ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹക് ആയി നാഥുറാം മാറി. അദ്ദേഹത്തിന്റെ മൊഴിയില്‍ താന്‍ ആര്‍.എസ്.എസ് വിട്ടെന്ന് പറയുന്നുണ്ട്. ഗാന്ധി വധത്തിനുശേഷം ഗോള്‍വാക്കറും ആര്‍.എസ്.എസും വലിയ പ്രതിസസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്. അല്ലാതെ നാഥുറാം ആര്‍.എസ്.എസ് വിട്ടിരുന്നില്ല.
ഫ്രണ്ട്‌ലൈനിനുവേണ്ടി അരവിന്ദ് രാജഗോപാല്‍ തയ്യാറാക്കിയ അഭിമുഖം
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെയും അതിന്റെ പേരിലുള്ള കോടതി നടപടിയോടെയുമാണ് ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന വിഷയം വീണ്ടും ചര്‍ച്ചയായത്. ഗാന്ധി വധത്തിനുശേഷം നടന്ന ആദ്യകാല അന്വേഷണങ്ങളിലൊന്നും ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ 1994ല്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരനും ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളുമായ ഗോപാല്‍ ഗോഡ്‌സെയുടെ വെളിപ്പെടുത്തല്‍ വന്നു.
1994 ജനുവരിയില്‍ ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്‌സെയുടെ അഭിമുഖത്തിലാണ് ആര്‍.എസ്.എസും നാഥുറാവും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നാഥുറാം ഗോഡ്‌സെയ്ക്ക് ആര്‍.എസ്.എസ് എന്തായിരുന്നു എന്നും എന്തിനാണ് ഗോഡ്‌സെ ആര്‍.എസ്.എസിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതെന്നും ഗോപാല്‍ ഗോഡ്‌സെ പറയുന്നു.
നിങ്ങള്‍ ആര്‍.എസ്.എസിന്റെ ഭാഗമായിരുന്നോ?
ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍.എസ്.എസിലായിരുന്നു. നാഥുറാം, ദത്തത്രേയ, ഗോവിന്ദ് എല്ലാം. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസിലാണ് വളര്‍ന്നതെന്നു വേണമെങ്കില്‍ പറയാം. ആര്‍.എസ്.എസ് ഞങ്ങള്‍ക്ക് കുടുംബം പോലെയായിരുന്നു.
നാഥുറാം ആര്‍.എസ്.എസില്‍ തന്നെ തുടര്‍ന്നോ? ആര്‍.എസ്.എസ് വിട്ടില്ലേ?
ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹക് ആയി നാഥുറാം മാറി. അദ്ദേഹത്തിന്റെ മൊഴിയില്‍ താന്‍ ആര്‍.എസ്.എസ് വിട്ടെന്ന് പറയുന്നുണ്ട്. ഗാന്ധി വധത്തിനുശേഷം ഗോള്‍വാക്കറും ആര്‍.എസ്.എസും വലിയ പ്രതിസസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്. അല്ലാതെ നാഥുറാം ആര്‍.എസ്.എസ് വിട്ടിരുന്നില്ല.
“പോയി ഗാന്ധിയെ കൊല്ലൂ” എന്നു പറഞ്ഞുകൊണ്ട് ആര്‍.എസ്.എസിന് ഒരു പ്രമേയം പാസാക്കാന്‍ കഴിയില്ല എന്നു നിങ്ങള്‍ക്കു പറയാം. പക്ഷെ നാഥുറാമിനെ തള്ളിപ്പറയരുത്. ഹിന്ദു മഹാസഭ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹക് ആയിരിക്കുമ്പോള്‍ തന്നെ 1944ല്‍ നാഥുറാം ഹിന്ദു മഹാസഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.
നാഥുറാമിന് ആര്‍.എസ്.എസുമായി ഒരു ബന്ധവുമില്ലെന്ന് അദ്വാനി അടുത്തിടെ പറഞ്ഞിരുന്നല്ലോ?
അങ്ങനെ പറയുന്നത് ഭീരുത്വമാണെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ എതിര്‍ത്തിരുന്നു. “പോയി ഗാന്ധിയെ കൊല്ലൂ” എന്നു പറഞ്ഞുകൊണ്ട് ആര്‍.എസ്.എസിന് ഒരു പ്രമേയം പാസാക്കാന്‍ കഴിയില്ല എന്നു നിങ്ങള്‍ക്കു പറയാം. പക്ഷെ നാഥുറാമിനെ തള്ളിപ്പറയരുത്. ഹിന്ദു മഹാസഭ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹക് ആയിരിക്കുമ്പോള്‍ തന്നെ 1944ല്‍ നാഥുറാം ഹിന്ദു മഹാസഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.
ഗാന്ധിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെപ്പോഴായിരുന്നു?
ദിനപത്രമായ ഹിന്ദു രാഷ്ട്രയുടെ എഡിറ്റര്‍ എന്ന നിലയില്‍ നാഥുറാമിന്റെ പക്കല്‍ ഒരു ടെലിപ്രിന്റര്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഒരു നിരാഹാര സമരം നടത്താന്‍ ഗാന്ധി തീരുമാനിച്ചതായി ടെലിപ്രിന്ററില്‍ നാഥുറാം കണ്ടിരുന്നു. (55 കോടി രൂപ പാകിസ്ഥാനില്‍ നിന്നും തടഞ്ഞുവെക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു സമരം.
അടുത്തപേജില്‍ തുടരുന്നു
ഗാന്ധിയെ കൊല്ലണമെന്ന് ആളുകള്‍ ചിന്തിച്ച നിരവധി അവസരങ്ങളുണ്ട്. അഭയാര്‍ത്ഥി ക്യാമ്പില്‍. നമുക്ക് ദുരന്തം വാങ്ങിത്തന്ന വ്യക്തിയാണ് അദ്ദേഹം, അതുകൊണ്ടുതന്നെ എന്തുകൊണ്ട് അദ്ദേഹത്തെ കൊല്ലാതിരിക്കണം?
കശ്മീരിനുമേലുള്ള പാകിസ്ഥാന്റെ അവകാശവാദ പ്രശ്‌നം പരിഹരിക്കുന്നവരെ പണം തടഞ്ഞുവെക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ഇത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വിഭജനത്തിനു മുന്നോടിയായുണ്ടാക്കിയ കരാറിന്റെ ഭാഗമായിരുന്നു ഈ 55 കോടി രൂപയുടെ ഇടപാട്) ഇതുകണ്ടയുടന്‍ നാഥുറാമിനു തോന്നി ഇപ്പോള്‍ ഫുള്‍സ്റ്റോപ്പ് ഇടാമെന്ന്. അതായിരുന്നു വഴിത്തിരിവ്.
ഗാന്ധിയെ കൊല്ലണമെന്ന് ആളുകള്‍ ചിന്തിച്ച നിരവധി അവസരങ്ങളുണ്ട്. അഭയാര്‍ത്ഥി ക്യാമ്പില്‍. നമുക്ക് ദുരന്തം വാങ്ങിത്തന്ന വ്യക്തിയാണ് അദ്ദേഹം, അതുകൊണ്ടുതന്നെ എന്തുകൊണ്ട് അദ്ദേഹത്തെ കൊല്ലാതിരിക്കണം? പലതവണ ഇങ്ങനെ സംഭവിച്ചു… ആകാശത്ത് മേഘങ്ങള്‍ കാണും. ഞങ്ങള്‍ക്കു തോന്നും 15മിനിറ്റിനുള്ളില്‍ മഴ വരുമെന്ന്, ശക്തമായ മഴ. പക്ഷെ കാര്യങ്ങള്‍ മാറിമറിയും.
കാറ്റുവീശും, ഏതു ഭാഗത്തുനിന്നാണെന്നറിയില്ല. എന്നിട്ട് എല്ലാ മേഘങ്ങളെയും കൊണ്ട് പോകും… അപ്പോള്‍ ആ മഴയ്ക്ക് എന്താണ് വേണ്ടത്? ആ പ്രത്യേക അന്തരീക്ഷവും ആ പ്രത്യേക്ഷ അന്തരീക്ഷ ഊഷ്മാവും മേഘത്തിലെ ജല കണങ്ങളുമായി ചേരണം. അപ്പോഴാണ് അവ മഴത്തുള്ളിയുടെ രൂപത്തില്‍ ഭൂമിയില്‍ വീഴുന്നത്…
അതുകൊണ്ടുതന്നെ അവിടെ തുടരെ തുടരെ ഗുഢാലോചനകള്‍ നടന്നിരിക്കണം. കാറ്റുവന്നു അവയെയെല്ലാം കൊണ്ടുപോയിരിക്കണം. പക്ഷെ എല്ലാം കൃത്യമായി അനുപാതത്തിലായപ്പോള്‍ ഈ ഗൂഢാലോചന ഫലം കണ്ടു. അവര്‍ ലക്ഷ്യം നേടി.
ഗോപാല്‍ ഗോഡ്‌സെ
സവര്‍ക്കറുമായുള്ള നിങ്ങളുടെ ബന്ധം?
അതെന്ത് ചോദിക്കാനാണ്. ഞങ്ങളെല്ലാം അദ്ദേഹത്തെ ഗുരുവായാണ് കാണുന്നത് രാഷ്ട്രീയ ഗുരു. അദ്ദേഹത്തിന്റെ എല്ലാ രചനകളും ഞങ്ങള്‍ വായിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഞങ്ങള്‍ പൂര്‍ണമായും മനസിലാക്കിയെന്ന് ഞങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കുകയെന്നത് ഞങ്ങള്‍ കാണിക്കുന്ന പിഴവാകും. ഗുരുവിന്റെ അനുഗ്രഹം ആവശ്യമുള്ളത് ദുര്‍ബല ഹൃദയമുള്ളവര്‍ക്കാണ്.
“വിഡ്ഢികളെ അങ്ങനെയൊന്നും ചെയ്യല്ലേ” എന്നു പറഞ്ഞ് ഗുരു ഞങ്ങളെ തടഞ്ഞു എന്നു കരുതുക, അദ്ദേഹത്തിന്റെ അനുയായികളില്‍ മറ്റൊരെങ്കിലും അതു ചെയ്യുമ്പോള്‍ നമ്മള്‍ പറയും, ഞങ്ങളത് ചെയ്‌തേനെ, പക്ഷെ ഗുരു ഞങ്ങളെ തഞ്ഞതുകൊണ്ടാണ്” എന്ന്. അങ്ങനെയൊരു സ്ഥിതി വരികയാണെങ്കില്‍ അത് ഞങ്ങളുടെ ഭയത്തെ ഒളിച്ചുവെക്കലും ഗുരുവിനെ നാണംകെടുത്തലുമാവും.
ഗാന്ധിവധത്തോട് സവര്‍ക്കറുടെ പ്രതികരണമെന്തായിരുന്നു?
പൊതുവെ എല്ലാ നേതാക്കളും പ്രതികരിക്കുന്നതുപോലെ തന്നെ. ” ആ വാര്‍ത്ത കേട്ട അമ്പരപ്പിലാണ് ഞാന്‍” എന്നോ മറ്റോ. അതായിരുന്നു പൊതുമധ്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
ദേശീയ പ്രസ്ഥാനത്തിന് ഹിന്ദു കള്‍ച്ചര്‍ കൊണ്ടുവരികയും അതുവഴി സമരത്തിന് വിശാലമായ, കൂടുതല്‍ ജനസമ്മതിയുള്ള അടിത്തറ നല്‍കിയതിന് ഉത്തരവാദി ഗാന്ധിയാണെന്ന് ചില എഴുത്തുകാര്‍ വാദിക്കുന്നുണ്ട്. എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്?
അത് സത്യമായിരുന്നെങ്കില്‍ ഇതിനെ ഹിന്ദു രാഷ്ട്രമെന്നു പ്രഖ്യാപിക്കാന്‍ ഗാന്ധി നമ്മുടെ സര്‍ക്കാറിനെ സഹായിക്കുമായിരുന്നു. പക്ഷെ അദ്ദേഹമതിന് താല്‍പര്യം കാണിച്ചില്ല.
അടുത്തപേജില്‍ തുടരുന്നു
“ഹേ റാം” എന്നു പറഞ്ഞുകൊണ്ടാണ് ഗാന്ധി മരിച്ചതെന്ന കഥ കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ്. അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഗാന്ധി “ഹേ റാം” എന്നു പറഞ്ഞുകൊണ്ടാണ് മരിച്ചത് എന്ന കഥയിലൂടെയാണ് രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി കോണ്‍ഗ്രസ് “റാം” എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.
“ഹേ റാം” എന്നു പറഞ്ഞുകൊണ്ടാണ് ഗാന്ധി മരിച്ചതെന്ന കഥ കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ്. അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഗാന്ധി “ഹേ റാം” എന്നു പറഞ്ഞുകൊണ്ടാണ് മരിച്ചത് എന്ന കഥയിലൂടെയാണ് രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി കോണ്‍ഗ്രസ് “റാം” എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.
ചില ആളുകള്‍ ഗാന്ധിജിയ്‌ക്കെതിരെ ഉയര്‍ത്തുന്ന ഒരു വിമര്‍ശനം “ഹിന്ദുയിസത്തെ” അദ്ദേഹം വ്യാഖ്യാനിച്ചതിലെ “ബലഹീനത”യാണ്. അതായത് അദ്ദേഹം ഹിന്ദുയിസത്തിന്റെ “കൂടുതല്‍ പുരുഷത്വ” വശത്തിന് ഊന്നല്‍ നല്‍കിയില്ല എന്ന്. അദ്ദേഹത്തിന്റെ വിമര്‍ശനത്തെക്കുറിച്ച് എന്തു തോന്നുന്നു?
നോക്കൂ, ഇത് വലിയൊരു അവ്യക്തതയാണ്. ഉദാഹരണമായി, യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം റൂസ് വെല്‍ട്ടിനും, ചര്‍ച്ചിലിനും, ഹിറ്റ്‌ലര്‍ക്കും മറ്റെല്ലാ യുദ്ധനേതാക്കള്‍ക്കും ടെലഗ്രാം അയച്ചു. എന്നാല്‍ “ഈ പ്രദേശത്തെ സംരക്ഷിക്കാന്‍ ഞാന്‍ സൈന്യത്തെ അയക്കട്ടെ?” എന്ന് പണ്ഡിറ്റ് നെഹ്‌റു ചോദിച്ചപ്പോള്‍ അദ്ദേഹം “യെസ്” പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം ചര്‍ക്കകളുമായി ട്രൂപ്പിനെ അയക്കാതിരുന്നത്? എന്താണ് അതിനര്‍ത്ഥം? നിങ്ങള്‍ മറ്റുള്ളവരെ ഉപദേശിക്കുക മാത്രമേ ചെയ്യൂ, നിങ്ങളുടെ തത്വങ്ങള്‍ നിങ്ങള്‍ തന്നെ പാലിക്കാതിരിക്കുകയും ചെയ്യും.
“നമ്മള്‍ കൂടുതല്‍ അക്രമണോത്സുകരാകണം” എന്നും ഹിന്ദുക്കള്‍ കുറേക്കാലമായി ഭീരുക്കളായി നില്‍ക്കുന്നു, ഈ അഹിംസ ശരിക്കും ഹിന്ദുക്കളെ ക്ഷീണിപ്പിക്കുകയാണ്.. എന്നും ഉമാഭാരതി അല്ലെങ്കില്‍ സാധ്വി ഋതംബര പറയുമ്പോള്‍.. യോജിക്കുന്നുണ്ടോ?
എനിക്കു യോജിപ്പില്ല. എന്റെ രാജ്യത്ത് അക്രമണോത്സുകനാകണമെന്ന് എന്നോട് പറയാന്‍ പാടില്ല. നമുക്ക് ഒരു ഉദാഹരണമെടുക്കാം. എനിക്കു മലേറിയ വന്നു. ഡോക്ടര്‍മാര്‍ ചില ഇഞ്ചക്ഷനുകള്‍ തന്നു. മലേറിയുടെ ആക്രമണത്തെ തടഞ്ഞു അല്ലെങ്കില്‍ തുടച്ചുമാറ്റി. മലേറിയ ബാധ തന്നെ ഒരു ആക്രമണമാകുമ്പോള്‍ മലേറിയക്കെതിരെ ഞാന്‍ അക്രമണോത്സുകനാകണമെന്ന് എനിക്കു പറയാന്‍ കഴിയുമോ? അതിനെ തുടര്‍ച്ചമാറ്റുകയെന്നത് പകവീട്ടലാകാം. എന്റെ രാജ്യത്ത് എനിക്ക് മലേറിയയുടെ അണുവിനെ എന്റെ ശരീരത്തില്‍ നിന്നും നീക്കണമെങ്കില്‍ ഞാനൊരിക്കലും ആക്രമണകാരിയെന്നു വിളിക്കപ്പെടരുത്.
ഹിന്ദു മഹാസഭയ്ക്കും ബി.ജെ.പിയ്ക്കും ഇടയില്‍ എവിടെയാണ് നിങ്ങള്‍ തുടര്‍ച്ചകാണുന്നത്?
അവയെല്ലാം ഹിന്ദു രാഷ്ട്രം എന്ന വഴിയിലേക്കാണ് വരുന്നത്. അതിനു പകരംവെയ്ക്കാന്‍ ഒന്നുമില്ല. ഹിന്ദുക്കളും മുസ്‌ലീങ്ങളും അടുത്തിടപഴകുന്നതിലൂടെ ധ്രുവീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. അങ്ങനെ രംഗം ബോസ്‌നിയയിലേതു പോലെയാവും.
ഒരു അഭ്യന്തര യുദ്ധമുണ്ടാവുമോ?
അതിലേക്കാണ് നമ്മള്‍ പോകുന്നത്. ഈയാളുകള്‍ അതുമാത്രമേ കൊണ്ടുവരൂ. വോട്ടിനുവേണ്ടി മുസ്‌ലീങ്ങളെ പ്രീണിപ്പിക്കുന്നതും അവരോട് ഇടപഴകുന്നതുമാണ് കാരണം. ഹിന്ദു കാര്‍ഡ് പരസ്യമായി പ്രയോഗിക്കാനുള്ള ധൈര്യമൊന്നും ബി.ജെ.പിക്കില്ല.
നിങ്ങള്‍ എന്തു തന്നെ ചെയ്താലും നിങ്ങള്‍ക്ക് മുസ്‌ലിം വോട്ടു കിട്ടില്ല. ഒരുവേളയില്‍ നിങ്ങള്‍ അയോധ്യ രാമക്ഷേത്രം കൊണ്ട് കളിക്കും. പിന്നീട് മുസ്‌ലീങ്ങളോട് വോട്ടിന് യാചിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യാന്‍ പാടില്ല.
സാമൂഹ്യ പരിഷ്‌കരണത്തിലും ദേശീയ പ്രസ്ഥാനത്തിലും ഭാഗമായ ആളുകളുടെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ച് എന്താണ് തോന്നുന്നത്? മിക്കയാളുകളും ചിത്പാവന്‍ ബ്രാഹ്മണ സമുദായത്തില്‍ നിന്നും വന്നവരാണെന്നു ധാരണയെക്കുറിച്ച് ?
അടുത്തപേജില്‍ തുടരുന്നു
ഹിന്ദുക്കളും മുസ്‌ലീങ്ങളും അടുത്തിടപഴകുന്നതിലൂടെ ധ്രുവീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. അങ്ങനെ രംഗം ബോസ്‌നിയയിലേതു പോലെയാവും. ഒരു അഭ്യന്തര യുദ്ധത്തിലേക്കാണ് നമ്മള്‍ പോകുന്നത്. ഈയാളുകള്‍ അതുമാത്രമേ കൊണ്ടുവരൂ. വോട്ടിനുവേണ്ടി മുസ്‌ലീങ്ങളെ പ്രീണിപ്പിക്കുന്നതും അവരോട് ഇടപഴകുന്നതുമാണ് കാരണം.
മംഗള്‍ പാണ്ഡെ
പെഷവാസ് എന്ന ഈ ബ്രാഹ്മണ വിഭാഗത്തില്‍ നിങ്ങള്‍ക്ക് അടിമുടി കാണാം വിപ്ലവകാരികളെ. ഇതെല്ലാം ബ്രാഹ്മിണിക്കലാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ ഹീറോയായ മംഗല്‍ പാണ്ഡെ ഒരു ബ്രാഹ്മണനായിരുന്നു.
ഇനി മഹാരാഷ്ട്രയിലേക്കു പോയാല്‍, ഒരു വിപ്ലവം നയിക്കുകയും പിന്നീട് 1883ല്‍ ഏദനിലേക്കു പോയശേഷം മരിക്കുകയും ചെയ്ത വസുദേവ് ബല്‍വന്ദ് ഫദ്‌കെ. അതുപോലെ റാന്റിനെ (1897ല്‍ പൂനയിലെ പ്ലേഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍) കൊന്ന ചപേകര്‍ ബ്രദേഴ്‌സ്. അതുപോലെ ലോകമാന്യതികല് ഒരു ബ്രാഹ്മണനായിരുന്നു. വിഷ്ണു ശാസ്ത്രി ചിപ്ലുന്‍കര്‍, റാണ്ഡെ….
എങ്ങനെയാണ് ഇതു വിശദീകരിക്കുന്നത്?
അവരെല്ലാം ചിന്തകരാണ്. കൂടാതെ രാജ്യത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ മനസുള്ളവര്‍. ആത്മാര്‍ത്ഥതയുള്ളവര്‍ അങ്ങനെ ചെയ്യും.
വിഭജനം മഹാരാഷ്ട്രയെ നേരിട്ടു ബാധിച്ചിട്ടില്ല. എന്നിട്ടും മഹാരാഷ്ട്രയ്ക്ക് മുറിക്കപ്പെട്ട പ്രവിശ്യകളോടും അവിടെ നടക്കുന്ന അതിക്രമങ്ങളിലും സിമ്പതിയുണ്ടായിരുന്നു. എന്തിനാണ് ഒരു മഹാരാഷ്ട്രക്കാരന്‍ 2,000 മൈല്‍ അകലെയുള്ള ഒരു സ്ഥലത്തു പോകുന്നത്? അതിനെയാണ് ദേശത്തോടുള്ള കൂറ് എന്നു വിളിക്കുന്നത്. ആ പാരമ്പര്യമാണ് അങ്ങോട്ടേക്ക് നയിച്ചത്, ആ ആശയമായിരുന്നു അതിനു പിറകില്‍.
ഈ പത്രങ്ങള്‍ പെഷവായികളുടെ പേര് അപകീര്‍ത്തിപ്പെടുത്തനും അവരെ ബ്രാഹ്മണ, ബ്രാഹ്മണിസ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഇതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു വിളിക്കാം.
അതാണ് ഈ പത്രങ്ങളുടെ പാരമ്പര്യം. കാരണം അവര്‍ക്ക് ദുര്‍ബലവിഭാഗമെന്നു വിളിക്കപ്പെടുന്ന അല്ലെങ്കില്‍ അവര്‍ ബഹുജന്‍ സമാജ് എന്നു വിളിക്കുന്നവരെ പ്രീണിപ്പിക്കണം.
ഇത്തരം വിവേചങ്ങളില്‍ കഴമ്പില്ലെന്നാണോ പറയുന്നത്?
ഞാന്‍ വിശദീകരിച്ചതുപോലെ വിഭജനകാലത്ത് ഒരാളെയും ഒഴിവാക്കിയിട്ടില്ല. എല്ലാവരും കശാപ്പുചെയ്യപ്പെട്ടു. മുസ്‌ലിം കഠാരയുടെ ഇരയായി ആരൊക്കെ വന്നിട്ടുണ്ടോ അവരാണ് ഹിന്ദുവിന്റെ തെളിയിക്കപ്പെട്ട നിര്‍വചനം.
അതുകൊണ്ട് നമ്മള്‍ ശ്മശാനത്തില്‍ ഒരുമിച്ചു ചേരുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് നമ്മള്‍ പറയും ” ഇല്ല ഞാന്‍ ഹിന്ദുവല്ല” എന്ന്. ആരാണ് ഹിന്ദുവെന്ന് മുസല്‍മാന്‍ തീരുമാനിക്കുന്നു. അങ്ങനെയാണ് സംഭവങ്ങള്‍.
ഒരു ഉപമ പറയാം. ഒരു ബുദ്ധിമുട്ടുമില്ലാതെ പാരമ്പര്യ സ്വത്ത് ഒരാള്‍ക്ക് കിട്ടിയാള്‍ അയാള്‍ ധൂര്‍ത്തനാവും, തിന്മകളിലേക്ക് പോകും. കാരണം അയാള്‍ക്ക് അതിന്റെ മൂല്യമറിയില്ല. ഈ ആളുകളെ സംബന്ധിച്ച് ഹിന്ദുയിസവും ഇതുപോലെയാണ്.
ഏതു ആളുകള്‍?
ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നവരെല്ലാം. അതുകൊണ്ടുതന്നെ അവര്‍ക്ക് അതിന്റെ വിലയറിയില്ല.
കടപ്പാട്: ഫ്രണ്ട്‌ലൈന്‍ (1994 ജനുവരി 28ന് ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖം)