ചുണയുള്ള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്ന് പറയുന്ന ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ലൈവാകുന്നത് ഒരു പ്രത്യേക സമയത്താണ്.
പ്രതികരണ ശേഷി നഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്കുള്ള ഓര്‍മപ്പെടുത്തലായ ബ്രേക്കിങ് ന്യൂസ് ലൈവിനെക്കുറിച്ച് നടി കാവ്യമാധവനുമായി ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍ ആര്യ രാജന്‍ നടത്തിയ അഭിമുഖം.
ചുണയുള്ള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്ന് പറയുന്ന ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ലൈവാകുന്നത് ഒരു പ്രത്യേക സമയത്താണ്.
കേരളത്തിലെ തെരുവിലും സാമൂഹിക ജീവിതത്തിന്റെ എല്ലായിടങ്ങളിലും പെണ്‍കുട്ടികള്‍ കരുത്തുതെളിയിക്കുന്നു. ആര്യയും അമൃതയും പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്നു.[]
തിരുവനന്തപുരത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംസ്‌ക്കാരശൂന്യരെ തെരുവില്‍ നേരിട്ട അമൃതയും ഈ സിനിമയുടെ ഭാഗമാണ്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ബ്രേക്കിങ് ന്യൂസുകള്‍ക്ക് നേരെയാണ് സിനിമയിലെ ക്യാമറ തുറക്കുന്നത്. ചിത്രം സ്ത്രീപക്ഷ സിനിമയെന്നതിനെക്കാള്‍ ഉപരി ജനപക്ഷ സിനിമയാണെന്ന് വേണമെങ്കില്‍ പറയാം.
പ്രതികരണ ശേഷി നഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്കുള്ള ഓര്‍മപ്പെടുത്തലായ ബ്രേക്കിങ് ന്യൂസ് ലൈവിനെക്കുറിച്ച് നടി കാവ്യമാധവനുമായി ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍ ആര്യ രാജന്‍ നടത്തിയ അഭിമുഖം.
ബ്രേക്കിങ് ന്യൂസ് ലൈവ് ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചത് ?
ബ്രേക്കിങ് ന്യൂസ് ലൈവിനെ കുറിച്ച് ജനങ്ങള്‍ വളരെ പോസിറ്റീവായിട്ടുള്ള അഭിപ്രായമാണ് പറയുന്നത്. കുറേ ആളുകള്‍ വിളിച്ചു. സിനിമ നന്നായെന്ന് എല്ലാവരും പറഞ്ഞു. ആളുകള്‍ക്കുള്ള ഒരു മെസ്സേജ് ആണ് സിനിമ. ഒരു പ്രശ്‌നത്തോട് എങ്ങനെ പ്രതികരിക്കണം എന്നുള്ളതിന്റെ ഉത്തരമായിട്ടാണ് ഈ സിനിമയെ ആള്‍ക്കാര്‍ കാണുന്നതെന്നാണ് തോന്നുന്നത്.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഒരു പ്രതിനിധിയായിട്ടാണ് ഞാന്‍ ഈ സിനിമയ്ക്കകത്ത് വരുന്നത്.
നയന എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തതയെക്കുറിച്ച് ?
കഥാപാത്രത്തിന് വ്യത്യസ്തത ഉണ്ട് എന്ന് പറയാന്‍ പറ്റില്ല. പ്രത്യേകത പറയാന്‍ ഒന്നും ഇല്ലാത്ത തികച്ചും സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയാണ് നയന എന്ന കഥാപാത്രം. ഇതില്‍ ഈ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം. വളരെയധികം സാമൂഹ്യപ്രസക്തിയുള്ളൊരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഒരു പ്രതിനിധിയായിട്ടാണ് ഞാന്‍ ഈ സിനിമയ്ക്കകത്ത് വരുന്നത്. എന്റെ കഥാപാത്രം വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന പൂര്‍ണബോധമെനിക്ക് ഉണ്ടായിരുന്നു.
പിന്നെ കൈകാര്യം ചെയ്യുന്ന വിഷയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. അതിന്റെ ഒരു പൂര്‍ണബോധം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു.
കഥാപാത്രത്തിനായി എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ ?
