മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ മതേതരരക്തസാക്ഷികള്‍ ജന്മംകൊള്ളും. ഞാന്‍ റെഡി, നിങ്ങള്‍ക്കെന്നെയും കൊല്ലാം
Interview
മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ മതേതരരക്തസാക്ഷികള്‍ ജന്മംകൊള്ളും. ഞാന്‍ റെഡി, നിങ്ങള്‍ക്കെന്നെയും കൊല്ലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th September 2015, 4:11 pm

നൂറ്റാണ്ടുകള്‍ക്കു മുമ്പ് കന്നട സാഹിത്യത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിക്കുന്ന വചനകവിതാരീതി നിലനിന്നിരുന്നു. വചനകവിതകളെയായിരുന്നു അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആയുധമായി അവര്‍ ഉപയോഗിച്ചത്. എന്നാല്‍ പ്രാചീനമായ ആ കാലഘട്ടത്തില്‍ പോലും ഇത്തരം കവിതകളോ അതിനു പിന്നിലുണ്ടായിരുന്നവരോ ആക്രമിക്കപ്പെട്ടിട്ടില്ല.



ബംഗ്ലാദേശിന്റെ കാര്യമെടുക്കാം. അവിടെ തസ്‌ലീമ നസ്‌റിന്‍ ആക്രമിക്കപ്പെടുന്നു. അത് മതവിശ്വാസത്തിന്റെ പേരിലുണ്ടായ ആക്രമണമല്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടല്‍ നടത്തുന്നതിന്റെ ഫലമായുണ്ടായതാണ്.


ഫേസ് ടു ഫേസ്

കുരീപ്പുഴ ശ്രീകുമാര്‍
ജിന്‍സി ബാലകൃഷ്ണന്‍ & ജീജ സഹദേവന്‍


“ഞാന്‍ റെഡി…
തകരുകയാണ് തമ്പുരാനേ നിന്റെ
ഭരണകൂടം തറഞ്ഞെന്റെ ജീവിതം…
എം.എം.കല്‍ബൂര്‍ഗി, ഗോവിന്ദ്
പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍
ഇനി എത്രപേരെ വേണം ?”

എന്ന് പാടിക്കൊണ്ടാണ് “കുരീപ്പുഴ” എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയകവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായ/ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കെതിരെയുള്ള കടന്നു കയറ്റങ്ങളെ വെല്ലുവിളിക്കുന്നത്.

കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങളും പ്രതിഷേധമുയരുകയാണ്. വിമര്‍ശനങ്ങളെ ആയുധം കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭീകരവാദികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ കാലത്തുടനീളം മതേതരത്വത്തിന്റെ കാവലാളായി നിന്ന മലയാളത്തിലെ കവിയാണ് കുരീപ്പുഴ. അടുത്ത രക്തസാക്ഷിയാവാന്‍ താന്‍ തയ്യാറാണെന്നു വിളിച്ചുപറഞ്ഞുകൊണ്ടാണ് കുരീപ്പുഴ ഫാസിസ്റ്റുകള്‍ക്കെതിരായ ഈ സമരത്തില്‍ പങ്കുചേരുന്നത്.

കല്‍ബര്‍ഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന വര്‍ഗീയ ശക്തികളുടെ സ്വാധീനത്തെക്കുറിച്ചും വര്‍ഗീയ ചേരിതിരിവുകളെകുറിച്ചും അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ കുറിച്ചും കുരീപ്പുഴ ശ്രീകുമാര്‍ ഡൂള്‍ ന്യൂസിനോട് പങ്കുവെച്ചാതാണിവിടെ:

നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിങ്ങനെ അടുത്തിടെ സമാനമായ സാഹചര്യത്തില്‍ മൂന്ന് കൊലപാതകങ്ങളാണ് ഇന്ത്യയില്‍ നടന്നത്. മതവിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും വിമര്‍ശിക്കുന്നവര്‍, അതിനെതിരെ നിലകൊള്ളുന്നവര്‍ കൊല്ലപ്പെടുന്നു, എന്താണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് ?

