| ഫേസ് ടു ഫേസ് : ചിത്രലേഖ / ജിന്‍സി ബാലകൃഷ്ണന്‍ |
2016 ജനുവരിഅഞ്ച് മുതല്‍ കഴിഞ്ഞ 10 വര്‍ഷമായി ചിത്രലേഖ നടത്തിവരുന്ന സമരം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ചിത്രലേഖയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനുമുന്നില്‍ “രാവും പകലും സമരം” ആരംഭിക്കുകയാണ്.
ചിത്രലേഖ ഒരു പക്ഷെ അടയാളപ്പെടുത്തപ്പെടുന്നത് ദളിത് സ്ത്രീ ജീവിതത്തിലെ ധീരമായ പോരാട്ട മുഖങ്ങളിലൊന്നായിട്ടായിരിക്കും. ഒരു ഓട്ടോ കേരളത്തിലെ കീഴാള ജാതി ജീവിതങ്ങളോടുള്ള വരേണ്യ മനോഭാവം വെളിപ്പെടുത്തുന്ന കഥകൂടിയാണ് ചിത്രലേഖയുടേത്. പലതും ചുട്ടുചാമ്പലാക്കപ്പെടുമ്പോഴും ചാമ്പലാവാതെ തെളിഞ്ഞ്, വീണ്ടും തെളിഞ്ഞ് വരികയാണ് പ്രബുദ്ധ കേരളത്തിലെ ജാതിഹിംസകള്‍. അതിന്റെ നേരനുഭവങ്ങളാണ് ഓട്ടോ തൊഴിലാളിയായ ചിത്രലേഖക്ക് പങ്കുവെക്കാനുള്ളത്.
പുലയസമുദായത്തില്‍ പിറന്ന ഒരു സ്ത്രീ തന്നേക്കാള്‍ മുകളിലുള്ള തീയ്യജാതി സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതുമാത്രമല്ല, മറിച്ച് പൊതുഇടത്തില്‍ തൊഴിലിനായി ഓട്ടോ ഓടിച്ച് കടന്നുപോയി എന്നതും അവര്‍ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യങ്ങളത്രേ. ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കേരളത്തിലെ ഘോഷിക്കപ്പെടുന്ന ഇടത് കോട്ടകളാണ്. ഒപ്പം ഭരണകൂടത്തിന്റെ വരേണ്യമനോഭാവവും.
ദളിതായ ഒരു സ്ത്രീ തങ്ങള്‍ വിഹരിച്ചിരുന്ന പൊതുഇടത്തില്‍ കയറിവന്ന് ഓട്ടോ ഓടിച്ചതിന് 2005ല്‍ സി.പി.ഐ.എം പ്രവര്‍ത്തകനും സി.ഐ.ടി.യു അംഗവുമായ സുജിത് കുമാര്‍ എന്ന ആള്‍ ഓട്ടോയുടെ റെക്‌സിന്‍ കീറിക്കൊണ്ടാരംഭിച്ച ആക്രമണം ചിത്രലേഖയെ ഇന്നും വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും തന്നെ നീതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പക്ഷെ തുടര്‍ന്ന് ചിത്രലേഖയുടെ ഓട്ടോറിക്ഷ തന്നെ കത്തിച്ചുകളയുന്നതിലാണ് ആക്രമണം എത്തിച്ചേര്‍ന്നത്. 2005 ഡിസംബര്‍ 30 രാത്രിയായിരുന്നു ആക്രമികള്‍ ചിത്രലേഖയുടെ ഓട്ടോ കത്തിച്ചത്. പിന്നെ സഹോദരീ ഭര്‍ത്താവിനെ ചിത്രലേഖയുടെ ഭര്‍ത്താവാണെന്ന് തെറ്റിധരിച്ച് വധിക്കാന്‍ ശ്രമിച്ചു. 2010 ജനുവരിയില്‍ പയ്യന്നൂരില്‍ വെച്ച് യൂണിയന്‍കാരും പോലീസും ചേര്‍ന്ന് ചിത്രലേഖയുടെ കുടുംബത്തെയും ആക്രമിച്ചു. പയ്യന്നൂരില്‍ ഓട്ടോ ഇറക്കി എന്നതാണത്രേ ഇത്ര കൊടിയ കുറ്റം.
2014 ഒക്ടോബര്‍ മുതല്‍ ചിത്രലേഖയും കുടുംബവും പരസ്യമായി തന്നെ സമരരംഗത്താണ്. കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. സി.പി.ഐ.എം നടത്തിവരുന്ന ജാതീയ ആക്രമണങ്ങള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരായും തന്നെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ അന്ന് സമരം നടത്തിവന്നത്. 2015 ജനുവരിയില്‍ സമരം പിന്‍വലിക്കുകയുണ്ടായി. മുഖ്യമന്ത്രി പുനരധിവാസം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് സമരം നിര്‍ത്തിവെച്ചത്. 2014 ഒക്ടോബര്‍ 24ന് ആരംഭിച്ച സമരം 2015 ഫെബ്രുവരിയില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. അന്ന് ചിത്രലേഖയ്ക്കും കുടുംബത്തിനും താമസിക്കാന്‍ സ്ഥലവും വീടുവെയ്ക്കാനുള്ള ധനസഹായവും ഒപ്പം അവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരുന്ന 3 കേസുകളുടെ റദ്ദാക്കലുമായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഈ വാഗ്ദാനങ്ങളൊക്കെയും കടലാസില്‍ തന്നെ കിടന്നു. ചിത്രലേഖയുടെ ജീവിതം അനിശ്ചിതമായി തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സമരവുമായി ചിത്രലേഖ സെക്രട്ടേറിയേറ്റിനു പടിക്കല്‍ വരുന്നത്. നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ചിത്രലേഖയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. #ചിത്രലേഖയ്‌ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കിലും പ്രചരണങ്ങള്‍ ശക്തമാണ്. സമരവുമായി ബന്ധപ്പെട്ട് ചിത്രലേഖ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ഡൂള്‍ന്യൂസിനോട്.
ചിത്രലേഖ വീണ്ടും സമരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. എന്താണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം?
മുഖ്യമന്ത്രിയാണന്ന് സമരത്തില്‍ ഇടപെട്ടത്. മുഖ്യമന്ത്രി പുനരധിവാസം നല്‍കാമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ഓട്ടോറിക്ഷാ ഓടിച്ച് ജീവിക്കാനുള്ള സംവിധാനം ഉണ്ടാക്കിനല്‍കാമെന്നു പറഞ്ഞു. ഞങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ എഴുതി തള്ളാം. അനുവദിക്കുന്ന ഭൂമിയില്‍ വീടുവെക്കാനുള്ള ധനസഹായവും നല്‍കാമെന്നു പറഞ്ഞു. അതൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അതുകാരണം സമരം വീണ്ടും തുടങ്ങേണ്ടി വന്നു. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് വാടകക്കാണ്. സ്ഥലം അനുവദിക്കാമെന്ന ഉറപ്പുവിശ്വസിച്ച് ഒരു വര്‍ഷമായി സെക്രട്ടറിയേറ്റില്‍ കയറി ഇറങ്ങുന്നു. ഇതുകാരണം പലപ്പോഴും ജോലിക്ക് പോകാന്‍ പറ്റാറില്ല.
ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ പറയുന്നു ഞങ്ങള്‍ക്ക് ഒരേക്കറോളം സ്ഥലമുണ്ട്. അതുകൊണ്ട് സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്നാണ്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. സി.പി.ഐ.എം അജണ്ട നടപ്പിലാക്കുകയെന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
വാടകപോലും കൃത്യമായി നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണ്. പലപ്പോഴും യാത്രയ്ക്കും മറ്റും ചിലവിനായി പലരും സഹായിക്കാറുണ്ട്. ഓരോ ഫയലിന്റെ പിറകേ തിരുവനന്തപുരത്തും കണ്ണൂരുമായി യാത്രയാണ്. എത്രകാലം വാടകകൊടുത്ത് താമസിക്കാന്‍ കഴിയുമെന്നറിയില്ല.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടോ?