തയ്യാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇതില്‍ കഥാപാത്രത്തിനേക്കാള്‍ പ്രാധാന്യം കഥയ്ക്കായിരുന്നല്ലോ. സ്ത്രീകള്‍ക്കെതിരായി ഇന്ന് നടക്കുന്ന അതിക്രമങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
സൗമ്യ വധത്തെപ്പോലെയും ദല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചപോലെയുമൊക്കെയുള്ള കാര്യങ്ങള്‍ നമ്മള്‍ പത്രത്തിലൂടെയും ടി.വിയിലൂടെയുമൊക്കെ അറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിച്ചത്, അതിന് ശേഷം എന്തെല്ലാം നടന്നു എന്നെല്ലാം നമ്മള്‍ അറിഞ്ഞു.
ഇത്തരത്തില്‍ വാര്‍ത്തകള്‍ കേട്ടും വായിച്ചും മാത്രം അറിയുന്ന ഒരു സാധാരണ വ്യക്തിക്ക് എങ്ങനെയാണ് അവരുടെ വികാരം അറിയാന്‍ കഴിയുക. ഇപ്പോള്‍ നമ്മള്‍ തന്നെ പറയും, നമ്മുടെ കൈയ്യില്‍ കിട്ടണമായിരുന്നു അവനെ, എങ്കില്‍ അവനെ കാണിച്ചുകൊടുക്കായിരുന്നു എന്നൊക്കെ.
എന്നാല്‍ ഒരു സാഹചര്യം വന്നാല്‍ അതിനെ നമ്മള്‍ എങ്ങനെ സമീപിക്കും എന്നാണ് സിനിമ പറയുന്നത്. സിനിമയില്‍ നയന എന്ന കഥാപാത്രം പറയുന്നുണ്ട്, പത്രങ്ങളിലും ടിവിയിലുമൊക്കെ ഇത്തരം കാര്യങ്ങള്‍ കേട്ട് പരിചയം ഉണ്ടെങ്കിലും നമ്മുടെ മുന്നില്‍ ഇത് കാണുമ്പോള്‍ പെട്ടെന്ന് പകച്ചുനിന്ന് പോകുകയാണ് ചെയ്യുന്നതെന്ന്. അത് തന്നെയാണ് യാഥാര്‍ത്ഥ്യവും.
അടുത്ത പേജില്‍ തുടരുന്നു
എന്നാല്‍ പ്രതികരിക്കുന്ന ഒരാളാകണം എന്ന് തന്നെയാണ് എന്റേയും ആഗ്രഹം. അതുതന്നെയായിരിക്കും മറ്റുള്ളവരുടേയും മനസില്‍ ഉണ്ടാവുക. പക്ഷേ അവസരം വരുമ്പോഴാണ് നമ്മള്‍ പ്രതികരിക്കേണ്ടത്.
നയനയെ യഥാര്‍ത്ഥത്തില്‍ രണ്ട് കഥാപാത്രമായി പറയാം. ഒന്ന് പ്രതികരിക്കുന്ന പെണ്‍കുട്ടിയും മറ്റേത് ഒന്നിനോടും പ്രതികരിക്കാത്ത ഒരാളും. കാവ്യ ഇതില്‍ ഏത് കഥാപാത്രത്തെയാണ് ഇഷ്ടപ്പെടുന്നത് ?
തീര്‍ച്ചയായും പ്രതികരിക്കുന്ന കഥാപാത്രത്തെ തന്നെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
സിനിമയിലെപ്പോലൊരു സാഹചര്യം ജീവിതത്തില്‍ വന്നാല്‍ അതിനെ എങ്ങനെ നേരിടും?[]
നല്ല രീതിയില്‍ തന്നെ നേരിടുമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഞാന്‍ എത്രത്തോളം പ്രതികരണശേഷിയുള്ള ആളാണെന്നൊന്നും എനിക്ക് അറിയില്ല. എന്നെ ഞാന്‍ മനസിലാക്കിയിടത്തോളം ഒരു പ്രശ്‌നങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ്.
ഒരു മോശമായ സാഹചര്യം സൃഷ്ടിക്കപ്പെടും എന്ന് തോന്നുന്ന സ്ഥലത്തേക്കൊന്നും ഞാന്‍ പോകാറില്ല. എനിക്ക് അത്രത്തോളം ധൈര്യം ഉണ്ടോ എന്ന് തന്നെ അറിയില്ല. ഒരുപാട് ആള്‍ക്കാര്‍ കൂടുന്ന സ്ഥലത്ത് കൂടെ വളരെ നിസാരമായി പോകാന്‍ കഴിയുമോ എന്ന് അറിയില്ല.
ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ നിന്ന് വേണമെങ്കില്‍ ഞാന്‍ അഭിനയിക്കും. അതില്‍ എനിക്ക് പ്രശ്‌നം തോന്നാറില്ല. അല്ലാതെ ഒരു ചടങ്ങിലൊക്കെ പങ്കെടുക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെയൊക്കെ നടന്നുപോകേണ്ടി വരും. അപ്പോള്‍ ഞാന്‍ നിന്ന് വിറയ്ക്കുകയായിരിക്കും.
പെട്ടെന്നൊക്കെ ആള്‍ക്കാരുടെ ഇടയില്‍ നിന്നുപോയാല്‍ ആകെ പരിഭ്രാന്തിയിലാകുന്ന ആളാണ് ഞാന്‍. ഞാന്‍ വളരെ സ്മാര്‍ട്ട് ആയിട്ടുള്ള ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
ഞാന്‍ ഒറ്റയ്ക്കായിരുന്നു എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനം ഒരു പരിധി വരെ എടുത്തത്. അതും ഒരു തരത്തിലുള്ള പ്രതികരണം തന്നെയാണ്.
എന്നാല്‍ പ്രതികരിക്കുന്ന ഒരാളാകണം എന്ന് തന്നെയാണ് എന്റേയും ആഗ്രഹം. അതുതന്നെയായിരിക്കും മറ്റുള്ളവരുടേയും മനസില്‍ ഉണ്ടാവുക. പക്ഷേ അവസരം വരുമ്പോഴാണ് നമ്മള്‍ പ്രതികരിക്കേണ്ടത്.
എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യും എന്ന് വിചാരിച്ചിരുന്ന കാര്യങ്ങളല്ല ചെയ്തിട്ടുള്ളത്. ജീവിതത്തില്‍ എനിക്ക് വലിയൊരു പ്രശ്‌നം വന്നു. അന്ന് എന്നെ സപ്പോട്ട് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനം ഒരു പരിധി വരെ എടുത്തത്. അതും ഒരു തരത്തിലുള്ള പ്രതികരണം തന്നെയാണ്.
ഒരാള്‍ ശാരീരികമായി ഉപദ്രവിക്കുമ്പോള്‍ തിരിച്ച് ചെയ്യുന്നത് മാത്രമല്ല പ്രതികരണം. നമ്മുടെ ജീവിതത്തില്‍ ഒരു മോശം അനുഭവം വരുമ്പോള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രതികരണമാണ്.
അങ്ങനെ വരുമ്പോള്‍, എന്റെ ജീവിതത്തില്‍ അത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ നന്നായി പ്രതികരിച്ചു എന്ന് തന്നെയാണ് തോന്നിയത്. എന്റെ തീരുമാനം ശരിയായിരുന്നെന്നും.
എന്റെ ജീവിതത്തിന് വേണ്ടി ഞാന്‍ എടുത്തത് തെറ്റായ തീരുമാനമായിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചില സാഹചര്യം വരുമ്പോള്‍ നമുക്ക് അങ്ങനെ ആലോചിച്ച് തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോ. പെട്ടെന്ന് തീരുമാനം എടുക്കേണ്ടി വരും.
അത്തരമൊരു സാഹചര്യം ജീവിതത്തില്‍ വന്നാല്‍ ഞാന്‍ പ്രതികരിക്കും. ഇപ്പോള്‍ എന്നെ ആരെങ്കിലും എന്തെങ്കിലും പറയാനോ ചെയ്യാനോ വന്നാല്‍ ഞാന്‍ തിരിച്ച് പ്രതികരിക്കാറൊക്കെയുണ്ട്. ഒരാള്‍ക്കൂട്ടത്തിനിടയില്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ പേടിച്ച് മാറി നില്‍ക്കുകയൊന്നും ഇല്ല.
അടുത്ത പേജില്‍ തുടരുന്നു
അമൃതയുടെ പ്രൊഫൈല്‍ കണ്ടിട്ടാണ് അവരെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്യുന്നത്. അടിച്ചാല്‍ തിരിച്ചടിക്കും എന്ന് തോന്നുന്ന ഒരു ആളെയായിരുന്നു ആ സീനില്‍ വേണ്ടിയിരുന്നത്. ഇവരെ കണ്ടാല്‍ തന്നെ ഒരടി തന്നാല്‍ തിരിച്ച് പ്രതികരിക്കും എന്ന് തോന്നുന്ന വ്യക്തിത്വമായിരുന്നു.