ഇന്ത്യയിലുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ അന്ധവിശ്വാസ കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കന്നട സാഹിത്യത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിക്കുന്ന വചനകവിതാരീതി നിലനിന്നിരുന്നു. വചനകവിതകളെയായിരുന്നു അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആയുധമായി അവര്‍ ഉപയോഗിച്ചത്. എന്നാല്‍ പ്രാചീനമായ ആ കാലഘട്ടത്തില്‍ പോലും ഇത്തരം കവിതകളോ അതിനു പിന്നിലുണ്ടായിരുന്നവരോ ആക്രമിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വിശ്വാസ കച്ചവടക്കാര്‍ക്ക് ആയുധമെടുക്കാനുള്ള ധൈര്യം നല്‍കിയിരിക്കുകയാണ്. കര്‍ണാടകയിലും മറ്റും ആണും പെണ്ണും, അല്ലെങ്കില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ ഒരുമിച്ചിരുന്നാല്‍ അവര്‍ സദാചാര പോലീസ് ആക്രമണങ്ങള്‍ നേരിടുകയാണ്. അതെല്ലാം ഈ രാഷ്ട്രീയ ധൈര്യത്തിന്റെ പിന്‍ബലത്തിലാണ് നടത്തുന്നത്. അല്ലാതെ മതപരമായ ധൈര്യം അല്ല.


ഇന്ത്യയില്‍ നരേന്ദ്ര ധബോല്‍ക്കര്‍ ആക്രമിക്കപ്പെട്ടു. ദുര്‍മന്ത്രവാദം നിരോധിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയെന്നതാണ് അദ്ദേഹം കൊലചെയ്യപ്പെടാന്‍ കാരണമായത്. ദുര്‍മന്ത്രവാദം എതിര്‍ക്കപ്പെടേണ്ടതല്ലെങ്കില്‍ അദ്ദേഹത്തെ നേരിടേണ്ടത് ദുര്‍മന്ത്രവാദം കൊണ്ടുതന്നെയായിരുന്നു. എന്നാല്‍ ദബോല്‍ക്കറിനെ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. അവര്‍ക്കു തന്നെ ദുര്‍മന്ത്രവാദത്തില്‍ വിശ്വാസമില്ല.


kalburgiമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണോ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് ?

അങ്ങനെയല്ല. ഇന്ത്യയില്‍ മതം രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഏതുരാജ്യത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. ഉദാഹരണത്തിന് ബംഗ്ലാദേശിന്റെ കാര്യമെടുക്കാം. അവിടെ തസ്‌ലീമ നസ്‌റിന്‍ ആക്രമിക്കപ്പെടുന്നു. അത് മതവിശ്വാസത്തിന്റെ പേരിലുണ്ടായ ആക്രമണമല്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടല്‍ നടത്തുന്നതിന്റെ ഫലമായുണ്ടായതാണ്.

ഇന്ത്യയില്‍ നരേന്ദ്ര ധബോല്‍ക്കര്‍ ആക്രമിക്കപ്പെട്ടു. ദുര്‍മന്ത്രവാദം നിരോധിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയെന്നതാണ് അദ്ദേഹം കൊലചെയ്യപ്പെടാന്‍ കാരണമായത്. ദുര്‍മന്ത്രവാദം എതിര്‍ക്കപ്പെടേണ്ടതല്ലെങ്കില്‍ അദ്ദേഹത്തെ നേരിടേണ്ടത് ദുര്‍മന്ത്രവാദം കൊണ്ടുതന്നെയായിരുന്നു. എന്നാല്‍ ദബോല്‍ക്കറിനെ വെടിവെച്ചു കൊല്ലുകയാണുണ്ടായത്. അവര്‍ക്കു തന്നെ ദുര്‍മന്ത്രവാദത്തില്‍ വിശ്വാസമില്ല.

ഇപ്പോള്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ടു. വിഗ്രഹാരാധനയെയും അതുപോലുള്ള അന്ധവിശ്വാസങ്ങളെയും എതിര്‍ത്തയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൊന്നവരുടെ ആയുധം വെറും മതത്തിന്റെ മാത്രം ആയുധമല്ല. മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആയുധമായിരുന്നു.

ഇത്തരം ദുര്‍മന്ത്രവാദത്തിനും മറ്റും കൂടുതല്‍ ഇരയാവുന്നത് സ്ത്രീകളാണ്. കേരളത്തിലെ കാര്യമെടുക്കാം. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൂന്നോളം കൊലപാതകങ്ങള്‍ നടന്നു. അവയിലെല്ലാം ഇരകള്‍ സ്ത്രീകളായിരുന്നു. കാലാകാലങ്ങളായുള്ള അടിച്ചമര്‍ത്തല്‍ സ്ത്രീകളെ ഒരുതരം മാനസിക അടിമത്ത ബോധത്തിലാഴ്ത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നവീനമായ വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. ദുര്‍മന്ത്രവാദത്തെക്കുറിച്ചും ഇത്തരം അനാചാരങ്ങളെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കണം.


