എസ്.എഫ്.ഐയും ദളിത് സംഘടനകളും എ.എസ്.എയ്‌ക്കെതിരെ മത്സരിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ പൊതുവെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കുന്നതാണ് ഇവിടുത്തെ പതിവ്. ജനാധിപത്യപരമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വരുമ്പോള്‍ വിദ്യാര്‍ഥി സംഘടനകളെല്ലാം ഒരുമിച്ചു നില്‍ക്കും.
| ഫേസ് ടു ഫേസ് : മനോജ്/ ജിന്‍സി ബാലകൃഷ്ണന്‍ |
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ഥി രോഹിത്തിന്റെ മരണം രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. രോഹിത്തിനും സര്‍വ്വകലാശാലയില്‍ ജാവിവിവേചനത്തിന്റെ ഇരകളായി കഴിയുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്കും നീതി ആവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദിവസങ്ങളായി സമരം നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഈ സമരത്തിലൊക്കെ കാണാന്‍ കഴിയുന്നത്. ഇവിടെ ഏഴ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ നാലു ദിവസമായി നിരാഹാര സമരത്തിലാണ്. വൈസ് ചാന്‍സലര്‍ രാജിവെക്കുന്നതുള്‍പ്പെടെയുള്ള ഞങ്ങളുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് അവര്‍ക്ക് ഇപ്പോഴും പറയാനുള്ളത്. നിരാഹാര സമരരംഗത്തുള്ള മലയാളി വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ മനോജ് സംസാരിക്കുന്നു…
ഇവിടെ എല്ലാവര്‍ഷവും ഒരാളെന്ന തരത്തില്‍ ദളിത് ആത്മഹത്യ നടക്കാറുണ്ട്. ക്യാമ്പസിന്റെ അന്തരീക്ഷം ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അനുകൂലമല്ല.
അധ്യാപകരുടെയും സര്‍വ്വകലാശാല അധികൃതരുടെയും ഭാഗത്തുനിന്നും പലപ്പോഴും വിവേചനപരമായ സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എസ്.എഫ്.ഐയും ദളിത് സംഘടനകളും എ.എസ്.എയ്‌ക്കെതിരെ മത്സരിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ പൊതുവെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കുന്നതാണ് ഇവിടുത്തെ പതിവ്. ജനാധിപത്യപരമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വരുമ്പോള്‍ വിദ്യാര്‍ഥി സംഘടനകളെല്ലാം ഒരുമിച്ചു നില്‍ക്കും.
രോഹിതിന്റെ കാര്യം തന്നെയെടുക്കാം. എ.എസ്.എ വിദ്യാര്‍ഥികള്‍ ആക്രമിച്ചു എന്നു പറഞ്ഞ് സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചു. ആ സമയത്ത് കേസിന് സാധുതയില്ലെന്നു കാണിച്ച് കമ്മീഷണര്‍ കൗണ്ടര്‍ അഫിഡഫിറ്റ് നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റിയും ഇത് കൈപ്പറ്റിയിട്ടുണ്ടെങ്കിലും ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വി.സി പരിഗണിച്ചില്ല.
വെങ്കയ്യ നായിഡുവിന്റെ നോമിനിയാണ് വി.സി എന്നൊക്കെ പറയുന്നുണ്ട്. എന്തായാലും അദ്ദേഹം വലതുപക്ഷ ശക്തികളുടെ നോമിനിയാണെന്ന കാര്യത്തില്‍ സംശയമില്ല.
രോഹിതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏതു ഘട്ടത്തിലാണ് എസ്.എഫ്.ഐ ഈ സമരത്തിന്റെ ഭാഗമായത്?
തുടക്കം മുതലേ എസ്.എഫ്.ഐ ഈ സമരത്തിനൊപ്പമുണ്ടായിരുന്നു. രോഹിത് ഉള്‍പ്പെടെയുള്ളവരെ സുശീല്‍ കുമാറിന്റെ വ്യാജ പരാതിയിന്മേല്‍ സസ്‌പെന്റ് ചെയ്ത സമയത്ത് തന്നെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആ ഘട്ടത്തില്‍ തന്നെ എസ്.എഫ്.ഐ സമരത്തിനൊപ്പമുണ്ടായിരുന്നു.
എസ്.എഫ്.ഐയും ദളിത് സംഘടനകളും എ.എസ്.എയ്‌ക്കെതിരെ മത്സരിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ പൊതുവെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കുന്നതാണ് ഇവിടുത്തെ പതിവ്. ജനാധിപത്യപരമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വരുമ്പോള്‍ വിദ്യാര്‍ഥി സംഘടനകളെല്ലാം ഒരുമിച്ചു നില്‍ക്കും.
അടുത്ത പേജില്‍ തുടരുന്നു
വെങ്കയ്യ നായിഡുവിന്റെ നോമിനിയാണ് വി.സി എന്നൊക്കെ പറയുന്നുണ്ട്. എന്തായാലും അദ്ദേഹം വലതുപക്ഷ ശക്തികളുടെ നോമിനിയാണെന്ന കാര്യത്തില്‍ സംശയമില്ല.
വിദ്യാര്‍ഥികളുടെ ഈ സമരത്തിന് എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും പിന്തുണയുണ്ടോ?
എ.ബി.വി.പി ഒഴികെയുള്ള എല്ലാ സംഘടനകളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. എ.എസ്.എ, എസ്.എഫ്.ഐ,എന്‍.എസ്.യു.ഐ, ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിങ്ങനെയുള്ള എല്ലാ സംഘടകളും സംയുക്തമായാണ് ഇവിടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തുന്നത്.
നേതൃത്വം നല്‍കുന്നത് ഏത് സംഘടനയാണ്?
ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ സമരം നടക്കുന്നത്. എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകളുടെ പ്രതിനിധികളെല്ലാം ഈ കമ്മിറ്റിയിലുണ്ട്.
രോഹിത് ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്ത സമയത്തു തന്നെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിനുശേഷമുള്ള സമരങ്ങളെല്ലാം ജാക്ക് നടത്തിയതാണ്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടോ?
യൂണിയന്റെ എല്ലാവിധ പിന്തുണയും ഞങ്ങള്‍ക്കുണ്ട്.
രോഹിത് ആത്മഹത്യ ചെയ്ത ദിവസം ശക്തമായ പ്രതിഷേധ പരിപാടിയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസ് രോഹിത്തിന്റെ മൃതദേഹം ഇവിടെ നിന്നും കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം 18ാം തിയ്യതി ഉച്ചയ്ക്ക് ദല്‍ഹിയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ നടന്ന സമരത്തെയും ക്രൂരമായാണ് നേരിട്ടത്.
എന്തൊക്കെ സമരപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്?
രോഹിത് ആത്മഹത്യ ചെയ്ത ദിവസം ശക്തമായ പ്രതിഷേധ പരിപാടിയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസ് രോഹിത്തിന്റെ മൃതദേഹം ഇവിടെ നിന്നും കൊണ്ടുപോയത്.
തൊട്ടടുത്ത ദിവസം 18ാം തിയ്യതി ഉച്ചയ്ക്ക് ദല്‍ഹിയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ നടന്ന സമരത്തെയും ക്രൂരമായാണ് നേരിട്ടത്.
ഞങ്ങള്‍ക്ക് പിന്തുണയുമായി മുംബൈയിലെ ടാറ്റ യൂണിവേഴ്‌സിറ്റി ഓഫ് സോഷ്യല്‍ സയന്‍സ്, ജെ.എന്‍.യു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ വിവിധ ക്യാമ്പസുകളിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ഇനി 25ാം തിയ്യതി “ചലോ എച്ച്.സി.യു” എന്ന പേരില്‍ വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ ഇവിടെയെത്തി പ്രതിഷേധ പ്രകടനം നടത്തും.
അടുത്ത പേജില്‍ തുടരുന്നു
രോഹിത്തിന്റെ മരണശേഷം മൃതദേഹം ബന്ധുക്കളെക്കൂടി അറിയിക്കാതെ രഹസ്യമായി ദഹിപ്പിക്കുകയാണ് ചെയ്തത്. രോഹിത്തിന്റെ അമ്മയുടെ മനുഷ്യാവകാശത്തിനു പോലും വില നല്‍കിയില്ല. അവരുടെ രീതി അനുസരിച്ച് മൃതദേഹം കത്തിക്കാറില്ല, മറവുചെയ്യുകയാണ് ചെയ്തത്. എന്നാല്‍ ബന്ധുക്കളെപ്പോലും അറിയിക്കാതെ മൃതദേഹം അവസാനമായൊന്നു കാണാന്‍ പോലും അനുവദിക്കാതെ ഒരു ശ്മശാനത്തില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്.
ഇത്തരം സമരങ്ങളോട് സര്‍വ്വകലാശാല സ്വീകരിക്കുന്ന സമീപനമെന്താണ്?
ഇവിടെ വലതുപക്ഷ താല്‍പര്യങ്ങളെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ് ചെയ്യുക. അത്തരമൊരു വികാരം വിദ്യാര്‍ഥികളുടെ ഉള്ളില്‍ സൃഷ്ടിക്കാനുള്ള കാമ്പെയ്ന്‍ നടത്തും.
യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്ത് ഇവിടെ ചില വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ സംഘടിപ്പിച്ചു എന്നും ഇവര്‍ ദേശദ്രോഹികളാണെന്നും പറഞ്ഞ് വന്‍ കാമ്പെയ്ന്‍ തന്നെ നടന്നിരുന്നു. വാസ്തവത്തില്‍ പൊതുവെ വധശിക്ഷയ്‌ക്കെതിരെ നടന്ന പരിപാടി മാത്രമായിരുന്നു.
ഇത്തരത്തില്‍ ഇടതുപക്ഷ നിലപാടുകളോട് യോജിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ ഐക്യപ്പെടുന്നതിനെ ഭയപ്പാടോടെ മാത്രമാണ് റൈറ്റ് വിങ് സര്‍ക്കാര്‍ സമീപിക്കുന്നത്.
ഇവിടെ ഞങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ മാനവവിഭവശേഷി മന്ത്രാലയവും മന്ത്രി സ്മൃതി ഇറാനിയുമൊക്കെ വ്യാജപ്രചരണങ്ങള്‍ നടത്തുകയും ഇവിടുത്തേത് ദളിത് പ്രശ്‌നമല്ലെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. സ്മൃതി ഇറാനി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ രോഹിത്തിന്റെ വീട്ടിലെത്തി പോലീസ് അദ്ദേഹത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയാണ് ചെയ്തത്.
മാതാരി വെങ്കിടേഷ് എന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സമയത്ത് ഒരു കമ്മിറ്റി അന്വേഷണം നടത്തുകയും ഇവിടെ ദളിത് വിദ്യാര്‍ഥികള്‍ കടുത്ത വിവേചനത്തിന് ഇരയാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇവിടെ എത്തിയിരുന്നല്ലോ?
കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ. തുടങ്ങി മുഖ്യധാരാ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ ഇവിടെ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്‌രിവാള്‍, തുടങ്ങിയവരെല്ലാം ഇവിടെയെത്തി.
അവരെല്ലാം തന്നെ പറഞ്ഞത് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സാമൂഹ്യ വ്യവസ്ഥ, പൊളിറ്റിക്കല്‍ ഓര്‍ഡര്‍ ദളിത് വിരുദ്ധമാണെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാണെന്നുമാണ്. ഈ രീതി തുടരുകയാണെങ്കില്‍ ദളിത് “കൊലപാതകങ്ങള്‍” ഇനിയും ഇവിടെ ഒരുപാടുണ്ടാകുമെന്നാണ്.
ഇവിടുത്തെ അന്തരീക്ഷം ദളിത് വിരുദ്ധമാണെന്ന് പറഞ്ഞല്ലോ, കൂടുതല്‍ വിശദീകരിക്കാമോ?
ഇവിടെ ഇതുവരെ 12 ആത്മഹത്യകള്‍ നടന്നതില്‍ 11നും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരെല്ലാം തന്നെ അഡ്മിനിസ്‌ട്രേഷനുമായി അക്കാദമിക് വിഷയങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടിയവരാണ്.
കൂടാതെ ദളിത് വിദ്യാര്‍ഥികള്‍ കഴിവിന്റെ അടിസ്ഥാനത്തിലല്ല വരുന്നത്, അവര്‍ സംവരണത്തിലാണ് പഠിക്കുന്നതെന്നും അവര്‍ക്ക് കഴിവില്ലെന്നുമൊക്കെയുളള തരത്തില്‍ വാദിക്കുന്നവരുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഇവിടെ ഇതുവരെ 12 ആത്മഹത്യകള്‍ നടന്നതില്‍ 11നും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരെല്ലാം തന്നെ അഡ്മിനിസ്‌ട്രേഷനുമായി അക്കാദമിക് വിഷയങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടിയവരാണ്.