ബ്രേക്കിങ് ന്യൂസ് ലൈവിന് ശേഷം കാവ്യ ബോള്‍ഡായി എന്നാണോ പറയുന്നത് ?
നമ്മള്‍ ബോള്‍ഡാകുന്നത് സിനിമ ചെയ്യുമ്പോഴല്ല. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളാണ് ഓരോരുത്തരിലും മാറ്റങ്ങള്‍ വരുത്തുന്നത്. എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ടാണ് എനിക്ക് ഇത്രപോലും പക്വതയോടെ സംസാരിക്കാന്‍ കഴിയുന്നത്.
ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. അതില്‍ നിന്ന് തന്നെ എനിക്ക് കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഇന്നത്തെ പെണ്‍കുട്ടികളില്‍ പലരും പ്രശ്‌നങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനും അത്തരമൊരു സാഹചര്യം വന്നാല്‍ അതില്‍ പ്രതികരിക്കാനും തയ്യാറാകാത്തവരാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ബ്രേക്കിങ് ന്യൂസ് ലൈവ് അതില്‍ നിന്നും ഒരു മാറ്റമാണോ സമൂഹത്തിന് കൊടുക്കുന്നത് ?[]
ഇല്ല, ഇന്ന് സമൂഹം കുറേയൊക്കെ മാറി എന്നാണ് എനിക്ക് തോന്നുന്നത്. പണ്ടൊക്കെയായിരുന്നു പെണ്‍കുട്ടികള്‍ ഭാവിയെ ബാധിക്കും എന്നൊക്കെ കരുതി പ്രശ്‌നങ്ങള്‍ പുറത്തുപറയാതെയൊക്കെ ഇരുന്നിരുന്നത്. ഇന്ന് അങ്ങനെയല്ലെന്നാണ് തോന്നുന്നത്.
എന്നാല്‍ ഇന്ന് നമ്മള്‍ കൂടുതലും പത്രത്തില്‍ കാണുന്നത് കൊച്ചുകുട്ടികള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങളാണ്. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പല വീട്ടുകാരും എങ്ങനെയെങ്കിലും ഒതുക്കിത്തീര്‍ക്കാനാണ് നോക്കുന്നത്.
എന്റെ കൂടെ അഭിനയിക്കുന്ന പല നടന്മാരെയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര് തന്നെ പറഞ്ഞിട്ടുണ്ട്, കുറേ നാളായി ഈ പെണ്ണ് ശല്യം ചെയ്യാന്‍ തുടങ്ങീട്ട്, നീ ഇതൊന്ന് അവസാനിപ്പിച്ച് തരണം എന്നൊക്കെ.
പിന്നെ എല്ലാ കാര്യങ്ങള്‍ക്കും ആണിനെ മാത്രം കുറ്റം പറയുന്നതിലും കാര്യമില്ല. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ഒരാളാണ്. കുഴപ്പമുണ്ടാക്കാനായി പുറപ്പെടുന്ന സ്ത്രീകളെയും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എന്തിനും തയ്യാര്‍ എന്ന രീതിയില്‍ പുരുഷന്‍മാരെ വിളിക്കുകയും പെരുമാറുകയും ചെയ്യുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്.
എന്റെ കൂടെ അഭിനയിക്കുന്ന പല നടന്മാരെയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര് തന്നെ പറഞ്ഞിട്ടുണ്ട്, കുറേ നാളായി ഈ പെണ്ണ് ശല്യം ചെയ്യാന്‍ തുടങ്ങീട്ട്, നീ ഇതൊന്ന് അവസാനിപ്പിച്ച് തരണം എന്നൊക്കെ. അവസാനം ഞാന്‍ ഫോണെടുത്ത് ഇത് റോങ് നമ്പര്‍ ആണല്ലോ എന്നൊക്കെ പറഞ്ഞ് ഒഴിവാക്കിയ സാഹചര്യങ്ങള്‍ ഒരുപാടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും നമ്മള്‍ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. സ്ത്രീകളുടെ ഭാഗത്തും തെറ്റുണ്ട്. നമ്മള്‍ ഒരു സമൂഹത്തില്‍ നില്‍ക്കുമ്പോള്‍ ആ സമൂഹത്തെ ബഹുമാനിക്കാന്‍ തയ്യാറാകണം. നമ്മുടെ വേഷത്തിലും നമ്മുടെ പെരുമാറ്റത്തിലും എല്ലാം അതുണ്ടാകണം.