എനിക്ക് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. “പുയ്യാപ്ല” എന്ന കവിത ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എനിക്കു തോന്നുന്നത് കേരളീയ സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ കുറവാണെന്നാണ്. വിദ്യാഭ്യാസപരമായും ബൗദ്ധികമായും ഉയര്‍ന്ന നിലവാരമുള്ളവരാണ് കേരളീയര്‍. അതുകൊണ്ടുതന്നെ ഇതുപോലുള്ള ആക്രമണങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് അത്രകണ്ട് നേരിടേണ്ടി വന്നിട്ടില്ല.


pansare-01താങ്കള്‍ക്ക് ഇത്തരത്തിലുള്ള ഏതെങ്കിലും ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ ?

എനിക്ക് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. “പുയ്യാപ്ല” എന്ന കവിത ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എനിക്കു തോന്നുന്നത് കേരളീയ സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ കുറവാണെന്നാണ്. വിദ്യാഭ്യാസപരമായും ബൗദ്ധികമായും ഉയര്‍ന്ന നിലവാരമുള്ളവരാണ് കേരളീയര്‍. അതുകൊണ്ടുതന്നെ ഇതുപോലുള്ള ആക്രമണങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് അത്രകണ്ട് നേരിടേണ്ടി വന്നിട്ടില്ല.

എന്നാല്‍ ഈടിയെയായി കേരളത്തിലും സമാനമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നത് ഭാവിയില്‍ കേരളത്തിലും ഇങ്ങനെയൊക്കെ നടക്കാമെന്നതിന്റെ സൂചനയാവാം.

എന്തായിരുന്നു പുയ്യാപ്ല എന്ന കവിത കാരണം ഉണ്ടായ പ്രശ്‌നം ?

അത് കാര്യമാക്കേണ്ടതല്ല, അതൊരു കാര്യമായ സംഭവമല്ല. അത് എനിക്കൊരു ഭീഷണിയുണ്ടായതായി കണക്കുകൂട്ടുന്നില്ല. അതൊരു വലിയ കാര്യമായും എടുക്കുന്നില്ല. കാരണം ഭീഷണി ഒരാള്‍ കൃത്യമായിട്ടാ ചെയ്തിട്ടുള്ളത് എന്നുണ്ടെങ്കില്‍ അവര്‍ക്കത് നടപ്പിലാക്കാന്‍ സാധിക്കും. ഇതിന് അധികം ആളുകളൊന്നും വേണ്ടല്ലോ, ഒരാളെകൊണ്ടു തന്നെ എല്ലാം നശിപ്പിക്കാന്‍ സാധിക്കും, അതുകൊണ്ട് എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു ഭീഷണിയും ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏതു പഴുതിലൂടെയാണ് ഇവിടെ ഹൈന്ദവ ഭീകരത വളരുന്നത് ?

ഏത് ഭീകരതയും വളരുന്ന പഴുതുകള്‍ എന്നു പറയുന്നത് രാഷ്ട്രീയമായിട്ടുള്ള പഴുതുകളാണ്. അതായത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വര്‍ഗീയ സംഘടനകളുമായി ആവശ്യമില്ലാത്ത കൂട്ടുകെട്ടുകള്‍ നടത്തി അവരുടെ അധികാരവും രാഷ്ട്രീയ സ്വാധീനവും ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം എന്നു പറയുന്നത് ഇന്ദിരാഗാന്ധി ബിന്ദ്രന്‍വാലെയുമായുണ്ടാക്കിയ കൂട്ടുകെട്ടാണ്. അത് ബിന്ദ്രന്‍വാലെയുടെ നാശത്തിന് മാത്രമല്ല ഇന്ദിരാ ഗാന്ധിയുടെ നാശത്തിന് കൂടി വഴിവെച്ചു. അങ്ങനെ എവിടെയെല്ലാമാണോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സെകുലറിസം എന്നുള്ള ഡോ. അംബേദിക്കറിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ ദര്‍ശനത്തില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ശ്രമിച്ചത് അതായിരുന്നു പതിവ്.


