2008ലാണ് കന്തമാലിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നാം അറിഞ്ഞുതുടങ്ങിയതെങ്കിലും അതിനും എത്രയോ മുമ്പേ അവിടെ ന്യൂനപക്ഷവിഭാഗത്തിനെതിരെ അതിക്രമം തുടങ്ങിയിരുന്നു. 60 കളില്‍തന്നെ ഒഡീഷയില്‍ മുസ്‌ലീംങ്ങള്‍ക്കുനേരെ സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായിരുന്നു. അന്നും കുറേപ്പേര്‍ കൊല ചെയ്യപ്പെട്ടിരുന്നു. വര്‍ഗീയതതന്നെയായിരുന്നു വിഷയം. ബീഫ് ഇഷ്യു 1850കളില്‍ ഇവിടെയുണ്ടായിരുന്നു.
| അഭിമുഖം| കെ.പി ശശി: പി.എം ജയന്‍ |
പ്രശസ്ത സംവിധായകനും ആക്റ്റിവിസ്റ്റുമായ കെ.പി ശശിയുടെ ഏറ്റവും പുതിയ ഡോക്യുമെന്ററി “VOICES FROM THE RUINS kandhamal in search of justice” 2016 ജൂലായ് 17ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഒഡീഷയിലെ കന്തമാലിലുണ്ടായ വര്‍ഗീയകലാപത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഡോക്യുമെന്ററി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇത് പുറത്തിറങ്ങുമ്പോള്‍ സിനിമാ നിര്‍മാണത്തിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളികളും കന്തമാല്‍ അനുഭവങ്ങളും പങ്കുവെക്കുന്നു സംവിധായകന്‍.
ദുരന്തമുഖത്തേയ്ക്ക് ക്യാമറയുമായി കടന്നുചെന്നയാള്‍ ഡോക്യുമെന്ററി നിര്‍മാണം മറന്ന് മുഴുവന്‍ സമയ ആക്ടിവിസ്റ്റായി മാറിപ്പോകുന്ന അനുഭങ്ങള്‍ അപൂര്‍വമാണ്. ഇടക്കാലത്ത് അത്തരത്തിലൊരു ചുഴിയില്‍പെട്ടുപോയി പ്രശസ്ത സിനിമാ/ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ കെ.പി ശശി.
ഒഡീഷയിലെ കന്തമാലില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത വര്‍ഗീയകലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 130 മണിക്കൂര്‍ ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം പിന്നിട്ടിരുന്നു. അതിനിടയില്‍ മറ്റൊരു ഡോക്യുമെന്ററി (FABRICATED!: Documentary Film on the Fabricated Cases on Abdul Nasar Maudany & Others.) മുഴുമിപ്പിച്ചെങ്കിലും കന്തമാല്‍ നീണ്ടുനീണ്ടുപോയി. സാമ്പത്തികപ്രശ്‌നം ഒരു ഘടകമായിരുന്നുവെങ്കിലും ഡോക്യുമെന്ററി മെയ്ക്കറില്‍നിന്ന് പൂര്‍ണതോതില്‍ ആക്ടിവിസ്റ്റിലേക്ക് വഴുതിപ്പോയതായിരുന്നു കാലതാമസത്തിന്റെ പ്രധാനകാരണം.
കലാകാരനേക്കാള്‍ മുന്നേ സഹാനുഭൂതിയും മനുഷ്യത്വവും കൂടിക്കലര്‍ന്ന ആക്ടിവിസ്റ്റ് ചാടിവീഴുമ്പോള്‍ ക്യാമറയെ മറന്നുപോകുന്ന പ്രകൃതം. അതാണ് കെ.പി ശശി. ഒരു വിഷയത്തോട് കൂടുതല്‍ അറ്റാച്ഡ് ആയാല്‍ അത് ക്രിയേറ്റീവ് വര്‍ക്കാക്കി മാറ്റാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹംതന്നെ സമ്മതിക്കുന്നു.
കന്തമാല്‍ സിനിമ വൈകിയതിന്റെ കാര്യത്തില്‍ അത് ശരിയുമായിരുന്നു. സംഘപരിവാര്‍ ശക്തികളുടെ ഗൂഢാലോചനയില്‍ അരങ്ങേറിയ ഒഡീഷയിലെ ക്രിസ്ത്യന്‍ വംശഹത്യയോട് ഇന്ത്യന്‍ സമൂഹം നിശ്ശബ്ദത പാലിച്ചപ്പോള്‍ വിഷയത്തിലിടപെടാന്‍ മല കയറിയതായിരുന്നു ശശി. പിന്നീട് ഈ ദുരന്തത്തെ ദേശീയ/അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ ശശി നേതൃത്വപരമായ പങ്ക് വഹിച്ചു.
നൂറ് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരുന്ന റഷസ് നിരന്തരം എഡിറ്റ് ചെയ്ത് ഒന്നര മണിക്കൂറിലൊതുക്കിക്കഴിഞ്ഞു. ജൂലായ് 17 ന് തൃശൂരിലെ വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലില്‍ “VOICES FROM THE RUINS kandhamal in search of justice” എന്ന പേരിലുള്ള ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം നടന്നു. തുടര്‍ന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം നിരവധി പ്രദര്‍ശനങ്ങള്‍. പ്രശസ്തമായ നിരവധി ഡോക്യുമെന്ററികളും സിനിമകളും നിര്‍മിച്ച കെ.പിശശിക്ക് മുഖവുരകള്‍ ആര്‍ഭാടമായേക്കാം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളും പ്രമുഖ സൈദ്ധാന്തികനുമായ കെ. ദാമോദരന്റെ മകന്‍ വ്യവസ്ഥാപിത ജീവിതത്തില്‍നിന്ന് വഴിമാറി സഞ്ചരിക്കുകയായിരുന്നു. കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും ആക്ടിവിസ്റ്റുമായി അടയാളപ്പെടാന്‍ ശ്രമിച്ചപ്പോഴും സാമൂഹ്യ ഇടപെടലിന്റെ മുഖ്യ ആയുധമായി സിനിമയെത്തന്നെയാണ് ശശി വരിച്ചത്.
ദേശീയ അന്തര്‍ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ഫീച്ചര്‍ ഫിലിമുകളും മുപ്പതിലേറെ ഡോക്യുമെന്ററികളും ഇതിനകം സംവിധാനം ചെയ്തു. തന്റെ ജീവിതകാലയളവില്‍ നിരന്തരം എതിര്‍ത്തുപോന്ന സംഘപരിവാര്‍ ശക്തികള്‍ കേന്ദ്രത്തിലിന്ന് അധികാരം കൈയാളുമ്പോള്‍ കന്തമാല്‍ വിഷയത്തിന് പ്രസക്തി ഏറെയുണ്ട്. 2008ല്‍ കന്തമാലിലേക്ക് വണ്ടി കയറിയതുമുതലുള്ള നിരവധി അനുഭവങ്ങളും രാഷ്ട്രീയ സാമൂഹ്യ നിരീക്ഷണങ്ങളും വിശദമായി പങ്കുവെക്കുന്നു കെ.പി ശശി.
കന്തമാലിലെ അതിക്രൂരമായ വര്‍ഗീയകലാപത്തിന്റെ തീവ്രത വെളിപ്പെടുന്ന വാര്‍ത്തകളൊന്നും ആദ്യഘട്ടത്തില്‍ പുറത്തുവന്നിരുന്നില്ല. കെ.പി ശശിയെന്ന ഡോക്യുമെന്ററി മെയ്ക്കര്‍ വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത് എപ്പോഴായിരുന്നു. ഏതൊക്കെ വിധമാണ് അതിനോട് പ്രതികരിച്ചുതുടങ്ങിയത്?
ഡോക്യുമെന്ററി മെയ്ക്കര്‍ എന്നതിലുപരി ഇന്ത്യയില്‍ വിവിധഭാഗങ്ങളില്‍ നടക്കുന്ന ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയും ഭരണകൂടത്തിന്റെ പിന്തുണയില്‍ നടക്കുന്ന കോര്‍പ്പറേറ്റ് വികസനത്തിനെതിരെയും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഞാനടക്കമുള്ള വലിയൊരു ആക്ടിവിസ്റ്റ് ഗ്രൂപ്പ് അത്തരം നിരവധി ഇടപെടലുകള്‍ നടത്താറുണ്ട്. ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിനെയും കുട്ടികളെയും ചുട്ടുകൊന്ന വാര്‍ത്ത ഒറീസയില്‍നിന്ന് വന്നപ്പോഴും ഇത്തരം പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ സംഘപരിവാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന പദ്ധതികളുടെ ആദ്യ വെളിപ്പെടലായിരുന്നു ആ സംഭവം. ഞങ്ങളുടേതായ രീതിയില്‍ ബംഗളൂരുവിലും മറ്റും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടി നടത്തി. ഇതിന് ശേഷം 2008ലാണ് ന്യൂനപക്ഷവിരുദ്ധ അതിക്രമം ഒഡീഷയില്‍ രൂക്ഷമാകാന്‍ തുടങ്ങിയത്.
ഒഡീഷയിലെ ആദിവാസിസമരത്തിലും പോസ്‌കോ വിരുദ്ധസമരത്തിലും പല ഘട്ടങ്ങളില്‍ പോയിട്ടുണ്ട്. ബോക്‌സൈറ്റ് മൈനിങ്ങിനെതിരെ സമരം നടത്തിയ കാശിപൂരിലെ ആദിവാസികളെ വെടിവെച്ചുകൊന്നപ്പോള്‍ ബംഗളൂരുവില്‍ പ്രൊട്ടസ്റ്റ് നടത്തുകയും അത് സംബന്ധിച്ച് വീഡിയോ നിര്‍മിക്കുകയുമുണ്ടായി. ഈ സമരത്തെ കൂടുതല്‍ ജനശ്രദ്ധയിലെത്തിക്കുന്നതിലും കാശീപൂര്‍ വെടിവെപ്പ് സംബന്ധിച്ച ഫാക്ട് ഫൈന്റിംങ് ഗ്രൂപ്പ് രൂപപ്പെടുത്തുന്നതിലും ഈ ഡോക്യുമെന്ററി വലിയ സ്വാധീനം ചെലുത്തി.
മനുഷ്യാവകാശലംഘനം എന്ന നിലയില്‍ പുതിയ കലാപത്തിനെതിരെ ബംഗളൂരുവില്‍ ചിലര്‍ നടത്തിയ പ്രതിഷേധപരിപാടിയില്‍ ഞാനും പങ്കെടുത്തു. ഒഡീഷയിലെ ന്യൂനപക്ഷ വിരുദ്ധ കലാപവാര്‍ത്തകള്‍ കൂടുതല്‍ ജനതയിലേക്ക് എത്തിക്കാന്‍ “ടീഷര്‍ട്ട് ക്യാമ്പയിന്‍” എന്ന ആശയം മുന്നോട്ടുവെച്ചു. ഞാന്‍തന്നെ ഡിസൈന്‍ ചെയ്ത നാലായിരത്തോളം ഷര്‍ട്ടുകള്‍ വ്യാപകമായി വിതരണം ചെയ്തു.
നേരത്തെതന്നെ ഒഡീഷയിലെ ആദിവാസിസമരത്തിലും പോസ്‌കോ വിരുദ്ധസമരത്തിലും പല ഘട്ടങ്ങളില്‍ പോയിട്ടുണ്ട്. ബോക്‌സൈറ്റ് മൈനിങ്ങിനെതിരെ സമരം നടത്തിയ കാശിപൂരിലെ ആദിവാസികളെ വെടിവെച്ചുകൊന്നപ്പോള്‍ ബംഗളൂരുവില്‍ പ്രൊട്ടസ്റ്റ് നടത്തുകയും അത് സംബന്ധിച്ച് വീഡിയോ നിര്‍മിക്കുകയുമുണ്ടായി. ഈ സമരത്തെ കൂടുതല്‍ ജനശ്രദ്ധയിലെത്തിക്കുന്നതിലും കാശീപൂര്‍ വെടിവെപ്പ് സംബന്ധിച്ച ഫാക്ട് ഫൈന്റിംങ് ഗ്രൂപ്പ് രൂപപ്പെടുത്തുന്നതിലും ഈ ഡോക്യുമെന്ററി വലിയ സ്വാധീനം ചെലുത്തി.
ന്യൂനപക്ഷവിരുദ്ധ കലാപത്തിന്റെയും വികസന ഫാഷിസത്തിന്റെയും ഉള്ളറകള്‍ തുറന്നുകാണിക്കുന്നതിന് പല സമരരീതികളും ഞങ്ങള്‍ ആവിഷ്‌കരിക്കാറുണ്ട്. 2009 ജനുവരിയില്‍ അത്തരമൊരു വിഷയത്തില്‍ നടന്ന പദയാത്രയ്ക്കിടയിലാണ് ഫാദര്‍ അജയകുമാര്‍ സിങിനെ പരിചയപ്പെടുന്നത്. ജനവികാസ് എന്ന സംഘടനയുടെ പ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ കന്തമാല്‍ സ്വദേശിയാണ് ഫാദര്‍ അജയ്.
2009 ജനുവരിയില്‍ അത്തരമൊരു വിഷയത്തില്‍ നടന്ന പദയാത്രയ്ക്കിടയിലാണ് ഫാദര്‍ അജയകുമാര്‍ സിങിനെ പരിചയപ്പെടുന്നത്. ജനവികാസ് എന്ന സംഘടനയുടെ പ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ കന്തമാല്‍ സ്വദേശിയാണ് ഫാദര്‍ അജയ്.1956ല്‍ ഒഡീഷാ സര്‍ക്കാര്‍ ഡീനോട്ടിഫൈ ചെയ്ത ആദിവാസിസമൂഹത്തിലെ പ്രതിനിധിയാണയാള്‍. ഇപ്പോള്‍ ദളിത് പ്രീസ്റ്റ് ആണ്.
1956ല്‍ ഒഡീഷാ സര്‍ക്കാര്‍ ഡീനോട്ടിഫൈ ചെയ്ത ആദിവാസിസമൂഹത്തിലെ പ്രതിനിധിയാണയാള്‍. ഇപ്പോള്‍ ദളിത് പ്രീസ്റ്റ് ആണ്. അദ്ദേഹമാണ് ആദ്യമായി ഈ വിഷയം പുറംനാട്ടിലെ സമാനമനസ്‌കരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. അജയനെ ആക്രമികള്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും കലാപനാളില്‍ ഭുവനേശ്വറില്‍ ഒരു പരിപാടിക്ക് പോയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പാസ്റ്ററല്‍ ഹൗസിന് സമീപത്തായിരുന്ന അദ്ദേഹത്തിന്റെ താമസസ്ഥലവും.
