“നിന്നുകൊണ്ട് സമരം ചെയ്യേണ്ടതിന്റെയും ഇരിക്കല്‍ സമരത്തിന്റെയും അഥവാ ഇരിക്കാന്‍ പോലും സമരം ചെയ്യേണ്ടതിന്റെയും അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാറുമറയ്ക്കാന്‍ പാടില്ല എന്ന് വ്യക്തികളോട് പറയുന്ന ഒരു സമൂഹത്തില്‍ മാറുമറയ്ക്കലാണ് സമരം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല, പരസ്പരം തൊടാന്‍ പോലും പാടില്ല എന്ന് പറയുന്ന ജാത്യാധിഷ്ഠിതമായ സമൂഹത്തിലാണ് പന്തീഭോജനത്തിന്റെ പ്രസക്തി. പന്തിഭോജനം സമരരൂപമല്ല എന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അമ്പലത്തില്‍ കയറാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അവിടെ പോയി മണിയടിച്ച് കയറിയിട്ടേ എന്തെങ്കിലും അവകാശം നേടിയെടുക്കാനാവൂ……. പ്രശ്‌നം നിങ്ങള്‍ക്ക് ഉമ്മവെയ്ക്കാന്‍ കഴിയുന്ന നിങ്ങളുടെ ഉമ്മ സ്വീകരിക്കാന്‍ തയ്യാറുള്ള മറ്റൊരു വ്യക്തിയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നുള്ളിടത്താണ്. ഒരു മനുഷ്യനെ പോലും സ്‌നേഹത്തോടെ ഉമ്മവെയ്ക്കാന്‍ സാധിക്കാത്ത ആളുകളാണ് “എന്നാല്‍ എനിക്ക് ഉമ്മ കിട്ടോ?”എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്. ഇവര്‍ കരുതുന്നത് റേഷന്‍ കടവഴി ഉമ്മകള്‍ ഇവിടെ വിതരണം ചെയ്യുന്നു എന്നാണ്.” ഹസ്‌ന ഷാഹിതയുമായുള്ള ദീര്‍ഘ സംഭാഷണം…
ഷഫീക്ക് എച്ച്
പ്രണയിക്കാനും സ്‌നേഹിക്കാനും വേണ്ടി സമരം ചെയ്യേണ്ടിവരുന്ന ഒരു ഗതികേടിലേയ്ക്ക് എത്തി നില്‍ക്കുകയാണ് കേരളം. ഇത് ഗതികേടായിരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു സമരം പ്രതീക്ഷാനിര്‍ഭരം കൂടിയാണ്. സദാചാര പോലീസുകാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുണ്ടകളുടെ ആക്രമണത്തില്‍ മുട്ടുകുത്താന്‍ തയ്യാറല്ല ഇവിടുത്തെ പ്രണയയൗവ്വനം എന്ന് ഇത് തെളിയിക്കുന്നു.
കോഴിക്കോട് നഗരഹൃദയത്തിലെ ഒരു ഹോട്ടലില്‍ കമിതാക്കള്‍ ചുംബനങ്ങള്‍ കൈമാറുന്നു എന്നാരോപിച്ചുകൊണ്ട് സാക്ഷാല്‍ യുവമോര്‍ച്ചക്കാര്‍ അടിച്ചുതകര്‍ത്തത് കേരളത്തിലെ മനുഷ്യരിലെ ആര്‍ദ്രഹൃദയങ്ങളെ ഒട്ട് നടുക്കിയിട്ടുണ്ട്. ഈ ഫാസിസത്തിനോടുള്ള കലഹത്തില്‍നിന്നാണ് എറണാകുളത്ത് വരാനിരിക്കുന്ന ചുംബന സമരത്തിന്റെ പ്രാരംഭചിന്തകള്‍ തുടങ്ങുന്നത്.
നമ്മുടെ സാഹിത്യവും സിനിമകളും കലകളും എല്ലാം ചുംബനത്തെയും പ്രണയത്തെയും സ്‌നേഹത്തേയും പാടിപ്പുകഴ്ത്തുമ്പോള്‍ സദാചാരപ്പോലീസുകാരെന്ന ഫാസിസ്റ്റുകള്‍ അത്തരം എല്ലാ നന്മമുകുളങ്ങളെയും നുള്ളിക്കളയാനായി രംഗപ്രവേശം ചെയ്യുന്നു. ഇതിനോട് കലഹിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഹസ്‌ന പറയുന്ന പോലെ ഫാസിസം പടിവാതില്‍ക്കല്‍ വന്നിരിക്കുന്നു.
സ്‌നേഹവും ചുംബനവും പ്രണയവും പരസ്പരം കൈമാറുന്നവരെയും ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികതയെയും അറുത്തിടാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഫാസിസ്റ്റ് ഭാവികാലത്തിന്റെ ഭീതിതമായ നടുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഈ ദീര്‍ഘസംഭാഷണം മനുഷ്യാവകാശപ്രവര്‍ത്തകയും എസ്.എഫ്.ഐ എം.ജി.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റഗംകൂടിയായ ഹസ്‌ന ഷാഹിന ജിപ്‌സിയുമായി നടത്തുന്നത്…
എറണാകുളത്ത് നവംബര്‍ 2ന് നടക്കുന്ന “കിസ് ഓഫ് ലവ്” എന്ന പരിപാടിയുമായി എങ്ങനെയാണ് ഹസ്‌ന ബന്ധപ്പെടുന്നത്?
ഈ പരിപാടിയുമായി എനിക്കുള്ള ബന്ധം ഫേസ്ബുക്കില്‍ ഒരു ഇവന്റില്‍ “ഗോയിങ്” ക്ലിക്ക് ചെയ്തു എന്നത് മാത്രമാണ്. ഫേസ്ബുക്കില്‍ അടുത്തകാലത്തായി എന്റെ ടൈം ലൈനില്‍ “കിസ് ഓഫ് ലവ്” എന്ന പേരില്‍ ഒരു ഇവന്റില്‍ ക്ഷണിക്കപ്പെട്ടിരുന്നു. അതിന്റെ കൗതുകം കൊണ്ടും രാഷ്ട്രീയം കൊണ്ടുമാണ് സ്വാഭാവികമായി അതിനെ പിന്തുണയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ സദാചാര പോലീസിങ്ങിനെതിരെ ആളുകള്‍ രംഗത്തുവരുന്നു. ആക്രമണത്തിന് വിധേയമായ ഹോട്ടലിന് എല്ലാരും പിന്തുണ പ്രഖ്യാപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു ഇവന്റ് പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അതിന് ഗോയിങ് അടിച്ചു.
തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും സദാചാര പോലീസിങ്-ചുംബന സമരം എന്നിവയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു;
“ഞാന്‍ ഇതിന്റെ സംഘാടകയല്ല, എനിക്കവരെ അറിയില്ല. എനിക്ക് സംഘാടകരുടെ രാഷ്ട്രീയം അറിയില്ല. സദാചാര പോലീസിങ്ങിനെതിരെ ഒരു പ്രതിരോധം എന്ന നിലയിലാണ് ആ ഇവന്റിനെ ഞാന്‍ കണ്ടത്. അതുകൊണ്ടാണ് അതിനോട് ഐക്യദാര്‍ഢ്യം തോന്നിയത്. അല്ലാതെ സംഘാടകര്‍ എന്നെ ക്ഷണിച്ചിട്ടല്ല. എനിക്കറിയാത്ത ഒരു പ്രോഗ്രാമിനെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ പോകുന്നത് പരിപാടിയെ ഹൈജാക്ക് ചെയ്യുന്നതിന് തുല്യമായി വ്യഖ്യാനിക്കപ്പെടും. അതുകൊണ്ട് ഞാന്‍ പങ്കെടുക്കുന്നില്ല.”
ചുംബന സമരത്തെ സപ്പോര്‍ട്ട ചെയ്യുക എന്നുള്ളത് സദാചാര പോലീസിങ് വിഷയത്തിലുള്ള എന്റെ നിലപാടിന്റെ ഭാഗമാണ്. സദാചാര പോലീസിങ്ങിനെതിരെ നിലപാടെടുക്കുന്ന എന്നെ പോലുള്ള ഒരു വ്യക്തിക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ചുംബനത്തിനെതിരെ എങ്ങനെയാണ് നിലപാടെടുക്കാനാവുക?
എന്നാല്‍ സദാചാര പോലീസിങ്-ചുംബന സമരം എന്നീ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയത്. അന്നവിടെ ചര്‍ച്ച കേവലം ചുംബന വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടായിരുന്നു. കോഴിക്കോട് വിഷയത്തിലേയ്ക്ക് ചര്‍ച്ചയെ കൊണ്ടുവരാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരൊക്കെ തന്നെ ശ്രമിക്കുമ്പോഴും ചാനല്‍ ശ്രമിച്ചത് ചുംബന സമരത്തില്‍ അതിനെ കേന്ദ്രീകരിക്കാനാണ്. സ്വാഭാവികമായി ചുംബനത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നു.
ചുംബന സമരത്തോട് എനിക്ക് എതിര്‍പ്പൊന്നും തോന്നേണ്ട കാര്യമില്ല. ഞാന്‍ ചുംബന സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം ചുംബനസമരമെന്ന് പറയുന്നത്; മനുഷ്യന് സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയാണ് ചുംബനം, അത് ലൈംഗികതയുടെ താക്കോലല്ല. അതായത് ഒരാള്‍ ഉമ്മവെച്ചിട്ട് അടുത്തപടി ലൈംഗികതയിലേക്ക് കടക്കുക എന്നതല്ല.
അതൊരു സൗഹൃദത്തിന്റെയോ ഒരാളെ അഭിവാദ്യം ചെയ്യുന്നതിന്റെയോ പ്രത്യഭിവാദ്യം ചെയ്യുന്നതിന്റെയോ ഒക്കെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ചുംബന സമരത്തെ സപ്പോര്‍ട്ട ചെയ്യുക എന്നുള്ളത് സദാചാര പോലീസിങ് വിഷയത്തിലുള്ള എന്റെ നിലപാടിന്റെ ഭാഗമാണ്. സദാചാര പോലീസിങ്ങിനെതിരെ നിലപാടെടുക്കുന്ന എന്നെ പോലുള്ള ഒരു വ്യക്തിക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ചുംബനത്തിനെതിരെ എങ്ങനെയാണ് നിലപാടെടുക്കാനാവുക?
രണ്ടുപേര്‍ ചുംബിക്കുന്നത് മൂന്നാമതൊരാളെ അലോസരപ്പെടുത്തേണ്ടതില്ല. ആ ഒരു കോണ്ടക്‌സ്റ്റില്‍ നിന്നുകൊണ്ടാണ് ഞാന്‍ ചുംബന സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ ചുംബന സമരത്തിന്റെ സംഘാടകയോ, അതിന്റെ ആലോചനായോഗത്തില്‍ പോലും പങ്കാളിയോ അല്ല.
അടുത്തപേജില്‍ തുടരുന്നു
മനുഷ്യന് പ്രതിഷേധിക്കാനുള്ള എല്ലാരീതികളും സമര രൂപങ്ങളാണ്. സമരങ്ങള്‍ക്ക് നമ്മള്‍ ഫോര്‍മുല നിര്‍മ്മിക്കേണ്ട കാര്യമില്ല. മുദ്രാവാക്യം വിളിച്ചുകൊണ്ടേ സമരം ചെയ്യാന്‍ പാടുള്ളു, അല്ലെങ്കില്‍ നിരാഹാരം നടത്തിക്കൊണ്ട് മാത്രമേ സമരം ചെയ്യാന്‍ പാടുള്ളു എന്നൊക്കെയുള്ള മുന്‍ധാരണകള്‍ക്ക് ഇക്കാലത്ത് സ്ഥാനമില്ല.