സമൂഹം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളീയ സമൂഹത്തെക്കുറിച്ചാണ് എനിക്ക് അല്‍പ്പമെങ്കിലും പ്രത്യാശയുള്ളത്. പക്ഷേ ഹിന്ദു വര്‍ഗീയത, ഹിന്ദു തീവ്രവാദം, ഇസ്‌ലാം തീവ്രവാദം ഇവയെല്ലാം പണ്ടത്തേക്കാളും വളരെ ശക്തമാണിപ്പോള്‍. അറസ്റ്റ് ചെയ്യപ്പെടുന്നവരെ നോക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നാണല്ലോ കൂടുതല്‍ ആള്‍ക്കാര്‍ വരുന്നത്. അത് മാത്രമല്ല ഒരു സൈലന്റ് കില്ലറുപോലെ ക്രിസ്തുമതത്തിന്റെ മതപരിവര്‍ത്തനം അത് വളരെ ഭംഗിയായിട്ട് കേരളത്തില്‍ നടക്കുന്നുണ്ട്.


dhabolkar-01സ്വതന്ത്രമായി ചിന്തിക്കുന്ന, അഭിപ്രായ പ്രകടനം നടത്തുന്ന ആളുകള്‍ക്കുള്ള മുന്നറിയിപ്പാണോ കല്‍ബര്‍ഗിയെപ്പോലുള്ളവരുടെ കൊലപാതകങ്ങള്‍ ?

അങ്ങനെയാണ് അവര്‍ വിചാരിക്കുന്നത്. ആ ഭാഗത്ത് നില്‍ക്കുന്നവര്‍ ഇത് പറഞ്ഞു കൊണ്ടേയിരിക്കും. കാരണം ഒരു പിടി മതേതര വാദികളും ഒരുപിടി സമാധാന വാദികളുമാണല്ലോ വലിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇത്തരം ഭീഷണികളെ ധീരമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിനു സാധിക്കുന്നുണ്ടോ?

സമൂഹം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളീയ സമൂഹത്തെക്കുറിച്ചാണ് എനിക്ക് അല്‍പ്പമെങ്കിലും പ്രത്യാശയുള്ളത്. പക്ഷേ ഹിന്ദു വര്‍ഗീയത, ഹിന്ദു തീവ്രവാദം, ഇസ്‌ലാം തീവ്രവാദം ഇവയെല്ലാം പണ്ടത്തേക്കാളും വളരെ ശക്തമാണിപ്പോള്‍. അറസ്റ്റ് ചെയ്യപ്പെടുന്നവരെ നോക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നാണല്ലോ കൂടുതല്‍ ആള്‍ക്കാര്‍ വരുന്നത്. അത് മാത്രമല്ല ഒരു സൈലന്റ് കില്ലറുപോലെ ക്രിസ്തുമതത്തിന്റെ മതപരിവര്‍ത്തനം അത് വളരെ ഭംഗിയായിട്ട് കേരളത്തില്‍ നടക്കുന്നുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേരളവും അധികം താമസീയാതെ വര്‍ഗീയ സംഘടനകളുടെനിയന്ത്രണമുള്ള സ്ഥലമായിമാറാന്‍ സാധ്യതയുണ്ടെന്നതാണ്.

പക്ഷേ നമ്മുടെ ഉന്നതമായ വിദ്യാഭ്യാസ സംവിധാനവും ആളുകളുടെ സമ്പൂര്‍ണ സാക്ഷരതയും ശരി പക്ഷത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ജനസേവാ സംഘം, യുക്തിവാദി സംഘങ്ങള്‍ തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ളതുകൊണ്ട് അങ്ങനെയൊരാശങ്ക ഉടനെ ഉണ്ടാവില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലേല്‍ സ്വപ്‌നം കാണുന്നത്. ഒരു പര്‍ദ്ദയിട്ട സ്ത്രീയും ചന്ദനക്കുറിയിട്ട സ്ത്രീയും ഒറ്റക്കുടയുടെ കീഴില്‍ പോകുന്ന ദൃശ്യം കേരളത്തില്‍ മാത്രമേ ഉള്ളു. വേറെ ഇന്ത്യയിലൊരിടത്തും കാണാന്‍ സാധിക്കില്ല. അതിപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പഴും പ്രത്യാശവെച്ചുപുലര്‍ത്തുന്നത്.