അദ്ദേഹത്തെ തിരഞ്ഞെത്തിയ അക്രമികള്‍ പാസ്റ്ററല്‍ ഹൗസും വീടും അഗ്നിക്കിരയാക്കിയാണ് മടങ്ങിയത്. ഡോക്യുമെന്ററിയൊക്കെ കാണുന്നയാളായിരുന്ന അജയ്. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന “രാം കെ നാം” അടക്കമുള്ള സീഡികള്‍ അന്നത്തെ കലാപത്തില്‍ കത്തിപ്പോയിരുന്നു. കന്തമാലില്‍ കലാപം ഉണ്ടായശേഷം ജനം വലിയ ആശങ്കയിലും നിരാശയിലുമാണെന്നും അവര്‍ക്ക് ആത്മധൈര്യം പകരാന്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം എന്നോടാരാഞ്ഞു.
എന്നെക്കുറിച്ച് നേരത്തെതന്നെ നല്ല ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. കലാപം നടന്ന സ്ഥലത്ത് ഒരു വര്‍ക്‌ഷോപ്പ് നടത്താമെന്ന് ഞാനുറപ്പ് നല്‍കി. ചില ഡോക്യുമെന്ററികള്‍ കാണിച്ചും മറ്റും ഇരകളെ കൂടുതല്‍ ധൈര്യവാന്മാരാക്കി തിരികെ കൊണ്ടുവരാനുള്ള പദ്ധതി. നേരത്തെതന്നെ മറ്റ് പല സമരപ്രദേശത്തും മറ്റും ഞങ്ങള്‍ പരീക്ഷിച്ച് വിജയിച്ച മാര്‍ഗമാണിത്. വിവിധ സമരങ്ങളിലെ ആക്ടിവിസ്റ്റുകളെ ഉള്‍പ്പെടുത്തി ഫിലിംമെയ്ക്കിങ്ങ് സംബന്ധിച്ച് വര്‍ക്‌ഷോപ്പ് നടത്തിയിരുന്നു. പോസ്‌കോ, കാശിപൂര്‍ എന്നിങ്ങനെ വിവിധസമരങ്ങളിലുള്ള പ്രതിനിധികളെ അതുവഴി ഫിലിംമെയ്ക്കര്‍മാരാക്കി. ഇക്കാര്യമൊക്കെ വിശദമാക്കിയപ്പോള്‍ ഫാദര്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും എന്നെ അങ്ങോട്ടേക്ക് ക്ഷണിക്കുകയും ചെയ്തു.
ഫാദറുമായി സംസാരിച്ചശേഷം ഉടനെ ഞാന്‍ സുഹൃത്തും പ്രമുഖ ഡോക്യുമെന്ററി മെയ്ക്കറുമായ സി. ശരത് ചന്ദ്രനെ വിളിച്ചു. (ശരത് ഇന്ന് നമ്മോടൊപ്പമില്ല) ഇത്തരം പരിപാടിയില്‍ നല്ല വൈദഗ്ധ്യമുള്ളയാളാണ് ശരത്. അവന്റെ സഹായത്തോടെ പരിപാടി നടത്താന്‍ തീരുമാനിച്ചു. ഇവിടെമാത്രമല്ല, ന്യൂനപക്ഷവിരുദ്ധ അതിക്രമവും കലാപവും നടക്കുന്നതെന്ന് കന്തമാല്‍ നിവാസികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
വലിയൊരു കലാപത്തിന്റെ തിരയടങ്ങിയെങ്കിലും ജനം ഭീതിയില്‍ കഴിയുമ്പോഴാണ് വര്‍ക്‌ഷോപ്പുമായി പുറത്തുനിന്നുള്ളവര്‍ അവിടേക്ക് വരുന്നത്. അതിനോടു കന്തമാല്‍ നിവാസികളുടെ പ്രതികരണം എങ്ങനെയായിരുന്നു. എന്തായിരുന്നു വര്‍ക്‌ഷോപ്പിന്റെ പ്രത്യേകത. ആരൊക്കെയായിരുന്നു അതിലെ പ്രതിനിധികള്‍?
ഫാദറുമായി സംസാരിച്ചശേഷം ഉടനെ ഞാന്‍ സുഹൃത്തും പ്രമുഖ ഡോക്യുമെന്ററി മെയ്ക്കറുമായ സി. ശരത് ചന്ദ്രനെ വിളിച്ചു. (ശരത് ഇന്ന് നമ്മോടൊപ്പമില്ല) ഇത്തരം പരിപാടിയില്‍ നല്ല വൈദഗ്ധ്യമുള്ളയാളാണ് ശരത്. അവന്റെ സഹായത്തോടെ പരിപാടി നടത്താന്‍ തീരുമാനിച്ചു. ഇവിടെമാത്രമല്ല, ന്യൂനപക്ഷവിരുദ്ധ അതിക്രമവും കലാപവും നടക്കുന്നതെന്ന് കന്തമാല്‍ നിവാസികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒപ്പം പലയിടങ്ങളിലും ഉയര്‍ന്നുവരുന്ന പ്രതിരോധ സമരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവരിലെത്തിക്കണം. അതിന് പര്യാപ്തമാകുന്ന സിനിമകള്‍ പ്രദര്‍ശിപ്പിച്ചും ചര്‍ച്ച ചെയ്തും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി. അതായിരുന്നു ലക്ഷ്യം. 45 ഓളം സിനിമകള്‍ കാണിക്കാനായിരുന്നു പദ്ധതി. ഇതോടൊപ്പം വിഷയം ഡോക്യുമെന്റ് ചെയ്യാനും ഞാന്‍ തീരുമാനിച്ചു.
അന്ന് കാട്ടിലൂടെയുള്ള യാത്രയ്‌ക്കൊടുവില്‍ പാസ്റ്ററല്‍ ഹൗസില്‍ എത്തുമ്പോള്‍ രാത്രി 12 മണിയായിരുന്നു. ഒപ്പം ശരത്തുമുണ്ടായിരുന്നു. കലാപത്തില്‍ കത്തിക്കരിഞ്ഞ കാഴ്ചകളാണ് യാത്രാമധ്യേ ഞങ്ങളെ എതിരേറ്റത്. ഏഴ് മാസം മുമ്പ് അക്രമികള്‍ അഗ്നിക്കിരയാക്കിയ ഒരു ജീപ്പ്, തകര്‍ക്കപ്പെട്ട് അനാഥമായിക്കിടക്കുന്ന നിരവധി കെട്ടിടങ്ങള്‍… ഒരു ക്യാമറ പാന്‍ ചെയ്യുന്നതുപോലെ എന്റെ കണ്ണുകള്‍ ആ കരിപിടിച്ച സ്ഥലങ്ങളെല്ലാം ഒപ്പിയെടുക്കുമ്പോള്‍ നേരിയൊരു ഭയവും ഒപ്പം കടുത്ത പ്രതിഷേധവും ഇരച്ചുവരുന്നുണ്ടായിരുന്നു.
കന്തമാലിന്റെ ഫസ്റ്റ് വിഷ്വല്‍ എക്‌സ്പീരിയന്‍സിലൂടെ കടന്നുപോയപ്പോള്‍തന്നെ ഇതേക്കുറിച്ച് ഗൗരവമായ ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് തീരുമാനത്തിലെത്തി. ഇത് മനസ്സിലാക്കിയ ശരത് എല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയിരുന്നു.അക്രമത്തിന്റെ ശേഷിക്കുന്ന നിരവധി കാഴ്ചകളിലൂടെ പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരും യാത്ര ചെയ്തു. ഭയംമൂലം ഉള്‍വലിഞ്ഞുപോയ നിസ്സഹായരായ മനുഷ്യരെയാണ് അവിടെയൊക്കെയും കണ്ടിരുന്നത്. ചോദിക്കുമ്പോള്‍ ഒന്നും പറയാതെ വീട്ടിനകത്തേക്ക് ഓടിപ്പോകുന്നവര്‍.
പാസ്റ്ററല്‍ ഹൗസിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ പേടിയോടെയാണ് ഉള്ളിലുള്ളവര്‍ ഉണര്‍ന്നതെങ്കിലും ഞങ്ങളെ കണ്ടതും എന്തെന്നില്ലാത്ത ആഹ്ലാദം അവരില്‍ പ്രകടമായി. രണ്ട് വൈദികരായിരുന്നു അവിടെ ഉണ്ടായിരുന്നത്.(ഫാദര്‍ അജയ് പിറ്റേന്നാണ് എത്തിയത്) ഞങ്ങള്‍ക്ക് പിന്തുണയുമായി പുറത്തുനിന്നുള്ളവര്‍ എത്തിയല്ലോ എന്ന പ്രതീക്ഷ അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും തീവെപ്പില്‍ കരിഞ്ഞുപോയ മുറിയുടെ സീലിംങിന്റെ ഭാഗങ്ങളിലേക്കാണ് എന്റെ ശ്രദ്ധ പതിഞ്ഞത്.
കന്തമാലിന്റെ ഫസ്റ്റ് വിഷ്വല്‍ എക്‌സ്പീരിയന്‍സിലൂടെ കടന്നുപോയപ്പോള്‍തന്നെ ഇതേക്കുറിച്ച് ഗൗരവമായ ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് തീരുമാനത്തിലെത്തി. ഇത് മനസ്സിലാക്കിയ ശരത് എല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയിരുന്നു.അക്രമത്തിന്റെ ശേഷിക്കുന്ന നിരവധി കാഴ്ചകളിലൂടെ പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരും യാത്ര ചെയ്തു. ഭയംമൂലം ഉള്‍വലിഞ്ഞുപോയ നിസ്സഹായരായ മനുഷ്യരെയാണ് അവിടെയൊക്കെയും കണ്ടിരുന്നത്. ചോദിക്കുമ്പോള്‍ ഒന്നും പറയാതെ വീട്ടിനകത്തേക്ക് ഓടിപ്പോകുന്നവര്‍.
ദയനീയമായ നോട്ടങ്ങള്‍ എവിടേക്കോ ഉറപ്പിച്ചുനിര്‍ത്തിയപോലെ സ്ത്രീകളും കുട്ടികളും…ഗുജറാത്ത് കലാപാനന്തരം അവിടെ പോയപ്പോഴും സമാന അനുഭവങ്ങള്‍ ദര്‍ശിച്ചതാണ്. പക്ഷേ എന്തോ, അതിലും കൂടുതലായി മറ്റെന്തൊക്കെയോ വേവലാതികള്‍ ഇവിടെയുള്ളവരുടെ കണ്ണുകളില്‍ മങ്ങിമറയുന്നു.
അടുത്തപേജില്‍ തുടരുന്നു
കലാപമുഖത്തുവെച്ച് ഉറ്റവരെ നഷ്ടപ്പെട്ടവര്‍, വീടും സ്ഥലവും നഷ്ടമായവര്‍..അങ്ങനെയുള്ള ഇരകളും പ്രദേശത്തുകാരായ സാമൂഹ്യപ്രവര്‍ത്തകരും അടക്കം 77 പ്രതിനിധികള്‍ പരിപാടിക്കെത്തി. അച്ചന്‍ എല്ലാം നേരത്തെ പറഞ്ഞ് ശരിയാക്കിയിരുന്നു. എന്റെയും ശരത്തിന്റെയും സഹായത്തിന് പ്രശസ്ത ആക്ടിവിസ്റ്റുകളും ഡോക്യുമെന്ററി പ്രവര്‍ത്തകരുമായ മേഘനാഥ്, ദേബരഞ്ജന്‍ സാരംഗി, പ്രഫുല്ല സാമന്തറായി, ധിരേന്ദ്ര പാണ്ട എന്നിങ്ങനെ പലരും പല ദിവസങ്ങളായി അവിടെയെത്തി.
അടുത്ത ദിവസംതന്നെ വര്‍ക്‌ഷോപ്പ് തുടങ്ങി. കലാപമുഖത്തുവെച്ച് ഉറ്റവരെ നഷ്ടപ്പെട്ടവര്‍, വീടും സ്ഥലവും നഷ്ടമായവര്‍..അങ്ങനെയുള്ള ഇരകളും പ്രദേശത്തുകാരായ സാമൂഹ്യപ്രവര്‍ത്തകരും അടക്കം 77 പ്രതിനിധികള്‍ പരിപാടിക്കെത്തി. അച്ചന്‍ എല്ലാം നേരത്തെ പറഞ്ഞ് ശരിയാക്കിയിരുന്നു. എന്റെയും ശരത്തിന്റെയും സഹായത്തിന് പ്രശസ്ത ആക്ടിവിസ്റ്റുകളും ഡോക്യുമെന്ററി പ്രവര്‍ത്തകരുമായ മേഘനാഥ്, ദേബരഞ്ജന്‍ സാരംഗി, പ്രഫുല്ല സാമന്തറായി, ധിരേന്ദ്ര പാണ്ട എന്നിങ്ങനെ പലരും പല ദിവസങ്ങളായി അവിടെയെത്തി.
ആദ്യം ഒരു വര്‍ഗീയ വിരുദ്ധസിനിമയാണ് കാണിച്ചത്. തുടര്‍ന്ന് അതിജീവനത്തിനുവേണ്ടി പടപൊരുതുന്ന ജനകീയ പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന സിനിമ. ഇങ്ങനെ ഇടകലര്‍ത്തിയാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യദിവസം ആരുമൊന്നും മിണ്ടാന്‍ തയ്യാറായില്ല. രണ്ടാമത്തെ ദിവസമായപ്പോഴേക്കും മഞ്ഞുരുക്കംപോലെ ചിലരൊക്കെ സംസാരിച്ചുതുടങ്ങി. മൂന്നാംനാള്‍ അവര്‍ ചര്‍ച്ചയില്‍ മുഴുകിത്തുടങ്ങി. നാലാംനാള്‍ ചര്‍ച്ച കൂടുതല്‍ കൊഴുക്കാന്‍ തുടങ്ങി. ഒപ്പം അതുവരെ മറച്ചുവെച്ച പല ദുരനുഭവങ്ങളും ധൈര്യസമേതം പറഞ്ഞു ചര്‍ച്ചയില്‍ ഇടപെടാനും തുടങ്ങി.
അവസാനദിവസമാകുമ്പോഴേക്ക് അവര്‍ കൂടുതല്‍ കരുത്തു പ്രകടിപ്പിക്കാനും എന്തെങ്കിലും ചെയ്യണമെന്ന ആശയം മുന്നോട്ടുവെക്കാനും തയ്യാറായി. “വിക്ടിംങ്‌സ് ആന്റ് സര്‍വൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍” രൂപീകരിച്ച് സ്ത്രീകളുടേതായ പ്രത്യേക ഗ്രൂപ്പുണ്ടാക്കുകയും പ്രതിരോധഗ്രൂപ്പുകളുണ്ടാക്കുകയും ചെയ്യണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. വരും നാളുകളില്‍ എങ്ങനെയാണ് മുന്നോട്ട് പോകുകയെന്ന് ഞാന്‍ എല്ലാവര്‍ക്കുമുമ്പിലും വെച്ചപ്പോള്‍ ആക്ടിവിസത്തില്‍ കൂടുതല്‍ അനുഭവപാഠമുള്ള താങ്കളെപ്പോലുള്ളവര്‍ പറയൂ എന്നായി അവരുടെ മറുപടി. ഡോക്യുമെന്ററി മാറ്റിവെച്ച് ഇവരുടെ അതിജീവനത്തിനുവേണ്ടി ഇടപെടേണ്ടത് അനിവാര്യമാണെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. പലരുടെയും നിര്‍ദേശം അഭ്യര്‍ത്ഥനയായി മാറിയതോടെ തുടര്‍പരിപാടികള്‍ രൂപം കൊടുക്കാന്‍ മറ്റ് പലരെയുംപോലെ ഞാനും മുന്‍കൈ എടുത്തു.
കന്തമാല്‍ വിഷയം ഏതെങ്കിലും മതവിഭാഗത്തിനെതിരായ പ്രശ്‌നമല്ല; മനുഷ്യാവകാശപ്രശ്‌നമാണെന്നു പുറംലോകം അറിയേണ്ടതുണ്ട്. അതിനുവേണ്ടി ക്രിസ്ത്യാനികളല്ലാത്ത ആക്ടിവിസ്റ്റുകളുടെകൂടി പങ്കാളിത്തവും പിന്തുണയും നേടിയെടുക്കേണ്ടതുണ്ട്. കുട്ടികളും സ്ത്രീകളും അടക്കമുള്ള ജനതയ്ക്കുനേരെ നടന്ന വിവിധങ്ങളായ അതിക്രമങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തണം.
വിഷയം ഇന്ത്യന്‍ തലസ്ഥാനനഗരിയിലേക്കും അന്തര്‍ദേശീയതലത്തിലേക്കും കൂടുതലാഴത്തില്‍ വ്യാപിപ്പിക്കാനുള്ള നീക്കമായിരുന്നല്ലോ പിന്നീട്. പ്രത്യേകിച്ച് ഇരകളെയെല്ലാം പങ്കെടുപ്പിച്ച് ദില്ലിയില്‍ അരങ്ങേറിയ പീപ്പിള്‍സ് ട്രിബ്യൂണല്‍?
ഒഡീഷയിലെ മലയോരജില്ലയില്‍ നടന്ന അതിക്രൂരമായ വര്‍ഗീയനരനായാട്ടിന്റെ ഉള്ളറകളെ അതേ ഗൗരവത്തില്‍ തുറന്നുകാണിച്ച് പുറംലോകത്തെ അറിയിക്കുകയായിരുന്നു പ്രധാനലക്ഷ്യം. ഒപ്പം ഇരകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. അതിനുവേണ്ടി ആദ്യം ഒരുക്കിയ പരിപാടിയായിരുന്നു പീപ്പിള്‍സ് ട്രിബ്യൂണല്‍.
കന്തമാല്‍ വിഷയം ഏതെങ്കിലും മതവിഭാഗത്തിനെതിരായ പ്രശ്‌നമല്ല; മനുഷ്യാവകാശപ്രശ്‌നമാണെന്നു പുറംലോകം അറിയേണ്ടതുണ്ട്. അതിനുവേണ്ടി ക്രിസ്ത്യാനികളല്ലാത്ത ആക്ടിവിസ്റ്റുകളുടെകൂടി പങ്കാളിത്തവും പിന്തുണയും നേടിയെടുക്കേണ്ടതുണ്ട്. കുട്ടികളും സ്ത്രീകളും അടക്കമുള്ള ജനതയ്ക്കുനേരെ നടന്ന വിവിധങ്ങളായ അതിക്രമങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തണം.
വ്യത്യസ്തവിഷയത്തില്‍ പ്രാവീണ്യം തെളിയിച്ചവര്‍ അതാത് മേഖലയിലെ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തണം. സുനാമി വിഷയത്തില്‍ പീപ്പിള്‍സ് ട്രിബ്യൂണലുണ്ടാക്കി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച അനുഭവമുണ്ടായിരുന്നു എനിക്ക്. പരിപാടി എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ സോളിഡാരിറ്റിഫോറം രൂപീകരിച്ചു. രാം പുനിയാനിയെ കണ്‍വീനറും ധിരേന്ദ്രപാണ്ടയെ കോഓര്‍ഡിനേറ്ററുമായി സംഘാടകസമിതിയുണ്ടാക്കി.
കന്തമാലില്‍നിന്ന് നിരവധി പേര്‍ ദില്ലിയിലേക്കൊഴുകി. വലിയൊരു എക്‌സിബിഷനും ഇതിന്റെ ഭാഗമായി അവിടെ നടത്തി. കലാപം പശ്ചാത്തലമാക്കി ശശി മേമുറി അടക്കം നിരവധി ചിത്രകാരന്മാരുടെ സൃഷ്ടികള്‍ ഈ എക്‌സിബിഷനിലുണ്ടായിരുന്നു. അഗ്നിക്കിരയായ വണ്ടിയും മറ്റു സാമഗ്രികളും ദില്ലിയിലെത്തിച്ച് പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു എന്റെ ആലോചന. വലിയ ചെലവാകുമെന്നതിനാല്‍ അതുപേക്ഷിച്ചു. എങ്കിലും ട്രിബ്യൂണലില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളെ വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 54 ഗ്രൂപ്പുകള്‍ അതില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം പല മീറ്റുങ്ങുകളും നടന്നു. ജസ്റ്റിസ് ഷാ, വൃന്ദാകാരാട്ട്, ആനിരാജ, ജാവേദ് അക്തര്‍, മഹേഷ് ഭട്ട് അടക്കം നിരവധി പ്രമുഖരുടെ പങ്കാളിത്തം ട്രിബ്യൂണലിനെ വലിയ വിജയമാക്കി മാറ്റി. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലായിരുന്നു പരിപാടി നടന്നത്. അതിന്റെ തുടര്‍ച്ചയായി വന്‍ജനപങ്കാളിത്തത്തോടെ പ്രതിഷേധമാര്‍ച്ചും നടത്തി.
കന്തമാലില്‍നിന്ന് നിരവധി പേര്‍ ദില്ലിയിലേക്കൊഴുകി. വലിയൊരു എക്‌സിബിഷനും ഇതിന്റെ ഭാഗമായി അവിടെ നടത്തി. കലാപം പശ്ചാത്തലമാക്കി ശശി മേമുറി അടക്കം നിരവധി ചിത്രകാരന്മാരുടെ സൃഷ്ടികള്‍ ഈ എക്‌സിബിഷനിലുണ്ടായിരുന്നു. അഗ്നിക്കിരയായ വണ്ടിയും മറ്റു സാമഗ്രികളും ദില്ലിയിലെത്തിച്ച് പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു എന്റെ ആലോചന. വലിയ ചെലവാകുമെന്നതിനാല്‍ അതുപേക്ഷിച്ചു. എങ്കിലും ട്രിബ്യൂണലില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളെ വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ അധികാരത്തിലേറുന്നതിന് മുന്നോടിയായി നിരവധി വര്‍ഗീയകലാപങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. ഹിന്ദുമനസ്സുകളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി അവര്‍ നടത്തിയ വലിയ പരീക്ഷണശാലയായി പൊതുവെ ചര്‍ച്ച ചെയ്യുന്നത് ഗുജറാത്ത് വംശഹത്യയെക്കുറിച്ചാണ്. എന്നാല്‍ അതിനും മുമ്പേ ഇന്ത്യയില്‍ മറ്റ് പല പരീക്ഷണങ്ങളും അവര്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതിലൊന്നാണ് ഒഡീഷയിലെ കന്തമാലില്‍ അരങ്ങേറിയതെന്ന് പറഞ്ഞാല്‍ ശരിയാകുമോ? താങ്കളുടെ അനുഭവത്തെ മുന്‍നിര്‍ത്തി കന്തമാല്‍ കലാപത്തെ വിലയിരുത്താമോ?
1960കളില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ അതിവിടെ തുടര്‍ന്നു. മതം മാറ്റവിഷയം നേരത്തെതന്നെ ഒഡീഷയില്‍ വലിയ പ്രശ്‌നമായി സംഘപരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി മതം മാറ്റം നിരോധിച്ചുകൊണ്ട് നിയമം (The Orissa freedom of religion act 1967) പാസാക്കിയ സംസ്ഥാനമാണ് ഒഡീഷ. എല്ലാംകൊണ്ടും ഗുജറാത്തിനുമുമ്പേ സംഘപരിവാര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കിയ സംസ്ഥാനംതന്നെയാണ് ഒഡീഷ.
2008ലാണ് കന്തമാലിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നാം അറിഞ്ഞുതുടങ്ങിയതെങ്കിലും അതിനും എത്രയോ മുമ്പേ അവിടെ ന്യൂനപക്ഷവിഭാഗത്തിനെതിരെ അതിക്രമം തുടങ്ങിയിരുന്നു. 60 കളില്‍തന്നെ ഒഡീഷയില്‍ മുസ്‌ലീംങ്ങള്‍ക്കുനേരെ സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായിരുന്നു. അന്നും കുറേപ്പേര്‍ കൊല ചെയ്യപ്പെട്ടിരുന്നു. വര്‍ഗീയതതന്നെയായിരുന്നു വിഷയം. ബീഫ് ഇഷ്യു 1850കളില്‍ ഇവിടെയുണ്ടായിരുന്നു.
1960കളില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ അതിവിടെ തുടര്‍ന്നു. മതം മാറ്റവിഷയം നേരത്തെതന്നെ ഒഡീഷയില്‍ വലിയ പ്രശ്‌നമായി സംഘപരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി മതം മാറ്റം നിരോധിച്ചുകൊണ്ട് നിയമം (The Orissa freedom of religion act 1967) പാസാക്കിയ സംസ്ഥാനമാണ് ഒഡീഷ. എല്ലാംകൊണ്ടും ഗുജറാത്തിനുമുമ്പേ സംഘപരിവാര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കിയ സംസ്ഥാനംതന്നെയാണ് ഒഡീഷ.
1999ല്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാംസ്റ്റെയിന്‍സിനെയും മക്കളെയും ജീപ്പിലിട്ട് ചുട്ടുകൊന്നതും ഇതേ അജണ്ടയുടെ ഭാഗമായിരുന്നു. അദ്ദേഹം അവിടുത്തുകാരെ മതംമാറ്റിയെന്നാണ് ആരോപണമുണ്ടായിരുന്നത്. എന്നാല്‍ ഗ്രഹാം സ്റ്റയിന്‍ ആരെയെങ്കിലും മതംമാറ്റിയതിന് യാതൊരു തെളിവുമില്ലായിരുന്നു. മതം മാറ്റമെന്നത് എക്കാലത്തും ഒഡീഷയില്‍ സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന പ്രൊപ്പഗണ്ടയായിരുന്നു. അതിന്റെ പേരിലാണ് അവര്‍ കലാപം അഴിച്ചുവിട്ടിരുന്നതും. അതുവഴി അവര്‍ക്ക് സംഘബലമുണ്ടാക്കാന്‍ കഴിഞ്ഞു.
അടുത്തപേജില്‍ തുടരുന്നു
2007ല്‍ ക്രിസ്തുമസ് ആഘോഷത്തിനെതിരായ ഹെയ്റ്റ് ക്യാമ്പയിന്‍ പ്രക്രിയയാണ് കന്തമാലില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയത്. പിന്നീട് 2008ല്‍ അത് കൂടുതല്‍ ആസൂത്രിതവും മാരകവുമായി. ചുരുങ്ങിയത് 93 ആളുകള്‍ മരിച്ചു. ആറായിരത്തി അഞ്ഞൂറിലധികം വീടുകളും 350 ലധികം ചര്‍ച്ചസ് ആന്റ് വര്‍ഷിപ് സെന്ററുകളും നശിപ്പിച്ചു. ആറായിരത്തി അഞ്ഞൂറിലധികം വീടുകള്‍ക്കും നിരവധി സ്‌കൂളുകള്‍ക്കും തീയിട്ടു. നാല്പതിലധികം സ്ത്രീകള്‍ അപമാനിതരുമായി. എത്രയോ പേരെ കാണാതായി.
ഗുജറാത്ത് കലാപത്തിന്റെ വാര്‍ത്തകള്‍ തത്സമയംതന്നെ ഇന്ത്യയിലെമ്പാടും തീപോലെ പടര്‍ന്നു പിടിച്ചെങ്കില്‍ ഒഡീഷയിലെ വിഷയങ്ങള്‍ പലപ്പോഴും പുറമേക്ക് വലിയ ചര്‍ച്ചയായില്ല. 2008ല്‍ കന്തമാലില്‍ നടന്ന പല വര്‍ഗീയ അതിക്രമത്തിനും ഇതേ ഗതിയാണുണ്ടായത്. അതുകൊണ്ടുതന്നെ അവിടെ കലാപം സൃഷ്ടിച്ച മുറിവുകളുടെ ആഴം മനസ്സിലാക്കാന്‍ നാമെത്രയോ വൈകി.
2007ല്‍ ക്രിസ്തുമസ് ആഘോഷത്തിനെതിരായ ഹെയ്റ്റ് ക്യാമ്പയിന്‍ പ്രക്രിയയാണ് കന്തമാലില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയത്. പിന്നീട് 2008ല്‍ അത് കൂടുതല്‍ ആസൂത്രിതവും മാരകവുമായി. ചുരുങ്ങിയത് 93 ആളുകള്‍ മരിച്ചു. ആറായിരത്തി അഞ്ഞൂറിലധികം വീടുകളും 350 ലധികം ചര്‍ച്ചസ് ആന്റ് വര്‍ഷിപ് സെന്ററുകളും നശിപ്പിച്ചു. ആറായിരത്തി അഞ്ഞൂറിലധികം വീടുകള്‍ക്കും നിരവധി സ്‌കൂളുകള്‍ക്കും തീയിട്ടു. നാല്പതിലധികം സ്ത്രീകള്‍ അപമാനിതരുമായി. എത്രയോ പേരെ കാണാതായി.
ഒഡീഷയിലെ മലയോരപ്രദേശമായ ജില്ലയാണ് കന്തമാല്‍. 80 ശതമാനവും ആദിവാസികളും ദളിതരുമാണ് ഇവിടെയുള്ളത്. വെറും 20 ശതമാനം മാത്രമേ ഹിന്ദുക്കളുള്ളൂ. പുറത്തുനിന്ന് കുടിയേറിവന്നവരാണിവര്‍. പ്രധാനമായും ബിസിനസ് കമ്യൂണിറ്റി. ഇവരാണ് സംഘപരിവാറിന്റെ ബെല്‍റ്റ്. ബാക്കിയുള്ളവര്‍ ഇതൊന്നുമല്ലാത്ത ഇന്‍ജീഡിജിനിയസ് കമ്യൂണിറ്റിയുമാണ്.
ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നതിന് സംഘപരിവാര്‍ പല സ്വാമികളെയും നിയോഗിച്ചിരുന്നു പല ഘട്ടങ്ങളിലായി. അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്നതിനും മറ്റ് മതങ്ങളില്‍നിന്ന് ആളുകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനും ചിലപ്പോള്‍ കലാപംതന്നെ ആസൂത്രണം ചെയ്യുന്നതിനും ഇത്തരം സ്വാമിമാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. അതിലൊരാളാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അസിമാനന്ദ.
ഗുജറാത്തിലും മറ്റ് പലയിടങ്ങളിലും കലാപങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത് അസിമാനന്ദയെന്ന സന്യാസിയായിരുന്നു. നിരവധി കേസുകളില്‍പെട്ട് അദ്ദേഹമിപ്പോള്‍ ജയിലിലാണ്. ഇതേപോലെ കന്തമാലിലെ വര്‍ഗീയ അജണ്ടയുടെ ആസൂത്രകന്‍ മറ്റൊരു സ്വാമി ലക്ഷ്മണാനന്ദയാണെന്ന് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വിശദമാക്കാമോ?
ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നതിന് സംഘപരിവാര്‍ പല സ്വാമികളെയും നിയോഗിച്ചിരുന്നു പല ഘട്ടങ്ങളിലായി. അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്നതിനും മറ്റ് മതങ്ങളില്‍നിന്ന് ആളുകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനും ചിലപ്പോള്‍ കലാപംതന്നെ ആസൂത്രണം ചെയ്യുന്നതിനും ഇത്തരം സ്വാമിമാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. അതിലൊരാളാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അസിമാനന്ദ.
ആയിരക്കണത്തിന് ആദിവാസകളെ അദ്ദേഹം ഹിന്ദുത്വയിലേക്ക് പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിനുവേണ്ടി ഒഡീഷയിലേക്ക് നിയോഗിക്കപ്പെട്ടയാളാണ് ലഷ്മണാനന്ദ. 1967 മുതല്‍ ആദിവാസിമേഖലയായ കന്തമാലില്‍ സ്വാമി പ്രവര്‍ത്തിച്ചു തുടങ്ങി. പ്രദേശത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായത് അതിനുശേഷമായിരുന്നു. ഗോള്‍വാള്‍ക്കറുടെ ആശയമായിരുന്നു അദ്ദേഹത്തെ നയിച്ചത്.
ഇതരമതസ്ഥര്‍ക്കെതിരായ വിദ്വേഷ്രപചാരണമായിരുന്നു തുടക്കംമുതലേ ഉന്നയിച്ചിരുന്നത്. കേരളത്തില്‍ ശശികലടീച്ചര്‍ നടത്താറുള്ള ഹെയ്റ്റ് കാമ്പയിന്‍ ഇതിന്റെ തുടര്‍ച്ചയാണെന്നോര്‍ക്കുക. ബീഫിനെതിരായ ക്യാമ്പയിന്‍ മുതല്‍ ക്രിസ്തുമസ് ആഘോഷത്തിനെതിരായ ക്യാമ്പയിന്‍ വരെ നീണ്ടുനിന്നു.
ക്രിസ്ത്യാനികളെയും മുസ്‌ലീംകളെയും കമ്യൂണിസ്റ്റുകാരെയുമാണ് മുഖ്യശത്രുക്കളായി ഗോള്‍വാല്‍ക്കര്‍ കണ്ടിരുന്നത്. മുസ്‌ലീമും ക്രിസ്ത്യനും ഇല്ലാത്ത ഇന്ത്യയെക്കുറിച്ചാണ് ലഷ്മണാനന്ദയും സ്വപ്‌നം കണ്ടിരുന്നത്. അതിനുവേണ്ടി “വനവാസി ആശ്രമം” രൂപീകരിച്ച് പ്രവര്‍ത്തി സജീവമാക്കി. ക്രിസ്ത്യാനികളുടെ കൊള്ളരുതായ്മകളെ ഇല്ലാതാക്കാന്‍ വേണ്ടി ദൈവം ഹിമാലയത്തില്‍നിന്ന് അയച്ചതാണ് തന്നെയെന്നാണ് ലക്ഷ്മണാനന്ദ പറഞ്ഞിരുന്നത്.
ഇതരമതസ്ഥര്‍ക്കെതിരായ വിദ്വേഷ്രപചാരണമായിരുന്നു തുടക്കംമുതലേ ഉന്നയിച്ചിരുന്നത്. കേരളത്തില്‍ ശശികലടീച്ചര്‍ നടത്താറുള്ള ഹെയ്റ്റ് കാമ്പയിന്‍ ഇതിന്റെ തുടര്‍ച്ചയാണെന്നോര്‍ക്കുക. ബീഫിനെതിരായ ക്യാമ്പയിന്‍ മുതല്‍ ക്രിസ്തുമസ് ആഘോഷത്തിനെതിരായ ക്യാമ്പയിന്‍ വരെ നീണ്ടുനിന്നു. ആദിവാസികളെ സംസ്‌കാരസമ്പന്നരാക്കുന്നതിനുവേണ്ടിയെന്ന് പറഞ്ഞ് അവരുടെ കുട്ടികള്‍ക്കുവേണ്ടിമാത്രം വിദ്യാലയം തുടങ്ങി. പ്രദേശത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ വിഭാഗങ്ങളിലും മാധ്യമങ്ങളിലും വലിയ സ്വാധീനമുണ്ടാക്കിയെടുത്തിരുന്നു. രാഷ്ട്രീയക്കാരന്റെ റോളിലായിരുന്നു സ്വാമിയുടെ ഇടപെടലുകള്‍.
പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആക്രണമുണ്ടായിട്ടുണ്ട്. 35ല്‍പരം കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ അധികാരകേന്ദ്രങ്ങളിലെല്ലാം വലിയ സ്വാധീനമുള്ളതിനാല്‍ എല്ലാം തേഞ്ഞുമാഞ്ഞുപോയി. ഒരിക്കല്‍ സ്വാമി കാറില്‍ വരുമ്പോള്‍ റോഡില്‍ ചെറിയൊരു തര്‍ക്കമുണ്ടായി. ഇതിനെ ക്രിസ്ത്യാനികള്‍ തന്നെ കയ്യേറ്റം ചെയ്തു എന്ന നിലയില്‍ വ്യാപകമായി വാര്‍ത്ത പ്രചരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം 2007ല്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടെന്നു സ്വാമിയുടെ അനുയായികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വീണ്ടും വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറി.
മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയശേഷം മാവോയിസ്റ്റുകളാണ് സ്വാമിയെയും അനുയായികളെയും കൊല ചെയ്തത്. എന്നാല്‍ സ്വാമിയുടെ അനുയായികളായ സംഘപരിവാര്‍വിഭാഗം മാവോയിസ്റ്റുകളെ വിട്ട് പാവങ്ങളായ ദളിത് ക്രിസ്ത്യാനികളെയും അച്ചന്‍മാരെയും കൊല്ലുകയായിരുന്നു. ഈയൊരു വൈരുധ്യം ഉള്ളതിനാല്‍തന്നെ സ്വാമിയുടെ മരണം ഇന്നും ദുരൂഹതനീങ്ങാതെ കിടക്കുന്നു.
സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകളാണല്ലോ പ്രചരിച്ചിരുന്നത്. കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നും ക്രിസ്ത്യാനികളാണെന്നുമുള്ള നിരവധി കഥകള്‍. സ്വാമിയുടെ മരണത്തോടെ ക്രിസ്ത്യന്‍വിഭാഗത്തെ ഉന്മൂലനം ചെയ്യുന്ന തരത്തിലാണ് കലാപം തുടങ്ങിയത്. ഏറെക്കാലം അവിടെ സഞ്ചരിച്ചതിലൂടെ ഇതിന് പിന്നിലെ സത്യാവസ്ഥ ബോധ്യപ്പെട്ടിരുന്നോ?
മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയശേഷം മാവോയിസ്റ്റുകളാണ് സ്വാമിയെയും അനുയായികളെയും കൊല ചെയ്തത്. എന്നാല്‍ സ്വാമിയുടെ അനുയായികളായ സംഘപരിവാര്‍വിഭാഗം മാവോയിസ്റ്റുകളെ വിട്ട് പാവങ്ങളായ ദളിത് ക്രിസ്ത്യാനികളെയും അച്ചന്‍മാരെയും കൊല്ലുകയായിരുന്നു. ഈയൊരു വൈരുധ്യം ഉള്ളതിനാല്‍തന്നെ സ്വാമിയുടെ മരണം ഇന്നും ദുരൂഹതനീങ്ങാതെ കിടക്കുന്നു.
ഗുജറാത്ത് വംശഹത്യയ്ക്ക് കാരണമായി പറയുന്നത് ഗോധ്രയില്‍ ട്രെയിന്‍ അഗ്നിക്കിരയായി ഹിന്ദുഭക്തര്‍ മരിച്ചതിന്റെ സ്വാഭാവികപ്രതികരണമാണെന്നാണ്. സാമാന്യബോധത്തെ തൃപ്തിപ്പെടുത്തുന്ന വ്യാഖ്യാനമാണിത്. തീവണ്ടിയില്‍ എങ്ങനെ തീപടര്‍ന്നു എന്ന കാര്യത്തില്‍ പല സത്യങ്ങളും പിന്നീട് പുറത്തുവന്നെങ്കിലും അതിനൊന്നും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. അതേക്കുറിച്ച് ആധികാരികമായ അന്വേഷണവും നടന്നില്ല.
Turn off for: Malayalam
അടുത്തപേജില്‍ തുടരുന്നു
സാഹചര്യത്തെളിവുകളെല്ലാം സ്വാമിയുടെ മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തുന്നു. സംഘപരിവാര്‍ ശക്തികള്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിയാതെ സ്വാമിയുടെ മൃതദേഹം വെച്ച് ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യാനാണ് പടയൊരുക്കം നടത്തിയത്. 2008 ആഗസ്റ്റ് 23 നാണ് സ്വാമി കൊല്ലപ്പെടുന്നത്. അതിനുശേഷം 200 കിലോമീറ്ററെങ്കിലും അനുയായികള്‍ മൃതദേഹം ചുമന്നുകൊണ്ട് വിലാപയാത്ര നടത്തി.
ആസൂത്രിതവും സംഘടിതവുമായി മുസ്‌ലീംങ്ങളെ കൊല ചെയ്യുന്നതിന് ഒരു കാരണമായി സംഘപരിവാര്‍ ഉപയോഗിക്കുകയായിരുന്നു ഗോധ്രയെ. കലാപത്തിന് തയ്യാറാകാന്‍ ആസൂത്രണം ചെയ്തതാണോ ഗോധ്രയെന്ന് സംശയിക്കുന്നതുപോലെ ക്രിസ്ത്യാനികളെ ഇല്ലാതാക്കാനുള്ള കാരണത്തിന് ഇരയായതാണോ സ്വാമി എന്നും സംശയിക്കാം. സ്വാമിക്കെതിരായ നിരവധി കേസുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനുനേരെ സെക്ഷ്വല്‍ അബ്യൂസും ആരോപിക്കപ്പെട്ടിരുന്നു. കന്തമാല്‍ ഭാഗം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്.
സ്വാമിക്കെതിരായ നിരവധി പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ പ്രഖ്യാപിക്കുകയായിരുന്നു, അദ്ദേഹത്തെ കൊല്ലുമെന്ന്. ഇക്കാര്യം അറിയിച്ചുകൊണ്ട് അവര്‍ പോസ്റ്ററും ഒട്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് പ്രൊട്ടക്ഷന്‍ കൊടുത്തിരുന്നു സ്വാമിക്ക്. എന്നിട്ടും ആശ്രമത്തിന്റെ മതില്‍ ചാടി വന്ന് അക്രമികള്‍ സ്വാമിയെ കൊല്ലുകയായിരുന്നു. സായുധരായ നിരവധി ക്രിമിനലുകളുടെ പിന്തുണയുണ്ടായിട്ടും സംഘപരിവാറിന് സ്വാമിയെ രക്ഷിക്കാനായില്ല എന്നതില്‍ പലര്‍ക്കും സംശയമുണ്ട്.
സാഹചര്യത്തെളിവുകളെല്ലാം സ്വാമിയുടെ മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തുന്നു. സംഘപരിവാര്‍ ശക്തികള്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിയാതെ സ്വാമിയുടെ മൃതദേഹം വെച്ച് ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യാനാണ് പടയൊരുക്കം നടത്തിയത്. 2008 ആഗസ്റ്റ് 23 നാണ് സ്വാമി കൊല്ലപ്പെടുന്നത്. അതിനുശേഷം 200 കിലോമീറ്ററെങ്കിലും അനുയായികള്‍ മൃതദേഹം ചുമന്നുകൊണ്ട് വിലാപയാത്ര നടത്തി.
ക്രിസ്ത്യാനികള്‍ മാവോയിസ്റ്റുകള്‍ക്ക് പണം കൊടുത്ത് സ്വാമിയെ കൊല്ലിച്ചതാണെന്നാണ് സ്വാമിയുടെ സഹായി എന്നോട് ഡോക്യുമെന്ററിയില്‍ പറയുന്നത്. മൃതദേഹം കൊണ്ടുപോകുമ്പോള്‍ ക്രിമിനലുകളെ മൊബലൈസ് ചെയ്യാന്‍ പറ്റുമെങ്കില്‍ സ്വാമിക്ക് ഇവര്‍ എന്തുകൊണ്ട് സംരക്ഷണം കൊടുത്തില്ല എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് സ്വാമിയെ ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് തന്നെ സമീപിച്ചിരുന്നു എന്ന് മാവോയിസ്റ്റ് നേതാവ് സബ്യസാച്ചിയുടേതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്.
പ്രവീണ്‍ തൊഗാഡിയ അടക്കം പല നേതാക്കളും യാത്രയില്‍ ഉണ്ടായിരുന്നു. യാത്രയിലുടനീളം കൊലപാതകം, ബലാത്സംഗം, തീവെപ്പ് എന്നിങ്ങനെ വിവിധ അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ചെറിയ ദിവസംകൊണ്ട് ഇത്രയും വലിയ തോതിലുള്ള അതിക്രമങ്ങള്‍ എങ്ങനെ അരങ്ങേറി? മുന്‍കൂട്ടി തയ്യാറെടുക്കാതെ കന്തമാല്‍പോലുള്ള മലയോരപ്രദേശത്ത് ഇത്ര വ്യാപകമായ അതിക്രമം സാധ്യമല്ല.
വാള്‍, മഴു, തോക്കുകള്‍, ഇവയെല്ലാം അക്രമികളുടെ കൈയിലുണ്ടായിരുന്നു. (ഗോധ്രയിലെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിലെ ആഹ്വാനപ്രകാരമാണ് ഗുജറാത്തിലും മുസ്‌ലീംകളെ കൊന്നുതള്ളിയത്, ഗുജറാത്ത് കലാപത്തിന്റെ മാതൃക ഇവിടെയുമുണ്ടായിരുന്നു) പിന്നീട് ദിവസങ്ങളോളം അവിടെ കലാപം ആളിക്കത്തി.