മാതാരി വെങ്കിടേഷ് എന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സമയത്ത് ഒരു കമ്മിറ്റി അന്വേഷണം നടത്തുകയും ഇവിടെ ദളിത് വിദ്യാര്‍ഥികള്‍ കടുത്ത വിവേചനത്തിന് ഇരയാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു.
കൂടാതെ രോഹിത് വി.സിക്ക് അയച്ച ചില കത്തുകള്‍ പുറത്തുവന്നിട്ടുണ്ട്. ആ കത്തിലും ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നല്ലയിനം കയറുകള്‍ എത്തിച്ചുനല്‍കുകയെന്നാണ് വി.സിയോട് രോഹിത് ആവശ്യപ്പെട്ടത്.
ഏഴുമാസത്തോളം രോഹിത്തിന്റെ ഫെലോഷിപ്പ് പിടിച്ചുവെച്ചിട്ടും അത് റിലീസ് ചെയ്യാനുള്ള നടപടി സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായില്ല.
അഡ്മിനിസ്‌ട്രേഷന്‍ ദളിത് വിദ്യാര്‍ഥികളോട് ക്രൂരമായ അവഗണനയാണ് കാണിക്കുന്നത്. അഞ്ച് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തപ്പോള്‍ അവര്‍ ഇവിടെ ടെന്റ് കെട്ടി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. 11 ദിവസത്തോളം ഇവിടെ ടെന്റു കെട്ടി സമരം ചെയ്തിട്ടും വൈസ് ചാന്‍സലര്‍ നോക്കിയില്ല. സാമൂഹ്യ അവഗണനയാണിത്. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താനോ അവരുടെ ഭാഗം കേള്‍ക്കാനോ പോലും തയ്യാറായില്ല.
രോഹിത്തിന്റെ മരണശേഷം മൃതദേഹം ബന്ധുക്കളെക്കൂടി അറിയിക്കാതെ രഹസ്യമായി ദഹിപ്പിക്കുകയാണ് ചെയ്തത്. രോഹിത്തിന്റെ അമ്മയുടെ മനുഷ്യാവകാശത്തിനു പോലും വില നല്‍കിയില്ല. അവരുടെ രീതി അനുസരിച്ച് മൃതദേഹം കത്തിക്കാറില്ല, മറവുചെയ്യുകയാണ് ചെയ്തത്. എന്നാല്‍ ബന്ധുക്കളെപ്പോലും അറിയിക്കാതെ മൃതദേഹം അവസാനമായൊന്നു കാണാന്‍ പോലും അനുവദിക്കാതെ ഒരു ശ്മശാനത്തില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്.
പൊതുവെ വിദ്യാര്‍ഥി സമരങ്ങളോട് ഈ സര്‍ക്കാറിനുള്ള സമീപനമെന്താണ്?
ഹിന്ദു വലതുപക്ഷ സര്‍ക്കാറിന് വിദ്യാര്‍ഥി സമരങ്ങളെ ഭയമാണ്. അതിനെ അവഗണിക്കുക, അല്ലെങ്കില്‍ തകര്‍ക്കുക, അതിനാണ് അവര്‍ ശ്രമിക്കുന്നത്.
വിദ്യാര്‍ഥി സമരങ്ങള്‍, പൂനെയില്‍ ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ നടന്നതായാലും, യു.ജി.സിക്കെതിരെ നടന്നതായാലും, ഐ.ഐ.ടി മദ്രാസിലെ വിഷയങ്ങളിലുള്ളതായാലും അതിനെ തകര്‍ക്കാന്‍ ശാരീരികമായി അടിച്ചമര്‍ത്തുന്ന രീതിവരെ പ്രയോഗിച്ചു.
ഈ സമരത്തിലൂടെ എന്താണ് ലക്ഷ്യമിടുന്നത്?
ജാതി വിവേചനത്തിന്റെ പേരില്‍, അവഗണനയുടെ പേരില്‍ ഇനിയൊരു ദളിത് ആത്മഹത്യ ഇവിടെയുണ്ടാവാന്‍ പാടില്ല. അതിനുവേണ്ടി മരണം വരെ നിരാഹാരമിരിക്കാനും തയ്യാറാണ്. ഞങ്ങള്‍ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു എന്നു ഉറപ്പുവരുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് ഏഴുപേരുടെയും തീരുമാനം.