സ്വകാര്യ ഉല്‍പാദകര്‍ കൃത്യമായി എക്‌സൈസ് നികുതി അടക്കാതെ നിയമപ്രകാരമുള്ള കൂലി കൊടുക്കാതെ നടത്തുന്നതിനാല്‍ കുറഞ്ഞ ചിലവില്‍ ബീഡി ഉണ്ടാക്കുവാനും വലിയ ലാഭം നല്‍കി ബീഡി വില്‍ക്കുവാനും അവര്‍ക്ക് സാധിക്കുന്നു.
കേരളത്തിന്റെ പുരോഗതിയില്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. സഹകരണപ്രസ്ഥാനങ്ങള്‍ പലപ്പോഴും ചെറുത്തുനില്‍പിന്റെയും പോരാട്ടത്തിന്റെയും ഭാഗം കൂടിയാണ്.
കേരള ദിനേശിന്റെ രൂപീകരണം തന്നെ ചൂഷണത്തിനെതിരായുള്ള ചെറുത്തുനില്‍പായിരുന്നു. അറുപതുകളില്‍ സ്വകാര്യബീഡി നിര്‍മ്മാതാക്കളുടെ തൊഴിലാളി ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന കേരള ദിനേശ് ഇന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട സഹകരണസ്ഥാപനങ്ങളില്‍ ഒന്നാണ്.
ബീഡി നിര്‍മ്മാണത്തില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് ഭക്ഷ്യസംസ്‌കരണം, വസ്ത്രനിര്‍മ്മാണം, ഐ.ടി തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച ദിനേശിനെ ഈ വര്‍ഷത്തെ മികച്ച ചെറുകിട വ്യവസായ സ്ഥാപനത്തിനുള്ള അസോചം അവാര്‍ഡിനര്‍ഹമാക്കി. കേരള ദിനേശിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്‍മാന്‍ സി. രാജന്‍ സംസാരിക്കുന്നു
ദിനേശിന്റെ തുടക്കം എങ്ങനെയായിരുന്നു. അന്നുമുതല്‍ ഈ രീതിയില്‍ തന്നെയാണോ തുടരുന്നത്?
1969 സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ബീഡി & സിഗാര്‍ ആക്ട് സംസ്ഥാനത്ത് നടപ്പാക്കുവാന്‍ ശ്രമിച്ചപ്പോള്‍, കര്‍ണ്ണാടക ആസ്ഥാനമായി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉല്‍പാദന യൂണിറ്റുകളുണ്ടായിരുന്ന ഗണേശ്, ഭാരത്, പി.വി.എസ് എന്നീ കമ്പനികള്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാന്‍ കൂട്ടാക്കാതെ, സ്ഥാപനങ്ങള്‍ പൂട്ടി. തല്‍ഫലമായി ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 1969ല്‍ “കേരള ദിനേശ്” എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം നിലവില്‍ വരുന്നത്.
മാര്‍ക്കറ്റിനനുസരിച്ച് മാത്രം ഉല്‍പാദിപ്പിക്കുക എന്നരീതി അവലംബിച്ചു. അങ്ങിനെ വരുമ്പോള്‍ ബീഡി കെട്ടികിടക്കുകയില്ല. ഉപഭോക്താവിന് നല്ല ഉല്‍പന്നം കിട്ടും, ഉപയോഗം കൂടും, ക്രമേണ വില്‍പനയും കൂടും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യപരമായ കാരണത്താല്‍, ബീഡി വ്യവസായത്തെ നെഗറ്റീവ് ലിസ്റ്റി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബീഡി ഉണ്ടാക്കുന്നതിലും, നികുതി വാങ്ങുന്നതിലും നിയന്ത്രണമൊന്നും ഇല്ലെങ്കിലും ബീഡി വില്‍പന, ബീഡിയുടെ ഉപയോഗം എന്നീ കാര്യങ്ങളില്‍ കടുത്ത നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നു. ആയതിനാല്‍ ബീഡിയുടെ വില്‍പനയില്‍ ഓരോ വര്‍ഷവും വന്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നു.
തന്മൂലം, ഉണ്ടാക്കിയ മുഴുവന്‍ ബീഡിയും വില്‍ക്കാനാവാതെ സ്റ്റോക്കായി കെട്ടികിടക്കും. ഇത് ബീഡിയുടെ ഗുണമേന്മയെ ബാധിക്കുന്നു. ഉപയോഗിക്കുന്നവര്‍ ഉപയോഗം കുറക്കുവാനിടവരുത്തുന്നു. വില്‍പനയില്‍ അങ്ങിനേയും ഇടിവ് വരുന്നു. ഈ സാഹചര്യത്തില്‍ ഉല്‍പാദനം കുറക്കുകയല്ലാതെ മറ്റുവഴികള്‍ ഇല്ല.
സ്വകാര്യ ഉല്‍പാദകര്‍ കൃത്യമായി എക്‌സൈസ് നികുതി അടക്കാതെ നിയമപ്രകാരമുള്ള കൂലി കൊടുക്കാതെ നടത്തുന്നതിനാല്‍ കുറഞ്ഞ ചിലവില്‍ ബീഡി ഉണ്ടാക്കുവാനും വലിയ ലാഭം നല്‍കി ബീഡി വില്‍ക്കുവാനും അവര്‍ക്ക് സാധിക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
ദിനേശ് സോഫ്റ്റ് വെയര്‍ ഇന്ന് സഹകരണ ബാങ്കിങ്ങ് രംഗത്ത് അംഗീകരിച്ചു കഴിഞ്ഞു. കോര്‍ബാങ്കിങ്ങ്, ഡാറ്റാസെന്റര്‍, ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് സോഫ്റ്റ്‌വെയര്‍ ഇവയൊക്കെ ഡിറ്റ്‌സ് ഇപ്പോള്‍ കൈകാര്യ ചെയ്യുന്നു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളിലായി നല്ല വളര്‍ച്ചയാണ് ദിനേശ് സോഫ്റ്റ് വെയര്‍ യൂണിറ്റ് കൈവരിച്ചത്.
മാര്‍ക്കറ്റിനനുസരിച്ച് മാത്രം ഉല്‍പാദിപ്പിക്കുക എന്നരീതി അവലംബിച്ചു. അങ്ങിനെ വരുമ്പോള്‍ ബീഡി കെട്ടികിടക്കുകയില്ല. ഉപഭോക്താവിന് നല്ല ഉല്‍പന്നം കിട്ടും, ഉപയോഗം കൂടും, ക്രമേണ വില്‍പനയും കൂടും.
ഗുണനിലവാരമുള്ള അസംസ്‌കൃത സാധനങ്ങള്‍ തന്നെ പരമാവധി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുവാന്‍ ശ്രമിച്ചു.
സ്വയം പിരിഞ്ഞുപോകുവാന്‍ താല്‍പര്യമുള്ള തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി ഉല്‍പാദനം ക്രമീകരിച്ചു.
ഇത്തരം നടപടികള്‍ കാരണം വില്‍പനയിലുള്ള വീഴ്ച പിടിച്ചുനിര്‍ത്തുവാന്‍ സാധിച്ചു. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി വില്‍പയില്‍ ഇടിവ് ഉണ്ടായില്ല എന്നുമാത്രമല്ല നേരിയ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു.
മേല്‍ കാരണം കൊണ്ടുതന്നെ നേരത്തെ ഉണ്ടായിരുന്ന സ്റ്റോക്ക് മുഴുവന്‍ വില്‍ക്കുവാന്‍ സാധിച്ചു. തൊഴിലാളികള്‍ക്ക് 4 ദിവസത്തെ ജോലിക്കുപകരം 6 ദിവസം ഉല്‍പാദന ക്വാട്ടയില്ലാതെ തൊഴില്‍ നല്‍കുവാന്‍ സാധിച്ചു.
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്തയുടെ പകുതിമാത്രം കൊടുത്തിടത്ത് മുഴുവന്‍ ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കുവാന്‍ ഇപ്പോള്‍ സാധിക്കുന്നു. ബോണസ്സിലും ചെറിയ വര്‍ദ്ധനവ് വരുത്തുവാന്‍ സാധിച്ചു. അതിനാല്‍ തൊഴിലാളികള്‍ മൊത്തത്തില്‍ സംതൃപ്തരാണ് എന്നാണ് മനസ്സിലാവുന്നത്.
വിവിധോല്പന്ന നിര്‍മ്മാണത്തിലൂടെയാണ് സ്ഥാപനം തിരിച്ചുപിടിച്ചതെന്നു പറയുന്നു. ഏതൊക്കെ മേഖലയിലാണ് ദിനേശ് ശ്രദ്ധ പതിപ്പിക്കുന്നത്.
തുടര്‍ന്ന് 2014 ആകുമ്പോഴേക്കും കുടനിര്‍മ്മാണത്തിനായി ഒരു യൂണിറ്റും, വസ്ത്രങ്ങള്‍ക്കായി 2 യൂണിറ്റുകളും ആരംഭിച്ചു. എല്ലാ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന ഉല്‍പന്നങ്ങളും സര്‍വ്വീസും മെച്ചപ്പെടുത്തുന്നതിനും, പുതിയവ ഉല്‍പാദിപ്പിക്കുന്നതിനും, വിപണിയില്‍ നല്ല ഇടപെടല്‍ നടത്തുന്നതിനും ജാഗ്രത കാണിക്കുന്നതിനാല്‍ എല്ലാ ഡിവിഷനുകളും ഭംഗിയായി നടന്നുപോകുന്നു.
ഇപ്പോള്‍ “ദിനേശ്” എന്ന പേര് ബീഡിക്കുപകരം ഭക്ഷ്യ-വസ്ത്ര-കുട ഉല്‍പന്നങ്ങളുടെ പര്യായമായി മാറ്റുവാന്‍ ഒരു പരിധിവരെയെങ്കിലും സാധിച്ചിട്ടുണ്ട്.
ഉല്‍പന്നങ്ങളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടോ?
ഉല്‍പന്നങ്ങളുടെ എണ്ണക്കൂടുതല്‍ ഗുണനിലവാരത്തെ ഒരുതരത്തിലും ബാധിക്കാത്ത രീതിയിലാണ് അവയുടെ നിര്‍മ്മാണവും വിപണനവും മറ്റും നടത്തുന്നത്. ദിനേശിന്റെ എല്ലാ ഉല്‍പന്നങ്ങളും ഉന്നത ഗുണനിലവാരം പുലര്‍ത്തുന്നവയാണ്.
ഉല്‍പന്നങ്ങളെല്ലാം ഉന്നത ഗുണനിലവാരം പുലര്‍ത്തുന്നവയാണ്. ISO 9001, SA8000,HACCP,AGMARK തുടങ്ങിയ എല്ലാ ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകളും ദിനേശ് ഉല്‍പന്നങ്ങള്‍ക്കുണ്ട്. വലിയ പരസ്യത്തില്‍ വില്‍ക്കുന്ന കറിപൊടി ബ്രാന്റുകള്‍ക്കൊന്നിനും AGMARK ഇല്ല HACCP ഇല്ല.
ജനങ്ങളെ ആദ്യതവണ വാങ്ങുവാന്‍ പ്രേരിപ്പിക്കുകയേ വേണ്ടതുള്ളൂ “mouth to mouth” എന്ന പരസ്യഗുണം ദിനേശിന് ലഭിക്കുന്നുണ്ട്.
കൂടാതെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഒട്ടുമിക്ക വില്‍പന മേളകളിലും ദിനേശ് നിറഞ്ഞ സാന്നിധ്യമാണ്. ടെലിവിഷന്‍ പരസ്യം, വലിയ ചിലവ് കാരണം തല്‍ക്കാലം ചെയ്യുന്നില്ലെങ്കിലും ഭാവിയില്‍ ഈ വഴിക്കും ചിന്തിക്കേണ്ടി വന്നേക്കാം. റേഡിയോ പരസ്യം, ഹോര്‍ഡിങ്ങ് ബോര്‍ഡുകള്‍ തുടങ്ങിയ രീതിയും അവലംബിക്കാറുണ്ട്.
ഇതെല്ലാം കൂടാതെ ഒരുവിഭാഗം സാധാരണ ജനങ്ങള്‍ ദിനേശിനെ ഇഷ്ടപ്പെടുന്നു. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതില്‍ അവര്‍ അതീവ താല്‍പര്യം കാണിക്കുന്നുമുണ്ട്. കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഡീലര്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് പ്രധാനമായും വില്പന നടക്കുന്നത് കൂടാതെ സഹകരണ ബാങ്കുകള്‍, മറ്റു സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസിന്റെ ചില ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ വഴിയും സംഘം നേരിട്ട് നടത്തുന്ന ഷോപ്പുകള്‍ വഴിയും ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ സാധിക്കുന്നുണ്ട്.
അടുത്തപേജില്‍ തുടരുന്നു
ബീഡി അടക്കമുള്ള പുകയില ഉല്‍പന്നങ്ങള്‍ക്ക് ഇനി അധികകാലം നിലനില്‍ക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല പ്രത്യേകിച്ചും കേരളത്തില്‍
അതിനാല്‍ മറ്റു വൈവിധ്യവല്‍ക്കരണ യൂണിറ്റുകളുടെ വികസനം അനിവാര്യമാകും. പുതിയ ഉല്‍പന്ന ശ്രേണികള്‍, നിലവിലുള്ള ഉല്‍പന്നങ്ങളില്‍ നല്ല സാധ്യതയുള്ളതിന്റെ വിപുലീകരണം എന്നിയവയൊക്കെ പരിശോധിക്കണം. വിപണിക്കനുസരിച്ചുവേണം പുതിയ സംരംഭങ്ങളിലേക്ക് കടന്നുചെല്ലുവാന്‍.
കേരള ദിനേശ് -ബീഡിയില്‍ നിന്നും സോഫ്റ്റ് വെയറിലേക്ക്. ഒരു കാലത്ത് ദിനേശിനെതിരായ പരിഹാസം നിറഞ്ഞ പ്രചരണം എന്തു തോന്നുന്നു?
ദിനേശ് സോഫ്റ്റ് വെയര്‍ ഇന്ന് സഹകരണ ബാങ്കിങ്ങ് രംഗത്ത് അംഗീകരിച്ചു കഴിഞ്ഞു. കോര്‍ബാങ്കിങ്ങ്, ഡാറ്റാസെന്റര്‍, ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് സോഫ്റ്റ്‌വെയര്‍ ഇവയൊക്കെ ഡിറ്റ്‌സ് ഇപ്പോള്‍ കൈകാര്യ ചെയ്യുന്നു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളിലായി നല്ല വളര്‍ച്ചയാണ് ദിനേശ് സോഫ്റ്റ് വെയര്‍ യൂണിറ്റ് കൈവരിച്ചത്.
നാട്ടുകാരില്‍ ചിലര്‍ തമാശ രൂപേണ ചില കമന്റുകള്‍ പാസാക്കുന്നുണ്ടെങ്കിലും അവരടക്കമുള്ളവര്‍ ദിനേശിന്റെ വളര്‍ച്ചയെ അംഗീകരിക്കുകയാണ് ഇപ്പോള്‍.
സ്വകാര്യ സംരംഭകര്‍ 99.9 ശതമാനവും കൃത്യമായ കണക്കുകള്‍ വെക്കുകയില്ല, നികുതികള്‍ കൃത്യമായി നല്‍കുകയില്ല. എല്ലാ ജീവനക്കാര്‍ക്കും എല്ലാ ആനുകൂല്യങ്ങളും നല്‍കുകയുമില്ല. സാഹചര്യമുണ്ടെങ്കില്‍, ഉല്പാദന ചിലവ് പരിഗണിക്കാതെ, വലിയ വിലയ്ക്ക് സാധനങ്ങളും, സര്‍വ്വീസും ലഭ്യമാക്കും എന്നത് നഗ്നസത്യമാണ്.
ഉദാ:- ആരും ചോദിക്കാനില്ലാത്തതുകൊണ്ടാണ് ജ്വല്ലറികള്‍ അസംസ്‌കൃത വസ്തു (സ്വര്‍ണ്ണം) വിന്റെ വിലയുമായി ബന്ധപ്പെടുത്തി, പണിക്കൂലി ഈടാക്കുന്നത്. ആരും ചോദ്യം ചെയ്യാനില്ലാത്തതുകൊണ്ടാണ് 150-170രൂപയുടെ വെളിച്ചണ്ണയില്‍ കുറച്ച് പച്ചമരുന്ന് മിശ്രിതം ചേര്‍ത്ത് ലിറ്ററിന് 3000-4000 രൂപക്ക് വില്‍ക്കുന്നത്. കുരുമുളക് പൊടിയില്‍ കപ്പപ്പൊടിയും മഞ്ഞള്‍പ്പൊടിയില്‍ അരിപ്പൊടിയും ചേര്‍ത്ത് വന്‍ പരസ്യത്തോടെ ചിലര്‍ വില്‍ക്കുന്നത്.
സ്‌പൈസ് ജെറ്റ് രണ്ടു മൂന്നു ദിവസം വിമാന സര്‍വ്വീസുകള്‍ റദ്ദു ചെയ്തപ്പോള്‍ ഇന്റിഗോ, ജെറ്റ് എയര്‍ തുടങ്ങിയ കമ്പനികള്‍ ഇരട്ടിയിലധികമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്.
ദിനേശ് പോലെയുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുവാനാകില്ല.
തൊഴിലാളികളാണ് ദിനേശിന്റെ ശക്തി എന്ന് നിരന്തരം പറയുന്നത് കേട്ടിട്ടുണ്ട്.
ദിനേശിലെ തൊഴിലാളികള്‍ വിശിഷ്യ ബീഡി തൊഴിലാളികള്‍, ഒരുപക്ഷേ രാജ്യത്ത് തന്നെ ഏറ്റവും പ്രതിബദ്ധതയുള്ള ഒരു വിഭാഗമാണ്. സ്ഥിരമായി പത്രപാരായണം നടത്തുക, ചര്‍ച്ചകളില്‍ പങ്കെടുക്കുക, നേരിട്ട് പ്രവൃത്തികളില്‍ പങ്കാളികളാവുക ഇതൊക്കെ ദിനേശിലെ തൊഴിലാളികളുടെ മാത്രം പ്രത്യേകതയാണ്.
അടുത്തപേജില്‍ തുടരുന്നു
ഒരുവിഭാഗം സാധാരണ ജനങ്ങള്‍ ദിനേശിനെ ഇഷ്ടപ്പെടുന്നു. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതില്‍ അവര്‍ അതീവ താല്‍പര്യം കാണിക്കുന്നുമുണ്ട്.
100% തൊഴിലാളി സഹകരണ പ്രസ്ഥാനം എന്ന് പറയാവുന്ന വളരെ അപൂര്‍വ്വം സഹകരണ സംഘങ്ങളില്‍ ഒന്നാണ് കേരള ദിനേശ്. ആകെയുള്ള 9 ഡയറക്ടര്‍മാരില്‍ 7 പേരും (4 പുരുഷന്മാരും 3 സ്ത്രീകളും 2 പട്ടികജാതി ഉള്‍പ്പെടെ) സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എക്‌സിക്യൂട്ടീവ് ചെയര്‍മാനും വ്യവസായ വകുപ്പിലെ ജില്ലാമേധാവി (ജനറല്‍ മാനേജര്‍, വ്യവസായ കേന്ദ്രം) ഉള്‍പ്പെടെ ആകെ 9 പേരാണ് ഭരണസമിതിയില്‍.
ചെയര്‍മാന്റെ നേതൃത്വത്തില്‍ സെക്രട്ടറിയാണ് (വ്യവസായ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിതനായ) ഓഫീസിന്റെ മൊത്തം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ബീഡി, ഭക്ഷ്യസംസ്‌കരണം, വസ്ത്രം, കുടനിര്‍മ്മാണം, ഓഡിറ്റോറിയം, ഐ.ടി തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുണ്ട്.
ബീഡിയുടെ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങല്‍, ബീഡി വില്‍പ്പന എന്നിവയും മറ്റുവിഭാഗങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണവും കേന്ദ്രസംഘം വഹിക്കുന്നു. മഞ്ചേശ്വരം മുതല്‍ വടകര വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലെ തൊഴിലാളികള്‍ 18 പ്രൈമറി സംഘങ്ങളിലായി ബീഡിതെറുപ്പ് ജോലി ചെയ്ത് ഉല്പാദിപ്പിക്കുന്ന മുഴുവന്‍ ബീഡിയും വില്‍പന നടത്തുന്നത് കേന്ദ്രസംഘമാണ്.
കൃത്യമായ കണക്കുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലേക്ക് നിയമപ്രകാരമുള്ള നികുതികള്‍ കൃത്യമായി കൊടുത്തുകൊണ്ട് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നിയമപ്രകാരം ശമ്പളം, ക്ഷാമബത്ത മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കല്‍ അമിത ലാഭമെടുക്കാതെ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കല്‍, സുതാര്യമായ പ്രവര്‍ത്തനം, നഷ്ടമില്ലാതെ നടത്തി കൊണ്ടുപോകല്‍ തുടങ്ങി വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം കൃത്യമായി വിലയിരുത്തിയിട്ടാണ്, ദിനേശിന്റെ മികവ് അംഗീകരിച്ചുകൊണ്ട് ഈ അവാര്‍ഡ് അസ്സോച്ചം എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് & ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ എന്ന സ്ഥാപനം, ദിനേശിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ദിനേശിനെപ്പോലെ മറ്റൊരു സഹകരണ സ്ഥാപനം Workers” Co-operative ഇന്ത്യയിലെവിടേയും ഇപ്പോഴില്ല. അതുകൊണ്ടാണ് ദിനേശിനെപറ്റിയുള്ള പഠനത്തിനുശേഷം Democracy at work in an Indian Co-operative എന്ന പേരില്‍ ഒരു പുസ്തകം തന്നെ ശ്രീ. റിച്ചാര്‍ഡ് ഫ്രാങ്കും, ശ്രീ. തോമസ്സ് ഐസ്സക്കും ചേര്‍ന്ന് എഴുതിയത്.