നുഷ്യനെ കൊന്നതുകൊണ്ട് അവരുടെ തത്വശാസ്ത്രങ്ങള്‍ വിലപോവില്ല. ധബോല്‍ക്കറുടെ പോരാട്ടം എന്നുള്ളത് ദുര്‍മന്ത്രവാദം ഒഴിവാക്കുന്നതിന് വേണ്ടിയാണ്. പക്ഷേ ദുര്‍മന്ത്രവാദം കൊണ്ടല്ല അദ്ദേഹത്തെ വധിച്ചത്. തോക്കുപയോഗിച്ചാണ് വധിച്ചത്. എന്നുവെച്ചാല്‍ ദുര്‍മന്ത്രവാദം കൊണ്ട് ഒരാളെ നശിപ്പിക്കാം എന്നുള്ള ദുര്‍മന്ത്രക്കാര്‍ പ്രചരിപ്പിക്കുന്ന വിശ്വാസം തെറ്റാണെന്നാണ്. അതാണ് അവരുടെ പ്രവൃത്തിയിലൂടെ അവര്‍ തെളിയിച്ചത്.


kaburgi-01കല്‍ബുര്‍ഗിയുടെ, നരേന്ദ്ര ധബോല്‍ക്കറുടെ, പന്‍സാരെയുടെ അല്ലെങ്കില്‍ അതുപോലുള്ളവരുടെ കൊലയാളികളോട് എന്താണ് പറയാനുള്ളത് ?

അവര്‍ സ്വയം ആലോചിക്കേണ്ടതാണ്, മനുഷ്യനെ കൊന്നതുകൊണ്ട് അവരുടെ തത്വശാസ്ത്രങ്ങള്‍ വിലപോവില്ല. ധബോല്‍ക്കറുടെ പോരാട്ടം എന്നുള്ളത് ദുര്‍മന്ത്രവാദം ഒഴിവാക്കുന്നതിന് വേണ്ടിയാണ്. പക്ഷേ ദുര്‍മന്ത്രവാദം കൊണ്ടല്ല അദ്ദേഹത്തെ വധിച്ചത്. തോക്കുപയോഗിച്ചാണ് വധിച്ചത്. എന്നുവെച്ചാല്‍ ദുര്‍മന്ത്രവാദം കൊണ്ട് ഒരാളെ നശിപ്പിക്കാം എന്നുള്ള ദുര്‍മന്ത്രക്കാര്‍ പ്രചരിപ്പിക്കുന്ന വിശ്വാസം തെറ്റാണെന്നാണ്. അതാണ് അവരുടെ പ്രവൃത്തിയിലൂടെ അവര്‍ തെളിയിച്ചത്.

അപ്പോള്‍ ഇത്തരം കൊലപാതക രീതിയില്‍ നിന്ന് മാറണം. അതായത്, യാഗശാലയിലേക്ക് ഏങ്ങനെയാണോ ശ്രീബുദ്ധന്‍ ഒരാട്ടിന്‍ കുട്ടിയുമായി ചെന്നത്, അതാണല്ലോ ഹിംസാത്മക മതത്തിനെതിരെ അഹിംസാത്മക മതം നടത്തിയ ഒരു നീക്കമായി നാം കണ്ടത്. ക്രിസ്തു ജനിക്കുന്നതിന് 50 വര്‍ഷം മുമ്പ് ശ്രീബുദ്ധന്‍  ചെയ്തത്. അത് ഓര്‍മ്മിക്കണം. കലിംഗയുഗം ഓര്‍മ്മിക്കണം.

നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാം എന്നാല്‍ ഞങ്ങള്‍ എഴുതിയ സത്യങ്ങളെ കുഴിച്ചുമൂടാനാവില്ല എന്നായിരുന്ന കെ.എസ് ഭഗവാന്‍ അദ്ദേഹത്തിന് നേരെ വധ ഭീഷണി ഉയര്‍ന്നപ്പോള്‍ പറഞ്ഞിരുന്നത്, ഇതിനോടുള്ള താങ്കളുടെ പ്രതികരണം ?