അപ്പോള്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതയുടെ ഭാഗമാണ് ചുംബനമെന്നിരിക്കട്ടെ; അത് പാടില്ല എന്ന് അര്‍ത്ഥമുണ്ടോ?
ഇല്ല. എന്നാല്‍ ചുംബനം ലൈംഗികതയുടെ മുന്നോ പിന്നോ നടത്തേണ്ട ഒരു കാര്യം മാത്രമാണെന്നതിനോടാണ് എനിക്ക് വിയോജിപ്പ്. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യം ചുംബനം എന്നു പറയുന്ന ഒരു കാര്യത്തെ നിങ്ങള്‍ ലൈംഗികതയുമായി മാത്രം കൂട്ടിക്കെട്ടരുത്. ചുംബനം സൗഹൃദത്തിന്റെയും സ്‌നേഹപ്രകടനത്തിന്റെയുമൊക്കെ പ്രതീകമാണ്.
നമ്മള്‍ ഷെയ്ക്ക് ഹാന്റ് നല്‍കുന്നതുപോലെ, ഹായ് പറയുന്നതുപോലെ, തന്നെ രണ്ടുപേര്‍ക്ക് സ്‌നേഹം കൈമാറാനുള്ള ഒരുപാധിയാണിത്. അറിഞ്ഞുകൂടാത്ത ഒരു വ്യക്തി വന്നിട്ട് ഉമ്മവെയ്ച്ചാല്‍ ഉമ്മവെയ്ക്കപ്പെടുന്ന ആള്‍ക്ക് സ്വീകാര്യവുമാവില്ലല്ലോ. എന്നാല്‍ ഇഷ്ടപ്രകാരം രണ്ട് പേര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ സ്‌നേഹം, അതേതുതരമായാലും, അത് സൗഹൃദമാകാം, കുടുംബപരമായ ബന്ധങ്ങളിലുള്ള സ്‌നേഹമാകാം, പ്രണയമാകാം, കാമമാകാം; കൈമാറുന്നതിന്റെ ഭാഗമായി പരസ്പരം ചുംബിക്കുമ്പോള്‍ അതില്‍ മൂന്നാമതൊരാള്‍ക്ക് യാതൊരു പങ്കുമില്ല എന്നാണ് എന്റെ അഭിപ്രായം.
ചുംബന സമരത്തിന് പ്രധാനപ്പെട്ട പശ്ചാത്തലമൊരുക്കുന്നത്, കോഴിക്കോട് നടന്ന സംഭവം തന്നെയാണ്. അതില്‍ കാണിച്ചിരിക്കുന്ന “അനാശാസ്യം” എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചുംബനത്തിന്റെതാണ്. ജയ്ഹിന്ദ് ചാനല്‍ പുറത്തുവിട്ട ആ വീഡിയോ ചിത്രങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതായാലും അല്ലെങ്കിലും അതില്‍ മാസ്‌കിട്ട് കാണിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ചുംബനത്തിന്റെതാണ്. ചുംബനങ്ങള്‍ എങ്ങനെയാണ് മോശമാവുന്നത്? അത് രണ്ട് വ്യക്തികളുടെ സ്വകാര്യനിമിഷങ്ങളാണ്. അതില്‍ യുവമോര്‍ച്ചക്കല്ല ഒരാള്‍ക്കും കടന്നുകയറാന്‍ അവകാശമില്ല. ഈ പശ്ചാത്തലത്തില്‍ നിന്നാവാം ചുംബന സമരം എന്ന ആശയം അതിന്റെ സംഘാടകര്‍ക്ക് തോന്നിയത്.
ചുംബനങ്ങള്‍ എങ്ങനെയാണ് മോശമാവുന്നത്? അത് രണ്ട് വ്യക്തികളുടെ സ്വകാര്യനിമിഷങ്ങളാണ്. അതില്‍ യുവമോര്‍ച്ചക്കല്ല ഒരാള്‍ക്കും കടന്നുകയറാന്‍ അവകാശമില്ല. ഈ പശ്ചാത്തലത്തില്‍ നിന്നാവാം ചുംബന സമരം എന്ന ആശയം അതിന്റെ സംഘാടകര്‍ക്ക് തോന്നിയത്.
ചുംബനം ഒരു സമര രൂപമെന്ന നിലയില്‍ ഹസ്‌ന അംഗീകരിക്കുന്നുണ്ടോ?
എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യന് പ്രതിഷേധിക്കാനുള്ള എല്ലാരീതികളും സമര രൂപങ്ങളാണ്. സമരങ്ങള്‍ക്ക് നമ്മള്‍ ഫോര്‍മുല നിര്‍മ്മിക്കേണ്ട കാര്യമില്ല. മുദ്രാവാക്യം വിളിച്ചുകൊണ്ടേ സമരം ചെയ്യാന്‍ പാടുള്ളു, അല്ലെങ്കില്‍ നിരാഹാരം നടത്തിക്കൊണ്ട് മാത്രമേ സമരം ചെയ്യാന്‍ പാടുള്ളു എന്നൊക്കെയുള്ള മുന്‍ധാരണകള്‍ക്ക് ഇക്കാലത്ത് സ്ഥാനമില്ല.
നിന്നുകൊണ്ട് സമരം ചെയ്യേണ്ടതിന്റെയും ഇരിക്കല്‍ സമരത്തിന്റെയും അഥവാ ഇരിക്കാന്‍ പോലും സമരം ചെയ്യേണ്ടതിന്റെയും അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാറുമറയ്ക്കാന്‍ പാടില്ല എന്ന് വ്യക്തികളോട് പറയുന്ന ഒരു സമൂഹത്തില്‍ മാറുമറയ്ക്കലാണ് സമരം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല, പരസ്പരം തൊടാന്‍ പോലും പാടില്ല എന്ന് പറയുന്ന ജാത്യാധിഷ്ഠിതമായ സമൂഹത്തിലാണ് പന്തീഭോജനത്തിന്റെ പ്രസക്തി. പന്തിഭോജനം സമരരൂപമല്ല എന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അമ്പലത്തില്‍ കയറാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അവിടെ പോയി മണിയടിച്ച് കയറിയിട്ടേ എന്തെങ്കിലും അവകാശം നേടിയെടുക്കാനാവൂ..
വ്യക്തികള്‍ പരസ്പരം ചുംബിക്കുന്നുവെന്ന് പറഞ്ഞ് മറ്റൊരു കൂട്ടം വ്യക്തികള്‍ ഒരു റസ്റ്ററന്റെ അടിച്ചു തകര്‍ക്കുന്നു. അപ്പോള്‍ “അതിന് നേരെ ഓപ്പോസിറ്റാണോ നിങ്ങള്‍ ഇവിടെ ചെയ്യേണ്ടതെന്ന്” ചോദിക്കുന്ന വ്യക്തികള്‍ ഉണ്ട്. രണ്ട് വ്യക്തികള്‍ പ്രണയുക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ “നിങ്ങള്‍ പുറത്തിറങ്ങുന്നത് പഠിക്കാന്‍ മാത്രമാണ്, നിങ്ങള്‍ അത് മാത്രമേ ചെയ്യാന്‍ പാടുള്ളു” എന്ന് പറയുന്ന ഒരു ഘട്ടത്തില്‍ കുറച്ചുപേര്‍ പരസ്യമായി ചുംബിക്കുന്നത് തെറ്റല്ല.
തങ്ങളുടെ അവകാശമാണ് എന്ന് പറഞ്ഞ് അവര്‍ ചുംബിക്കാന്‍ തയ്യാറാകുമ്പോള്‍ എന്തുകൊണ്ട് ചുംബനത്തിന് ഒരു സമരരൂപമായിക്കൂടാ? കുറച്ചുപേര്‍ മുദ്രാവാക്യം വിളിച്ച് സമരം ചെയ്യുന്നതുപോലെ നിരാഹാരം കിടന്ന് സമരം ചെയ്യുന്നതുപോലെ കുറച്ചുപോര്‍ ചുംബനം നടത്തി സമരം ചെയ്യുന്നു. മറ്റൊരാളേയും അത് വേദനിപ്പിരക്കുന്നില്ല, ദ്രോഹിക്കുന്നില്ല. അവര്‍ ചുംബനസമരം ചെയ്യട്ടെ. മറ്റുള്ളവരെ നിര്‍ബന്ധിച്ച് ചുംബനം വെപ്പിക്കാത്തിടത്തോളം നിങ്ങളതില്‍ വറീഡാവേണ്ട കാര്യമില്ല.
ചുംബനസമരത്തെ പിന്തുണക്കുന്നവരില്‍ ഭൂരിപക്ഷവും നില്‍പ്പ് സമരത്തെ പിന്തുണക്കുന്നവരാണ്. സമര സ്ഥലത്തുപോയി പിന്തുണ അറിയിച്ചവരുമാണ്. പലസ്ഥങ്ങളിലും നില്‍പ്പ് സമര ഐക്യദാഢ്യ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളവരാണ്. എറണാകുളം ലോ കോളേജിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ സമൂഹത്തില്‍ വ്യത്യസ്തതരം സമരങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ പട്ടിണി കിടക്കുന്നു. ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നു.. അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ കേവലം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യുന്നു എന്ന് പറയുന്നത് ആശാസ്യമല്ല എന്നൊരു വാദമുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ?
ഇത് മറ്റൊരു രീതിയിലാണ് ഞാന്‍ നോക്കിക്കാണുന്നത്. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്; എന്തുകൊണ്ടാണ് നില്‍പ്പ് സമരത്തിന് ലഭിക്കാത്ത ജനശ്രദ്ധ ചുംബന സമരത്തിന് ലഭിക്കുന്നതെന്ന്. രണ്ടും രണ്ട് പ്രതിഷേധ മാര്‍ഗങ്ങളാണ്. രണ്ട് ആവശ്യങ്ങള്‍ക്കുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍.
ചുംബന സമരത്തിലുള്ളവര്‍ പൊതുബോധത്തില്‍ നില്‍ക്കുന്ന ചില അയിത്തങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. അത് പൊതുബോധത്തിലെ സദാചാര പോലീസിങ് പ്രവണതകളെയാണ് ചോദ്യം ചെയ്യുന്നത്. നില്‍പ്പ് സമരത്തില്‍ നിന്നുസമരം ചെയ്യന്നവര്‍ ഭൂമിക്കുവേണ്ടിയാണ് സമരം നടത്തുന്നത്.
വാസ്തവത്തില്‍ ഈ രണ്ട് സമരത്തിലും ഐക്യപ്പെടുന്നവര്‍ പൊതുവായിട്ടുള്ളവരാണ് എന്നുള്ളതാണ്. അതായത് ചുംബനസമരത്തെ പിന്തുണക്കുന്നവരില്‍ ഭൂരിപക്ഷവും നില്‍പ്പ് സമരത്തെ പിന്തുണക്കുന്നവരാണ്. സമര സ്ഥലത്തുപോയി പിന്തുണ അറിയിച്ചവരുമാണ്. പലസ്ഥങ്ങളിലും നില്‍പ്പ് സമര ഐക്യദാഢ്യ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളവരാണ്. എറണാകുളം ലോ കോളേജിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ ഷഫീക്ക് ചോദിച്ച ചോദ്യത്തില്‍ എനിക്ക് യോജിപ്പ് തോന്നുന്ന ഘടകം ഇവിടത്തെ മാധ്യമങ്ങളുടെ നിലപാടിലാണ്. എന്തുകൊണ്ട് നില്‍പ്പ് സമരത്തോട് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറികള്‍ നടത്താത്ത, കോഴിക്കോട് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന മലയാള-ദേശീയ മാധ്യമങ്ങള്‍ ചുംബന സമരത്തില്‍ ഇത്രമാത്രം കൗതുകം കാണിക്കുന്നത്? ചുംബന സമരത്തിനുവേണ്ടി ഇത്രമാത്രം സ്റ്റോറികളും മറ്റും ഇവര്‍ ഉണ്ടാക്കുന്നു. അത് പാടില്ല എന്നല്ല ഞാന്‍ പറയുന്നത്.