ഓട്ടോറിക്ഷാ അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അതിനു പാര്‍ക്കിങ് നമ്പറും തന്നിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്നത് പയ്യന്നൂരാണ്. പയ്യന്നൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഓട്ടോ ഓടിക്കാന്‍ ബുദ്ധിമുട്ടാണ്. 45 കിലോമീറ്റര്‍ യാത്രയുണ്ട്. തിരിച്ചും യാത്ര ചെയ്യണം. ദിവസം 90 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കണ്ണൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. സ്ഥലം അനുവദിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞതിനാല്‍ കണ്ണൂരില്‍ അനുവദിക്കുന്ന സ്ഥലത്ത് ഷെഡ്ഡെങ്കിലും
ഇടയ്ക്കിടെ തിരുവനന്തപുരത്തും മറ്റും പോകേണ്ടതിനാല്‍ കൃത്യമായി ജോലിക്കു പോകാനും പറ്റാറില്ല. വാടകപോലും കൃത്യമായി നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണ്. പലപ്പോഴും യാത്രയ്ക്കും മറ്റും ചിലവിനായി പലരും സഹായിക്കാറുണ്ട്. ഓരോ ഫയലിന്റെ പിറകേ തിരുവനന്തപുരത്തും കണ്ണൂരുമായി യാത്രയാണ്. എത്രകാലം വാടകകൊടുത്ത് താമസിക്കാന്‍ കഴിയുമെന്നറിയില്ല.
അടുത്തപേജില്‍ തുടരുന്നു
സി.പി.ഐ.എമ്മില്‍ നിന്നും ഇപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നുണ്ടോ?
ഇല്ല. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. ഭീഷണിയുണ്ട്. സി.പി.ഐ.എമ്മിനെതിരെ സമരം നടത്തിയതുകൊണ്ട് വാടകവീട് ഒഴിയണമെന്നൊക്കെ പറഞ്ഞിരുന്നു.
ഇതിന് മുന്‍പ് നിങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ?
2004 ല്‍ വണ്ടി വാങ്ങിച്ച് പാര്‍ക്കിങ് നമ്പറിനായി പോയതുമുതലേ പ്രശ്‌നമായിരുന്നു. അവര്‍ പാര്‍ക്കിങ് നമ്പര്‍ തരാന്‍ തയ്യാറായില്ല. മൂന്ന് മാസത്തിന് ശേഷമാണ് പാര്‍ക്കിങ് നമ്പര്‍ തന്നത്. അതും സി.ഐ.ടി.യുവിന്റെ മെമ്പര്‍ഷിപ്പ് എടുത്തതിന് ശേഷം. അതേ സി.ഐ.ടി.യുക്കാരാണ് നമ്മളെ ഉപദ്രവിച്ചതും. ഓട്ടോ സ്റ്റാന്റിലുള്ള സി.ഐ.ടി.യു തൊഴിലാളികള്‍ക്ക് സി.പി.ഐ.എമ്മിന്റെ സംരക്ഷണം. അക്രമത്തിന് ഇരയായ നമ്മള്‍ക്ക് പീഡനം.
പിന്നെ 2005 ഡിസംബര്‍ 31 ന് രാത്രി ഓട്ടോറിക്ഷ കത്തിച്ചു. അതിന് മുന്‍പ് ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ഓട്ടോ ദേഹത്തേക്ക് ഓടിച്ചുകയറ്റി കൊല്ലാന്‍ശ്രമിച്ച ഒരു വിഷയമുണ്ടായിരുന്നു. അതിന് ശേഷമാണ് ഓട്ടോ കത്തിക്കുന്നത്. അതിന് കഴിഞ്ഞ് വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ നോക്കി. അനിയത്തിയുടെ ഭര്‍ത്താവിന് വെട്ടേറ്റു. പിന്നെ അവിടുന്ന് തളിപ്പറമ്പിലേക്ക് മാറിതാമസിച്ചു. ജോലി ചെയ്ത് വാടകകൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതുകൊണ്ട് തിരിച്ച് വീട്ടിലേക്ക്് തന്നെ പോയി. അവിടെ നിന്ന് പൗരാവകാശ പ്രവര്‍ത്തകരെല്ലാവരും കൂടി ഒരു വണ്ടി വാങ്ങിച്ചു തന്നു,അതുമെടുത്ത് ഓടാന്‍പോയപ്പോള്‍ ഇവര്‍ പിന്നേയും പ്രശ്‌നമുണ്ടാക്കി.
ഓട്ടോ ടൗണില്‍ വെച്ച് അക്രമിച്ചു. പിന്നെ വീടുകയറി ആക്രമിച്ചു. അന്വേഷണസംഘം വന്ന് നമ്മളാണ് കുറ്റക്കാര് എന്ന രീതിയില്‍ സി.പി.ഐ.എം പ്രചരണം നടത്തിയപ്പോള്‍ അന്വേഷണസംഘം വന്നപ്പോള്‍ അവര്‍ക്ക് സത്യാവസ്ഥ മനസിലായി അവര്‍ കൂടെ നില്‍ക്കുന്നുണ്ട്. പിന്നേയും വണ്ടിയും കൊണ്ടു പോയപ്പോള്‍ പ്രശ്‌നമായി. പോലീസ് കേസായി. നമുക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി. 308 വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്തു. എന്റെ ഭര്‍ത്താവിനെ 32 ദിവസം ജയിലിലടച്ചു. എനിക്ക് ഒരു ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ സെക്രട്ടറിയേറ്റിലെ ഓരോ ഓഫീസിലും കയറി ഇറങ്ങി നടന്നു. പിന്നീട് പറഞ്ഞു ഇതൊന്നും അനുവദിക്കാന്‍ പറ്റില്ല. ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്നും അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി തന്നെ പറയുന്നു. അതിനെതിരെയാണ് ഇപ്പോള്‍സമരം.
പിന്നെ അവിടുന്നാണ് കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്തിയത്. ആദ്യത്തെ സമരം 1 ആഴ്ചക്കാലം നീണ്ടുനിന്നു. കളക്ടറും എസ്.പിയും എല്ലാം പോലീസിന്റെ ഭാഗത്തുനിന്ന് ന്യായമായ അന്വേഷണം ഉണ്ടാകുമെന്ന് തന്നെ പറഞ്ഞു. നമുക്ക് നീതി ലഭിക്കും എന്ന് പറഞ്ഞു. എന്നാല്‍ അത് വാക്കില്‍ ഒതുങ്ങി. അവിടെ നിന്ന് പിന്നേയും സമരം നടത്തേണ്ടി വന്നു. അങ്ങനെയാണ് 122 ദിവസം സമരം നടത്തിയത്. ആ സമരത്തിലാണ് മുഖ്യമന്ത്രി ഉറപ്പ് തന്നത്.
എന്നാല്‍ തന്ന ഉറപ്പ് പാലിച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ സെക്രട്ടറിയേറ്റിലെ ഓരോ ഓഫീസിലും കയറി ഇറങ്ങി നടന്നു. പിന്നീട് പറഞ്ഞു ഇതൊന്നും അനുവദിക്കാന്‍ പറ്റില്ല. ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്നും അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി തന്നെ പറയുന്നു. അതിനെതിരെയാണ് ഇപ്പോള്‍സമരം.
സി.പി.ഐ.എമ്മിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നാണ് തോന്നുന്നത്. സി.പി.ഐ.എമ്മിന്റെ ജാതീയ അതിക്രമത്തിന് മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുന്നു.
കൂടുതല്‍ വായനയ്ക്ക്