനാവില്ല.
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘര്‍ഷം വ്യാപിക്കുമ്പോള്‍ പോലീസ് നിരവധി സന്ദേശങ്ങളിലൂടെ വിവരം ധരിപ്പിച്ചിട്ടും മോദി ഭരണകൂടം ഈ കൂട്ടക്കൊലകള്‍ തടയാന്‍ ഒന്നും ചെയ്തില്ലെന്നാണ് എസ്.ഐ.ടി റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ ഈ ഹിംസയുടെ സംഘാടകരും ഭരണകൂടവും തമ്മില്‍ വ്യക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകള്‍ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ എസ്.ഐ.ടിക്കു കഴിഞ്ഞില്ല. എന്നിട്ടും വൈകിയ വേളയില്‍ വന്ന ഈ വിധിന്യായത്തിലൂടെ വിചാരണക്കോടതി നമ്മളെ വിശ്വാസിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല പെട്ടെന്നുണ്ടായസംഭവമാണെന്നാണ്. അതേകാലത്തുണ്ടായ നരോദ പാട്യ കൂട്ടക്കൊല പോലെയല്ലെന്നാണ്.
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ മുന്‍ കോണ്‍ഗ്രസ് എം.പി ഇസ്സാന്‍ ജാഫരിയുള്‍പ്പെടെ 69 പേരുടെ കൂട്ടക്കൊലയ്ക്കു കാരണമായ സംഘര്‍ഷം മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇവിടെ ആറു മണിക്കൂറോളം നീണ്ടു നിന്നതുകൊണ്ടുതന്നെ ഗൂഢാലോചനയില്ലെന്നത് കണ്ണുമടച്ച് വിശ്വസിക്കാനാവില്ല.
നരോദ പാട്യ കേസില്‍ ജഡ്ജിയായിരുന്ന ജോത്സ്‌ന യാഗ്‌നിക് പരാമര്‍ശിച്ച കാര്യം ഈയവസരത്തില്‍ പറയാതിരിക്കാന്‍ പറ്റില്ല: “ഇത് ഏറെ മുന്നൊരുക്കത്തോടെ നടത്തിയ ഗൂഢാലോചനയാണ്. ഗോധ്ര ട്രെയിന്‍ കത്തിക്കലിനുശേഷമുണ്ടായ സ്വഭാവിക പ്രതികരണമായി ഇതിനെ ലഘൂകരിക്കാന്‍ കഴിയില്ല.” എന്നാണ് അവര്‍ പറഞ്ഞത്.
വിധിയില്‍ പട്ടേലിനെയും എര്‍ദയെയും കോടതി വെറുതെ വിടുകയും വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യയെ കുറ്റക്കാരനെന്നു കണ്ടെത്തുകയും ചെയ്തു. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഗുജറാത്ത് സര്‍ക്കാറിന്റെ പ്രതിനിധികളായിരുന്ന ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. നിങ്ങളുടെ അന്വേഷണത്തില്‍ ഈ മൂന്നു പ്രധാന പ്രതികള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ?
ജഡ്ജിമെന്റിന്റെ പൂര്‍ണരൂപം ഇതുവരെ കിട്ടിയിട്ടില്ലാത്ത സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ചും കുറ്റക്കാരാക്കിയതിനെക്കുറിച്ചും ഞാന്‍ ഇപ്പോള്‍ പ്രതികരിക്കാനാഗ്രഹിക്കുന്നില്ല. പക്ഷെ ഇതിനെക്കു പറയാന്‍ കഴിയും : “ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ കുറ്റംചുമത്തപ്പെട്ട ഏക പോലീസ് ഓഫീസര്‍ എര്‍ദയാണ്. ഗോധ്ര കലാപത്തിനുശേഷം ഉന്നതതല ഗൂഢാലോചന നടന്നു എന്നാരോപിച്ച് സാക്കിയ ജാഫരി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ശേഖരിച്ച തെളിവുകള്‍ മോദിവരെയുള്ള എര്‍ദയുടെ മേലുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
സാക്കിയയുടെ കേസില്‍ മോദിയെ കുറ്റവിമുക്തനാക്കിയെങ്കിലും ഗുല്‍ബര്‍ഗ് സൊസൈറ്റി കോംപ്ലക്‌സിലെ സംഘര്‍ഷവേളയില്‍ എര്‍ദയും മറ്റ് പോലീസുകാരും അവിടെ നടക്കാന്‍ സാധ്യതയുള്ള കൂട്ടക്കുരുതി സംബന്ധിച്ച് മോദിക്ക് സന്ദേശം അയച്ചിരുന്നു എന്ന് എസ്.ഐ.ടി സമ്മതിക്കുന്നുണ്ട്. ഗുല്‍ബര്‍ഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട എസ്.ഐ.ടിയുടെ തെളിവില്‍ നിന്നും അവര്‍ എര്‍ദയെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് ഗൂഢാലോചന നടത്തിയവരുടെ ഗണത്തിലായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്.