നമ്മള്‍ സമൂഹത്തെ ബഹുമാനിച്ചാലെ നമുക്കും അത് തിരിച്ചുകിട്ടുള്ളൂ. നമ്മള്‍ ഒരാള്‍ക്കും മോശം തോന്നും എന്ന രീതിയില്‍ വേഷം ധരിച്ച് പോകണ്ട. ഇത് എന്റെ ഇഷ്ടമല്ലേ, ഞാന്‍ എന്റെ ശരീരത്തില്‍ ഞാന്‍ പണം കൊടുത്ത് വാങ്ങുന്ന വസ്ത്രം ധരിക്കും എന്ന് വേണമെങ്കില്‍ പറായാം. ആരും ചോദിക്കാനും പറയാനും ഒന്നും വരില്ല.
പക്ഷേ വളരെ മാന്യമായി വേഷം ധരിച്ച് പോകുന്ന ആളുകളെ അടത്തും ഇത്തരത്തില്‍ പെരുമാറുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടാകുമെന്നേ പറയാനുള്ളൂ.
തിരുവനന്തപുരത്ത് തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ ഇടിച്ചിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ അമൃത ബ്രേക്കിങ് ന്യൂസ് ലൈവിലും ഉണ്ട്. അമൃതയുടെ ആ ഒരു പ്രതികരണം സിനിമയുടെ ഇംപാക്ട് ആണെന്ന് പറയാന്‍ പറ്റുമോ ?
അമൃതയുടെ പ്രൊഫൈല്‍ കണ്ടിട്ടാണ് അവരെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്യുന്നത്. അടിച്ചാല്‍ തിരിച്ചടിക്കും എന്ന് തോന്നുന്ന ഒരു ആളെയായിരുന്നു ആ സീനില്‍ വേണ്ടിയിരുന്നത്. ഇവരെ കണ്ടാല്‍ തന്നെ ഒരടി തന്നാല്‍ തിരിച്ച് പ്രതികരിക്കും എന്ന് തോന്നുന്ന വ്യക്തിത്വമായിരുന്നു.
അമൃത കരാട്ടെയും കളരിപ്പയറ്റും എല്ലാം ചെയ്തതിന്റെ ആര്‍ട്ടിക്കിള്‍ പത്രത്തില്‍ കണ്ടിരുന്നു. അങ്ങനെയാണ് അമൃതയെ സംവിധായകന്‍ സുധീര്‍ സമീപിക്കുന്നത്.
കഥയുടെ നിര്‍ണായകമായ ഒരു സീനില്‍ അഭിനയിക്കാന്‍ പറ്റുമോ എന്നായിരുന്നു ചോദിച്ചത്. എന്നാല്‍ അവള്‍ക്ക് അഭിനയിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. കഥ കേട്ടപ്പോള്‍ അവള്‍ക്ക് വളരെ താത്പര്യം തോന്നി. അങ്ങനെയാണ് അവള്‍ ബ്രേക്കിങ് ന്യൂസ് ലൈവിന്റെ ഭാഗമാകുന്നത്.
തിരുവനന്തപുരത്ത് ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് എന്തായിരുന്നു അമൃത പറഞ്ഞത് ?
അന്ന് അടി വാങ്ങിയേ പോകൂ എന്ന നിര്‍ബന്ധത്തിലായിരുന്നു അന്ന് വന്ന് പ്രശ്‌നമുണ്ടാക്കിയവര്‍ എന്നായിരുന്നു അമൃത പറഞ്ഞത്. ഒരാണിനെ അടിക്കുന്നത് വലിയ അഭിമാനമായി കാണുന്ന ആളായിരുന്നില്ല അമൃത.
എന്നാല്‍ അന്ന് അവളെ അവര്‍ പരമാവധി അപമാനിച്ചു. ഇത് കേട്ട് പത്ത് നൂറ് പേര്‍ അവിടെ കൂടി നിന്നെന്നല്ലാതെ ആരും പ്രതികരിച്ചിരുന്നില്ല. ഇത്തരത്തിലൊരു സമൂഹമായല്ലോ എന്റേത് എന്നായിരുന്നു അവളുടെ വിഷമം. അതിനോടുള്ള അവളുടെ റിയാക്ഷനായിരുന്നു അത് എന്നാണ് അമൃത പറയുന്നത്.