അങ്ങനെ തന്നെയാണല്ലോ.. കാരണം ശാരദാബെന്‍ എഴുതിയത് മുഴുവന്‍ നശിപ്പിച്ച് കളഞ്ഞല്ലോ.. എന്നിട്ട് ശാരദാബെന്‍ പറഞ്ഞത് ശരിയല്ലെന്ന് തെളിയിക്കാന്‍ വേണ്ടീട്ട് പറഞ്ഞതിലൂടെയാണ് ശാരദാ ദര്‍ശനം എന്താണെന്ന് അവര്‍ക്ക് മനസിലായത്. ഈ വാചകങ്ങള്‍ സത്യമാണ്. കാരണം ഒരാളെ കൊല്ലാന്‍ എളുപ്പമാണ്. ഗാന്ധിയെ കൊന്നു, അതുകൊണ്ട് ഗാന്ധിസം ഇല്ലാതായോ..? അതാണ് കാര്യം, ഗാന്ധിയെ ഈസിയായി കൊല്ലാന്‍ കഴിഞ്ഞു, പക്ഷേ ഗാന്ധി മുന്നോട്ട് വെച്ച ദര്‍ശനങ്ങളെ കൊല്ലാന്‍ സാധിക്കില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിസത്തിന് പ്രസക്തി ഉണ്ടായി വരികയല്ലേ.. അതുകൊണ്ട് ഒരാളിനെ കൊല്ലാം ഒരാശയത്തെ കൊല്ലാന്‍ സാധിക്കില്ല.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ജനപക്ഷത്ത് നില്‍ക്കുന്ന ഒരാശയമാണെങ്കില്‍ ഒരിക്കലും കൊല്ലാന്‍ സാധിക്കില്ല. ഫാസിസത്തെ നശിപ്പിക്കാന്‍ കഴിയും, ഹിറ്റ്‌ലറിനെ നശിപ്പിക്കാന്‍ കഴിഞ്ഞു, ഹിറ്റ്‌ലറിന്റെ ചിന്താ രീതിക്കും ഇന്ന് ലോകത്ത് അത്ര പ്രസക്തി ഒന്നും ഇല്ല. അത് ജനങ്ങളുടെ പക്ഷത്ത് നില്‍ക്കാത്തത് കൊണ്ടാണ്.


രക്തസാക്ഷിത്വം എന്നത് മഹത്തായ കാര്യമാണ്. നമുക്ക് വേണ്ടി മരിക്കുക എന്നതിലുപരി ലോകത്തിന് വേണ്ടി മരിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സരോജിനി നായിഡുവിന്റെ സഹോദരന്‍ ഹരീന്ദ്രനാഥ് ചത്തോപധ്യായ് ഇടതുപക്ഷത്തിന്റെ എം.പിയായിരുന്ന ഒരാളാണ്. അദ്ദേഹം അന്ന് കേരളത്തില്‍ വന്ന സമയത്ത് ഒരു പത്രക്കാരന്‍ ചോദിച്ചു യഥാര്‍ത്ഥത്തില്‍ നിങ്ങല്‍ ഒരു കമ്മ്യൂണിസ്റ്റാണോ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു താനൊരു കമ്മ്യൂണിസ്റ്റല്ലെന്ന്. കമ്മ്യൂണിസ്റ്റ് എം.പിയായിരിക്കുന്ന ഒരാളെന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് അല്ലെന്ന് പറയുന്നത് എന്ന ചോദ്യത്തിന് എനിക്ക് രക്തസാക്ഷിയാകാനുള്ള ധൈര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


kureepuzha-sreekumar-02താങ്കള്‍ക്കെതിരെ ഇത്തരത്തില്‍ ഒരു ഭീഷണി വിരകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം ?

ഞാന്‍ അഭിമാനത്തോടെ സ്വീകരിക്കും. രക്തസാക്ഷിത്വം എന്നത് മഹത്തായ കാര്യമാണ്. നമുക്ക് വേണ്ടി മരിക്കുക എന്നതിലുപരി ലോകത്തിന് വേണ്ടി മരിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സരോജിനി നായിഡുവിന്റെ സഹോദരന്‍ ഹരീന്ദ്രനാഥ് ചത്തോപധ്യായ് ഇടതുപക്ഷത്തിന്റെ എം.പിയായിരുന്ന ഒരാളാണ്. അദ്ദേഹം അന്ന് കേരളത്തില്‍ വന്ന സമയത്ത് ഒരു പത്രക്കാരന്‍ ചോദിച്ചു യഥാര്‍ത്ഥത്തില്‍ നിങ്ങല്‍ ഒരു കമ്മ്യൂണിസ്റ്റാണോ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു താനൊരു കമ്മ്യൂണിസ്റ്റല്ലെന്ന്. കമ്മ്യൂണിസ്റ്റ് എം.പിയായിരിക്കുന്ന ഒരാളെന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് അല്ലെന്ന് പറയുന്നത് എന്ന ചോദ്യത്തിന് എനിക്ക് രക്തസാക്ഷിയാകാനുള്ള ധൈര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രക്തസാക്ഷിയാവുക എന്നുള്ളത് ഒരു സോഷ്യല്‍ ആക്ടിവിസ്റ്റിനെ സംബന്ധിച്ച് മഹത്തായ ഒരു കാര്യമാണ്. എനിക്ക് ഒരു ഭീഷണിയുണ്ടെങ്കില്‍ ഞാന്‍ അഭിമാനത്തോടെ അതിനെ നേരിടും.