സ്വാമിയെ ഇല്ലാതാക്കാന്‍ മാവോയിസ്റ്റുകളുമായി സംഘപരിവാര്‍ ശക്തികള്‍ രഹസ്യമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്ത പരന്നിരുന്നല്ലോ പിന്നീട്?
ക്രിസ്ത്യാനികള്‍ മാവോയിസ്റ്റുകള്‍ക്ക് പണം കൊടുത്ത് സ്വാമിയെ കൊല്ലിച്ചതാണെന്നാണ് സ്വാമിയുടെ സഹായി എന്നോട് ഡോക്യുമെന്ററിയില്‍ പറയുന്നത്. മൃതദേഹം കൊണ്ടുപോകുമ്പോള്‍ ക്രിമിനലുകളെ മൊബലൈസ് ചെയ്യാന്‍ പറ്റുമെങ്കില്‍ സ്വാമിക്ക് ഇവര്‍ എന്തുകൊണ്ട് സംരക്ഷണം കൊടുത്തില്ല എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് സ്വാമിയെ ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് തന്നെ സമീപിച്ചിരുന്നു എന്ന് മാവോയിസ്റ്റ് നേതാവ് സബ്യസാച്ചിയുടേതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്.
ഇത്തരം ദുരന്തങ്ങളെ ഏറെ വൈകാരികമായി സമീപിച്ച് അതിന്റെ ആഘാതം വിവരിക്കുന്നതിലോ അത് സിനിമയില്‍ കൂടുതല്‍ കാണിക്കുന്നതിലോ താല്‍പര്യമില്ലാത്തയാളാണ് ഞാന്‍.കാരണം അങ്ങനെ നാമത് പറയുമ്പോള്‍ ഈ അക്രമം ആസൂത്രണം ചെയ്തവരാണ് വിജയിക്കുന്നത്. ഇവരെ ഇത്തരത്തില്‍ വേദനിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണവരിലുണ്ടാകുക.
അദ്ദേഹം അറസ്റ്റിലായപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്ന് ടൈംസ് ഓഫ് ഇന്ത്യയിലാണ് വന്നത്. ഇതിലെല്ലാം എത്രമാത്രം സത്യമുണ്ട് എന്നറിയില്ലെങ്കിലും കന്തമാലില്‍ അരങ്ങേറിയ അതിക്രമങ്ങളൊന്നുംതന്നെ സ്വാഭാവിക പ്രതികരണമായല്ല കാണാന്‍ കഴിയുന്നത്. വളരെ പ്ലാന്റഡായാണ് എല്ലാം ചെയ്തിരിക്കുന്നത്. അതിനാല്‍ സ്വാമിയുടെ മരണവും പ്ലാന്റഡ് ആണെന്ന് സംശയിക്കേണ്ടിവരുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ടാണ് പലരെയും കൊന്നതെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുക മാത്രമല്ല, പരസ്യമായി തെരുവിലൂടെ വലിച്ചിഴച്ചതായും കേട്ടിട്ടുണ്ട്. ഏറെ ഹൃദയഭേദമായ ദുരന്തങ്ങളുടെ നിലവിളികള്‍ ഇപ്പോഴും ഉറങ്ങുന്നുണ്ട് അവിടെ. ഇരകളുമായി അടുത്തിടപഴകിയ വ്യക്തിയെന്ന നിലയില്‍ അത് സംബന്ധിച്ച് ഹ്രസ്വമായി വിവരിക്കാമോ?
ഇത്തരം ദുരന്തങ്ങളെ ഏറെ വൈകാരികമായി സമീപിച്ച് അതിന്റെ ആഘാതം വിവരിക്കുന്നതിലോ അത് സിനിമയില്‍ കൂടുതല്‍ കാണിക്കുന്നതിലോ താല്‍പര്യമില്ലാത്തയാളാണ് ഞാന്‍.കാരണം അങ്ങനെ നാമത് പറയുമ്പോള്‍ ഈ അക്രമം ആസൂത്രണം ചെയ്തവരാണ് വിജയിക്കുന്നത്. ഇവരെ ഇത്തരത്തില്‍ വേദനിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണവരിലുണ്ടാകുക. എന്നാല്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായാലും തോറ്റുതരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് പറയുന്നതിനാണ് കന്തമാലില്‍ ഏറെക്കാലം ഇടപെട്ടത്. എങ്കിലും ഒഴിവാക്കാനാകാത്ത ഒട്ടേറെ ദുരന്താനുഭവങ്ങള്‍ എന്റെ കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്
ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് പള്ളികള്‍, കപ്പേളകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് അക്രമികള്‍ ലക്ഷ്യംവെച്ചത്. ഇതിന് പുറമെ മതപുരോഹിതന്മാരെയും അവരുടെ വിശ്വാസത്തില്‍ മനസ്സര്‍പ്പിച്ച് കഴിയുന്ന സാധാരണക്കാരെപ്പോലും ഹീനമായ നിലയില്‍ കൊല ചെയ്തു. അതിന്റെ സാക്ഷികളായ പലരും ഇന്നും നിശ്ശബ്ദരാണ്. അത്രയ്ക്ക് മാനസികമായ ആഘാതമാണവരില്‍ ഒരു കലാപം സൃഷ്ടിച്ചത്.
സമീപത്തെ വയലില്‍ അനാഥമായിക്കിടന്ന മൃതദേഹം അക്രമികള്‍ പിന്നീടെത്തി കത്തിച്ചുകളഞ്ഞു. പാസ്റ്ററിന്റെ അമ്മ രോഗിയായി അകത്ത് കിടക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കുമേല്‍ മണ്ണെണ്ണയൊഴിച്ചെങ്കിലും കത്തിക്കാതെ അക്രമികള്‍ ഓടിപ്പോയി. ഇക്കാര്യങ്ങളെല്ലാം സഫീറാ പറയുമ്പോള്‍ അവരുടെ കൊച്ചുകുട്ടികള്‍ മൂകരായി നില്‍പാണ്.
പാസ്റ്റര്‍ സാമുവല്‍ നായ്കിന്റെ ദാരുണമായ മരണത്തിന് സാക്ഷിയായ മകള്‍ സഫീറാ നായ്കിന്റെ (safeera naik) സംസാരം മനസ്സില്‍നിന്ന് വിട്ടുപോകുന്നില്ല. കലാപകാരികള്‍ ഇരച്ചുവരുമ്പോള്‍ ഗ്രാമീണരൊക്കെ ഓടിപ്പോകുമ്പോള്‍ ഏവരെയും സമാശ്വസിപ്പിച്ചുനിര്‍ത്തുകയായിരുന്നു പാസ്റ്റര്‍. അപ്പോഴേക്കും അക്രമികള്‍ അവിടെയെത്തി. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ കുട്ടികളെയും കൊണ്ട് സമീപത്തെ പൊന്തക്കാട്ടിലേക്ക് ഓടിയൊളിച്ചിരുന്നു.
അക്രമികള്‍ പാസ്റ്ററെ പിടികൂടി താങ്കള്‍ ഹിന്ദുവാകണം എന്നാവശ്യപ്പെട്ടു. ഞാന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണ്. അതിനാല്‍ ഹിന്ദുവാകാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മരിക്കാന്‍ തയ്യാറായിക്കോ എന്ന് അക്രമികള്‍ പറഞ്ഞു. പാസ്റ്റര്‍ നല്ല ധൈര്യവാനായിരുന്നു. എനിക്ക് പ്രാര്‍ത്ഥനയ്ക്ക് സമയം വേണമെന്ന് പറഞ്ഞപ്പോള്‍ അവരയാളെ വീട്ടിന് പുറത്തേയ്ക്ക് കൊണ്ടുപോയി. ബൈബിള്‍ വായിച്ചുകൊണ്ടിരിക്കെ പരിഹാസച്ചിരിയോടെ അക്രമികള്‍ അദ്ദേഹത്തെ വെട്ടിവീഴ്ത്തി.
സമീപത്തെ വയലില്‍ അനാഥമായിക്കിടന്ന മൃതദേഹം അക്രമികള്‍ പിന്നീടെത്തി കത്തിച്ചുകളഞ്ഞു. പാസ്റ്ററിന്റെ അമ്മ രോഗിയായി അകത്ത് കിടക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കുമേല്‍ മണ്ണെണ്ണയൊഴിച്ചെങ്കിലും കത്തിക്കാതെ അക്രമികള്‍ ഓടിപ്പോയി. ഇക്കാര്യങ്ങളെല്ലാം സഫീറാ പറയുമ്പോള്‍ അവരുടെ കൊച്ചുകുട്ടികള്‍ മൂകരായി നില്‍പാണ്. അവരെക്കൊണ്ട് സംസാരിപ്പിക്കാന്‍ ഞാന്‍ ഏറെ വിദ്യകള്‍ നോക്കിയെങ്കിലും ഒന്നും നടന്നില്ല. ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ കിടക്കുന്ന, നിര്‍ബന്ധമായും കൗണ്‍സിലിങ്ങിന് വിധേയമാകേണ്ട എത്രയോ കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട് അവിടെ.
അടുത്തപേജില്‍ തുടരുന്നു
അച്ഛനെ പിടിച്ചു കെട്ടിയിട്ട് മണ്ണെണ്ണയൊഴിക്കുന്നത് കണ്ടിരുന്ന കുട്ടിയടക്കം അതിലുണ്ട്. മാനസികാസ്വാസ്ഥ്യം ബാധിച്ചവരാണിവര്‍. കേരളത്തില്‍ നിന്നുള്ള ഫാദര്‍ ചലാനും അക്രമണത്തിനിരയായി. ആദിവാസിവിഭാഗത്തിലെ കന്യാസ്ത്രീയായ മീനയെ അവര്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.
ഇത്തരം കുട്ടികളുടെ ഭാവി എന്തായിരിക്കും? വിദ്യാഭ്യാസം താറുമാറായിട്ടുള്ളവര്‍. മാനസികമായി തകരാറിലായവര്‍….കുറേ കുട്ടികളെ അഭിമുഖം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കുടുംബക്കാരൊക്കെ പേടിച്ച് കാട്ടിലേക്ക് ഓടിപ്പോയതും ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിഞ്ഞതുമായ ചില കഥകള്‍ അവര്‍ പറഞ്ഞു. അച്ഛനെ പിടിച്ചു കെട്ടിയിട്ട് മണ്ണെണ്ണയൊഴിക്കുന്നത് കണ്ടിരുന്ന കുട്ടിയടക്കം അതിലുണ്ട്. മാനസികാസ്വാസ്ഥ്യം ബാധിച്ചവരാണിവര്‍. കേരളത്തില്‍ നിന്നുള്ള ഫാദര്‍ ചലാനും അക്രമണത്തിനിരയായി. ആദിവാസിവിഭാഗത്തിലെ കന്യാസ്ത്രീയായ മീനയെ അവര്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.
കലാപവേളയില്‍ സര്‍ക്കാര്‍ മെഷിനറിയുടെ സ്ഥിതിയെന്തായിരുന്നു? ഇത്രയും വലിയ കലാപത്തില്‍ അക്രമികള്‍ ശിക്ഷിക്കപ്പെട്ടോ. എന്താണ് കേസിന്റെ ഇപ്പോഴത്തെ അവസ്ഥ?
ബി.ജെ.പിയും ബി.ജെ.ഡിയും ചേര്‍ന്നുള്ള സര്‍ക്കാരായിരുന്നു അന്ന് ഒഡീഷ ഭരിച്ചിരുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസും. പൊലീസ് ശരിയായ രീതിയില്‍ ഇടപെട്ടിരുന്നില്ല. കലാപം സംബന്ധിച്ച് 3,232 പരാതികളുണ്ടായിരുന്നു. സര്‍ക്കാര്‍ രേഖപ്രകാരം 828 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഇതില്‍ 500 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. 248 കേസുകള്‍ തെളിവുകളില്ല എന്ന് പറഞ്ഞ് തള്ളി. 178 ഓളം കേസുകളില്‍മാത്രമാണ് വിധിയുണ്ടായത്. വളരെ കുറച്ചുപേര്‍മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കൊലപാതകം നടത്തിയതിന്റെ പേരില്‍ ആരെയും ശിക്ഷിച്ചിട്ടില്ല. പള്ളി പൊളിച്ചയാളുകളെയും ശിക്ഷിച്ചില്ല. ജനതയില്‍ വലിയൊരു വിഭാഗം ഇന്നും നോര്‍മലല്ല. നിങ്ങള്‍ ക്രിസ്ത്യനിയാണ് എന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്ന അവസ്ഥ ഏറെ ഭയാനകമാണിപ്പോഴും. ക്രിമിനല്‍ ജസ്റ്റിസ് ഡെലിവറി സിസ്റ്റം തീരെ വീക്കായിരുന്നു. പൊലീസും മറ്റ് ഭരണകൂട സംവിധാനങ്ങളുമെല്ലാം അക്രമികളെ സഹായിക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേഷന്റെ കെടുകാര്യസ്ഥത, രാഷ്ട്രീയ ഇടപെടല്‍, ജൂഡീഷ്യറിയുടെ ഫെയ്‌ലിയര്‍, മാധ്യമങ്ങളുടെ പക്ഷപാതിത്വം….ഇതൊക്കെയുമായിരുന്നു നീതിനിഷേധത്തിന് കാരണം. പോരാത്തതിന് കള്ളപ്രചാരണവും.
മതപരിവര്‍ത്തനമാണ് കലാപത്തിന് കാരണമെന്ന പ്രചാരണം ഒരു ഭാഗത്തും ദളിതുകളും ആദിവാസികളും തമ്മിലുള്ള ഏറ്റുമുട്ടലാണിതെന്ന് മറ്റൊരു ഭാഗത്തും പ്രചരിപ്പിക്കപ്പെട്ടു. ഇതൊന്നും ശരിയായിരുന്നില്ല. കള്ളപ്രചാരണങ്ങളെ വ്യാപകമായി ആളുകള്‍ വിശ്വസിച്ചു. സമ്മര്‍ദ്ദം ചെലുത്തിയുള്ള മതപരിവര്‍ത്തനം അവിടെ നടന്നിരുന്നില്ല.
മതപരിവര്‍ത്തനമാണ് കലാപത്തിന് കാരണമെന്ന പ്രചാരണം ഒരു ഭാഗത്തും ദളിതുകളും ആദിവാസികളും തമ്മിലുള്ള ഏറ്റുമുട്ടലാണിതെന്ന് മറ്റൊരു ഭാഗത്തും പ്രചരിപ്പിക്കപ്പെട്ടു. ഇതൊന്നും ശരിയായിരുന്നില്ല. കള്ളപ്രചാരണങ്ങളെ വ്യാപകമായി ആളുകള്‍ വിശ്വസിച്ചു. സമ്മര്‍ദ്ദം ചെലുത്തിയുള്ള മതപരിവര്‍ത്തനം അവിടെ നടന്നിരുന്നില്ല. അതിനുള്ള തെളിവുമില്ലായിരുന്നു. ക്രിസ്ത്യന്‍ സ്‌കുളുകളില്‍ പഠിക്കുന്നതിന്റെ പേരില്‍ ആരെങ്കിലും മതം മാറിയതായി കണ്ടിട്ടുണ്ടോ. അതിന്റെ പേരിലാണ് സ്‌കൂളുകള്‍ തകര്‍ത്തത്. ബി.ജെ.പിയുടെ പല നേതാക്കളും ക്രിസ്ത്യന്‍ സ്‌ക്ൂളുകളില്‍ പഠിച്ചതാണെന്നോര്‍ക്കണം.
ഒഡീഷയില്‍ ക്രിസ്ത്യാനിറ്റിക്കെതിരെ അതിക്രമം രൂപപ്പെടുന്നതിന് ചരിത്രപരമായ വല്ല കാരണവുമുണ്ടോ. അവിടെയുള്ള ദളിതുകളും ആദിവാസികളും എന്നുമുതലാണ് ക്രിസ്ത്യാനികളായി രൂപാന്തരപ്പെട്ടത്.?
കന്തമാലില്‍ 1850കളിലാണ് ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി വരുന്നത്. അതിന് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം 1950കളിലാണ് ഹിന്ദുക്ഷേത്രം വരുന്നത്.(ഒരു നൂറ്റാണ്ടിന്റെ വെത്യാസം) ക്രിസ്തുസമൂഹം അവിടെയെത്തുമ്പോള്‍ ഇന്‍ഡിജിനസ് സ്പിരിച്വാലിറ്റിയില്‍ മുഴുകിയ മറ്റൊരു വിഭാഗമായിരുന്നു അവിടെയുണ്ടായിരുന്നത്. കന്തമാലിലെ പൂര്‍വികര്‍ എങ്ങനെ മതം മാറിയെന്നതിന് വിഭിന്നങ്ങളായ കാരണങ്ങളുണ്ടാകാം.
സാമ്പത്തികം, വ്യക്തിപരം, സാമൂഹ്യപദവി… ഇങ്ങനെ വളരെ കോപ്ലക്‌സിറ്റിയാണ് ഇതിന് പിന്നില്‍. ഹൈന്ദവസമൂഹങ്ങളില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വലിയ സ്ഥാനമില്ല. അവരെ അധ:സ്ഥിതരായാണ് പരിഗണിക്കാറ്. എന്നാല്‍ ക്രൈസ്തവസമൂഹത്തില്‍ അവര്‍ക്ക് നേരിയ പരിഗണനയെങ്കിലും ലഭിക്കുന്നു. ജാതിവ്യവസ്ഥ രൂപംകൊള്ളുന്നതിന് മുമ്പേ ഇവിടത്തുകാര്‍ പലരും ക്രൈസ്തവരായി മാറിയിരുന്നു.
ആദിവാസികള്‍ അവരുടെ ദൈവത്തെ പൂജിക്കുമ്പോള്‍ അതിന് തടസ്സം നിന്ന ചരിത്രമൊന്നും അവിടുന്ന് ലഭിച്ചിട്ടില്ല. തെളിവിനുവേണ്ടി സംഘപരിവാറിനെ സമീപിച്ചിട്ടും ലഭ്യമായില്ല. അത്തരത്തിലുള്ള കേസുകളുടെ തുടര്‍ച്ചയായല്ല കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നിട്ടും മതപരിവര്‍ത്തനമെന്നത് ഒരു മിത്തായി പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍.
സര്‍വീസ് ഓറിയന്റഡ് ആയാണ് അവിടെ മിഷനറിമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിങ്ങനെ വിവിധമേഖലകളില്‍ സേവനസന്നദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്നു അവര്‍. എന്നാല്‍ കലാപത്തിന്റെ സമീപവേളയിലൊന്നും ആരെയും സമ്മര്‍ദ്ദം ചെലുത്തി ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറ്റിയതിന് തെളിവില്ല.
ആദിവാസികള്‍ അവരുടെ ദൈവത്തെ പൂജിക്കുമ്പോള്‍ അതിന് തടസ്സം നിന്ന ചരിത്രമൊന്നും അവിടുന്ന് ലഭിച്ചിട്ടില്ല. തെളിവിനുവേണ്ടി സംഘപരിവാറിനെ സമീപിച്ചിട്ടും ലഭ്യമായില്ല. അത്തരത്തിലുള്ള കേസുകളുടെ തുടര്‍ച്ചയായല്ല കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നിട്ടും മതപരിവര്‍ത്തനമെന്നത് ഒരു മിത്തായി പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍.
മതം മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുമ്പോള്‍ ഒഡീഷന്‍ സംസ്ഥാനത്തിന്റെ പിതാവ് തന്നെ മതം മാറിയ വ്യക്തിയാണെന്ന ചരിത്രം തമസ്‌കരിക്കപ്പെടുന്നു. സംസ്ഥാനം രൂപീകരിച്ചയാള്‍ക്കുനേരെ ഇല്ലാത്ത പ്രശ്‌നം സാധാരണ ജനതയ്ക്കുനേരെ കാണുന്നതില്‍ വൈരുധ്യമില്ലേ?
ഈ ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ചരിത്രപരമായ ഒട്ടേറെ വൈരുധ്യങ്ങളാണ് മനസ്സില്‍ വരുന്നത്. കാരണം ചരിത്രപ്രാധാന്യമേറെയുള്ള കലിംഗയുടെ സ്ഥാനം ഒഡീഷയുടെ പ്രത്യേക ഭാഗത്താണ്. അത്തരം സ്ഥലങ്ങളിലെ ആദിവാസികളുമായും പൂര്‍വികരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്.
കലിംഗയുദ്ധത്തിന് കാരണക്കാരനായ അശോകനെ അവര്‍ ഏറെ വെറുക്കപ്പെടുന്നു. രണ്ടു ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ അധിനിവേശക്കാരനായാണ് അശോകനെ അവര്‍ സ്മരിക്കുന്നത്. അന്ന് കൊല്ലപ്പെട്ടവരില്‍ കൂടുതലും ആദിവാസികളും ദ്രവീഡിയന്‍സുമായിരുന്നു. യുദ്ധത്തിനുശേഷം അധികാരത്തിലേറിയെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നില്ല അശോകന്. ബുദ്ധിസത്തിനായിരുന്നു അന്ന് സ്വീകാര്യത. അങ്ങനെയാണ് ബുദ്ധമതത്തെ അശോകന്‍ ഉള്‍ക്കൊണ്ടത്. അശോകന്റെ മനംമാറ്റമെന്നാണ് പിന്നീട് ചരിത്രകാരന്മാര്‍ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ ഇതൊരു രാജാവിന്റെ സ്റ്റാറ്റജിക് മൂവ് ആയിരുന്നു, ജനങ്ങളില്‍നിന്ന് കൂടുതല്‍ സ്വീകാര്യതയും ബഹുമാനവും ലഭിക്കുന്നതിനുവേണ്ടി.
അശോകചക്രം ബുദ്ധിസ്റ്റ് ചിഹ്നമാണ്. മൂന്ന് സിംഹത്തിന്റെ ചിത്രം ചക്രത്തില്‍ കാണാം. മൂന്ന് ആദിവാസി വിഭാഗത്തിന്റെ പ്രതീകമാണത്. അതില്‍ നടുക്കുള്ള സിംഹം മുണ്ട ആദിവാസികളുടെ പ്രതീകമാണ്. അശോകന്റെ ആര്യാധിനിവേശത്തെ അവരിപ്പോഴുമോര്‍ക്കുന്നു. അശോകന്‍ അധിനിവേശത്തിന്റെ വക്താവാണ്. പോരാത്തത്തിന് ബുദ്ധമതത്തിലേക്ക് മതം മാറിയയാളും. ക്രസ്ത്യാനികളും മുസ്‌ലീംകളും വിദേശികളാണെന്ന് പറയുന്നവര്‍ അശോകനെ അങ്ങനെ വിശേഷിപ്പിക്കുന്നില്ല.
അശോകചക്രം ബുദ്ധിസ്റ്റ് ചിഹ്നമാണ്. മൂന്ന് സിംഹത്തിന്റെ ചിത്രം ചക്രത്തില്‍ കാണാം. മൂന്ന് ആദിവാസി വിഭാഗത്തിന്റെ പ്രതീകമാണത്. അതില്‍ നടുക്കുള്ള സിംഹം മുണ്ട ആദിവാസികളുടെ പ്രതീകമാണ്. അശോകന്റെ ആര്യാധിനിവേശത്തെ അവരിപ്പോഴുമോര്‍ക്കുന്നു. അശോകന്‍ അധിനിവേശത്തിന്റെ വക്താവാണ്. പോരാത്തത്തിന് ബുദ്ധമതത്തിലേക്ക് മതം മാറിയയാളും. ക്രസ്ത്യാനികളും മുസ്‌ലീംകളും വിദേശികളാണെന്ന് പറയുന്നവര്‍ അശോകനെ അങ്ങനെ വിശേഷിപ്പിക്കുന്നില്ല.
പറയാനുള്ള മറ്റൊന്ന് ഒഡീഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധുസൂദനന്‍ദാസിനെക്കുറിച്ചാണ്. സമ്പന്നകുടുംബത്തില്‍ ജനിച്ച് കല്‍ക്കത്തയില്‍ പഠിച്ചിരുന്ന മധുസൂദനന്‍ പല തരത്തിലുള്ള ചിന്തകളാല്‍ പ്രചോദിതനായി സാമൂഹ്യ ഇടപെടലില്‍ സജീവമായി. ബ്രാഹ്മണനായ മധുസൂദനന്‍ പന്നീട് ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറുകയും ചെയ്തു. ജാതി വിഷയത്തിലും ദാരിദ്ര്യനിര്‍മാര്‍ജനത്തിലുമെല്ലാം ഇടപെട്ടു. 1934ലാണ് അദ്ദേഹം മരിക്കുന്നത്. ഭാഷയെ(ഒറിയ) പ്രതിനിധാനം ചെയ്ത് ഒഡീഷയാണ് ഇന്ത്യയില്‍ ആദ്യമായുണ്ടായ സംസ്ഥാനം. മധുസൂദനന്‍ദാസിന്റെ മൂവ്‌മെന്റിന്റെ തുടര്‍ച്ചെയന്നോണം 1936ലാണ് സംസ്ഥാനം രൂപം കൊണ്ടത്. സംസ്ഥാനത്തിന്റെ സ്ഥാപകനേതാവ്തന്നെ മതം മാറിയ വ്യക്തിയാണെന്ന് ഓര്‍ക്കണം.
നിര്‍ബന്ധിച്ച് മതം മാറ്റുകയാണെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ നിയമമുള്ള സംസ്ഥാനമാണ് ഒഡീഷ. സ്വാമിയുടെയും കൂട്ടരുടെയും പ്രചാരണമല്ലാതെ അതു സംബന്ധിച്ച് എന്തെങ്കിലും കേസുകള്‍ ആര്‍ക്കെതിരെയെങ്കിലും എടുത്തിരുന്നോ? സ്വാമിയുടെ അനുയായികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് മതം മാറ്റുന്നത് താങ്കളുടെ ഡോക്യുമെന്ററിയില്‍ കണ്ടു. ഇതും കേസാകാന്‍ സാധ്യതയുള്ള വിഷയമല്ലേ?
അത്തരം കേസുകള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെയോ മറ്റോ ഉള്ളതായി കണ്ടിട്ടില്ല. ഇന്ത്യയിലാദ്യമായി മതം മാറ്റത്തിനെതിരെ നിയമനിര്‍മാണം കൊണ്ടുവന്ന സ്റ്റേറ്റാണ് ഒഡീഷയെന്നോര്‍ക്കണം. മതം മാറ്റുന്നതിന്റെ പേരിലാണ് സഹോദരമതസ്ഥരെ കൊന്നുതള്ളിയതെങ്കില്‍ ആ വിഷയം തെളിവുസഹിതം കൊണ്ടുവന്ന് അത്തരം നിയമവിരുദ്ധപ്രവര്‍ത്തി നടത്തിയവര്‍ക്കെതിരെ കേസെടുപ്പിക്കുകയായിരുന്നു സംഘപരിവാര്‍ ചെയ്യേണ്ടിയിരുന്നത്.
അടുത്തപേജില്‍ തുടരുന്നു
എന്നാല്‍ കഴുത്തില്‍ വടിവാളുവെച്ച് ഭീഷണിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് നിരവധി പേരെ മതംമാറ്റാന്‍ പ്രേരിപ്പിക്കുന്നതിന്റെ തെളിവുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ മാറിയവരാകട്ടെ ഹിന്ദുവിശ്വാസികളുടെ മാലയോ മറ്റോ ധരിച്ചാലും രഹസ്യമായെങ്കിലും ക്രിസ്ത്യന്‍ പള്ളിയില്‍ പോകുന്നത് കാണാം. പേടിമൂലം മതംമാറിയ ചിലര്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്.
എന്നാല്‍ കഴുത്തില്‍ വടിവാളുവെച്ച് ഭീഷണിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് നിരവധി പേരെ മതംമാറ്റാന്‍ പ്രേരിപ്പിക്കുന്നതിന്റെ തെളിവുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ മാറിയവരാകട്ടെ ഹിന്ദുവിശ്വാസികളുടെ മാലയോ മറ്റോ ധരിച്ചാലും രഹസ്യമായെങ്കിലും ക്രിസ്ത്യന്‍ പള്ളിയില്‍ പോകുന്നത് കാണാം. പേടിമൂലം മതംമാറിയ ചിലര്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. സമ്മര്‍ദം ചെലുത്തി മനുഷ്യന്റെ വിശ്വാസസംഹിതയില്‍ മാറ്റം വരുത്താന്‍ പറ്റില്ല. അതിനാല്‍ ഇത്തരത്തില്‍ മതംമാറിയവരെല്ലാം ദ്വന്ദ്വജീവിതമാണ് നയിക്കുന്നത്. ഇവരുടെ കാര്യത്തില്‍ യാതൊരു കേസും നിലവിലില്ല.
പരാതി ഉന്നയിച്ച് മുന്നോട്ട് വരാനുള്ള ധൈര്യമില്ല ഇവര്‍ക്ക്. തെഹല്‍കപോലുള്ള ചില ദേശീയ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. സമ്മര്‍ദം ചെലുത്തി മതപരിവര്‍ത്തനം പാടില്ലെന്ന നിയമം അവിടെ കൊണ്ടുവന്നതിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളായിരുന്നു. ഇതേ നിയമം അട്ടിമറിക്കുന്നതും സംഘപരിവാര്‍തന്നെ. ഇക്കാര്യങ്ങളെ തുറന്നുകാണിക്കാന്‍ നമ്മുടെ സെക്യുലര്‍ ഫോഴ്‌സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ മതത്തിനെതിരെയല്ല, മതസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് കമ്യൂണിസ്റ്റുകാര്‍ അടക്കമുള്ള ഏതീസ്റ്റുകള്‍ ആവശ്യമുന്നയിക്കേണ്ടത്. അതാണ് ഇന്ത്യന്‍സാഹചര്യം. ഭരണഘടയുടെ ലംഘനം നടക്കുമ്പോള്‍, ഘര്‍വാപസികള്‍ നടക്കുമ്പോള്‍ സെക്യുലറിസ്റ്റുകള്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്.
ഗുജറാത്തില്‍ നടന്നതുപോലെ ഇവിടെയും ദളിതുകളെയും ആദിവാസികളെയുമുപയോഗിച്ചുതന്നെയാണല്ലോ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടത്. അത്രമാത്രം വിഭജനം അവിടെയുണ്ടായിരുന്നോ മതവിശ്വാസികള്‍ തമ്മില്‍. ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇതരമതസ്ഥരായ വീട്ടുകാരെല്ലാം നിശ്ശബ്ദരായിരുന്നോ?
ഗുജറാത്തില്‍ അസിമാനന്ദയെപ്പോലുള്ള സംഘപരിവാര്‍ സ്വാമികള്‍ ചെയ്ത അതേ രീതിയാണ് ഇവിടെയും കലാപകാരികള്‍ പ്രയോഗിച്ചത്. അവിടെ ആദിവാസികളെയും ദളിതരെയുമാണ് കലാപത്തിനായി ട്രെയിന്‍ ചെയ്ത് മുസ്‌ലീംകള്‍ക്കെതിരെ പറഞ്ഞുവിട്ടത്. ഇവിടെയാകട്ടെ ദളിത് ക്രിസ്ത്യാനിയെ നേരിടാന്‍ ദളിതുകളെയും ആദിവാസികളെ നേരിടാന്‍ ആദിവാസികളെത്തന്നെയും ഇറക്കി സംഘപരിവാര്‍. മതത്തെ മാത്രമല്ല, ജാതീയ ഉള്‍പ്പിരിവുകളെയും കുടുംബത്തിലെ വൈവിധ്യങ്ങളെയും ചൂഷണം ചെയ്ത് വര്‍ഗീയകലാപം ആസൂത്രണം ചെയ്തു എന്നത് ഇന്ത്യന്‍ ചരിത്രത്തിലെതന്നെ അപൂര്‍വതയായിരുന്നു.
കുടുംബത്തിനകത്ത് ഹിന്ദുത്വവാദിയായ അനുജന്‍ ജ്യേഷ്ഠനെ കൊന്നിട്ടുണ്ട്. അമ്മയെ അഭിമുഖീകരിക്കാനാകാത്ത അക്രമിയുടെ മാനസികനില തെറ്റി. ഇത്തരത്തില്‍ അക്രമത്തില്‍ പങ്കെടുത്ത് മാനസികനില തെറ്റിയ ഒത്തിരിപേരുണ്ട് അവിടെ. കലാപത്തിന്റെ ഭാഗമായി അറസ്റ്റിലായവരില്‍ കൂടുതലും ദളിതുകളാണ്.
കുടുംബത്തിനകത്ത് ഹിന്ദുത്വവാദിയായ അനുജന്‍ ജ്യേഷ്ഠനെ കൊന്നിട്ടുണ്ട്. അമ്മയെ അഭിമുഖീകരിക്കാനാകാത്ത അക്രമിയുടെ മാനസികനില തെറ്റി. ഇത്തരത്തില്‍ അക്രമത്തില്‍ പങ്കെടുത്ത് മാനസികനില തെറ്റിയ ഒത്തിരിപേരുണ്ട് അവിടെ. കലാപത്തിന്റെ ഭാഗമായി അറസ്റ്റിലായവരില്‍ കൂടുതലും ദളിതുകളാണ്. ദളിതുകളും ആദിവാസികളും തമ്മിലുണ്ടായിരുന്ന ചെറിയ പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ച് അതാണ് കലാപത്തിന്റെ കാരണമെന്ന് വരുത്തിതീര്‍ക്കാനും സഘപരിവാര്‍ ശ്രമം നടത്തി. അത്രയ്ക്ക് സൂക്ഷ്മമായിട്ടായിരുന്നു അവരുടെ ഇടപെടല്‍.
ഹിന്ദുക്കളായ സാധാരണകുടുംബങ്ങള്‍ക്ക് ക്രിസ്ത്യാനികളുമായി എന്തെങ്കിലും അകല്‍ച്ചയുള്ളതായി തോന്നിയിട്ടില്ല. ക്രിസ്ത്യന്‍ മിഷനറിമാരോടുപോലും ഹിന്ദുക്കള്‍ക്ക് വലിയ ആദരവായിരുന്നു. സത്യഭാമയെപ്പോലെയുള്ള ചില ഹിന്ദുസ്ത്രീകള്‍ എത്രയോ കന്യാസ്ത്രീകള്‍ക്ക് കലാപവേളയില്‍ അഭയം നല്‍കിയിരുന്നു. സംഘപരിവാര്‍ തന്നെ സംശയിക്കുമെന്ന് കണ്ട് കന്യാസ്ത്രീകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കിയശേഷം പേരിന് കലാപകാരികളെ അനുഗമിച്ച അനുഭവമാണ് സത്യഭാമയ്ക്ക് പറയാനുള്ളത്.
ഇത്തരത്തില്‍ വ്യത്യസ്ത മതവിഭാഗത്തിലെ ജനത സൗഹാര്‍ദപൂര്‍വം കഴിയുന്ന സ്ഥലത്താണ് ക്രിമിനല്‍ചിന്തയും അന്യമതവൈരവും പ്രചരിപ്പിക്കാന്‍ ചിലരെത്തിയത്. സംഘപരിവാര്‍ നടപ്പാക്കിയ പദ്ധതികളൊന്നുംതന്നെ യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. അത്രയ്ക്ക് മനുഷ്യത്വവിരുദ്ധമായിരുന്നു അവര്‍ കലാപത്തില്‍ സ്വീകരിച്ച രീതികള്‍.
കാട്ടിലേക്ക് ഓടിയൊളിച്ച സിസ്റ്റര്‍ മിനിയെ ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരു ഹിന്ദുസ്ത്രീയാണ് വീട്ടില്‍ പാര്‍പ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ അവരെ അവിടുന്ന് ആക്രമികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി, ബലാത്സംഗത്തിനിരയാക്കി. പൊലീസിന്റെ സാന്നിധ്യത്തില്‍ തെരുവിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ല. ഈ കേസ് പിന്നീട് വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
കാട്ടിലേക്ക് ഓടിയൊളിച്ച സിസ്റ്റര്‍ മിനിയെ ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരു ഹിന്ദുസ്ത്രീയാണ് വീട്ടില്‍ പാര്‍പ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ അവരെ അവിടുന്ന് ആക്രമികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി, ബലാത്സംഗത്തിനിരയാക്കി. പൊലീസിന്റെ സാന്നിധ്യത്തില്‍ തെരുവിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ല. ഈ കേസ് പിന്നീട് വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
ഇരകള്‍ക്ക് സംരക്ഷണം ഒരുക്കിക്കൊടുത്ത രണ്ടു ഹിന്ദുസ്ത്രീകളെ ദില്ലിയിലെ പരിപാടിയില്‍വെച്ച് സി.പി.ഐയുടെ വനിതാസംഘടന ആദരിച്ചിരുന്നു. ഫാഷിസത്തിന്റെ ക്രിമിനല്‍ ലോജിക്കുകള്‍ പ്രത്യേകമതക്കാരുടെ കുടുംബങ്ങളെ മാത്രമല്ല തകര്‍ത്തത്. ലോക്കല്‍ ആദിവാസിയായ ബി.ജെപി അനുകൂലിപോലും അക്രമത്തിനിരയായി. അമ്മാമന്‍ ദളിത് ക്രിസ്ത്യാനിയായതിനാല്‍ മരുമകളായ ഹിന്ദുയുവതി ബലാത്സംഗത്തിനിരയായിട്ടുണ്ട്.
ഫാഷിസത്തിന് മതവുമായി ബന്ധമില്ല. അതൊരു രാഷ്ട്രീയമുന്നേറ്റമാണ്. കന്തമാലിലും ഗുജറാത്തിലുമൊക്കെ കലാപത്തിനിറങ്ങിയവര്‍ ശരിയായ മതവുമായോ ആത്മീയതയുമായോ ബന്ധമുള്ളവരായിരുന്നില്ല. മതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ രാഷ്ട്രീയമായി മുതലെടുക്കുന്ന ശക്തികളാണ് ഫാഷിസ്റ്റുകള്‍.
56,000ത്തില്‍കൂടുതല്‍ പേര്‍ 2008ല്‍ നാടുവിട്ടിരുന്നു. ഇതില്‍ കുറച്ചുപേര്‍ മാത്രം തിരിച്ചുവന്നെങ്കിലും ഇവിടുന്നുള്ള ഒഴുക്ക് തുടരുന്നുണ്ട്. എന്നാല്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ ഒറീസയ്ക്ക് പുറത്ത് ഏതൊക്കെയോ ദേശങ്ങളില്‍ അഭയാര്‍ത്ഥികളായി തുടരുന്നുണ്ട്
കലാപത്തിനെത്തുടര്‍ന്ന് കന്തമാലില്‍നിന്ന് നാട് വിട്ടുപോയവരുടെ അവസ്ഥയെന്താണ്? അവിടുത്തെ നിലവിലുള്ള അവസ്ഥയെന്താണ്. ഇത്രയും കാലത്തെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ പറയാമോ?
56,000ത്തില്‍കൂടുതല്‍ പേര്‍ 2008ല്‍ നാടുവിട്ടിരുന്നു. ഇതില്‍ കുറച്ചുപേര്‍ മാത്രം തിരിച്ചുവന്നെങ്കിലും ഇവിടുന്നുള്ള ഒഴുക്ക് തുടരുന്നുണ്ട്. എന്നാല്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ ഒറീസയ്ക്ക് പുറത്ത് ഏതൊക്കെയോ ദേശങ്ങളില്‍ അഭയാര്‍ത്ഥികളായി തുടരുന്നുണ്ട്. ചിലരൊക്കെ ദിവസങ്ങളോളം കാട്ടിനുള്ളില്‍ കഴിഞ്ഞ് തിരിച്ചുവന്നെങ്കിലും പലരും ഇപ്പോഴും മിസ്സിങ്ങ് ആണ്. ഉറ്റവര്‍ വരുമെന്ന പ്രതീക്ഷയില്‍ എത്രയോ കുടുംബങ്ങള്‍ കാത്തിരിക്കുന്നുണ്ട്.
അവിടുന്ന് ഓടിപ്പോയവരില്‍ ആയിരക്കണക്കിന് പേര്‍ കേരളത്തില്‍പോലുമുണ്ട്. തങ്ങളുടെ ദേശനാമം വെളിപ്പെടുത്താനുള്ള പേടിയുമായി ഇവിടെ കൂലിവേല ചെയ്യുന്നുണ്ടവര്‍. കുയി ഭാഷ സംസാരിക്കുന്ന ആദിവാസികളാണവര്‍. ഇവര്‍ മൈഗ്രന്റ് ലേബേഴ്‌സല്ല. അഭയാര്‍ത്ഥികളാണെന്നോര്‍ക്കണം. ഇവരുടെയൊന്നും കണക്കുകള്‍ ഒഡീഷ സര്‍ക്കാരിന്റെ കൈയിലോ കേരളത്തിന്റെ കൈയിലോ ഇല്ല. അത്തരക്കാരോട് മലയാളിസമൂഹം പ്രത്യേകിച്ച് ആക്ടിവിസ്റ്റുകള്‍ എന്ത് സമീപനമാണ് എടുക്കുക എന്നറിയില്ല. ഇടപെടല്‍ നടത്തി അവരെ പുനരധിവസിപ്പിക്കുകയോ കുടുംബവുമായി ബന്ധം പുന:സ്ഥാപിക്കുകയോ ചെയ്യേണ്ടതുണ്ട്.
2014ല്‍ ആഗസ്റ്റ് ഇരുപത്തഞ്ചിന് കന്തമാല്‍ ദിനം ആചരിച്ചത് ആര്‍എസ്എസിന്റെ പ്രധാന ശക്തികേന്ദ്രമായ റായ്കിയയില്‍ ആയിരുന്നു. റായ്കിയയുടെ തെരുവിലൂടെ കലാപത്തിലെ ഇരകള്‍ക്ക് നീതിലഭിക്കുവാന്‍ മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയില്‍ വൃന്ദ കാരാട്ട്, മണിശങ്കര്‍ അയ്യര്‍ (മുന്‍ കേന്ദ്രമന്ത്രി) തുടങ്ങി അനേകര്‍ പങ്കെടുത്തിരുന്നു. ആ ദിവസം കന്തമാല്‍ ജനതയ്ക്ക് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
ഇത്തരം ഇടപെടലിലൂടെയും മറ്റും വിഷയത്തിന് വലിയ ദേശീയശ്രദ്ധ ലഭിച്ചിരുന്നു. അതിനാല്‍ ക്രമേണ കലാപകാരികള്‍ നിഷ്‌ക്രിയരായിട്ടുണ്ട്. ഇനിയുള്ള കാലങ്ങളില്‍ സമാനമായൊരു കലാപത്തിനുള്ള സാധ്യത വളരെ വിരളമാണ്. 2007ല്‍ (പ്രധാന കലാപത്തിന്റെ മുന്‍വര്‍ഷം) സ്വാമി ലക്ഷ്മണാനന്ദയുടെ നേതൃത്വത്തില്‍ കന്തമാലില്‍ ക്രിസ്മസ് ആഘോഷം തടയുകയും അതിന്റെപേരില്‍ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയും, ഏതാനും പള്ളികളും, സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ആ മാതൃകയില്‍ ഇക്കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷം പാടില്ലെന്ന് അവര്‍ പറഞ്ഞിരുന്നുവെങ്കിലും, ഒരു പരിധിക്കപ്പുറം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ കലാപകാരികള്‍ക്ക് കഴിഞ്ഞില്ല. എങ്കിലും അര്‍ഹിക്കുന്ന നീതി ഇരകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.
അടുത്തപേജില്‍ തുടരുന്നു
ഫാദര്‍ അജയ് ക്ഷണിച്ചതു പ്രകാരം ആദ്യമായി കന്തമാലില്‍ എത്തിയ ദിവസംതന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. സാമ്പത്തിക സഹായം എവിടുന്ന് ലഭ്യമാകുമെന്ന് യാതൊരു ചിന്തയുമില്ലായിരുന്നു. ശരത്ചന്ദ്രന്റെ കൈയിലുണ്ടായിരുന്നു ക്യാമറയില്‍ അന്നുരാത്രിതന്നെ എല്ലാം പകര്‍ത്തിത്തുടങ്ങി. വര്‍ക്‌ഷോപ്പ് നടക്കുന്നതിനിടയിലും മറ്റും പലപ്പോഴായി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുമായി ഇക്കാര്യം സംസാരിച്ച് പണം കണ്ടെത്താനുള്ള വഴി ആരാഞ്ഞു.
ജീവിതം പൂര്‍ണമായും കൈവിട്ടുപോകുന്ന ഒരു ജനതയെ മാനസികമായും ഭൗതികമായും പുനരധിവാസത്തിനുവേണ്ടി നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നോ. എന്തായിരുന്നു പിന്നീട് ഡോക്യുമെന്ററിക്ക് സംഭവിച്ചത്? അതിനിടയില്‍ മറ്റ് ചിലര്‍ ഈ വിഷയത്തില്‍ ഡോക്യുമെന്ററി ചെയ്തിരുന്നല്ലോ?
ഫാദര്‍ അജയ് ക്ഷണിച്ചതു പ്രകാരം ആദ്യമായി കന്തമാലില്‍ എത്തിയ ദിവസംതന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. സാമ്പത്തിക സഹായം എവിടുന്ന് ലഭ്യമാകുമെന്ന് യാതൊരു ചിന്തയുമില്ലായിരുന്നു. ശരത്ചന്ദ്രന്റെ കൈയിലുണ്ടായിരുന്നു ക്യാമറയില്‍ അന്നുരാത്രിതന്നെ എല്ലാം പകര്‍ത്തിത്തുടങ്ങി. വര്‍ക്‌ഷോപ്പ് നടക്കുന്നതിനിടയിലും മറ്റും പലപ്പോഴായി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുമായി ഇക്കാര്യം സംസാരിച്ച് പണം കണ്ടെത്താനുള്ള വഴി ആരാഞ്ഞു.
ഡോക്യുമെന്ററിയുടെ ചെലവിനായി കണ്ടെത്തിയ തുകയും ആക്ടിവിസത്തില്‍ മുങ്ങിപ്പോയെന്ന് പറയാം. കന്തമാല്‍ വിഷയത്തില്‍ ആക്ടിവിസത്തിന്റെയും ഡോക്യുമെന്ററിയുടെയും ചെലവ് വേര്‍തിരിക്കാന്‍ എങ്ങനെ പറ്റുമെന്ന് അറിയില്ല. 2009 മുതല്‍ തുടങ്ങിയ ഷൂട്ടിങ് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. അതിന്റെ വര്‍ക്ക് നിശ്ചലമായ ഘട്ടത്തിലാണ് മഅ്ദനിയുടേയും മറ്റ് ചിലരുടെയും മനുഷ്യാവകാശലംഘനം പ്രമേയമാക്കി ഡോക്യുമെന്ററി(FABRICATED!) ചെയ്തത്.
കന്തമാലിന്റെ സബ്‌ടൈറ്റിലിനുവേണ്ടി മൊഴിമാറ്റം നടത്താനൊക്കെ ഒത്തിരി സമയമെടുത്തു. പ്രാദേശികമായ കുയി ഭാഷയിലാണ് ഏവരും സംസാരിക്കുന്നത്. അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഏറെ സാഹസമനുഭവിച്ചു. അത്ര പ്രൊഫഷണലായ വ്യക്തികള്‍ ഇല്ലായിരുന്നു. മൊഴിമാറ്റത്തിന് ആദ്യം വന്നയാള്‍ ശരിയാകാത്തതിനാല്‍ പിന്നീട് കന്തമാലില്‍ പോയി ഒരു മാസം തങ്ങേണ്ടിവന്നു.
കലാപത്തിന്റെ ചരിത്രപരമായ സാഹചര്യം, പൊലീസില്‍ ഇതിലുള്ള പങ്ക്, നിയമത്തിലുള്ള പ്രശ്‌നം, പുനരധിവാസം അങ്ങനെ നീളുന്നു എന്റെ അന്വേഷണം. ഇമോഷനലുകളുള്ള ഒട്ടേറെ ഡോക്യുമെന്ററികള്‍ കമ്യൂണലിസത്തെക്കുറിച്ച് ഇതിനകം വന്നിട്ടുണ്ട്. അതുകൊണ്ടുമാത്രം ആന്റികമ്യൂണല്‍ പ്രോസസ് മുന്നോട്ട് പോകില്ല.
മറ്റ് ചില ഡോക്യുമെന്ററികള്‍ ഇതേ വിഷയത്തില്‍ ഇറങ്ങിയെങ്കിലും അതൊക്കെയും അവരുടെ വേദനമാത്രം ഫോക്കസ് ചെയ്യുന്നതാണ്. ഞങ്ങള്‍ പ്രതിരോധിക്കുന്നുണ്ട് ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആളുകളുണ്ട് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കലാപത്തിന്റെ ചരിത്രപരമായ സാഹചര്യം, പൊലീസില്‍ ഇതിലുള്ള പങ്ക്, നിയമത്തിലുള്ള പ്രശ്‌നം, പുനരധിവാസം അങ്ങനെ നീളുന്നു എന്റെ അന്വേഷണം. ഇമോഷനലുകളുള്ള ഒട്ടേറെ ഡോക്യുമെന്ററികള്‍ കമ്യൂണലിസത്തെക്കുറിച്ച് ഇതിനകം വന്നിട്ടുണ്ട്. അതുകൊണ്ടുമാത്രം ആന്റികമ്യൂണല്‍ പ്രോസസ് മുന്നോട്ട് പോകില്ല.
അതിന് അനലറ്റിക്കലായ സമീപനം വേണം. അതില്ലാതെയാകുമ്പോള്‍ വെറും ചാരിറ്റി പ്രവര്‍ത്തിയായി ഇത് ഒതുങ്ങിപ്പോകും. ഈ സിനിമ കന്തമാലിനെക്കുറിച്ചുമാത്രമല്ല. നമ്മുടെ ഭരണസമ്പ്രദായത്തില്‍ ജനാധിപത്യസംവിധാനത്തില്‍ നമ്മളെങ്ങനെ നമ്മളെ അഭിമുഖീകരിക്കുന്നു എന്ന പരിശോധന കൂടിയാണിത്. ഇരകളെക്കൊണ്ടുള്ള ആഘോഷമാണ് മറ്റ് പലരും ഡോക്യുമെന്ററിയിലൂടെ ചെയ്യുന്നത്. അതില്‍ സെന്‍സേഷനല്‍ എലിമെന്റ്‌സാണുള്ളത്. അതായിരുന്നില്ല എന്റെ വഴി. ഏറെ സമയമെടുത്താലും എനിക്ക് എന്റേതായ ഡോക്യുമെന്ററി ചെയ്യാനുള്ള ഇടമുണ്ടായിരുന്നു.
ആരൊക്കെയാണ് കന്തമാല്‍ ഡോക്യുമെന്ററിയില്‍ താങ്കള്‍ക്കൊപ്പമുള്ളവര്‍. പ്രത്യേകിച്ച് ടെക്‌നിക്കലായും കലാപരമായും ഒപ്പമുള്ളവര്‍?
പ്രതിഫലേച്ഛയോ സാമ്പത്തിക ലാഭമോ പ്രതീക്ഷിക്കാതെ എനിക്കൊപ്പം പങ്കുചേര്‍ന്ന അനേകരുടെയും കൂടി പ്രയത്‌നത്തിന്റെ ഫലമാണ് ഈ ചിത്രം. നീതു സജി അടക്കം പലരും ഛായാഗ്രാഹണം നിര്‍വഹിച്ചു. എഡിറ്റിംഗ്, പശ്ചാത്തല സംഗീതം മുതലായവ അഡ്വ. പി. സജീവ് ചെയ്തിരിക്കുന്നു. വിനി വര്‍ഗീസ്, അച്ചു ഷീല എന്നിവരാണ് സംവിധാന സഹായികള്‍. ഏറെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് നടുവിലും ഒരു വലിയ ലക്ഷ്യത്തിനായി അണിചേര്‍ന്നവര്‍ വേറെയും കുറേപ്പേരുണ്ട്
ഞാനങ്ങനെ വെറും ഡോക്യുമെന്ററി മെയ്ക്കറല്ലായിരുന്നല്ലോ. അതുകൊണ്ടുകൂടിയാണ് ഈ സിനിമയ്ക്ക് ഇത്ര കാലതാമസമുണ്ടായതും. വിവിധ മാധ്യമങ്ങളായിരുന്നു എന്റെ മുന്നില്‍. മ്യൂസിക്ക്, എഴുത്ത്, കാര്‍ട്ടൂണ്‍. ഇതിലേതെങ്കിലുമൊന്നില്‍മാത്രം മുഴുകണമെന്ന തോന്നലാണിപ്പോള്‍. കാണുന്ന സംഭവത്തോട് പ്രതികരിക്കുക എന്നതാണെന്റെ സ്വഭാവം. എന്നാല്‍ ഡോക്യുമെന്ററി എന്നെ വല്ലാതെ കടക്കാരനാക്കി, പ്രതിസന്ധിയിലാക്കി. ക്രിയേറ്റീവായി ഒതുങ്ങണമെന്നുണ്ട്.
ആക്ടിവിസം താങ്കളുടെ രക്തത്തില്‍ ലയിച്ചുചേര്‍ന്നതാണെന്ന് അറിയാം. എങ്കിലും കന്തമാലിന്റെ കാര്യത്തില്‍ ഡോക്യുമെന്ററിമെയ്ക്കറെ ആക്ടിവിസ്റ്റ് ഒരു പരിധിവരെ വിഴുങ്ങിപ്പോയിരുന്നോ?
അതെനിക്കറിയില്ല. ഞാനങ്ങനെ വെറും ഡോക്യുമെന്ററി മെയ്ക്കറല്ലായിരുന്നല്ലോ. അതുകൊണ്ടുകൂടിയാണ് ഈ സിനിമയ്ക്ക് ഇത്ര കാലതാമസമുണ്ടായതും. വിവിധ മാധ്യമങ്ങളായിരുന്നു എന്റെ മുന്നില്‍. മ്യൂസിക്ക്, എഴുത്ത്, കാര്‍ട്ടൂണ്‍. ഇതിലേതെങ്കിലുമൊന്നില്‍മാത്രം മുഴുകണമെന്ന തോന്നലാണിപ്പോള്‍. കാണുന്ന സംഭവത്തോട് പ്രതികരിക്കുക എന്നതാണെന്റെ സ്വഭാവം. എന്നാല്‍ ഡോക്യുമെന്ററി എന്നെ വല്ലാതെ കടക്കാരനാക്കി, പ്രതിസന്ധിയിലാക്കി. ക്രിയേറ്റീവായി ഒതുങ്ങണമെന്നുണ്ട്.
അത്രയധികം ബുദ്ധിമുട്ടാണ് ജീവിക്കാന്‍. ഇടയ്‌ക്കൊക്കെ വല്ലാതെ ഇരന്നുജീവിക്കേണ്ടിവരുന്നു. പണ്ടത്തെ ജീവിതച്ചെലവല്ല ഇന്നത്തേത്. അതിനാല്‍ വലിയ റിസ്‌കാകുന്നു. ആക്ടിവിസംതന്നെ ചെലവേറിയതായി മാറുന്നു. ഡോക്യുമെന്ററിക്കുവേണ്ടിയാണെങ്കില്‍ സാങ്കേതികമായും അല്ലാതെയും ചെലവ് കൂടുന്നു. അതെനിക്ക് താങ്ങാനാകുന്നില്ല.
ഡോക്യുമെന്ററി മെയ്ക്കിങ്ങും ആക്ടിവിസവും എനിക്ക് ബാധ്യതയായി മാറുന്നു. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. ഡോക്യുമെന്ററിയോ ആക്ടിവിസമോ ഏതാണ് നിര്‍ത്തേണ്ടതെന്ന് അറിയില്ല. കുറേ ആളുകള്‍ നമ്മളില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നു എന്നതിനാല്‍ ഇതില്‍നിന്നൊന്നും വിട്ടുേപാകാനും വയ്യ.
മഅദ്‌നി സിനിമ റിലീസിങ്ങില്‍ ദില്ലിയില്‍ ആറേഴ് സ്‌ക്രീനിങ്ങുണ്ടായിരുന്നു. മുംബൈയില്‍ 5 സ്‌ക്രീനിങ്ങ്. ചെന്നൈയില്‍, ഹൈദരാബാദില്‍ അങ്ങനെ പലയിടത്തും. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രാദേശികമായ ചെലവുകള്‍ അവരവര്‍ വഹിക്കാറുണ്ട്. ചിലര്‍ യാത്രയ്ക്കുള്ള ചെലവെടുക്കും. എല്ലാവരും തരണമെന്നില്ല. ഇതൊക്കെയും ബാധ്യതയാകുന്നു.
പണ്ടൊക്കെ കാസറ്റുകള്‍ വിറ്റ് പണം കലക്ട് ചെയ്തിരുന്നു. ഓടിനടന്നുവിറ്റിരുന്നു. അതൊക്കെ വിറ്റാണ് കടം വീട്ടിയിരുന്നത്. അതിനുള്ള ടീമുണ്ടായിരുന്നു അന്നെനിക്ക്, എനര്‍ജിയുമുണ്ടായിരുന്നു. അതൊന്നും ഇപ്പോള്‍ ഇല്ല. മദനി സിനിമ ഇറങ്ങിയപ്പോള്‍ പഠിച്ച പാഠമെന്തെന്നാല്‍ കൂടുതല്‍ ചീപ്പായി സീഡി കൊടുത്താല്‍ കൂടുതല്‍ ആളുകള്‍ കാണുന്നു എന്നതാണ്.
അതിപ്പോള്‍ യുട്യൂബിലുണ്ട്. മറ്റ് ചില സിനിമകള്‍കൂടി(ഫാബ്രിക്കേറ്റഡ്, അമേരിക്ക അമേരിക്ക, ഗാവ് ചോടോബ് നഹീ) യൂട്യൂബിലുണ്ട്. ഡോക്യുമെന്ററി നിര്‍മാണത്തിനുവേണ്ട പണമൊക്കെ പല സൗഹൃദങ്ങളിലൂടെയും ചില സംഘടനകള്‍ വഴിയുമാണ് നാളിതുവരെ എത്തിച്ചേര്‍ന്നത്. അത്തരം സോഴ്‌സുകള്‍ക്കൊന്നും ശാശ്വതമായ നിലനില്‍പ്പില്ല. അതിനാല്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തികമായ പ്രതിസന്ധികളിലേക്കാണ് ഞാന്‍ തുഴഞ്ഞുപോകുന്നത്.
(കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്)