അടുത്ത പേജില്‍ തുടരുന്നു ഇപ്പോള്‍ ഒരു വിഷയം വന്നാല്‍ മേധാ പട്ക്കറിനെപ്പോലെയോ മറ്റോ പ്രതികരിക്കാന്‍ എനിക്കാവില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എന്റെ കഥാപാത്രങ്ങളിലൂടെയേ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുവാനേ കഴിയൂ.
ബ്രേക്കിങ് ന്യൂസിന്റെ തിരക്കഥ തന്നെയാണോ കാവ്യയെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് ?
അതെ സിനിമ ആളുകള്‍ക്ക് നല്‍കുന്ന മെസ്സേജ് തന്നെയാണ് എന്നെ ഈ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
മൈഥിലിയുമായി ആദ്യ സിനിമ, എങ്ങനെയുണ്ടായിരുന്നു ?[]
മൈഥിലിയുമായി നല്ല അനുഭവമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അധികം കോമ്പിനേഷന്‍ സീനുകളൊന്നും ഇല്ല. പിന്നെ മൈഥിലി വളരെ ഡെഡിക്കേറ്റഡായ ആര്‍ട്ടിസ്റ്റ് ആണ്. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ് അവള്‍. വളരെ ആഗ്രഹിച്ച് തന്നെ സിനിമയില്‍ എത്തിയ ആളാണ് മൈഥിലി.
വിനീത- കാവ്യ ജോഡി ഒരു ഹിറ്റിന്റെ ഭാഗമാണ്. അത് ഇവിടേയും സംഭവിച്ചോ ?
നല്ല സിനിമയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ പലപ്പോഴും ഒരുമിച്ചത്. ഡാര്‍ലിങ് ഡാര്‍ലിങ്, പെരുമഴക്കാലം, ബനാറസ് തുടങ്ങി എല്ലാം ഹിറ്റായിരുന്നു.
ഇതില്‍ ഹീറോ നയനയെ സപ്പോര്‍ട്ട് ചെയ്യുന്ന കഥാപാത്രമാണ്. ഒരുപാടൊന്നും ചെയ്യാനില്ല. ഹീറോയിസം കാണിക്കുന്ന കഥാപാത്രം അല്ല. ഈയൊരു വേഷം ചെയ്യാനായി ഞങ്ങള്‍ പലരേയും സമീപിച്ചു.
ഇന്ന് പല നായകന്‍മാരും നായികാ പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിക്കില്ല. മറിച്ച് നായക പ്രാധാന്യമുള്ള സിനിമകളില്‍ നായിക ചെറിയ വേഷമാണെങ്കിലും പോയി ചെയ്യണം.
സിനിമയുടെ കഥയുമായി വിനീതിനെ സമീപിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സിനിമ ചെയ്യാമെന്ന് പറഞ്ഞു. സിനിമ ആളുകള്‍ക്ക് നല്‍കുന്ന മെസ്സേജ് മാത്രമാണ് വിനീത് നോക്കിയത്. സിനിമയില്‍ എത്ര സീനുണ്ടെന്നോ കഥാപാത്രത്തിന് എത്രത്തോളം അഭിനയിക്കാനുണ്ടെന്നോ പോലും അദ്ദേഹം നോക്കിയില്ല.
വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ?
ആഷിക് അബുവിന്റെ അഞ്ചു സുന്ദരികള്‍. സോഹന്‍ ലാലിന്റെ കഥ വീട്.
കാവ്യ കുറച്ചുകൂടി സെലക്ടീവ് ആയോ ?
അങ്ങനെ ചോദിച്ചാല്‍ ഇപ്പോള്‍ ഒരുപാടൊന്നും ചെയ്യുന്നില്ല. എന്നെ ആകര്‍ഷിക്കുന്ന സിനിമയില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ. പിന്നെ എനിക്ക് സിനിമയിലൂടെ മാത്രമേ ആളുകള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ കഴിയുകയുള്ളൂ.
ഇപ്പോള്‍ ഒരു വിഷയം വന്നാല്‍ മേധാ പട്ക്കറിനെപ്പോലെയോ മറ്റോ പ്രതികരിക്കാന്‍ എനിക്കാവില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എന്റെ കഥാപാത്രങ്ങളിലൂടെയേ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുവാനേ കഴിയൂ. അങ്ങനെ നോക്കുമ്പോള്‍ അത് സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.