എന്നാല്‍ ഇവര്‍ക്കെന്തുകൊണ്ട് നില്‍പ്പ് സമരത്തെക്കുറിച്ച് ഇത്രമാത്രം ശ്രദ്ധയുണ്ടായില്ല? അതിനു കാരണം, ചുംബനത്തിനോട്, ചുംബന സമരത്തിനോട് ഇവിടുത്തെ യുവമോര്‍ച്ചക്കാരുടെ കണ്ണുകള്‍ക്കുള്ളതിനേക്കാള്‍ “കൗതുകം” മീഡിയക്കണ്ണുകള്‍ക്കുണ്ട് എന്നതാണ്. ചുംബന സമരത്തില്‍ അവരെന്തോ വലിയ കൗതുകവും കച്ചവടവും ജനശ്രദ്ധയും കാണുന്നുണ്ട്. ഈ സമരത്തില്‍ ഒരു മസാല അഥവാ ഇക്കിളിപ്പെടുത്തുന്ന എന്തോ ഒന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ശ്രദ്ധ കൊടുക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
“സ്റ്റോപ് മോറല്‍ പോലീസിങ്” എന്ന പ്ലക്കാര്‍ഡുമായി സമാധാനത്തോടെ മറൈന്‍ ഡ്രൈവില്‍ ടി.വി പരിപാടികള്‍ക്കെത്തിയവരെ ആക്രമിച്ച ഗുണ്ടാ സംഘങ്ങള്‍ ഇവര്‍ക്ക് “നാട്ടുകാ”രാവുന്നു. മര്‍ദ്ദിച്ചയാള്‍ തന്നെ വൈകുന്നേരം കോണ്‍ഗ്രസുകാരനായി വാര്‍ത്താ ചാനലുകളില്‍ വിശിഷ്ടാതിഥിയാവുന്നു. അവരുടെ ആക്രമണം “തുരത്തലു”കളാവുന്നു. സമരങ്ങളും സമരം ചെയ്യുന്നവരും തുരത്തപ്പെടേണ്ടവരാവുന്നു. ഇതാണ് മാധ്യമങ്ങളുടെ ഹിപ്പോക്രസി.
//www.youtube.com/v/MW1m_CnFE2k?version=3&hl=en_US&rel=0&controls=0&showinfo=0
സമരങ്ങളെ റാങ്കിങ് ചെയ്യുന്ന ഒരു രീതി നിലവിലുണ്ട്. അതായത് ചില സമരങ്ങള്‍ പ്രധാനപ്പെട്ടതെന്നും മറ്റുചിലത് നെഗ്‌ളിജിബിള്‍ എന്നുമുള്ള ഒരു രീതി..
അങ്ങനെയൊരു പ്രയോരിറ്റി ശരിയല്ല. മാധ്യമങ്ങള്‍ ഇത്തരമൊരു പ്രയോരിറ്റി ചെയ്യുന്നത് ജനങ്ങളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ്. എന്തിനാണ് ഓരോ മാധ്യമങ്ങളും ജനങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്ത കൊടുക്കുന്നത്? ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ കൊടുക്കലല്ല ഒരു മാധ്യമത്തിന്റെ ധര്‍മ്മമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ അവര്‍ക്ക് സുഖിക്കുന്നതോ അവര്‍ക്ക് കൗതുകം തോന്നുന്നതോ ആയിക്കൊള്ളണമെന്നില്ല. വാര്‍ത്തകളുടെ പ്രയോരിറ്റിയില്‍ കടന്നുവരേണ്ടത് ഇപ്പറയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ മനുഷ്യാവകാശലംഘനവും വസ്തുതകളുമാണ്. വാര്‍ത്തകളുടെ പ്രധന ലക്ഷ്യം അതിന്റെ ജനപ്രിയത ആവരുത്.
വാര്‍ത്തകളില്‍ വിഷയങ്ങളല്ല ഫോക്കസ് ചെയ്യപ്പെടുന്നത്. ചുംബന സമരത്തിന്റെ വിഷയത്തില്‍ അതില്‍ ഉള്ളടങ്ങിയിട്ടുള്ള മനുഷ്യാവകാശപ്രശ്‌നങ്ങളല്ല കേന്ദ്രീകരിക്കപ്പെടുന്നത്.. സദാചാരപോലീസുകാരുടെ കടന്നാക്രമണവുമല്ല. ഇന്നലെ തന്നെ “കിസ് ഓഫ് ലവ്” വാളണ്ടിയര്‍മാര്‍ക്കെതിരെ സദാചാരപോലീസുകാരുടെ ആക്രമണം നടന്നപ്പോള്‍ വാര്‍ത്തകള്‍ വന്ന രീതി തന്നെ ശ്രദ്ധിച്ചാല്‍ ഇത് മനസിലാവും. മനോരമയും മീഡിയാ വണ്ണും നല്‍കിയ ടൈറ്റില്‍ യഥാക്രമം “കൊച്ചിയില്‍ വാര്‍ത്താ ചാനലിനായി മറൈന്‍ ഡ്രൈവില്‍ ചുംബന ഷോയ്ക്ക് എത്തിയ പെണ്‍കുട്ടിയെയും നാല് ആണ്‍കുട്ടികളെയും പൊലീസും നാട്ടുകാരും ചേര്‍ന്നു തുരത്തി.”, “ചുംബനാനുകൂലികള്‍ക്ക് നാടന്‍ തല്ല്” എന്നിങ്ങനെയാണ്.
“സ്റ്റോപ് മോറല്‍ പോലീസിങ്” എന്ന പ്ലക്കാര്‍ഡുമായി സമാധാനത്തോടെ മറൈന്‍ ഡ്രൈവില്‍ ടി.വി പരിപാടികള്‍ക്കെത്തിയവരെ ആക്രമിച്ച ഗുണ്ടാ സംഘങ്ങള്‍ ഇവര്‍ക്ക് “നാട്ടുകാ”രാവുന്നു. മര്‍ദ്ദിച്ചയാള്‍ തന്നെ വൈകുന്നേരം കോണ്‍ഗ്രസുകാരനായി വാര്‍ത്താ ചാനലുകളില്‍ വിശിഷ്ടാതിഥിയാവുന്നു. അവരുടെ ആക്രമണം “തുരത്തലു”കളാവുന്നു. സമരങ്ങളും സമരം ചെയ്യുന്നവരും തുരത്തപ്പെടേണ്ടവരാവുന്നു. ഇതാണ് മാധ്യമങ്ങളുടെ ഹിപ്പോക്രസി.
ചുംബന സമരമെന്ന് പറയുന്നത് കേവലം പരസ്യമായി ചുംബിക്കാന്‍ വേണ്ടിയുള്ള സമരമല്ല. മറിച്ച് കേരളത്തിന്റെ പലഭാഗത്തും സദാചാരപോലീസിങ്ങിന്റെ പേരില്‍ ആക്രമണങ്ങള്‍ നടക്കുന്നു. കൊലപാതകങ്ങള്‍ നടക്കുന്നു. ആത്മഹത്യ ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. വാസ്തവത്തില്‍ ഇത്തരം ആത്മഹത്യകള്‍ കൊലപാതകങ്ങള്‍ തന്നെയാണ്. സമ്മര്‍ദ്ദങ്ങളിലൂടെ ആ വ്യക്തിയെ ആത്മഹത്യയിലേയ്ക്ക് നമ്മള്‍ കൊണ്ടത്തിക്കുകയാണ്, നയിക്കുകയാണ്.
മാത്രവുമല്ല ഒരു ഭാഗത്ത് ഇത് നടക്കുന്നത് പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സദാചാര ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുബോധത്തിലെ സദാചാര സങ്കല്‍പ്പങ്ങള്‍ തെറ്റാണ്, സ്പര്‍ശനത്തെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ തെറ്റാണ്, എന്നാണ് ചുംബനസമരത്തില്‍ ഉന്നയിക്കപ്പെടുന്നത്.
സ്വതന്ത്രമായ ഉമ്മവെക്കലിനെയൊന്നും ഉള്‍ക്കള്ളാനുള്ള വിശാലതയൊന്നും വന്നിട്ടില്ലാത്ത സമൂഹം തന്നെയാണ് കേരളം. അതങ്ങനെയല്ല എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ ഏതൊ ഉട്ടോപ്യയിലാണ്. അത്തരമൊരു സമൂഹത്തില്‍ ചില ഷോക്കുകള്‍ അത്യവശ്യമാണ്. അത്തരമൊരു ഷോക്കാണ് ചുംബന സമരം എന്നതുകൊണ്ടുകൂടിയാണ് ഇത്തരത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടത്.
ഈ വിഷയങ്ങളൊന്നുമല്ല മാധ്യമങ്ങള്‍ ചോദിക്കുന്നത്. “നിങ്ങള്‍ അവിടെ വരുന്നവരെ ലിസ്റ്റ് ചെയ്യുമോ, അവിടെ വരുന്നവര്‍ രജിസ്റ്റര്‍ ചെയ്തിട്ടു വേണോ ഉമ്മ വെയ്ക്കാന്‍” ഇതൊക്കെയാണ് ചോദ്യങ്ങള്‍. സദാചാരപോലീസുകാരോളം തന്നെ താഴെ നിലവാരം പുലര്‍ത്തുന്ന വിധമാണ് ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പെരുമാറുന്നത്. അവരെ സംബന്ധിച്ചിടത്തോളം വരാന്‍ പോകുന്ന ചുംബന സമരത്തില്‍ ഇക്കിളിപ്പെടുത്തുന്ന ചൂടന്‍ രംഗങ്ങള്‍ എന്തെങ്കിലും ലഭിക്കുമോ എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല.
മറ്റൊന്ന് ഇത്തരത്തില്‍ സ്വതന്ത്രമായ ഉമ്മവെക്കലിനെയൊന്നും ഉള്‍ക്കള്ളാനുള്ള വിശാലതയൊന്നും വന്നിട്ടില്ലാത്ത സമൂഹം തന്നെയാണ് കേരളം. അതങ്ങനെയല്ല എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ ഏതൊ ഉട്ടോപ്യയിലാണ്. അത്തരമൊരു സമൂഹത്തില്‍ ചില ഷോക്കുകള്‍ അത്യവശ്യമാണ്. അത്തരമൊരു ഷോക്കാണ് ചുംബന സമരം എന്നതുകൊണ്ടുകൂടിയാണ് ഇത്തരത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടത്.
ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ് വിഷയവുമായി ബന്ധപ്പെട്ട് ജയഹിന്ദ് ടി.വി എടുത്തിട്ടുള്ള വീഡിയോ ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ അവരുടെ സമ്മതപ്രകാരമല്ലാതെ ചിത്രീകരിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചാനലുകളില്‍ ചര്‍ച്ചയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അവര്‍ക്ക് സംഭവിച്ചിട്ടുള്ള വലിയൊരു മനുഷ്യാവകാശ ധ്വംസനമുണ്ട്. തങ്ങളുടെ സ്വകാര്യതയിലേയ്ക്ക് കയറിവരികയും അവരെ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്ത ഒരു മനുഷ്യാവകാശ ലംഘനം. ആ മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ് ചുംബന സമരം പ്രതിനിധീകരിക്കപ്പെടുന്നത്.
യുവമോര്‍ച്ചക്കാരെ പോലുള്ള സദാചാരവാദികള്‍ ചില കുപ്പായങ്ങള്‍ ഒപ്പം കൊണ്ടുനടക്കുകയാണ്. എവിടെയെങ്കിലും രണ്ട് പേര്‍ ഒരുമിച്ചിരിക്കുകയാണെങ്കില്‍ അവിടങ്ങളില്‍ “അനാശാസ്യം” നടക്കുന്നുണ്ടോ എന്ന് നോക്കാനുള്ള അധികാരത്തിന്റെ കുപ്പായം. എപ്പോള്‍ വേണമെങ്കിലും അവര്‍ അത് എടുത്തു ധരിക്കുന്നു. പിന്നെ മറ്റുള്ളവര്‍ക്ക് യാതൊരു അവകാശവുമില്ല, ഇവരുടെ അധികാരത്തിനു കീഴിലായിരിക്കണം മറ്റുള്ളവര്‍ എന്ന ബോധവും ഹുംങ്കുമാണ് സദാചാരപോലീസിങ് നടത്തുന്നവര്‍ക്ക്.
ഇതേ ബോധം തന്നെയാണ് ജയ്ഹിന്ദ് റിപ്പോര്‍ട്ടറും കാണിച്ചിരിക്കുന്നത്. അവര്‍ക്ക് എന്തവകാശമാണ് ഇത്തരത്തില്‍ വ്യക്തികളെ തങ്ങളുടെ ക്യാമറകളില്‍ പകര്‍ത്താന്‍? പ്രദര്‍ശിപ്പിക്കാന്‍? ചര്‍ച്ചയാക്കാന്‍?
അടുത്തപേജില്‍ തുടരുന്നു
വാത്സ്യായനന്‍ ജീവിച്ചിരുന്ന നാടാണ് ഇത്. കുന്തിയെ മഹതിയായി വാഴ്ത്തുന്നവര്‍ തന്നെയാണ് നമ്മള്‍. അത്തരമൊരു ഭൂതകാലത്തിനോട് ഒരിക്കലും യോജിക്കുന്നതല്ലല്ലോ ഇവരുടെ ആര്‍ഷഭാരതവ്യാഖ്യാനങ്ങള്‍. സന്യാസിമാരൊക്കെ തന്നെയും വിവാഹേതര ലൈംഗികത പാപമായി കരുതിയിരുന്നവരല്ല. വേദവ്യാസന്‍ മത്സ്യഗന്ധിയുമായി ഇണചേരുന്നു. എന്നാല്‍ അത് നടത്തുന്നത് വഞ്ചിയിലാണ്. വഞ്ചി ഒരു സ്വകാര്യ സ്ഥലമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. :D
വിശ്വഹിന്ദു പരിഷത്തും യുവമോര്‍ച്ചയും ഇപ്പോള്‍ പരസ്യമായി തന്നെ ചുംബന സമരത്തിന് എതിരെ രംഗത്തെത്തിയികരിക്കുകയാണല്ലോ. “ഭാരതീയ സംസ്‌കാരി”ത്തിന് എതിരാണ് ഈ സമരം എന്നാണ് അവര്‍ പറയുന്നത്.. എന്താണ് അഭിപ്രായം.
മോദി അധികാരത്തിലേറിയതിനു ശേഷം “ഭാരതീയത” എന്നു പറയുന്നത് വന്‍തോതില്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ചരിത്രത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുയാണെങ്കില്‍ ഇവര്‍ പറയുന്ന ഭാരതീയ സംസ്‌കാരവും നമ്മുടെ പൂര്‍വിക ജീവിതവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല എന്ന് കാണാവുന്നതാണ്.
സ്ഥിരമായി എല്ലാവരും ക്വാട്ട് ചെയ്യുന്ന ഖജുരാഹോ ക്ഷേത്രമാണെങ്കിലും എന്തിന് സിന്ധു നദീതട സംസ്‌കാരത്തില്‍ പോലും ഇവര്‍ പറയുന്ന പോലുള്ള ജീവിതങ്ങളല്ല നിലനില്‍ക്കുന്നതെന്ന് കാണാവുന്നതാണ്. ഏകപത്‌നീ/ഭര്‍തൃ കുടുംബബന്ധങ്ങളിലേയ്ക്ക് കേരളം പോലും കടന്നുവന്നിട്ട് നാളുകളായിട്ടില്ല. ഇന്ത്യന്‍ ഭൂതകാലത്തില്‍ ലൈംഗികത ഒരക്കലും ഗോപ്യവുമായിരുന്നില്ല.
വാത്സ്യായനന്‍ ജീവിച്ചിരുന്ന നാടാണ് ഇത്. കുന്തിയെ മഹതിയായി വാഴ്ത്തുന്നവര്‍ തന്നെയാണ് നമ്മള്‍. അത്തരമൊരു ഭൂതകാലത്തിനോട് ഒരിക്കലും യോജിക്കുന്നതല്ലല്ലോ ഇവരുടെ ആര്‍ഷഭാരതവ്യാഖ്യാനങ്ങള്‍. സന്യാസിമാരൊക്കെ തന്നെയും വിവാഹേതര ലൈംഗികത പാപമായി കരുതിയിരുന്നവരല്ല. വേദവ്യാസന്‍ മത്സ്യഗന്ധിയുമായി ഇണചേരുന്നു. എന്നാല്‍ അത് നടത്തുന്നത് വഞ്ചിയിലാണ്. വഞ്ചി ഒരു സ്വകാര്യ സ്ഥലമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. :D
ഇവിടെ ആത്മീയതയില്‍ നില്‍ക്കുന്നവരെല്ലാം തന്നെ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് അതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. പരസ്പരസമ്മത പ്രകാരം അവര്‍ അത് ചെയ്യുന്നതില്‍ എനിക്ക് കാര്യമൊന്നുമില്ല.
പ്രമുഖയായ ഒരു ആത്മീയനേതാവായ മാതാ അമൃതാനന്ദമയി പുണരുക എന്നത് ആത്മീയപ്രകാശനമെന്ന നിലില്‍ നടത്തി വരുന്നുണ്ടല്ലോ കേരളത്തില്‍. അവര്‍ ഒരുപാട് പുരുഷന്‍മാരെ കെട്ടിപ്പിടിക്കുന്നു, ഉമ്മവെയ്ക്കുന്നു. ചില രാഷ്ട്രീയപരമായ വിഷയങ്ങളില്‍ അവരോടുണ്ട് എനിക്ക് വിയോജിപ്പുണ്ട് എന്നതൊഴിച്ചാല്‍ സദാചാരപരമായ ഒരു പ്രശ്‌നവുമില്ല.
എന്നാല്‍ ചുംബന സമരത്തെ എതിര്‍ക്കുന്ന വി.എച്.പി, യുവമോര്‍ച്ച, മറ്റ് സദാചാര പോലീസുകാരുടെ കണ്ണില്‍ കൂടി നോക്കുകയാണെങ്കില്‍ ആ ആത്മീയ നേതാവും ആക്രമിക്കപ്പെടേണ്ടവരല്ലേ? പരസ്പരം ഇഷ്ടപ്പെടുന്ന, സ്‌നേഹം കൈമാറുന്ന സുഹൃത്തുക്കള്‍ പരസ്പരം ചുംബനങ്ങള്‍ കൈമാറുന്നതില്‍ തെറ്റ് കാണാത്ത എന്നെ പോലുള്ളവര്‍ അമൃതാനന്ദമയി മറ്റുള്ളവരെ പുണരുന്നതിലും ചുംബനം നല്‍കുന്നതിലും തെറ്റ് കാണാതിരിക്കാം. എന്നാല്‍ സദാചാര കണ്ണുകള്‍ വെച്ച് നോക്കുന്നവര്‍ക്കോ?
അടുത്തകാലത്താണ് മാതാ അമൃതാനന്ദമയിക്കെതിരെ അവരുടെ ശിഷ്യ തന്നെ ലൈംഗികാരോപണവുമായി മുന്നോട്ട് വന്നിട്ടുള്ളത്. അത്തരം ലൈംഗികാരോപിതരായിട്ടുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ കുറ്റം കാണാതിരിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ യുവതി-യുവാക്കളും മറ്റുള്ളവരും പരസ്പരസമ്മത പ്രകാരം ചുംബിക്കുന്നതിനെ ആക്രമിക്കുന്നു എന്നതാണ് വിരോധാഭാസം, കപടത.
വാസ്തവത്തില്‍ യുവമോര്‍ച്ചയുള്‍പ്പെടെയുള്ളവരുടെത് ഒരു തരം വോട്ടിങ് തന്ത്രമാണ്. ഇവര്‍ കുടുംബം, സദാചാരം, ഭാവി തലമുറ, അനാശാസ്യം, എന്നൊക്കെയുള്ള പദപ്രയോഗങ്ങളുപയോഗിച്ച് സാധാരണമനുഷ്യരില്‍ യുവമോര്‍ച്ച തങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും അതിനിടയിലുടെ ഇവരുടെ അപകടം പിടിച്ച രാഷ്ട്രീയം കടത്തിവിടുകയും ചെയ്യാനുള്ള തന്ത്രമാണ്.
അല്ലാതെ നേരിട്ട് ഇവരുടെ രാഷ്ട്രീയം മുമ്പോട്ട് വെച്ചാല്‍ കേരളത്തിലെ ആരും അത് ചെവിക്കൊള്ളില്ലെന്ന് മാത്രമല്ല അതിനെതിരെ രംഗത്ത് വരികയും ചെയ്യും. അപ്പോഴാണ് ഇത്തരത്തിലുള്ള സദാചാര ചേട്ടന്‍മാരുടെ/സദാചാര രക്ഷകര്‍ത്താക്കളുടെ വേഷം ഇവര്‍ കെട്ടുന്നത്. ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് കേരളത്തില്‍ ഒരു ഓപ്പണിങ് കിട്ടുക എന്നുള്ളതാണ്. അതിനു വേണ്ടി മധ്യവര്‍ഗങ്ങളെയും അതിനു താഴെയുള്ള ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ് ഇത്തരം വിഷയങ്ങളെന്ന് ചിത്രീകരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അരാജകത്വമാണ് ചുംബനസമരമെന്നും അത് കുടുംബഭദ്രത തകര്‍ക്കുമെന്നും പറയുന്ന വാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു…?
ഫേസ്ബുക്കില്‍ ഇന്നലെ ഒരു പോസ്റ്റ് കണ്ടു. “അമ്മമാരുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് ഹിന്ദു ഹെല്‍പ്പ് ലൈന്‍ ചുംബനസമരത്തെ തടയുന്നു.” എനിക്ക് മനസിലാകാത്ത കാര്യം ഏത് രക്ഷിതാവാണ് ഇവര്‍ക്ക് അപേക്ഷ കൊടുത്തതെന്നാണ്.
മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത് രക്ഷിതാക്കള്‍ ഈ ചുംബനത്തെ കണ്ടാല്‍ അവര്‍ക്കെന്തു തോന്നും എന്നൊക്കെയാണ്. ഇവര്‍ ചുംബനത്തെ മനസ്സിലാക്കുന്നത് പരസ്യമായ ഒരു ലൈംഗിക ചേഷ്ടമാത്രമായാണ്. വീട്ടിലൊക്കെ സാധാണ അമ്മയും അച്ഛനും സഹോദരങ്ങളും അതിനുമപ്പുറത്തുള്ള ബന്ധങ്ങളിലുമൊക്കെ സര്‍വ്വസാധാരണമായ ഒരു കര്‍മമാണ്, സ്‌നേഹത്തിന്റെ പ്രകടനമാണ് ചുംബനം. ഇത്തരത്തില്‍ ചുംബനത്തിന് വിവിധ ഭാവങ്ങളുണ്ടെന്നിരിക്കെ എപ്പോഴും ചുംബനത്തെ ലൈംഗിക ചുവയോടെ മാത്രം കാണുന്ന ഒരു സമീപനം വെച്ചുപുലര്‍ത്തുന്നവരാണ് രക്ഷിതാക്കളെ കുറിച്ച് വ്യാകുലുപ്പെടുന്നത്.
ഒരു രക്ഷതാക്കളും ഇവരോട് പരാതി പറഞ്ഞെന്ന് തോന്നുന്നില്ല. കാരണം രക്ഷിതാക്കള്‍ ഇവരുടെ അത്ര വിഡ്ഢികളല്ല. പരസ്യമായി തന്റെ മക്കള്‍ മറൈന്‍ ഡ്രൈവില്‍ ചെന്ന് ലൈംഗികത ചെയ്യുമെന്ന് ഒരു രക്ഷിതാക്കളും കരുതുമെന്ന് തൊന്നുന്നില്ല.
വാസ്തവത്തില്‍ യുവമോര്‍ച്ചയുള്‍പ്പെടെയുള്ളവരുടെത് ഒരു തരം വോട്ടിങ് തന്ത്രമാണ്. ഇവര്‍ കുടുംബം, സദാചാരം, ഭാവി തലമുറ, അനാശാസ്യം, എന്നൊക്കെയുള്ള പദപ്രയോഗങ്ങളുപയോഗിച്ച് സാധാരണമനുഷ്യരില്‍ യുവമോര്‍ച്ച തങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും അതിനിടയിലുടെ ഇവരുടെ അപകടം പിടിച്ച രാഷ്ട്രീയം കടത്തിവിടുകയും ചെയ്യാനുള്ള തന്ത്രമാണ്.
അല്ലാതെ നേരിട്ട് ഇവരുടെ രാഷ്ട്രീയം മുമ്പോട്ട് വെച്ചാല്‍ കേരളത്തിലെ ആരും അത് ചെവിക്കൊള്ളില്ലെന്ന് മാത്രമല്ല അതിനെതിരെ രംഗത്ത് വരികയും ചെയ്യും. അപ്പോഴാണ് ഇത്തരത്തിലുള്ള സദാചാര ചേട്ടന്‍മാരുടെ/സദാചാര രക്ഷകര്‍ത്താക്കളുടെ വേഷം ഇവര്‍ കെട്ടുന്നത്. ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് കേരളത്തില്‍ ഒരു ഓപ്പണിങ് കിട്ടുക എന്നുള്ളതാണ്. അതിനു വേണ്ടി മധ്യവര്‍ഗങ്ങളെയും അതിനു താഴെയുള്ള ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ് ഇത്തരം വിഷയങ്ങളെന്ന് ചിത്രീകരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചുംബന സമരം ഒരു സമരമാണ്. ഒരു പ്രതിഷേധമാണ്. അല്ലാതെ ചുംബന സമരം കൊണ്ട് ഒരു ആകാശവും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല; കപടസദാചാരക്കോട്ടകളല്ലാതെ. അരാജകവാദമെന്നുമൊക്കെയുള്ള വാക്കുകള്‍ എടുത്ത് ഇവര്‍ പ്രയോഗിക്കുമ്പോഴാണ് മണിപ്പൂരിലെ അമ്മമാരെ കുറിച്ച് ഓര്‍മവരുന്നത്. മണിപ്പൂരില്‍ മനോരമാ ദേവിയെ റേപ്പ് ചെയ്ത് കൊന്നതുമായി ബന്ധപ്പെട്ട് അവിടത്തെ അമ്മമാര്‍ ഇന്ത്യന്‍ പട്ടാളത്തോട് “ഞങ്ങളെ റേപ്പ് ചെയ്യു” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നഗ്നരായി സമരം ചെയ്തപ്പോള്‍ എന്ത് അരാജകത്വമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? അതൊരു സമരമാണ്. അവര്‍ ആ സമരത്തോടെ തിരിച്ചു കുടുംബത്തിലേയ്ക്ക് പോകില്ല എന്നോ അവരെല്ലാം ബലാത്സംഗം ചെയ്യപ്പെടുമെന്നോ അര്‍ത്ഥമില്ല. ഇത് ഒരു തരം കാപട്യമാണ്. ഇതൊരു പുകമറയാണ്. ആ പുകമറയില്‍ നിന്നുകൊണ്ട് തങ്ങളുടെ രാഷ്ട്രീയം സ്ഥാപിച്ചെടുക്കാനുള്ള കാപട്യം. അത് വിലപ്പോവുമെന്ന് തോന്നുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
ഇവരെല്ലാം ഒരു കാവല്‍ക്കാരുടെ റോളിലാണ് പ്രത്യക്ഷമാകുന്നത്. സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പറഞ്ഞുകൊണ്ട് അവരെ അടിമകളാക്കുന്ന കാവല്‍ക്കാരാണ് സദാചാരപോലീസിങ് ചെയ്യുന്നവര്‍. “എന്തോ” സംഭവിക്കാനുള്ളത് സ്ത്രീകള്‍ക്കാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവിപ്പിക്കുന്നത് പുരുഷനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തേ ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന സമയം കൊണ്ട് ആക്രമിക്കുന്ന പുരുഷന് ഇവര്‍ കാവല്‍ നില്‍ക്കാത്തത്? അവര്‍ക്ക് കാവല്‍ നിന്ന് സ്ത്രീകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കു.
സ്ത്രീകളും സദാചാര പോലീസിങ്ങും തമ്മിലുള്ള ഒരു പ്രശ്‌നമായി കൂടി ഇത് വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ ഹസ്‌ന ഇക്കാര്യം ഉന്നയിച്ചിരുന്നുവെങ്കിലും ആരും തന്നെ അതില്‍ ശ്രദ്ധ കൊടുക്കുന്നതായി കണ്ടില്ല. സ്ത്രീയും സദാചാര പോലീസിങ്ങും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കാമോ?
നമ്മുടെ പുരുഷന്‍മാര്‍ സ്ത്രീകളെ കുറിച്ച് വെച്ചുപുലര്‍ത്തുന്ന ഒരു കാഴ്ച്ചപ്പാടുണ്ട്. അതായാത് സ്ത്രീയെ അവര്‍ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയായാണ് കാണുന്നത്. അമ്മയോ ഭാര്യയോ സഹോദരിയോ കാമുകിയോ ആരായാലും തന്നെ ഇവരെല്ലാം പുരുഷന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അപ്പോള്‍ അവരെ മെയ്‌ന്റെയിന്‍ ചെയ്യുക, കൊണ്ടുനടക്കുക, സംരക്ഷിക്കുക ഇതെല്ലാം പുരുഷന്റെ കടമയാണെന്ന നിലയില്‍ പറയുന്നു.
ഇതില്‍ നിന്ന് വിഭിന്നമായി ഏതെങ്കിലും സ്ത്രീ സ്വതന്ത്രമായി ഏതെങ്കിലും വിധത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ഇവര്‍ക്ക് സഹിക്കില്ല. ഇത് ഒരു തരത്തിലുള്ള അടിമത്തവല്‍ക്കരണ മനോഭാവമാണ്. അടിമകള്‍ക്ക് ഭക്ഷണം കൊടുക്കും. സംരക്ഷണം കൊടുക്കും. കിടന്നുറങ്ങാനുള്ള സ്ഥലം കൊടുക്കും. പക്ഷെ അവര്‍ക്ക് സ്വയംഭരണാവകാശം നല്‍കില്ല.
ഇതെല്ലാം തീരുമാനിക്കുന്നത് പുരുഷനായിരിക്കും. അതുകൊണ്ട് തന്നെ സദാചാര പോലീസ് എന്ന് പറയുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ എയിം ചെയ്യുന്നത് ഇവിടുത്തെ സ്ത്രീകളെയാണ്. കാരണം ഇവിടുത്തെ സ്ത്രീകള്‍ ഇവരുടെ സമവാക്യങ്ങളില്‍പ്പെടാതെ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇവിരുടെ സ്വകാര്യസ്വത്ത് എന്ന് പറയുന്ന് സംഭവം നഷ്ട്‌പെടും. അതുകൊണ്ടാണ് സ്ത്രീയുടെ സ്വതന്ത്രമായ സഞ്ചാരങ്ങളെയും ചിന്തകളെയുമൊന്നും ഇവര്‍ സമ്മതിക്കാതിരിക്കുന്നത്.
സദാചാര പോലീസ് എന്ന് പറയുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ എയിം ചെയ്യുന്നത് ഇവിടുത്തെ സ്ത്രീകളെയാണ്. കാരണം ഇവിടുത്തെ സ്ത്രീകള്‍ ഇവരുടെ സമവാക്യങ്ങളില്‍പ്പെടാതെ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇവിരുടെ സ്വകാര്യസ്വത്ത് എന്ന് പറയുന്ന് സംഭവം നഷ്ട്‌പെടും. അതുകൊണ്ടാണ് സ്ത്രീയുടെ സ്വതന്ത്രമായ സഞ്ചാരങ്ങളെയും ചിന്തകളെയുമൊന്നും ഇവര്‍ സമ്മതിക്കാതിരിക്കുന്നത്.
മറ്റൊരു പ്രശ്‌നം സദാചാരപോലീസിങ്ങിനു മുതിരുന്നവര്‍ എപ്പോഴും ശ്രമിക്കുന്നത് വിഷയത്തിലെ പെണ്ണിനെ പ്രജക്ട് ചെയ്യാനാണ്. ഇവിടെ പുരുഷന്‍ “ബ്ലര്‍” ആയിപോകുന്നു. അവരെ പറ്റി ആശങ്കയില്ല, വ്യാകുലത ഇല്ല, ഒന്നുമില്ല. ആണ് പിഴക്കുമ്പോള്‍ ഒന്നും സംഭവിക്കാതിരിക്കുകയും പെണ്ണ് “പിഴച്ചു”പോകുമ്പോള്‍ മാത്രം തകര്‍ന്നു പോകുന്ന സംസ്‌കാരം, തകര്‍ന്നു വീഴുന്ന കുടുംബം എന്നിങ്ങനെ… എന്നു വെച്ചാല്‍ സദാചാരം മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നത് പെണ്ണിനെ മാത്രമാണ്. എന്റെ ചേദ്യം ഇതാണ്, റസ്റ്റോറന്റില്‍ കാണുന്നെന്ന് പറയുപ്പെടുന്ന അനാശാസ്യങ്ങളില്‍ പെണ്ണിനെ മാത്രം കേന്ദ്രീകരിക്കുന്നതെന്തുകൊണ്ട്?
ഉമ്മ കൊടുക്കുന്നത് വായുവിലല്ലല്ലോ. ആണ്‍കുട്ടിയുടെ ശരീരത്തിലാണല്ലോ. അയാളും ഉമ്മ വെയ്ക്കുന്നുണ്ട്. വെയ്ക്കപ്പെടുന്നുണ്ട്. ആ ആണ്‍കുട്ടിയെപ്പറ്റി ഇവരീ പറയുന്ന പിഴച്ചുപോകലിന്റെയോ കുടുംബം നശിച്ചുപോകലിന്റെയോ പ്രശ്‌നം ഉയരുന്നില്ല!! അതെന്തുകൊണ്ടാണ്? ആണ്‍കുട്ടികള്‍ പിഴച്ചു പോകുന്നതിനെ പറ്റി ഇവര്‍ സംസാരിക്കാത്തതെന്തുകൊണ്ടാണ്? അതുകൊണ്ട് സദാചാര പോലീസിങ്ങിന്റെ ഇരയാകുന്നതുതന്നെ സ്ത്രീകളാണ്.
ഇതിനൊരപവാദമായി പലരും ചൂണ്ടിക്കാണിക്കുന്നത് ഷഹീദ് ബാവ കൊലക്കേസാണ്. വാസ്തവത്തില്‍ അത് ഒരു താക്കീതായിരുന്നു, ഭീഷണിയായായിരുന്നു. അതും സ്ത്രീകള്‍ക്ക് നേരെ തന്നെയാണ്. അതിന്റെ പ്രതിഫലനമാണ് കോഴിക്കോട് ജില്ലയില്‍ സദാചാര പോലീസിങ്ങ് നടന്നത് കണ്ട് ഒരു സ്ത്രീ ആത്മഹത്യ ചെയ്തത്.
ഇത് കാണിക്കുന്നത്, സ്ത്രീകളെ ഇവര്‍ കൊല്ലില്ല. കൊന്നാല്‍ “സംരക്ഷകരെന്ന” സദാചാരപോലീസുകാരുടെ മേലങ്കി നിലനില്‍ക്കില്ല. മറിച്ച് സ്ത്രീകളെ കുറ്റക്കാരായി ചിത്രീകരിക്കുകയും ഡീമോറലൈസ് ചെയ്യുകയും ചെയ്യുക എന്ന തന്ത്രമാണ് പ്രയോഗിക്കുക. അവസാനം എത്രയും പെട്ടെന്ന് സ്ത്രീക്ക് ഒരു കല്യാണം കഴിപ്പിച്ചുകൊടുക്കും.
എല്ലാരും കാവല്‍ക്കാരന്റെ റോളിലാണ് നടക്കുന്നത്. ചുംബന സമരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍പ്പോലും “നിന്റെ അമ്മയെയും പെങ്ങളെയും കൊണ്ട് വരുമോ” എന്നാണ് ചോദിക്കുന്നത്. ചുംബന സമരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയോട് “നിന്റെ അച്ഛനെയോ ആങ്ങളെയോ കൊണ്ടുവരുമോ” എന്ന് ചോദിക്കുന്നില്ല. പുരുഷന്‍ എന്തു ചെയ്താലും അതിനുത്തരവാദി സ്ത്രീകളായിരിക്കണമെന്ന മനോഭാവമാണിത്.
ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഇവരെല്ലാം ഒരു കാവല്‍ക്കാരുടെ റോളിലാണ് പ്രത്യക്ഷമാകുന്നത്. സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പറഞ്ഞുകൊണ്ട് അവരെ അടിമകളാക്കുന്ന കാവല്‍ക്കാരാണ് സദാചാരപോലീസിങ് ചെയ്യുന്നവര്‍. “എന്തോ” സംഭവിക്കാനുള്ളത് സ്ത്രീകള്‍ക്കാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവിപ്പിക്കുന്നത് പുരുഷനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തേ ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന സമയം കൊണ്ട് ആക്രമിക്കുന്ന പുരുഷന് ഇവര്‍ കാവല്‍ നില്‍ക്കാത്തത്? അവര്‍ക്ക് കാവല്‍ നിന്ന് സ്ത്രീകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കു.
അടുത്തപേജില്‍ തുടരുന്നു
എന്റെ ശരീരം എന്റെ അവകാശമാണ്. അതില്‍ ആരു തൊടണം, ആരു തൊടണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതുകൊണ്ട് ആരെയെങ്കിലും എന്റെ ശരീരത്തില്‍ തൊടാന്‍ അനുവദിക്കുന്നതുകൊണ്ട് എല്ലാര്‍ക്കും അതില്‍ തൊടാനുള്ള അവകാശമോ അധികാരമോ ഇല്ല. പരസ്യമായിട്ട് ഉമ്മക്കാന്‍ എല്ലാര്‍ക്കും അവകാശമുണ്ട് എന്ന് ഞാന്‍ പറയുമ്പോള്‍, വരുന്ന എല്ലാവരെയും ഉമ്മവെയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
ചുംബനം എന്ന പ്രക്രിയ സ്ത്രീയുടെ സ്വയം നിര്‍ണയവകാശവുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്?
ചുംബിക്കുക എന്ന വാക്കിനേക്കാള്‍ എനിക്ക് കൂടുതലിഷ്ടം ഉമ്മവെയ്ക്കുക എന്നതാണ്. സ്‌നേഹത്തിന്റെ പൊതുവായ വാക്കാണ് ഉമ്മ വെയ്ക്കുക എന്ന് പറയുന്നത്. എല്ലാവരേം ഞാന്‍ ഉമ്മവെക്കും.. എന്റെ ഉമ്മാനേ ബാപ്പാനേം കൂട്ടുകാരേമൊക്കെ ഉമ്മവെയ്ക്കാനാണ് എനിക്കിഷ്ടം. അതില്‍ സ്‌നേഹമാണ് ഉള്ളത്. ഉമ്മയെന്ന വാക്കാണ് ഞാന്‍ എപ്പോഴും ഉപയോഗിക്കാറുള്ളത്. ചുംബനം എന്നു പറയുന്നതിനെ ഒരു പ്രീസെക്‌സ് പരിപാടിയായി കാണുന്നിടത്താണ് പ്രശ്‌നം. ചുംബനം കഴിഞ്ഞാല്‍ സെക്‌സില്‍ പോയിരിക്കണം എന്നുള്ള ഒരു ബോധം. ഉമ്മ എന്നു പറയുന്നത് സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമായി ആരും മനസിലാക്കുന്നില്ല.
ഉമ്മവെയ്ക്കാന്‍ തയ്യാറാണ് എന്ന് പറയുന്ന ഒരു സ്ത്രീ ആരു വന്നാലും ഉമ്മവെയ്ക്കാന്‍ തയ്യാറുള്ള ഒരു സ്ത്രീ അല്ല. പുരുഷനും അങ്ങനെയല്ല. പലപ്പോഴും ചുംബന സംമരത്തിനെ പിന്തുണയ്ക്കുന്ന സ്ത്രീകളോട് “നിങ്ങള്‍ പറയുന്നു പരസ്യമായി ഉമ്മവെക്കണമെന്ന്, എന്നാല്‍ നീ എനിക്ക് ഒരു ഉമ്മ തരോ? അല്ലെങ്കില്‍ ഞാന്‍ ഉമ്മ വെക്കാന്‍ വന്നോട്ടെ, എനിക്ക് നിന്നെ കിട്ടോ” ഇത്തരം ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ വരുമ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് പറയാനുള്ളത് എന്നെ ഉമ്മവെയ്ക്കുക എന്നുള്ളതും ഞാന്‍ ഉമ്മ വെയ്ക്കുക എന്നുള്ളതും എന്റെ ചോയിസ് ആണ്.
എനിക്ക് സ്‌നേഹമുള്ള വ്യക്തിയോട്, എന്നെ സ്‌നേഹിക്കുന്ന വ്യക്തിയോട് എനിക്ക് ഉമ്മവെയ്ക്കാം. ഉമ്മ എന്ന് പറയുന്നത് ഒരു അഭിവാദ്യരീതിയായിട്ട് എടുക്കുമ്പോള്‍ തന്നെ സ്പര്‍ശനത്തിന്റെ ഒരു ഘടകമുണ്ട്. എന്നെ സ്പര്‍ശിക്കുന്നതിനകത്ത്, എനിക്ക് കൂടി കംഫര്‍ട്ട് ആകണം. അങ്ങനെ വരുമ്പോള്‍ മാത്രമെ എന്നെ സ്പര്‍ശിക്കാന്‍ പാടുള്ളു. കാരണം എന്റെ ശരീരം എന്റേതാണ്. ഞാനാണ് അതിന്റെ അധികാരി. അത് എന്റെ സ്വാതന്ത്ര്യമാണ്.
എന്റെ ശരീരം എന്റെ അവകാശമാണ്. അതില്‍ ആരു തൊടണം, ആരു തൊടണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതുകൊണ്ട് ആരെയെങ്കിലും എന്റെ ശരീരത്തില്‍ തൊടാന്‍ അനുവദിക്കുന്നതുകൊണ്ട് എല്ലാര്‍ക്കും അതില്‍ തൊടാനുള്ള അവകാശമോ അധികാരമോ ഇല്ല. പരസ്യമായിട്ട് ഉമ്മക്കാന്‍ എല്ലാര്‍ക്കും അവകാശമുണ്ട് എന്ന് ഞാന്‍ പറയുമ്പോള്‍, വരുന്ന എല്ലാവരെയും ഉമ്മവെയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
ഇതില്‍ വരുന്ന പ്രശ്‌നം നിങ്ങള്‍ക്ക് ഉമ്മവെയ്ക്കാന്‍ കഴിയുന്ന നിങ്ങളുടെ ഉമ്മ സ്വീകരിക്കാന്‍ തയ്യാറുള്ള മറ്റൊരു വ്യക്തിയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നുള്ളിടത്താണ്. ഒരു മനുഷ്യനെ പോലും സ്‌നേഹത്തോടെ ഉമ്മവെയ്ക്കാന്‍ സാധിക്കാത്ത ആളുകളാണ് “എന്നാല്‍ എനിക്ക് ഉമ്മ കിട്ടോ?”എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്. ഇവര്‍ കരുതുന്നത് റേഷന്‍ കടവഴി ഉമ്മകള്‍ ഇവിടെ വിതരണം ചെയ്യുന്നു എന്നാണ്.
ഇവര്‍ക്കിപ്പോഴും സ്‌നേഹം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്പര്‍ശനം മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ സംബന്ധിച്ചിടത്തോളം സ്‌നേഹം എന്നുപറയുന്നത് കാമമാണ്. സ്പര്‍ശനമെന്ന് പറയുന്നതും കാമമാണ്. സ്ത്രീ-പുരുഷ സ്പര്‍ശനങ്ങളെല്ലാം കാമമാണ്. ഒരു ഷെയ്ക്ക് ഹാന്റ് കൊടുക്കാന്‍ പോലും പറ്റില്ല.
പറഞ്ഞുവരുന്നത്, ആരെ ചുംബിക്കണം, ആര് ചുംബിക്കണമെന്നൊക്കെയുള്ളത് ഒരു സ്ത്രീയുടെ അവകാശമാണ്. പരസ്യമായി ചുംബിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീയെ ആര്‍ക്കുവേണമെങ്കിലും ചുംബിക്കാന്‍ പറ്റില്ല. മറിച്ച് അതവളുടെ തീരുമാനമാണ്, അവളുടെ അവകാശമാണ്, അവളുടെ തിരഞ്ഞെടുപ്പാണ്.
രഹസ്യമായി ചുംബിക്കരുതെന്നോ പര്യസ്യമായി ചുംബിക്കരുതെന്നോ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ഒരാള്‍ പരസ്യമായി ചുംബിക്കാന്‍ തയ്യാറായാല്‍ നിങ്ങളതില്‍ ഇടപെടരുത്. ഒരാള്‍ക്ക് രഹസ്യമായാണ് ചുംബിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിലും മൂന്നാമതൊരാള്‍ ഇടപെടരുത്. മറ്റുള്ളവരെ ബാധിക്കാത്തിടത്തോളംകാലം മറ്റുള്ളവരുടെ ശരീരത്തെ ബാധിക്കാത്തിടത്തോളംകാലം മൂന്നാമതൊരാള്‍ ഇതില്‍ ഇടപെടേണ്ട കാര്യമില്ല. ചുംബനത്തില്‍ നിന്ന് ലൈംഗികതയെ മാറ്റിനിര്‍ത്തിക്കൊണ്ട് സംസാരിക്കേണ്ടി വരുന്നത് ചുംബന സമരത്തിന്റെ കോണ്ടക്‌സ്റ്റിലാണ്.
ഹസ്‌നയുടെ സംസാരത്തില്‍ ഒരു ഡിഫെന്‍സീവ് സ്റ്റെപ്പില്ലേ? അതായത് മാംസനിബദ്ധമല്ലാത്ത രാഗത്തെ പറ്റിയുള്ള വായനയിലേയ്ക്ക് മാത്രമായി സ്‌നേഹത്തെ ചുരുക്കുകയാണോ? ചുംബനത്തെ ചുരുക്കുകയാണോ? കാമരഹിതമായ സ്‌നേഹത്തിന്റെ, ചുംബനത്തിന്റെ ആദര്‍ശവല്‍ക്കരണം വാക്കുകളില്‍ വരുന്ന പോലെ…
ചുംബന സമരത്തിന്റെ കോണ്ടക്‌സ്റ്റില്‍ നിന്നുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. ചുംബിക്കുന്നതിനകത്ത് സെക്‌സ് നിഷേധിക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ചുംബിക്കുന്നതിനകത്ത് സെക്‌സ് മാത്രമാണെന്ന് പറയുന്നതിനോടാണ് വിയോജിപ്പ്.
ചുംബന സമരവുമായി ആളുകള്‍ വരുന്നത് അതിനകത്ത് സെക്‌സ് മാത്രം കണ്ടുകൊണ്ടാണെന്ന് പറയുന്നത് ശരിയല്ലല്ലോ. ചുംബന സമരം ഉയര്‍ന്നുവരുന്ന സാഹചര്യം പോലും അങ്ങനെയാണ്. രണ്ട് പേര്‍ ചുംബിക്കുന്നതില്‍ ചിലപ്പോള്‍ ലൈംഗികമായ ഘടകങ്ങളുണ്ടാവാം; ലൈംഗികത ഇല്ലാതിരിക്കാം. ചിലര്‍ക്ക് പരസ്യമായി ചുംബിക്കാം; ചിലര്‍ക്ക് രഹസ്യമായി ചുംബിക്കാം. നമ്മള്‍ ഇതിനെയെല്ലാം അംഗീകരിക്കുന്നു.
രഹസ്യമായി ചുംബിക്കരുതെന്നോ പര്യസ്യമായി ചുംബിക്കരുതെന്നോ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ഒരാള്‍ പരസ്യമായി ചുംബിക്കാന്‍ തയ്യാറായാല്‍ നിങ്ങളതില്‍ ഇടപെടരുത്. ഒരാള്‍ക്ക് രഹസ്യമായാണ് ചുംബിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിലും മൂന്നാമതൊരാള്‍ ഇടപെടരുത്. മറ്റുള്ളവരെ ബാധിക്കാത്തിടത്തോളംകാലം മറ്റുള്ളവരുടെ ശരീരത്തെ ബാധിക്കാത്തിടത്തോളംകാലം മൂന്നാമതൊരാള്‍ ഇതില്‍ ഇടപെടേണ്ട കാര്യമില്ല. ചുംബനത്തില്‍ നിന്ന് ലൈംഗികതയെ മാറ്റിനിര്‍ത്തിക്കൊണ്ട് സംസാരിക്കേണ്ടി വരുന്നത് ചുംബന സമരത്തിന്റെ കോണ്ടക്‌സ്റ്റിലാണ്.
പൊതുവില്‍ ചുംബന സമരവുമായി ബന്ധപ്പെട്ട് കേട്ട വാക്കുകളാണ് “ചുംബന മഹാമഹം”, “ചുംബന മേള” എന്നൊക്കെ. അതില്‍ ദ്യോതിപ്പിക്കുന്ന ഏക അര്‍ത്ഥം ചുംബനത്തെ കുറിച്ചുള്ള ഒരു വെര്‍ഷനാണ്. അത് ലൈംഗികതയുമായി ബന്ധപ്പെട്ടതുമാത്രമാണ്. ലൈംഗികതയോടെയുള്ള ചുംബനം തെറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍ അതുമാത്രമല്ല ചുംബനം. മറിച്ച് സ്‌നേഹത്തിന്റെ വിവിധഭാവങ്ങളില്‍ കൈമാറുന്ന മനുഷ്യന്റെ ഒരു കര്‍മം കൂടിയാണ്. അങ്ങനെ കൂടി ചുംബനത്തെ കാണേണ്ടതുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്.
അടുത്തപേജില്‍ തുടരുന്നു
ജപ്പാനിലെ സ്ത്രീകളോട് ഒരു തരം ഷൂസിടാന്‍ പറയും. ഇടുങ്ങിയ ഷൂസ്. പരന്നപാദങ്ങളെ ചെറുതാക്കാനാണത്. അതവര്‍ക്ക് നിര്‍ബന്ധമാണ്. അതുപോലെയാണ് ഇത്. അത്തരമൊരു ഇടുങ്ങിയ ഷൂസിലാണ് സ്ത്രീകള്‍ ജനിക്കുന്നത്, വളരുന്നത്, ജീവിക്കുന്നത്, മരിക്കുന്നത്.
സദാചാര പോലീസിങ്ങിനെ കേവലം പുരുഷന്‍മാരുടെ മാത്രം പ്രശ്‌നമായി നമുക്ക് പറയാന്‍ കഴിയുമോ? സ്ത്രീകളും ഇത്തരം ഒരു ബോധത്തിനുള്ളിലല്ലേ?
എനിക്ക് തോന്നുന്നത് ഈ ബോധം സ്ത്രീകളില്‍ കുത്തിവെയ്ക്കുന്നത്, നിലവിലെ ആണധികാര സമൂഹമാണ്. പുരുഷന്‍ അവന്റെ ആവശ്യങ്ങള്‍ക്ക്, അവന്റെ ഡോമിനേഷന്‍ നിലനിര്‍ത്തിക്കൊണ്ട്, അങ്ങോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ചില നോംസും നിയമങ്ങളും മോറല്‍സ് എല്ലാമുണ്ട്. ഈ മോറല്‍സ് ആണ് അവന്‍ എല്ലാ തലമുറകളിലേയ്ക്കും പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് ജീവിക്കാന്‍ വേണ്ടി സ്ത്രീകളെ പാകപ്പെടുത്താനുളള ശ്രമങ്ങളാണ് എല്ലാ സമൂഹത്തിലും നടക്കുന്നത്. അത്തരമൊരു ചൂളയിലാണ് സ്ത്രീകള്‍ ജീവിക്കുന്നവത്.
ജപ്പാനിലെ സ്ത്രീകളോട് ഒരു തരം ഷൂസിടാന്‍ പറയും. ഇടുങ്ങിയ ഷൂസ്. പരന്നപാദങ്ങളെ ചെറുതാക്കാനാണത്. അതവര്‍ക്ക് നിര്‍ബന്ധമാണ്. അതുപോലെയാണ് ഇത്. അത്തരമൊരു ഇടുങ്ങിയ ഷൂസിലാണ് സ്ത്രീകള്‍ ജനിക്കുന്നത്, വളരുന്നത്, ജീവിക്കുന്നത്, മരിക്കുന്നത്.
പുരുഷന്റെ മൂല്യബോധത്തില്‍ നിന്ന് പരുവപ്പെടുന്ന സ്ത്രീയാണ് ഇങ്ങനെ ചിന്തിക്കുന്നത്. അതില്‍ സ്ത്രീകളെ കുറ്റം പറയാന്‍ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. അച്ഛന്‍, മകന്‍, ആങ്ങള, ഭര്‍ത്താവ് എന്നിങ്ങനെ നാല് പുരുഷന്‍മാര്‍ തീരുമാനിക്കുന്ന മൂല്യബോധങ്ങളാണ് അമ്മയെയും ഭാര്യയെയും പെങ്ങളെയും മകളെയും നയിക്കുന്നത്.
അത്തരത്തില്‍ സ്വയം നിര്‍ണയവകാശം അനുവദിക്കപ്പെട്ടിട്ടില്ലാത്ത, അനുഭവിക്കാത്ത സ്ത്രീക്ക് ഇത്തരം പുരുഷ മൂല്യബോധങ്ങളെ തകര്‍ക്കാനാവില്ല. അങ്ങനെ തകര്‍ക്കണമെങ്കില്‍ മാധവിക്കുട്ടി പറയുന്നതുപോലെ സ്ത്രീക്ക് ഈ സമൂഹം നല്‍കിയിട്ടുള്ള സുരക്ഷിതത്വത്തിന്റെ ഒരു കമ്പളമുണ്ടല്ലോ, ആ കമ്പളത്തില്‍ നിന്ന് പുറത്തു വന്നിട്ട്, പുറത്തെ ചൂടും പൊടിയും തണുപ്പുമെല്ലാം അനുഭവിക്കേണ്ടി വരും.
നമ്മുടെ സ്ത്രീകള്‍ ഇത്തരമൊരു പെയിന്‍ എടുക്കാന്‍ തകയ്യാറാവാത്തിടത്തോളം അവര്‍ ഈ മൂല്യബോധത്തില്‍ ജീവിക്കേണ്ടി വരുന്നു. അതുപോലെ വരുന്ന തലമുറയെ കൂടി അതേ മൂല്യബോധത്തിലേയ്ക്ക് കടത്തിവിടുകയും ചെയ്യുന്നു. ഇങ്ങനെ പറയുന്നതിലൂടെ സ്ത്രീകളെ ചെറുതാക്കി കാണുകയല്ല ഞാന്‍.
ഞാന്‍ കരുതുന്നത് ഇത്തരമൊരു ചുംബന സമരത്തെ പിന്തുണയ്‌ക്കേണ്ടത് ഇടതുപക്ഷപാര്‍ട്ടികളാണ്. അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കണമെന്ന് കരുതുന്ന ഒരു ലോകത്തെ സ്വപ്നം കാണുന്ന ആളുകള്‍ക്ക് രണ്ടു മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തെ എതിര്‍ക്കാനാവില്ല. അതാണ് ഡി.വൈ.എഫ്.ഐ, അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷിന്റെ വാക്കുകളില്‍ തിളങ്ങിയത്. “മനുഷ്യന്‍ ആയുധമെടുത്ത് കുത്തിമരിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതാണ്” എന്ന വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്.
സദാചാര പോലീസിങ്ങില്‍ മത-ജാതി ഘടകങ്ങല്‍ എത്രമാത്രം പ്രവര്‍ത്തിക്കുന്നുണ്ട്?