സുപ്രീം കോടതിയുടെ മേല്‍നോട്ടം അന്വേഷണത്തിനുണ്ടായിരുന്നു എന്നു പറയുന്നുണ്ടെങ്കിലും എസ്.ഐ.ടി മോദിയെ കുറ്റവിമുക്തനാക്കി. സ്വന്തം മുഖം രക്ഷിക്കാന്‍ മോദി പറയുന്ന ഒന്നും അറിഞ്ഞില്ലെന്ന കാപട്യത്തെ പൊളിക്കാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകപോലും ചെയ്തില്ല. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അക്രമം അരങ്ങേറുമ്പോള്‍ ശക്തമായ നടപടിയെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നതില്‍ തെളിവുകളുണ്ടായിരുന്നിട്ടും മോദിയെ ചോദ്യം ചെയ്തില്ല.
എസ്.ഐ.ടിയുടെ കണ്ടെത്തലുകളെ നിങ്ങള്‍ വിമര്‍ശിച്ചിരുന്നു. അവര്‍ മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കി. എസ്.ഐ.ടി പ്രധാന തെളിവുകള്‍ അവഗണിച്ചു എന്ന് നിങ്ങളുടെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു വിശദീകരിക്കാമോ?
സാക്കിയയുടെ പരാതിയില്‍ എസ്.ഐ.ടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നിരവധി വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ഒരു കാര്യമെടുക്കാം. ഗോധ്ര സംഭവത്തിനു പിന്നാലെ 2002 ഫെബ്രുവരി 28ന് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മോദി പോലീസ് ഓഫീസര്‍മാരുടെയും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമയോചിതമായി ഇടപെട്ടു എന്ന് ഒരിടത്ത് എസ്.ഐ.ടി പറയുന്നു. എന്നാല്‍ മറുവശത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ അക്രമത്തെക്കുറിച്ച് മോദിക്ക് അറിവില്ലായിരുന്നു എന്നു പറഞ്ഞ് അദ്ദേഹത്തെ എസ്.ഐ.ടി രക്ഷപ്പെടാന്‍ അനുവദിക്കുന്നുമുണ്ട്. അഞ്ചുമണിക്കൂറോളം നീണ്ട കൂട്ടക്കൊലയ്ക്കുശേഷമാണ് അദ്ദേഹം ഇതറിഞ്ഞതെന്നാണ് എസ്.ഐ.ടി പറയുന്നത്.
സുപ്രീം കോടതിയുടെ മേല്‍നോട്ടം അന്വേഷണത്തിനുണ്ടായിരുന്നു എന്നു പറയുന്നുണ്ടെങ്കിലും എസ്.ഐ.ടി മോദിയെ കുറ്റവിമുക്തനാക്കി. സ്വന്തം മുഖം രക്ഷിക്കാന്‍ മോദി പറയുന്ന ഒന്നും അറിഞ്ഞില്ലെന്ന കാപട്യത്തെ പൊളിക്കാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകപോലും ചെയ്തില്ല. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അക്രമം അരങ്ങേറുമ്പോള്‍ ശക്തമായ നടപടിയെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നതില്‍ തെളിവുകളുണ്ടായിരുന്നിട്ടും മോദിയെ ചോദ്യം ചെയ്തില്ല.
നിങ്ങളുടെ പുസ്തകത്തില്‍ പ്രധാന തെളിവുകള്‍ അവഗണിച്ചതില്‍ രാഘവനെ (എസ്.ഐ.ടി ചീഫ്) വിമര്‍ശിക്കുന്നുണ്ട്. അതിനു ചില ഉദാഹരണങ്ങള്‍ നല്‍കാനോ? എസ്.ഐ.ടി ചീഫ് എന്ന പോസ്റ്റിനു യോജിച്ചയാളല്ല അദ്ദേഹമെന്ന് ചിന്തിക്കാന്‍ കാരണമെന്താണ്? എല്ലാറ്റിനുമുപരി യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് അദ്ദേഹത്തെ എസ്.ഐ.ടി മേധാവിയായി നിയമിച്ചതും.
അന്വേഷണ തലവനായി മുന്‍ സി.ബി.ഐ മേധാവി രാഘവനെ തെരഞ്ഞെടുത്തത് സുപ്രീം കോടതിയാണ്. ഉത്തരവാദിത്തമുള്ള ഒരു ചുമതലയും വഹിക്കാന്‍ അദ്ദേഹം യോഗ്യനല്ല. കാരണം 1991ലെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ചവരുത്തിയതില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് ഒരു കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വാജ്‌പേയ് സര്‍ക്കാര്‍ അദ്ദേഹത്തെ പതിയെ പൂര്‍വ്വസ്ഥാനത്തേക്കു കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിനെതിരായ പല തെളിവുകളും ചവറ്റുകൊട്ടയില്‍ വീഴുകയാണ് ചെയ്തത്.
ആര്‍.കെ രാഘവന്‍
2002ലെ കലാപത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ യു.പി.എ സര്‍ക്കാറിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ അന്വേഷണ തലവനായി മുന്‍ സി.ബി.ഐ മേധാവി രാഘവനെ തെരഞ്ഞെടുത്തത് സുപ്രീം കോടതിയാണ്. ഉത്തരവാദിത്തമുള്ള ഒരു ചുമതലയും വഹിക്കാന്‍ അദ്ദേഹം യോഗ്യനല്ല. കാരണം 1991ലെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ചവരുത്തിയതില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് ഒരു കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വാജ്‌പേയ് സര്‍ക്കാര്‍ അദ്ദേഹത്തെ പതിയെ പൂര്‍വ്വസ്ഥാനത്തേക്കു കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിനെതിരായ പല തെളിവുകളും ചവറ്റുകൊട്ടയില്‍ വീഴുകയാണ് ചെയ്തത്.
അങ്ങനെ ഒരു രാഷ്ട്രീയ കൊലപാതകത്തിലെ വിലകുറഞ്ഞ വസ്തുതാന്വേഷണം മറ്റൊരു വിലകുറഞ്ഞ വസ്തുതാന്വേഷണത്തില്‍ കൊണ്ടെത്തി. ഇതാകട്ടെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധമുള്ളത്. എസ്.ഐ.ടിയുടെ പല നിഗമനങ്ങളും അതേ അന്വേഷണ ഏജന്‍സി കൊണ്ടുവന്ന തെളിവുകളിലൂടെ അട്ടിമറിക്കപ്പെട്ടു.
എസ്.ഐ.ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുകളിലും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടകളിലും നിരവധി ഗുരുതരമായ പൊരുത്തക്കേടുകളുണ്ട്.
ഗോധ്ര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മോദി മുസ്‌ലീങ്ങള്‍ക്കെതിരെ നടത്തിയ വിലകുറഞ്ഞ പ്രസ്താവന സംബന്ധിച്ച് സുപ്രീം കോടതിക്കു മുമ്പാകെ രണ്ടുവര്‍ഷം മുമ്പ് രാഘവന്‍ വെച്ച വിമര്‍ശനങ്ങളുടെ പൊടിപോലും 2012ല്‍ നല്‍കിയ ക്ലീന്‍ ചിറ്റില്‍ കാണാനില്ല. “ഹിന്ദു മുസ്‌ലിം വിദ്വേഷം ആളിക്കത്തുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ചില ഘടകങ്ങളെ കുറ്റപ്പെടുത്തി മോദി നടത്തിയ പ്രസ്താവന കുറ്റകരവും പ്രകോപനപരവുമാണ്.” എന്നാണ് രാഘവന്‍ ചൂണ്ടിക്കാട്ടിയത്.
അടുത്ത പേജില്‍ തുടരുന്നു
കൂട്ടക്കൊല നടക്കുന്ന സമയത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ പാണ്ഡെ സന്ദര്‍ശിച്ചിരുന്നു എന്ന ആരോപണം സംബന്ധിച്ച് എസ്.ഐ.ടി കൃത്യമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. മറ്റേതോ ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ കമ്മീഷണറാണെന്ന് അയാള്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
എന്നാല്‍ എസ്.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും യാതൊരു വിശദീകരണവുമില്ലാതെ ഈ നിരീക്ഷണം ഒഴിവാക്കിയതായി കാണുന്നു. ഇതാണ് ദേശീയ തലത്തിലേക്കു ഉയരാന്‍ മോദിക്കു വഴിതുറന്നു കൊടുത്തതും.
ആ സമയത്തെ പോലീസ് കമ്മീഷണര്‍ പി.സി പാണ്ഡെ ഗുല്‍ബര്‍ഗ് സൊസൈറ്റി സന്ദര്‍ശിക്കുകയും സഹായവാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇസ്സാന്‍ ജാഫരിയുടെ മകന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് സഹായം ചെയ്തില്ല. ഗുജറാത്ത് പോലീസിന് ഹിന്ദുത്വ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് പലരും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് എന്താണ് തോന്നുന്നത്?
കൂട്ടക്കൊല നടക്കുന്ന സമയത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ പാണ്ഡെ സന്ദര്‍ശിച്ചിരുന്നു എന്ന ആരോപണം സംബന്ധിച്ച് എസ്.ഐ.ടി കൃത്യമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. മറ്റേതോ ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ കമ്മീഷണറാണെന്ന് അയാള്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. കൂട്ടക്കൊല നടന്ന ദിവസം ഓഫീസില്‍ തന്നെയായിരുന്നു എന്ന പാണ്ഡെയുടെ വാദം സ്ഥിരീകരിക്കാന്‍ എസ്.ഐ.ടി യാതൊരു ശ്രമവും നടത്തിയില്ല. സുപ്രീം കോടതിയില്‍ രാഘവന്‍ പറഞ്ഞത് ഇതു മാത്രമാണ് : “കലാപം നടന്ന ആ ദിവസം പാണ്ഡെ അദ്ദേഹത്തിന്റെ ഓഫീസില്‍ തന്നെയാണുണ്ടായിരുന്നത്. നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടില്ല. ഓഫീസര്‍മാര്‍ക്ക് ടെലിഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കാമെന്നു തീരുമാനിക്കുകയാണ് ചെയ്തത്.”
ആദ്യഘട്ട അന്വേഷണത്തില്‍ ഗുജറാത്ത് പോലീസിന്റെ റോളിനെക്കുറിച്ച് വിശദീകരിക്കാമോ? എത്രത്തോളം രാഷ്ട്രീയ പക്ഷപാതം അതിലുണ്ടായിരുന്നു?
കലാപ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് പോലീസ് പക്ഷപാതം കാണിക്കുന്നുണ്ട് എന്നു വ്യക്തമായതുകൊണ്ടാണ് സുപ്രീം കോടതി അതിന്റെ മേല്‍നോട്ടത്തിലുള്ള എസ്.ഐ.ടിയ്ക്ക് രൂപം കൊടുത്തത്. ബി.ജെ.പിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന മുദ്രാവാക്യമായ “എല്ലാവര്‍ക്കും നീതി” യെന്നത് പച്ചക്കള്ളമാണെന്നാണ് മോദിയുടെ കീഴിലുള്ള പോലീസിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നത്.
നരോദ പാട്യ കേസില്‍, ഗുജറാത്ത് പോലീസിന്റെ അന്വേഷണം വളരെയധികം പക്ഷപാതപരമായിരുന്നു. അവര്‍ക്കു ലഭിച്ച കോള്‍ വിശദാംശങ്ങളുടെ രേഖകളെ അവഗണിച്ചു. മോദിയുടെ മന്ത്രി മായാ കൊട്‌നാനി പോലെ വളരെയധികം സ്വാധീനമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
ഒരുകൂട്ടം കേസുകള്‍ തള്ളിയശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രേരണ പ്രകാരം സുപ്രീംകോടതി ബെസ്റ്റ് ബേക്കറി കേസില്‍ ഗുജറാത്തിനു പുറത്ത് പുനര്‍വിചാരണ നടത്താന്‍ ആദ്യമായി ഉത്തരവിട്ടു. തുടര്‍ന്നാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലും കൂട്ടക്കൊലക്കേസിലും പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കിയത് മഹാരാഷ്ട്രയിലാണ്. 2008ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി ഉള്‍പ്പെടെ ഒമ്പതു കേസുകള്‍ എസ്.ഐ.ടിയെ ഏല്‍പ്പിച്ചു. എസ്.ഐ.ടിയില്‍ ഗുജറാത്തിന് അകത്തുള്ളവരും പുറത്തുള്ളവരും ഉണ്ടായിരുന്നു.
നരോദ പാട്യ കേസില്‍, ഗുജറാത്ത് പോലീസിന്റെ അന്വേഷണം വളരെയധികം പക്ഷപാതപരമായിരുന്നു. അവര്‍ക്കു ലഭിച്ച കോള്‍ വിശദാംശങ്ങളുടെ രേഖകളെ അവഗണിച്ചു. മോദിയുടെ മന്ത്രി മായാ കൊട്‌നാനി പോലെ വളരെയധികം സ്വാധീനമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
എസ്.ഐ.ടിക്ക് അന്വേഷണ ചുമതല കൈമാറിയശേഷമാണ് അവര്‍ അറസ്റ്റു ചെയ്യപ്പെടുന്നതു തന്നെ. അതും വിസില്‍ ബ്ലോവറായ പോലീസ് ഓഫീസര്‍ രാഹുല്‍ ശര്‍മ്മ കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍. ഇതിന്റെ പേരില്‍ ശര്‍മ്മയെ ഇപ്പോഴും ഗുജറാത്ത് സര്‍ക്കാര്‍ വേട്ടയാടുകയാണ്. ഉത്തരവാദിത്ത ബോധമില്ലാത്ത പാണ്ഡെയെപ്പോലുള്ള ഓഫീസര്‍മാര്‍ക്ക് പ്രമോഷനും റിട്ടയര്‍മെന്റിനുശേഷം ചുമതലകളും നല്‍കുമ്പോഴാണിത്.
കോടതിയുടെ ഇടപെടലിനെയും അതിനെ തുടര്‍ന്നുള്ള എസ്.ഐ.ടിയുടെ കണ്ടെത്തലുകളും കാരണമാണ് ഈ കുറ്റക്കാര്‍ പിടിയിലായത്. ഒമ്പതു കേസുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഒരുപക്ഷേ ഗുല്‍ബര്‍ഗ്. ഗുജറാത്ത് കലാപക്കേസുകളുടെ വിചാരണയെയും വിധിയെയും കുറിച്ച് പൊതുവെയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?
ഈ കേസല്ല ഒടുവിലത്തേത്. ഒരു എസ്.ഐ.ടി കേസിന്റെ കൂടി വിധി വരാനുണ്ട്. നരോദ ഗ്രാമുമായി ബന്ധപ്പെട്ട കേസിലാണിത്. കൊട്‌നാനിയും വി.എച്ച്.പി നേതാവ് ജയദീപ് പട്ടേലും ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ഗോധ്ര ഇരകളുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനു പകരം കൈമാറിയത് ജയദീപിനായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രാധാന്യം.
സാക്കിയയുടെ പരാതിയിലെ അന്തിമ റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി പറയുന്നത് മോദി ഗോധ്ര സന്ദര്‍ശിച്ചിരുന്നെങ്കിലും നിയമവിരുദ്ധമായി മൃതദേഹങ്ങള്‍ പട്ടേലിനു കൈമാറണമെന്നു പറയുന്ന ഔദ്യോഗിക ലെറ്ററിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു എന്നാണ്. പ്രതിഷേധം ആളിക്കത്തുമ്പോള്‍ തന്നെ മൃതദേഹം അഹമ്മദാബാദില്‍ ദഹിപ്പിക്കാന്‍ വി.എച്ച്.പി നേതാവിന് സാധിച്ചത് ഈ പിഴവുകൊണ്ടാണ്. എന്നാല്‍ ഇതിന്റെ കുറ്റം മുഴുവന്‍ ഗോധ്രയിലെ ഒരു കീഴ്ജീവനക്കാരന്റെ തലയില്‍ കെട്ടിവെക്കുകയാണുണ്ടായത്.
എസ്.ഐ.ടിയുടെ ഭാഗത്തുനിന്നു വരെ പക്ഷപാതപരമായ സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി വര്‍ഗീയ കലാപങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്ന മഹാപ്രശ്‌നത്തിന് ചെറിയൊരു പരിഹാരമെങ്കിലും കാണാന്‍ എസ്.ഐ.ടി നടത്തിയ അന്വേഷണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
സാക്ഷികള്‍ക്ക് കേന്ദ്ര പാരാമിലിറ്ററി സൈന്യത്തിന്റെ സുരക്ഷയൊരുക്കുന്നത് ഉള്‍പ്പെടെ സുപ്രീം കോടതി സ്വീകരിച്ച മുന്‍കരുതലുകളാണ് ഇതിന് കാരണം. ഗുജറാത്ത് കലാപ കേസുകളുടെ ഫലം ഇങ്ങനെയായിത്തീര്‍ന്നതില്‍ സുപ്രീം കോടതി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സുപ്രീംകോടതി അമിക്കസ് ക്യൂറി വഴിയോ മറ്റോ ആണ് എസ്.ഐ.ടിയെ നിരീക്ഷിച്ചിരുന്നതെങ്കില്‍, അന്വേഷണ സംഘത്തിന്റെ ന്യൂനത നികത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ നീതി കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഉറപ്പിക്കാന്‍ കഴിയുമായിരുന്നു.
കടപ്പാട്: ദ വയര്‍
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