തീര്‍ച്ചയായും കേരളത്തിന്റെ പശ്ചാത്തലത്തില്‍ സദാചാര പോലീസിങ്ങില്‍ മത-ജാതി ഘടകങ്ങളുണ്ട്. മാത്രവുമല്ല അവ നിര്‍ണായകവുമാണെന്ന് സദാചാര പോലീസിങ്ങില്‍ ഇറങ്ങിത്തിരിക്കുന്നവരുടെ സമീപനങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ഒപ്പം പ്രാദേശികതയുമുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രദേശികമായി പ്രാമുഖ്യമുള്ള മതത്തിന്റെ വക്താക്കളായിരിക്കും പ്രധാനമായും അത്തരമിടങ്ങളില്‍ സദാചാരപോലീസിങ് നടത്തുന്നതില്‍ ഭൂരിഭാഗവും. മതത്തിന്റെ അതിര്‍വരമ്പുവിട്ടുള്ള മനുഷ്യബന്ധങ്ങളെ തകര്‍ക്കുക എന്നതാണ് ഇതില്‍ പ്രധാനമായും ഉള്ളടങ്ങിയിട്ടുള്ള വിഷയം.
ഇതിന് ഒരു സാമ്പത്തിക ഘടനയും കൂടി നിലനില്‍ക്കുന്നുണ്ട്. മുഖ്യമായും സദാചാരപോലീസിങ് നടത്തപ്പെടുന്നത് മധ്യവര്‍ഗത്തിന് താഴെവരുന്ന ജനവിഭാഗങ്ങള്‍ വിഹരിക്കുന്ന പൊതുമണ്ഡലങ്ങളിലാണ്. അത് റെസ്‌ററ്റൊറന്റായാലും പാര്‍ക്കായാലും. ഉപരിവര്‍ഗങ്ങള്‍ വിഹരിക്കുന്ന ഇടങ്ങളില്‍ “അനാശാസ്യങ്ങള്‍” എന്നു സദാചാരപ്പോലീസുകാര്‍ തന്നെ പറയുന്ന കാര്യങ്ങളുണ്ടാവുന്നുണ്ടെങ്കിലും ആര്‍ക്കും അതില്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല എന്നതാണ്.
അപ്പോള്‍ സദാചാര പോലീസിങ്ങിന് വിധേമാകുന്നവര്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്.
ജാതിയുമായുള്ള ബന്ധത്തെ പറ്റി ഞാന്‍ അധികം ചിന്തിച്ചിട്ടില്ല. എന്നാല്‍ കേരളത്തിനു പുറത്തൊക്കെ നടക്കുന്ന കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ഇളവരശന്റെയും ദിവ്യയുടെയും മരണങ്ങളാണ് എന്റെ ഓര്‍മയിലേക്ക് ഇതുമായി ബന്ധപ്പെട്ട് പെട്ടെന്ന് കടന്നുവരുന്ന കാര്യം. സദാചാരപോലീസിങ്ങും ദുരഭിമാനക്കൊലകളും ഒരു നാണയത്തിന്റെ വിവിധ വശങ്ങല്‍ മാത്രം…
പരസ്പരം കൊല്ലാനല്ലല്ലോ സ്‌നേഹിക്കാനല്ലേ ചുംബന സമരം ആഹ്വാനം നല്‍കുന്നത്. സോളിഡാരിറ്റിയില്‍ നിന്നോ, മറ്റ് പുരോഗമനമെന്ന് പറയപ്പെടുന്ന സംഘടനകളില്‍ നിന്നോ ഈ വിഷയത്തില്‍ പോസിറ്റീവായ ഒരു സമീപനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. സോളിഡാരിറ്റി ആയിക്കൊള്ളട്ടെ ജമാഅത്തെ ഇസ്‌ലാമി ആയിക്കൊള്ളട്ടെ മറ്റ് മതസംഘടനകളായിക്കൊള്ളട്ടെ ഇതു തന്നെയാണ് സ്ഥിതി.
ഹസ്‌ന ഒരു നിയമ വിദ്യാര്‍ത്ഥിനിയാണല്ലോ. ചുംബന സമരത്തിന് പോലീസ് അനുമതി നിഷേധിച്ചിരിക്കുകയുമാണ്. അപ്പോള്‍ ചുംബന സമരം എന്തെങ്കിലും നിയമപ്രശ്‌നം ഉയര്‍ത്തുന്നുണ്ടോ?
അനാശാസ്യം അശ്ലീലം എന്നിങ്ങനെ പറയുന്നതിന് വ്യക്തമായി നിര്‍വ്വചനങ്ങളൊന്നും നിലവില്‍ ഇല്ല. അത് ആപേക്ഷികമായാണ് നമ്മുടെ ഐ.പി.സിയിലുള്ളത്. ചില സമയങ്ങളില്‍ ഉമ്മ പ്രശ്‌നമാവും. മറ്റ് ചില പ്രശ്‌നങ്ങളില്‍ കയറിപ്പിടിക്കുന്നത് പ്രശ്‌നമാവും. അതിന് കൃത്യമായൊരു നിര്‍വ്വചനമില്ല. ഞാന്‍ മനസിലാക്കിയിടത്തോളം ചുംബന സമരത്തിന് പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നൊക്കെ പറയുന്നത് വെറുമൊരു ഊഹാ പോഹം മാത്രമാണ്. അമീര്‍ഖാന്റെ പി.കെ പോസ്റ്റര്‍ വിവാദ സമയത്ത് കോടതി പറഞ്ഞത് അത് കാണേണ്ടാത്തവര്‍ കാണേണ്ട എന്നാണ്. അതുകൊണ്ട് തന്നെ ഇതിനകത്ത് അറസ്റ്റ് ചെയ്യ്‌പ്പെടാനുള്ള കാര്യങ്ങളൊന്നുമില്ല.
യുവമോര്‍ച്ചക്കാര്‍ മാത്രമാണോ ചുംബന സമരത്തെ എതിര്‍ക്കുന്നത്?
യുവമോര്‍ച്ചക്കാരാണ് ഇപ്പോള്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. വിവിധസ്ഥലങ്ങളില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ സദാചാര പോലീസിങ്ങ് വിവിധ തരം ആളുകള്‍ നടകത്തുന്നുണ്ട്. മുമ്പും സംഘപരിവാര സംഘടനകള്‍ വിവിധയിടങ്ങളില്‍ പ്രണയിക്കുന്നവര്‍ക്കെതിരെയും ഒരുമിച്ച് നടക്കുന്നവര്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടിട്ടുണ്ടല്ലോ. കേരളത്തിലും അത്തരം സംഭവങ്ങള്‍ നിരവധി നടന്നിട്ടുണ്ട്. ഇവരെല്ലാം ചുംബന സമരത്തെ എതിര്‍ക്കുന്നുണ്ട്.
സ്ത്രീകളെ സ്വകാര്യ സ്വത്തായി കാണുന്ന സമീപനത്തെ ഒരിക്കലും ഇടതുപക്ഷത്തിന് അംഗീകരിക്കാനാവില്ല. സോഷ്യലിസമെന്ന കോണ്‍സെപ്റ്റില്‍ വിശ്വസിക്കുന്ന ഇടതുപക്ഷത്തിന് സ്ത്രീകളെ സ്വകാര്യസ്വത്തായി കാണുന്ന സമീപനങ്ങളില്‍ നിലപാടെടുക്കാനാവില്ലെങ്കില്‍ മറ്റൊരാള്‍ക്കും നിലപാടെടുക്കാന്‍ സാധിക്കില്ല എന്ന് തന്നൊണ് ഞാന്‍ കരുതുന്നത്. അവിടെയാണ് സഖാവ് എം.ബി.രാജേഷിന്റെ വാക്കുകളുടെ പ്രസക്തി. ഫാസിസം വാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ഇടതുപക്ഷക്കാരന്/കാരിക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല.
പലപ്പോഴും മനുഷ്യാവകാശങ്ങള്‍ പറയുന്ന, പുരോഗമനം പറയുന്ന ചില സംഘടനകള്‍, (അവയുടെ പേര് ഞാന്‍ പറയുന്നില്ല,) എന്തുകൊണ്ടാണ് യുവമോര്‍ച്ചയുടെ ഫാസ്സിസ്റ്റ് ആക്രമണത്തെ എതിര്‍ക്കാത്തത്? എനിക്ക് തോന്നുന്നത് ഒരു മതസംഘടനയ്ക്കും തങ്ങളുടെ സദാചാര സങ്കല്‍പ്പങ്ങളെ പൊളുച്ചുകൊണ്ട് പുറത്തുവരാന്‍ സാധിക്കില്ല.
ഞാന്‍ കരുതുന്നത് ഇത്തരമൊരു ചുംബന സമരത്തെ പിന്തുണയ്‌ക്കേണ്ടത് ഇടതുപക്ഷപാര്‍ട്ടികളാണ്. അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കണമെന്ന് കരുതുന്ന ഒരു ലോകത്തെ സ്വപ്നം കാണുന്ന ആളുകള്‍ക്ക് രണ്ടു മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തെ എതിര്‍ക്കാനാവില്ല. അതാണ് ഡി.വൈ.എഫ്.ഐ, അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷിന്റെ വാക്കുകളില്‍ തിളങ്ങിയത്. “മനുഷ്യന്‍ ആയുധമെടുത്ത് കുത്തിമരിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതാണ്” എന്ന വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്.
പരസ്പരം കൊല്ലാനല്ലല്ലോ സ്‌നേഹിക്കാനല്ലേ ചുംബന സമരം ആഹ്വാനം നല്‍കുന്നത്. സോളിഡാരിറ്റിയില്‍ നിന്നോ, മറ്റ് പുരോഗമനമെന്ന് പറയപ്പെടുന്ന സംഘടനകളില്‍ നിന്നോ ഈ വിഷയത്തില്‍ പോസിറ്റീവായ ഒരു സമീപനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. സോളിഡാരിറ്റി ആയിക്കൊള്ളട്ടെ ജമാഅത്തെ ഇസ്‌ലാമി ആയിക്കൊള്ളട്ടെ മറ്റ് മതസംഘടനകളായിക്കൊള്ളട്ടെ ഇതു തന്നെയാണ് സ്ഥിതി.
പക്ഷെ എനിക്ക് പ്രതീക്ഷയുള്ളത് ഇടതുപക്ഷത്തില്‍ തന്നെയാണ്. ഇടതുക്ഷത്തിന് രണ്ടുപേര്‍ തമ്മിലുള്ള സ്‌നേഹത്തെ ചുംബനത്തെ തള്ളിപ്പറയാന്‍ സാധിക്കുകയില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല. മറിച്ച് സ്വകാര്യ സ്വത്ത് സങ്കല്‍പ്പത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.
സ്ത്രീകളെ സ്വകാര്യ സ്വത്തായി കാണുന്ന സമീപനത്തെ ഒരിക്കലും ഇടതുപക്ഷത്തിന് അംഗീകരിക്കാനാവില്ല. സോഷ്യലിസമെന്ന കോണ്‍സെപ്റ്റില്‍ വിശ്വസിക്കുന്ന ഇടതുപക്ഷത്തിന് സ്ത്രീകളെ സ്വകാര്യസ്വത്തായി കാണുന്ന സമീപനങ്ങളില്‍ നിലപാടെടുക്കാനാവില്ലെങ്കില്‍ മറ്റൊരാള്‍ക്കും നിലപാടെടുക്കാന്‍ സാധിക്കില്ല എന്ന് തന്നൊണ് ഞാന്‍ കരുതുന്നത്. അവിടെയാണ് സഖാവ് എം.ബി.രാജേഷിന്റെ വാക്കുകളുടെ പ്രസക്തി. ഫാസിസം വാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ഇടതുപക്ഷക്കാരന്/കാരിക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല.