നിനക്ക് ഞാന്‍ എന്റെ സ്വാതന്ത്ര്യം തരുന്നു
Daily News
നിനക്ക് ഞാന്‍ എന്റെ സ്വാതന്ത്ര്യം തരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th August 2014, 10:24 am

കുട്ടികൃഷ്ണമാരാരുടെ ഭാഷയെക്കുറിച്ച് പറഞ്ഞത് സാഹിത്യത്തിലെ പറയഭാഷ എന്നാണ്. സഹിഷ്ണുതയില്ലായ്മയാണ് പ്രശ്‌നം. ഇതൊക്കെ എനിക്കറിയാം നീയാരാണ് ഇതൊക്കെ പറയാന്‍ എന്ന മട്ടില്‍. നിനക്കെന്താണ് അധികാരം, നീ അധികാരിയാണോ എന്നാണ് ചോദിക്കുന്നത്. നിനക്ക് പറഞ്ഞിട്ടുള്ളത് പേച്ച് പറയുക എന്നത് മാത്രമാണ്. എന്താണീ യൂനിവേഴ്‌സല്‍ ലാംഗ്വേജ്? ഈ പേച്ചുകള്‍തന്നെ എത്രയിടത്തുണ്ട്? രാജശേഖരനൊന്നും ഇതൊന്നും അറിയാഞ്ഞിട്ടാണോ? കൃതിയുടെ സെന്‍സിബിലിറ്റിയില്‍ ഏതുഭാഷയാണ് ചേര്‍ക്കേണ്ടത് എന്നൊക്കെ നോക്കേണ്ടത് എഴുത്തുകാരനാണ്. അതൊന്നും വേണ്ട എന്നു പറയുന്നത്, വാര്‍പ്പുമാതൃക ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, അതില്‍ കേറിയാല്‍ മതി എന്ന് പറയുന്ന അധികാരി ഭാഷയാണ്. സി. അയ്യപ്പനുമായുള്ള അഭിമുഖം….


C-AYYAPPAN-TITLE

MB-MANOJ


കഥയില്‍ പുതിയ ഭാവുകത്വങ്ങളാണ് സി. അയ്യപ്പന്‍ കൊണ്ടുവന്നിട്ടുള്ളത്. ദളിത് സാഹിത്യ മേഖല വേരുറയ്ക്കാതിരുന്ന ഒരു കാലത്ത് അദ്ദേഹം എഴുതിത്തുടങ്ങി. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളോട് പൊരുതിപ്പൊരുതി. അതുകൊണ്ടു തന്നെ ഓരോ എഴുത്തിലും അദ്ദേഹം വ്യക്തമാക്കിയപോലെ പ്രതിരോധത്തിന്റെ പൊള്ളിക്കുന്ന ഭാഷയുണ്ടായിരുന്നു. നിരൂപകര്‍ നിശബ്ദതയില്‍ മുക്കിക്കൊല്ലാന്‍ശ്രമിക്കുമ്പോഴും വരേണ്യ സാഹിത്യത്തിന്റെ വാര്‍പ്പുമാതൃകയിലേയ്ക്ക് ഒതുങ്ങിക്കൂടാന്‍ വിസമ്മതിച്ചുകൊണ്ട് ശക്തമായ സാഹിത്യ പ്രസ്ഥാനത്തിന് അടിക്കല്ലിട്ടു.. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസമായ ഇന്ന് ഡോ. എം.ബി.മനോജിന്റെ “ആദര്‍ശം അദര്‍ശം എഴുത്ത് അവസ്ഥ” എന്ന ഗ്രന്ഥത്തിലെ ഈ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.


? നവോത്ഥാനകാലത്തിനുശേഷം വരുന്ന രണ്ടാം തലമുറയില്‍പ്പെട്ടവരാണ് നിങ്ങള്‍. ഇക്കാലത്തെ ചുറ്റുപാടും കാഴ്ചകളും എത്തരത്തിലായിരുന്നു അനുഭവങ്ങളായിത്തീര്‍ന്നത്? വിദ്യാഭ്യാസകാലം ചേര്‍ന്നുവരുന്നതു കൂടിയാണല്ലോ ഇത്.

4 നായര്‍സഭായോഗത്തിന്റെ സ്‌കൂളിലാണ് പഠിച്ചത്. അച്ഛന്‍ അധ്യാപകരായിരുന്നവരുടെ വീടുകളിലെ പണിക്കാരനും. അതുകൊണ്ടുതന്നെ അവര്‍ക്കെല്ലാം എന്നെ അറിയാം. കുടിയാനോടുള്ള സ്‌നേഹം എന്ന് പറയുന്ന ഒന്ന് ഞങ്ങളോടും കാണിച്ചിട്ടുണ്ട്. പഞ്ഞം, കര്‍ക്കടകമാസക്കാലത്ത് ഒരു പണീം ഇല്ലെങ്കിലും ചുമ്മാ പണികൊടുക്കും. കുറച്ച് ചവറൊക്കെ വെട്ടിക്കുക, “”ഇവിടിട് അവിടെയിട്”” എന്നൊക്കെ ചെയ്യിച്ച് കൂലിം കൊടുക്കും. ചത്തുപോകാണ്ടിരിക്കാന്‍ വേണ്ടിയാണിത്. അല്ലെങ്കില്‍ പണിക്കാളുണ്ടാവില്ല. ആത്മാര്‍ത്ഥമായിട്ട് ചെയ്യുന്നവരും കാണും. സ്‌കൂളു തുറക്കുന്ന ജോലി എന്റേതായിരുന്നു. വീട്ടീന്ന് വാഴക്കൊലയൊക്കെ കൊണ്ടുവന്ന് അധ്യാപകര്‍ക്ക് കൊടുക്കാറുണ്ട്. പൂവന്‍ പഴോം ഒക്കെ.

അച്ഛന്റെ തമ്പുരാക്കന്മാരാണ് ഇവരൊക്കെ. ഹൈസ്‌ക്കൂളില്‍ വെച്ച് ഈ പരിചയം ഉള്ളതുകൊണ്ട് എനിക്കൊരു പരിഗണന കിട്ടിയിരുന്നു. വല്യച്ഛന്റെ മക്കളോടും മറ്റും കന്നാലിയെ നോക്കാന്‍ പൊക്കൂടെ എന്നൊക്കെപ്പറയുന്നത് പലവട്ടം കേട്ടിട്ടുണ്ട്.

സ്റ്റൈപ്പന്റ് മേടിക്കാന്‍ പോകേണ്ട സമയം ശരിക്കും ഐഡന്റിഫൈ ചെയ്യേണ്ട അവസ്ഥയുടേതാണല്ലോ. ആ സമയത്ത് പകല്‍ എപ്പോഴെങ്കിലും അച്ഛനോ രക്ഷിതാവോ ആരെങ്കിലും വരും. ഈ കുട്ടി ക്ലാല് മുറീന്ന് ഹെഡ്മാസ്റ്ററുടെ മുറിയില്‍ ചെല്ലും. ശാസിക്കുകയോ ഉപദേശിക്കുകയോ ചെയ്തിട്ട് അധ്യാപകന്‍ കാശ് കൊടുക്കും. കുട്ടി ക്ലാസില്‍ തിരികെ വന്നിരിക്കും. മറ്റേതെങ്കിലും കുട്ടികള്‍ അതാരാണെന്ന് ചോദിക്കും. എന്റെ അറിവില്‍ നാലഞ്ച് പേരെങ്കിലും അത് വീടിനടുത്തുള്ള ആളാണെന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനാണെന്ന് പറഞ്ഞിട്ടില്ല. എനിക്ക് ഒളിക്കാന്‍ നിവൃത്തിയുണ്ടായിട്ടില്ല. ഒരുമാതിരി എല്ലാവര്‍ക്കും അറിയാം. ഒളിച്ചിരിക്കാന്‍ പറ്റാത്ത അവസ്ഥ.

? ചെറുകാലത്തിലെ നിരവത്ത് കയ്യാണിയിലെയും പരിസരപ്രദേശങ്ങളുടെയും സാമൂഹികസ്വഭാവം മറ്റ് സമുദായങ്ങളൊക്കെയായിട്ട് ഇടകലരുന്ന കാലഘട്ടം കൂടിയാണല്ലോ അത്.

4 ഒരുപാട് അനുഭവങ്ങള്‍ മുന്നിലുണ്ട്. ജാതിവിവേചനം എന്റെ മനസ്സില്‍ എങ്ങനെയാണ് വന്നത് എന്നുപറയാന്‍ ഒരു സംഗതിയുണ്ട്. ഞാനിതുവരെ ആരോടും ഇത് പറഞ്ഞിട്ടില്ല.


കുളിച്ച് വന്നാലാണ് ഏറെ അശുദ്ധി എന്നര്‍ത്ഥം. അന്നേരം കണ്ടാല്‍ ആ പറമ്പില്‍ കേറ്റില്ല. പോഞ്ഞിക്കര റാഫി പറയുന്നുണ്ടല്ലോ; ലത്തീന്‍, റോമന്‍, സുറിയാനി വ്യത്യാസം. ഷെഡ്യൂള്‍ഡ് കാസ്റ്റോ വഞ്ചിത്തൊഴിലാളികളോ ആണ് ലത്തീന്‍ കത്തോലിക്കരെന്ന്. നമ്പൂതിരികളെ തോമാസ്ലീഹ കണ്‍വര്‍ട്ട് ചെയ്യിച്ചതാണ് മറ്റ് വിഭാഗമെന്ന്. ഇവര്‍ക്ക് ജാതി ഇതേപോലെയുണ്ട്. കുളിച്ചിട്ട് വരുന്ന പല സമയങ്ങളിലും ഇയ്യാള്‍ എന്നെ ഓടിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്തിട്ടുണ്ട്.


a-ayyappan-dali-1

അടുത്ത് ഒരു ക്രിസ്ത്യാനി കുടുംബമുണ്ട്. അവിടത്തെ കുട്ടികള്‍ കൂട്ടുകാരാണ്. അവരുടെ വീടിന്റെ വരാന്തവരെ കയറുന്നതിന് കുഴപ്പമൊന്നുമില്ല. വേണേല്‍ അകത്തെ മുറിയിലും കയറാം. അടുക്കളേല്‍ കേറ്റത്തില്ല ആ പ്രദേശത്താരും. ആരും അതൊട്ട് പ്രതീക്ഷിക്കുന്നുമില്ല. പിന്നെയവര്‍ കുറച്ച് ഭേദപ്പെട്ടയാളുകളാണ്. ഇഞ്ചീടെ വിത്ത് അന്വേഷിച്ച് കൂട്ടുകാരന്റെ അച്ഛന്റെ കൂടെ ഞങ്ങളും പോയി. എസ്.എന്‍.ഡി.പി സങ്കേതമാണ് രണ്ട് കിലോമീറ്റര്‍ തെക്ക് മാറി; ഐരാപുരം. മുറ്റവും എറയവും വലിയ വ്യത്യാസമില്ലാത്ത ഒരു വീടാണ്. ഏതാണ്ട് അതുപോലത്തെ വീടാണ് നമ്മുടെയും. രണ്ട് മുറീം അടുക്കളേം നാല് സൈഡും കെട്ടിക്കേറ്റിയ ചെറിയ വരാന്തേം ഓട് വെച്ചൊള്ള വീട്.

[]വരാന്തേല്‍ കേറി വീത്ത് നോക്കി സംസാരിച്ചിരുന്നു. ഞാനും കേറിയിരുന്നു. കുറെ കഴിഞ്ഞപ്പോഴാണ് വിധം മാറിയത്. ആ വീട്ടുകാരനൊണ്ടല്ലോ, നമ്മുടെ അച്ഛന്റെ കൂടെ കല്ലുവെട്ടാന്‍ പോകുന്ന ആളാണ്. ഈഴവ സമുദായത്തില്‍പ്പെട്ട ആളാണ്. അയാളുടെ വീടിന്റെ വരാന്തയില്‍ കേറീന്ന് പറഞ്ഞ് എന്നെ തല്ലണമെന്നായി മൂപ്പര്‍ക്ക്. തല്ല് കൊള്ളാതെ രക്ഷപ്പെട്ടത് നമ്മടെ കൂട്ടുകാരന്റെ അച്ഛന്റെ കഴിവുകൊണ്ടാണ്.

പരുത്തിയില്‍ക്കാര് എന്നൊക്കെപ്പറയുന്നത് അവിടത്തെ സമ്പന്നന്മാരാണ്. അങ്ങോട്ടൊന്നും ഞങ്ങള് പോകാറേയില്ല. കാശുകാരുടെയട്ത്ത് വിവേചനം കാണും എന്ന് എല്ലാരും കരുതിയിരുന്നു.

പടിഞ്ഞാറെ വെങ്ങോലയില്‍ മറ്റൊരു രസമുള്ള സംഭവം എന്റെ കൂട്ടുകാരന്‍ നാരായണന് പറ്റി. അയാള്‍ക്ക് നെറമൊക്കെയുണ്ട്. ഒരു ചായക്കടേല്‍ ചായ കുടിക്കാന്‍ കേറി. അയാള് ആരാണെന്ന് മനസ്സിലായി. അയാള്‍ക്കിട്ട് ഒന്നുരണ്ട് കിട്ടി. അടുത്തകാലം വരെ കുഗ്രാമമാണവിടം. തല്ലിയതാരാ? ഇപ്പറഞ്ഞ ജാതി ഹിന്ദുക്കളോ സ്ഥായി നായന്മാരോ അല്ല. മുസ്‌ലീംങ്ങളാ തല്ലീത്. ഇതാണ് സംഗതി. അതിന്റെ ഡൈമന്‍ഷന്‍ പോകുന്നതെങ്ങനെയാണെന്ന് നോക്കണം.

ഞങ്ങളുടെയട്ത്ത് വെള്ളം എടുക്കാന്‍ പോകുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം ഉണ്ട്. നാല് തവണ കിണറ് താത്തീട്ടും നമുക്ക് വെള്ളം കിട്ടിയില്ല. അവരുടെ പൂര്‍വ്വികര് നമ്പൂതിരിമാരില്‍നിന്ന് കണ്‍വര്‍ട്ട് ചെയ്തതാണെന്നാണ് അവര് പറയുന്നത്. അതുകൊണ്ട് കോരുന്ന വെള്ളം തെക്കോട്ടു കൊണ്ടുപോകാന്‍ സമ്മതിക്കുകേല. തെക്ക് വശത്താണ് ഞങ്ങളെ വീട്. വെള്ളവുമായി കുന്നിറങ്ങി രണ്ട് കിലോമീറ്റര്‍ വളഞ്ഞ് വേണം വീട്ടിലെത്താന്‍. ഒടുവില്‍ വേറൊരു വീട്ടീന്ന് വെള്ളമെടുത്തു തുടങ്ങി.

കുളിച്ച് ഈറനോടെ പോകാന്‍ പാടില്ല. നമ്മള്‍ കുളിക്കാന്‍ പോകേണ്ടത് ആ വഴിക്ക് ഏറെ മാറിയാണ്.

ഇനി നായന്മാരുമായിട്ടോ, നമുക്ക് ഒരു പ്രശ്‌നവുമില്ല. കാരണം നമ്മളെ അടുപ്പിക്കുകേലെന്ന് മുന്നേ അറിയാമല്ലൊ. അതുകൊണ്ട് ആ ഭാഗത്ത് പോകില്ല.

കുളിച്ച് വന്നാലാണ് ഏറെ അശുദ്ധി എന്നര്‍ത്ഥം. അന്നേരം കണ്ടാല്‍ ആ പറമ്പില്‍ കേറ്റില്ല. പോഞ്ഞിക്കര റാഫി പറയുന്നുണ്ടല്ലോ; ലത്തീന്‍, റോമന്‍, സുറിയാനി വ്യത്യാസം. ഷെഡ്യൂള്‍ഡ് കാസ്റ്റോ വഞ്ചിത്തൊഴിലാളികളോ ആണ് ലത്തീന്‍ കത്തോലിക്കരെന്ന്. നമ്പൂതിരികളെ തോമാസ്ലീഹ കണ്‍വര്‍ട്ട് ചെയ്യിച്ചതാണ് മറ്റ് വിഭാഗമെന്ന്. ഇവര്‍ക്ക് ജാതി ഇതേപോലെയുണ്ട്. കുളിച്ചിട്ട് വരുന്ന പല സമയങ്ങളിലും ഇയ്യാള്‍ എന്നെ ഓടിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്തിട്ടുണ്ട്.

മറ്റൊരു രസമുള്ള സംഗതി, ഞങ്ങടെ ഭാഗത്തുനിന്ന് വെളിച്ചം അങ്ങോട്ട് പോകാന്‍ പാടില്ല എന്നതാണ്. തെങ്ങിന്റെ കൈചേര്‍ത്ത്‌കെട്ടി വേലിയായി മറച്ച് വെച്ചിരുന്നു നമ്മള്‍, വെട്ടം അങ്ങോട്ട് പോവാതിരിക്കാന്‍. ഈ വിശ്വാസമൊക്കെ നായന്മാരുടെ വിശ്വമാണെന്നതാണ് സത്യം. ക്രിസ്ത്യാനി, നായര്‍, ബ്രാഹ്മണര്‍ ഒക്കെ ഒരേ രീതിയില്‍ കാണിക്കുന്ന ഈ വിശ്വാസം എസ്.എന്‍.ഡി.പിക്കാരും മുസ്‌ലീംകളും കാണിക്കുന്നുണ്ട് അന്ന്.

ഇനി നായന്മാരുമായിട്ടോ, നമുക്ക് ഒരു പ്രശ്‌നവുമില്ല. കാരണം നമ്മളെ അടുപ്പിക്കുകേലെന്ന് മുന്നേ അറിയാമല്ലൊ. അതുകൊണ്ട് ആ ഭാഗത്ത് പോകില്ല.

കീഴില്ലം എന്ന സ്ഥലമുണ്ട്. ഇല്ലത്തിന്റെ കീഴെ എന്നാണര്‍ഥം. ആ ഭാഗത്ത് പോയിട്ടേയില്ല. നമുക്ക് എന്തുകാര്യമാണ് അവിടെ പോയിട്ട്? ഒരു കാര്യവുമില്ല. ഒരു പരിചയവുമില്ല. രണ്ടേരണ്ട് നമ്പൂതിരി വീടുകളിലേ ഞാന്‍ പോയിട്ടുള്ളൂ. ഒന്ന് കോതമംഗലം നാവിഞ്ചേരി, കൂടെ വര്‍ക്ക് ചെയ്ത ഒരാളുടെ വീട്ടില്‍. മറ്റൊന്ന് കൃഷ്ണചന്ദ്രന്‍, തൃശൂരില്‍. അവര് കൊണ്ടുപോയതാണ്. മറ്റില്ലങ്ങളിലൊന്നും ആവശ്യമില്ലാതെ പോകാന്‍ തോന്നീട്ടില്ല. മാത്രമല്ല അങ്ങോട്ട് പോകുന്നതത്ര രസമല്ലെന്നും തോന്നീട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


കുറച്ചു പൈസ മിച്ചം വന്നു. ഊണ് കഴിക്കാം എന്ന തോന്നലായി. അച്ഛനും പരിചയമില്ല. എന്നാലും ഇടിച്ചുകേറി. ഭക്ഷണത്തിന് ഇതുപോലെ കറികളാദ്യമായിട്ടാണ് കാണുന്നത്. പിന്നീടാണ് മനസ്സിലായത് അവിടത്തെ ഏറ്റവും മോശപ്പെട്ട ഹോട്ടലാണ് അതെന്ന്. ഇത്രയും കറികളൊക്കെ കഴിച്ച് ശെരിക്കിനും ഒരു പൈന്റടിച്ചപോലെ ഭയങ്കരമായി. വെയര്‍ത്ത് കുളിച്ച് നാശമായി. ക്ഷീണം മാറാന്‍ വെളിയിലിറങ്ങി ഇരുന്നു. ഓടേടെ അടുത്താണ് കാറ്റുകൊള്ളാനിരുന്നത്. എന്നിട്ടും അത് ഒരു മഹാസംഭവമായി അന്നെനിക്കു തോന്നി.


dalit

? സാധാരണക്കാരുടെ അവസ്ഥയൊക്കെ?

4 അടിയന്മാരും പണിക്കാരുമായിരുന്നു കൂടുതല്‍ സാധാരണക്കാരും. സാധാരണക്കാര്‍ക്കിടയില്‍തന്നെ പല സ്വഭാവമാണുണ്ടായിരുന്നത്. ഒരാള്‍ ഒരു കളവ് നടത്തി തൊണ്ടി സഹിതം പിടിച്ചു. ലേശം ഉയര്‍ന്ന ജാതി സാധാരണക്കാരനാണ് കക്ഷി. എല്ലാവരും അയാളെ ചീത്തവിളിച്ചു. ചിലര് തല്ലുകേം ചെയ്തു. ഇതിനെടേല്‍ നമ്മുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞു: “തനിക്കിതിന്റെ ആവശ്യമുണ്ടായിരുന്നോ. ആകപ്പാടെ നാറീല്ലെ.” ഈ രണ്ടുവാക്കേ പറഞ്ഞൊള്ളൂ. അതിഭീകരമായി തെറിവിളിച്ചവരുമുണ്ട്, കൈവെച്ചവരുമുണ്ട്. അതൊക്കെ അയാള്‍ ക്ഷമിച്ചു. എന്നാല്‍ നമ്മുടെ കൂട്ടുകാരനെ വിളിച്ചിട്ട് അയാള്‍ പറഞ്ഞു. “എടാ നിനക്കത് പറയാന്‍ കൊള്ളത്തില്ല. നീയിത് പറഞ്ഞത് മോശമായിപ്പോയി. നോക്കൂ സ്റ്റാറ്റസ് എത്ര സൂക്ഷ്മവും ലളിതവുമായിട്ടാണ് നില്‍ക്കുന്നതെന്ന്.”

? ഇത്തരം തിരിവുകളൊക്കെ ദലിത് സമുദാത്തിന്റെയകത്തും ഉണ്ടായിരുന്നല്ലോ. ഇപ്പോഴുമുണ്ട്.

4 തീര്‍ച്ചയായുമുണ്ട്. അന്നത്തെ ഒരനുഭം പറയാം. കുറച്ചുയര്‍ന്ന പുലയരാണെന്ന അന്ധവിശ്വാസമുണ്ട് ഞങ്ങടെ കുടുംബത്തിന്. ഞങ്ങള്‍ പാട്ടൊള്ള പുലയരാണ്. പാട്ടില്ലാത്ത പുലയര് വേറെ ഉണ്ടെന്നര്‍ത്ഥം. വേദമുള്ള നമ്പൂതിരീം വേദമില്ലാത്ത നമ്പൂതിരീം എന്ന് പറയുമ്പോലെ. അച്ഛന്‍ മരിച്ചപ്പോള്‍ പാട്ട് നടത്തണം എന്ന് അമ്മക്ക് ഒരേ വാശി. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ്.

പള്ളിക്കരേന്ന് ഒരളിയന്‍ പാടാനുള്ള ആള്‍ക്കാരെ കൊണ്ടുവന്നു. എനിക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ല. പാട്ട് മുറുകിക്കഴിഞ്ഞപ്പോള്‍ മൂത്ത അളിയന്റെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നമ്മടെ ദൈന്യം, ദയനീയത ഒക്കെ എന്തിനാണ് നാട്ടുകാരെ കേള്‍പ്പിക്കുന്നത് എന്നായി അവര്‍. അവരെ അപമാനിച്ചു എന്നൊക്കെ. ഞാന്‍ പറഞ്ഞു; ഇങ്ങനെ ഒരു ചടങ്ങ് വേണോന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ്. എന്റെ താല്‍പര്യമല്ല. പിന്നെയും പ്രശ്‌നമായി. അപമാനം തോന്നിയവര്‍ക്ക് ഇപ്പം എറങ്ങിപ്പോകാമെന്ന് ഞാന്‍ പറഞ്ഞു. ഇതൊന്നുമല്ല പ്രധാനകാര്യം. അമ്മയുടെ നിര്‍ബന്ധം കൊണ്ടാണിത് വരുത്തിയത്. അമ്മ എന്നെ ഒറ്റിക്കൊടുത്തു. പരസ്യമായി ഇത് അവന്റെ വാശിക്ക് വേണ്ടി നടത്തിയതാണെന്ന് അമ്മ പറഞ്ഞു. അതാണ് മനസ്സിലാക്കേണ്ട കാര്യം തിരിവുകളുടെ ആഴം എങ്ങനെയൊക്കെയാണെന്ന്.


വല്ലാത്ത നടുക്കമുണ്ട്. ആള്‍ക്കൂട്ടത്തെയും ബഹളത്തെയും കണ്ടതിന്റെ പേടിയാണത്. ഈ സംഭവം ഞാന്‍ സുഹൃത്തായ കൈമള്‍സാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നല്ല മനുഷ്യനാണ്. അതിലെന്താ ഇത്ര വലിയ കാര്യം എന്നാണദ്ദേഹം പറഞ്ഞത്. ഇതുപോലുള്ള സൂക്ഷ്മമായ അനുഭവത്തിന്റെ വ്യത്യാസങ്ങളാണ് ഇവിടെയുള്ളത്. വഴിനടന്നതിന് തല്ലുകയും അമ്പലത്തില്‍ കേറിയതിന് കൊല്ലുകയും ചെയ്യുന്ന പ്രകടകാര്യങ്ങളേക്കാള്‍ അപകടവും ആദര്‍ശവുമാണീക്കാര്യങ്ങള്‍.


c-ayyappan-painting

? കെ.എം. സലിംകുമാറിന്റെ ആത്മകഥയില്‍ മൂലമറ്റത്ത് നിന്ന് കുരുമുളക് വാങ്ങാന്‍ ആദ്യമായി കുടിയിലേക്ക് വരുന്ന നാട്ടുകാരെ പരാമര്‍ശിക്കുന്നുണ്ട്. നാരായന്റെ കൊച്ചരേത്തിയിലും കാണാം. ലിംബാലയിലും, ലക്ഷ്മണ്‍ മാനെയിലും, ഗയിക്‌വാദിലും ഒക്കെ കാണാം. ജാനുവിലും മറിയാമ്മച്ചേടത്തിയിലുമുണ്ട്. ആദ്യമായി നഗരം കണ്ടതിന്റെ സൂചകങ്ങള്‍ ഇത്തരത്തില്‍ സമരസപ്പെട്ടുന്നതായിരിക്കുമോ?

4 പുല്ലുവഴീന്ന് ഏഴ് കിലോമീറ്ററേയുള്ളൂ പെരുമ്പാവൂര്‍ക്ക്. അച്ഛന്റെ കൂടെ പത്ത് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് പെരുമ്പാവൂര്‍ക്ക് വരുന്നത്. കടുക്കന്‍ ഇടുന്ന കാലമാണത്. കടുക്കന്‍ വാങ്ങിക്കാനാണ് വന്നത്. വാങ്ങിച്ചു കഴിഞ്ഞപ്പോള്‍ കുറച്ചു പൈസ മിച്ചം വന്നു. ഊണ് കഴിക്കാം എന്ന തോന്നലായി. അച്ഛനും പരിചയമില്ല. എന്നാലും ഇടിച്ചുകേറി. ഭക്ഷണത്തിന് ഇതുപോലെ കറികളാദ്യമായിട്ടാണ് കാണുന്നത്. പിന്നീടാണ് മനസ്സിലായത് അവിടത്തെ ഏറ്റവും മോശപ്പെട്ട ഹോട്ടലാണ് അതെന്ന്. ഇത്രയും കറികളൊക്കെ കഴിച്ച് ശെരിക്കിനും ഒരു പൈന്റടിച്ചപോലെ ഭയങ്കരമായി. വെയര്‍ത്ത് കുളിച്ച് നാശമായി. ക്ഷീണം മാറാന്‍ വെളിയിലിറങ്ങി ഇരുന്നു. ഓടേടെ അടുത്താണ് കാറ്റുകൊള്ളാനിരുന്നത്. എന്നിട്ടും അത് ഒരു മഹാസംഭവമായി അന്നെനിക്കു തോന്നി.

ഇവിടെ വന്നത് ഒരധികപ്പറ്റാണെന്ന് തോന്നുക എന്നതാണ് ദലിതര്‍ക്കാദ്യം ഉണ്ടാവുക. പെശകായിപ്പോയി. ബസ് മാറിപ്പോയിക്കേറി എന്ന തോന്നല്‍.

കോളേജിലെ ആപ്ലിക്കേഷന്‍ കൊടുക്കാന്‍ വരുന്ന സമയത്താണ് ആദ്യമായി ട്രെയിന്‍ കാണുന്നത്. അത്രയും പരിചയമില്ലായ്മ. കാരണമുണ്ട്. പുറത്തേക്ക് പോകേണ്ട ആവശ്യം വന്നിട്ടില്ല. ഇന്നത്തെപ്പോലെ ടൂറിസ്റ്റുകളായിട്ടാരെങ്കിലും നമ്മടെ നാട്ടീന്ന് അന്ന് പോകുമോ. നമ്മള്‍ ഒരു തനി പഴയകഥയിലെ തീം പോലെ, മദിരാശി പിത്തലാട്ടം പോലെ നമ്പൂരിക്ക് പറ്റുന്ന അമളിക്ക് സമാനരാണ്. എന്നാല്‍ നമ്പൂതിരിക്കും അതില്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടതാണെന്ന തോന്നലുണ്ട്. അതിന്റെ കേമത്തമുണ്ട്. ഇത് അതും ഇല്ലല്ലോ. അതുകൊണ്ട് വായ തൊറക്കൂല്ല. അപ്പോ പ്രശ്‌നോം ഉണ്ടാവൂല്ല. മറ്റേപ്പുള്ളി ഓരോന്ന് പറയും. അതിനനുസരിച്ച് അപഹാസ്യമാവുകേം ചെയ്യും. കുഞ്ഞുണ്ണി അത് എഴുതിട്ടൊണ്ടല്ലോ. എന്നാല്‍ ഇവര് തുപ്പുകയോ തുപ്പാന്‍ പോയിട്ട് വായ തുറക്കുകയോ ചെയ്യില്ലല്ലോ.

നമ്മടെ നാട്ടീന്ന് നിരവത്ത് കയ്യാണി എന്ന സ്ഥലത്തുനിന്ന് തൊടുപുഴ എറണാകുളം ബസ്സില് അന്നത്തെ പ്രധാന ബസ് സ്റ്റോപ്പായ ജെട്ടിയിലിറങ്ങുകയാണ്. നഗരം കണ്ട് എന്റെ ജീവന്‍ മുക്കാപ്പങ്കും പോയ അവസ്ഥയിലാണ്. ഒരു തരത്തില്‍ കിടിലംകൊണ്ട മനസ്സോടെയാണ് കോളേജിലേക്ക് പോവുന്നത്.

വല്ലാത്ത നടുക്കമുണ്ട്. ആള്‍ക്കൂട്ടത്തെയും ബഹളത്തെയും കണ്ടതിന്റെ പേടിയാണത്. ഈ സംഭവം ഞാന്‍ സുഹൃത്തായ കൈമള്‍സാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നല്ല മനുഷ്യനാണ്. അതിലെന്താ ഇത്ര വലിയ കാര്യം എന്നാണദ്ദേഹം പറഞ്ഞത്. ഇതുപോലുള്ള സൂക്ഷ്മമായ അനുഭവത്തിന്റെ വ്യത്യാസങ്ങളാണ് ഇവിടെയുള്ളത്. വഴിനടന്നതിന് തല്ലുകയും അമ്പലത്തില്‍ കേറിയതിന് കൊല്ലുകയും ചെയ്യുന്ന പ്രകടകാര്യങ്ങളേക്കാള്‍ അപകടവും ആദര്‍ശവുമാണീക്കാര്യങ്ങള്‍.

മറ്റു വിദ്യാര്‍ഥികള്‍ക്ക് ഇത് പിടികിട്ടീന്ന് വരില്ല. അവര്‍ ക്ലാസില്‍ പോവും. പഠിക്കും. സാധാരണ വിദ്യാര്‍ഥികളുമായി മിങ്കിള് ചെയ്യും. ഇവിടെ വന്നത് ഒരധികപ്പറ്റാണെന്ന് തോന്നുക എന്നതാണ് ദലിതര്‍ക്കാദ്യം ഉണ്ടാവുക. പെശകായിപ്പോയി. ബസ് മാറിപ്പോയിക്കേറി എന്ന തോന്നല്‍.

അടുത്ത പേജില്‍ തുടരുന്നു


ന്യൂ ഹോസ്റ്റലില്‍ വെച്ച് എത്രയോ കൂട്ടുകാര്‍ ചോദിച്ചിട്ടുണ്ട്; “എടാ എന്നെ കണ്ടാല്‍, എസ്സിയാണെന്ന് തോന്നുവോ” എന്നൊക്കെ. ഞാന്‍ സമാധാനിപ്പിക്കാന്‍ പറയും. ഇല്ല തോന്നത്തില്ല. എത്ര സമാധാനത്തോടെയും ആശ്വാസത്തോടെയുമാണവര്‍ പോകുന്നത്. ചിലരൊക്കെ ഇന്ന് ഭേദപ്പെട്ട നിലയിലായിട്ടുണ്ട്. തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറും എന്ന പേടിതന്നെയാണിതിന്നു കാരണം.


dalit-women
? അഞ്ചു വര്‍ഷം വിദ്യാര്‍ഥിയായി മഹാരാജാസ് കോളേജില്‍ ഉണ്ടായിരുന്നല്ലോ. പ്രമുഖ അധ്യാപകരുടെ വലിയ നിര. ഇന്നത്തെ പ്രഗല്ഭരായവരുടെ അന്നത്തെ വിദ്യാര്‍ഥി ജീവിതം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, എഴുത്തുകള്‍…

4 സാനുമാഷും, എം. അച്യുതനും അധ്യാപകരായുള്ള കാലമാണത്. ശരിക്കും കമ്യൂണല്‍ ആയിരുന്നു അവിടത്തെ പല സംഭവങ്ങളും. സാനുമാഷ് വന്ന സമയത്ത് സ്റ്റാഫ്‌റൂമില്‍ കസേരയും മേശയുമൊക്കെ കൊടുത്തു. ക്ലാസീന്ന് തിരിച്ച് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മേശമേല്‍ ഒരു ലിഖിതം ഉണ്ടാക്കിവെച്ചിട്ടുണ്ട്. തനി വര്‍ഗീയമാണ്. കൊട്ടിയുടെ മേശ എന്നാണ് എഴുതിവെച്ചിട്ടുള്ളത്. ഒരു പ്രാവശ്യം സാനുമാഷ്‌ക്ക് അറ്റാക്ക് വന്നു. എം.അച്യുതന്‍മാഷിന്റെ പക്കല്‍ എപ്പോഴും ഒരു കാറ് കാണും. ചോദിച്ചപ്പോള്‍, അയാളെ കൊണ്ടുപോകാനാണെങ്കില്‍ വണ്ടിവേറെപിടിച്ചോളാന്‍ പറഞ്ഞു. സാനുമാഷ്‌ക്ക് അടുപ്പമുള്ളവരെ മറുസൈഡില്‍ അടുപ്പിക്കില്ല. അവിട്ന്ന് തിരിച്ചും. എന്നെ കുറച്ചെങ്കിലും പരിഗണിച്ചത് സാനുമാഷാണ്. ഇപ്പോഴുമതെ.

ഡി.വിനയചന്ദ്രന്റെ ഫസ്റ്റ് അപ്പോയിന്‍മെന്റ് അവിടെയായിരുന്നു. ഞാനന്ന് വിദ്യാര്‍ഥിയാണ്. ജോണ്‍ എബ്രഹാമൊക്കെ പങ്കെടുത്ത ഒരു കഥയരങ്ങില്‍ പങ്കെടുത്തു – ആദ്യവും അവസാനവുമായി. വിനയചന്ദ്രനടക്കം കുറേപേര്‍ ഉണ്ടായിരുന്നു. എത്രയോ കൊല്ലം മുമ്പാണത്. ആരൊക്കെയാണെന്നും അതിന്റെ സംഘാടകരെയും ഒക്കെ മറന്നുപോയി.


തോമസ് ഐസക്കിനെ പൊലീസ് ഓടിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അടിയന്തിരാവസ്ഥ കാലത്ത് പുരികോം മീശേം വടിച്ചാണ് നടന്നിരുന്നത്. പോലീസിനെ പേടിച്ച് പലതവണ ഓടുന്നത് കണ്ടിട്ടുണ്ട്. സാറന്മാരെ ചോദ്യം ചോദിച്ച് തോല്‍പ്പിച്ച് കഷ്ടത്തിലാക്കുക എന്നതായിരുന്നു മൂപ്പരുടെ പ്രധാനജോലി.


dali-painting

ന്യൂ ഹോസ്റ്റലില്‍ വെച്ച് എത്രയോ കൂട്ടുകാര്‍ ചോദിച്ചിട്ടുണ്ട്; “എടാ എന്നെ കണ്ടാല്‍, എസ്സിയാണെന്ന് തോന്നുവോ” എന്നൊക്കെ. ഞാന്‍ സമാധാനിപ്പിക്കാന്‍ പറയും. ഇല്ല തോന്നത്തില്ല. എത്ര സമാധാനത്തോടെയും ആശ്വാസത്തോടെയുമാണവര്‍ പോകുന്നത്. ചിലരൊക്കെ ഇന്ന് ഭേദപ്പെട്ട നിലയിലായിട്ടുണ്ട്. തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറും എന്ന പേടിതന്നെയാണിതിന്നു കാരണം.

എസ്.എഫ്.ഐ പോലും സജീവമല്ലാത്ത കാലമാണ് അത്. കെ.എസ്.യുക്കാരെ തല്ലാന്‍ ഞാനും പോയിട്ടുണ്ട്. അത്രക്കും മൃഗീയമായിരുന്നു അവരന്ന്. കെ.കെ. കൊച്ച്, കെ.എം.സലിംകുമാര്‍ ഒക്കെ സമകാലീനരാണ്. അവരെ കണ്ടിട്ടുണ്ട്. എന്നാല്‍, നല്ല പരിചയം ഇല്ല തന്നെ.

എല്ലാത്തരം ആള്‍ക്കാരെയും ചേര്‍ത്ത് നിര്‍ത്തി പിരിവും ശ്രമദാനവും നടത്തി തുടങ്ങിയ ജയകേരളം സ്‌കൂള്‍ ഇവിടെയുണ്ട്. മാനേജ്‌മെന്റ് ഗോവിന്ദപ്പിള്ളയുടെയും മറ്റുമാണ്. കാശ് കൊടുക്കാതെ ഒരാളും അവിടെ ജോലിയില്‍ കയറിയിട്ടില്ല.

ഹാരിസ് എന്ന ഒരാള്‍ അന്ന് അവിടെയുണ്ട്. നക്‌സലൈറ്റാണ്. നല്ല മിടുക്കന്‍ ഒരാള്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ടി.കെ.രാമചന്ദ്രന്‍ ഇദ്ദേഹത്തിന്റെ സീനിയര്‍ ആയിരുന്നു. എന്നാല്‍, അദ്ദേഹത്തെക്കുറിച്ച് അതിനുശേഷം ഒരിക്കലും കേട്ടിട്ടില്ല. തോമസ് ഐസക്കിനെ പൊലീസ് ഓടിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അടിയന്തിരാവസ്ഥ കാലത്ത് പുരികോം മീശേം വടിച്ചാണ് നടന്നിരുന്നത്. പോലീസിനെ പേടിച്ച് പലതവണ ഓടുന്നത് കണ്ടിട്ടുണ്ട്. സാറന്മാരെ ചോദ്യം ചോദിച്ച് തോല്‍പ്പിച്ച് കഷ്ടത്തിലാക്കുക എന്നതായിരുന്നു മൂപ്പരുടെ പ്രധാനജോലി.

? മഹാരാജാസില്‍ തന്നെ അധ്യാപകന്‍ എന്നനിലയില്‍ ?

4  കെ.ജി. ശങ്കരപ്പിള്ളയാണ് കൂടെ ജോലി ചെയ്തവരില്‍ അടുപ്പമുണ്ടായിരുന്ന ആള്. സി.ആര്‍. ഓമനക്കുട്ടന്‍, അന്നത്തെ എം.ജി. യൂണിവേഴ്‌സിറ്റി കഥാപാഠപുസ്തകത്തിന് അവതാരിക എഴുതിയ തോമസ് മാത്യു അങ്ങനെ പലരും. എന്റെ കഥ ഇവരാരും ശ്രദ്ധിച്ചതായിട്ട് തോന്നിയിട്ടില്ല. നേരിട്ട് സംസാരിച്ചാല്‍ ആരെപ്പറ്റിയാണ് ശങ്കരപ്പിള്ളമാഷ് മോശമായി പറയുക? വ്യക്തിപരമായിട്ട് നല്ലത് പറഞ്ഞിട്ടുണ്ട്. പൊതുവായിട്ട് എന്തു പറഞ്ഞു എന്നതിനാണല്ലോ പ്രാധാന്യം.

? പുല്ലുവഴിച്ചിട്ട എന്നപേരില്‍ രാഷ്ട്രീയമായി ഒരു പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. പുല്ലുവഴി പ്രദേശങ്ങളുടെ വളര്‍ച്ചയും മറ്റും അതിന്റേതായ പ്രത്യേകതയുള്ളതായിരിക്കാം. പ്രത്യേകിച്ച് കേരളത്തിന്റെ ചിന്തയിലും അധികാരത്തിലും സ്വാധീനിച്ചവര്‍ അവിടെയുണ്ട്. പുല്ലുവഴി പരിചയങ്ങള്‍?

4 പി.ഗോവിന്ദപ്പിള്ള, പി.കെ.വി, എം.പി. നാരായണപ്പിള്ള തുടങ്ങിയവരുടെ നാടാണ്. മിക്കവാറും നടന്നുപോകുന്ന സ്ഥലമാണതൊക്കെ. ഇവരുടെയൊന്നും വീടുകളില്‍ പോയിട്ടില്ല. എല്ലാത്തരം ആള്‍ക്കാരെയും ചേര്‍ത്ത് നിര്‍ത്തി പിരിവും ശ്രമദാനവും നടത്തി തുടങ്ങിയ ജയകേരളം സ്‌കൂള്‍ ഇവിടെയുണ്ട്. മാനേജ്‌മെന്റ് ഗോവിന്ദപ്പിള്ളയുടെയും മറ്റുമാണ്. കാശ് കൊടുക്കാതെ ഒരാളും അവിടെ ജോലിയില്‍ കയറിയിട്ടില്ല. കാശുണ്ടേല്‍ പണിതരാമെന്ന് പറയും. അതിനുള്ള അവസ്ഥ സാധാരണക്കാര്‍ക്ക് കാണില്ലല്ലോ. മറ്റു പാര്‍ട്ടിക്കാരും മറ്റു ജാതി സമുദായങ്ങളും അവിടെ ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കൊക്കെ നല്ല ഉപദേശം കിട്ടിയിട്ടുണ്ട്. നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടൂല്ലോ? പിന്നെ ഇവിടെക്കെടന്ന് ഇടിക്കിണതെന്തിനാണ്? അവിടെയൊക്കെ ഒരുപാട് പ്രവര്‍ത്തനവും സമരവും പിക്കറ്റിംഗും ഒക്കെ നടത്തിയിട്ടുണ്ട് ഞങ്ങളും.

ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് മേടിച്ചില്ല. ടി.ആര്‍. ശിവന്‍ എം.എല്‍.എ.; എം.ഗോവിന്ദന്റെ പുത്രി, ഇരുപത്തഞ്ചുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ.ഗോപാലന്‍ നായര്‍ ഒക്കെ ഈ പുല്ലാവഴിച്ചിട്ടക്കാരാണ്. പ്രാചീനസ്വഭാവം വെച്ചുപുലര്‍ത്തുന്ന ഇതരസമുദായക്കാരെ പോലെതന്നെ ആദിവാസിരീതി പുലര്‍ത്തുന്ന ഇന്നത്തെ ദലിതരുടെ പഴയ തലമുറയും ഈ പുല്ലുവഴീല്‍ പണ്ട് ഉണ്ടായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു


സാര്‍വദേശീയമായി കാണുന്ന രീതിയുണ്ടല്ലോ. ഗോല്‍ഡന്‍ ബോ നോവലിലൊക്കെ പറയുന്നതിന് സമാനമായ രീതിയില്‍. കാട്ടിക്രിയ എന്നാണ് വിളിക്കുന്നത്. കാട്ടില്‍ ക്രിയ എന്നാണിതിന്റെ പേര്. ശവം അടക്കിയിട്ട് പപ്പായയുടെ കുഴല് തലക്ക് ഭാഗത്ത് താഴ്ത്തി കള്ള് മരിച്ചയാള്‍ക്ക് ഒഴിച്ചുകൊടുക്കും. ഒത്തിരി കള്ള് മിച്ചം വരും. ഇത് ചുറ്റും നിക്കുന്നവരെല്ലാം കുടിക്കും. എന്നിട്ട് വടികൊണ്ട് തമ്മിത്തല്ലാം. ആ ഒരു ദിവസം മാത്രം മരുമകന് അമ്മായിഅപ്പനേം അമ്മാവനേം ഒക്കെത്തല്ലാം. മിക്കവാറും ശത്രുത തീര്‍ക്കുന്നത് ഈ കാലത്താണ്.


nobility

? ഇന്നത്തെ ആദിവാസിക്ക് സമാനമായ ജീവിതമാണ് പഴയ ദലിതരുടേതെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പിലയനും മന്നാനും ചേട്ടത്തി അനിയത്തി മക്കളാണെന്ന് ഒരു വിശ്വാസം മന്നാന്‍ ആദിവാസി സമൂഹത്തിനിടയിലുണ്ട്. ഊരാളിസമൂഹവും ഇതിന് സമാനമായി പറയുന്നുണ്ട്. ഹില്‍ പുലയന്‍സ് ആദിവാസിയാണല്ലോ. ആദിവാസി ജീവിതം നയിക്കുന്ന വേടരും കുറവരും എസ്സിയായി ലിസ്റ്റില്‍ പെട്ടവരാണ്. കണ്ണൂരിലെ അഥവാ മലബാര്‍ പുലയരെ അറുപത്തഞ്ചിലാണ് ആദിവാസി ലിസ്റ്റില്‍നിന്ന് മാറ്റുന്നത്. പറയ സമൂഹത്തിനും ഇത്തരം ആദിവാസി സമാനതയുണ്ട്. പുല്ലുവഴിയിലെ ആദിവാസി സമാനമായിരുന്ന ഇന്നത്തെ ദലിത് വിഭാഗത്തിന്റെ ആചാരങ്ങള്‍ എങ്ങനെയൊക്കെയായിരുന്നെന്ന് വിലയിരുത്താമോ?

4 “കൊച്ചരേത്തി” വായിച്ചപ്പോള്‍ സമാനമായിത്തോന്നിയ ഒരനുഭവമാണിത്. എന്റെ മൂത്തപെങ്ങള്‍ പ്രസവിച്ചത് പിള്ളപ്പെരയെന്ന വേറെ വീട് കെട്ടി അതിനകത്തായിരുന്നു. തീണ്ടാരി സമയത്തും വേറെ പോകണമായിരുന്നു. കുറുങ്കൊഴല്‍, തുടി -ചെറിയ ചെണ്ട എന്നു വിളിക്കും- പറയസമുദായം ഇതൊക്കെ തമ്മില്‍ സമാനതയുണ്ട്. കുഴി കുത്തിത്താഴ്ത്തി അതിനകത്ത് വേറൊരു കുഴി ശവം വെക്കാന്‍ വെട്ടിയുണ്ടാക്കി ഏതാണ്ട് ശവപ്പെട്ടി പോലെ. മുറുക്കാന്‍ പാത്രം, വടി, അവര്‍ ഉപയോഗിച്ചതെല്ലാം അക്കൂടെ വെച്ച് മറ്റു വെട്ടുകല്ലുകള്‍ അടപ്പുപോലെ ചെത്തിയെടുത്ത് അടച്ചുവെച്ചിട്ട് മണ്ണിട്ട് മൂടുന്ന രീതിയും കണ്ടിട്ടുണ്ട്. ഭക്ഷണകാര്യങ്ങളിലെ സമാനത.

സാര്‍വദേശീയമായി കാണുന്ന രീതിയുണ്ടല്ലോ. ഗോല്‍ഡന്‍ ബോ നോവലിലൊക്കെ പറയുന്നതിന് സമാനമായ രീതിയില്‍. കാട്ടിക്രിയ എന്നാണ് വിളിക്കുന്നത്. കാട്ടില്‍ ക്രിയ എന്നാണിതിന്റെ പേര്. ശവം അടക്കിയിട്ട് പപ്പായയുടെ കുഴല് തലക്ക് ഭാഗത്ത് താഴ്ത്തി കള്ള് മരിച്ചയാള്‍ക്ക് ഒഴിച്ചുകൊടുക്കും. ഒത്തിരി കള്ള് മിച്ചം വരും. ഇത് ചുറ്റും നിക്കുന്നവരെല്ലാം കുടിക്കും. എന്നിട്ട് വടികൊണ്ട് തമ്മിത്തല്ലാം. ആ ഒരു ദിവസം മാത്രം മരുമകന് അമ്മായിഅപ്പനേം അമ്മാവനേം ഒക്കെത്തല്ലാം. മിക്കവാറും ശത്രുത തീര്‍ക്കുന്നത് ഈ കാലത്താണ്.

ആദ്യമൊക്കെ ശവം തുണിയില്‍ പൊതിഞ്ഞ് വെള്ളത്തുണീലും മറ്റും കുഴിച്ചിടുകയായിരുന്നു. എനിക്ക് ഇരുപത് വയസ്സ് ആയപ്പോഴൊക്കെയാണ് പെട്ടി മേടിച്ച് തുടങ്ങിയത്. പള്ളിക്കാരുടെ വരവോടെ. മുഖത്ത് മണ്ണ് വീഴില്ലല്ലോ എന്നായിരുന്നു പറഞ്ഞിരുന്നത്.


ഇവരെ പിന്നീട് പെറുക്കിത്തീനി സംസ്‌കാരത്തിന്റേതാക്കി മാറ്റി ചാതുര്‍വര്‍ണ്യവും മറ്റും. അതില്‍നിന്ന് കാര്യമായ മാറ്റത്തിലെത്തിക്കാന്‍ ഇവരെ നന്നാക്കിയവര്‍ക്കോ ഇവര്‍ക്കോ കഴിഞ്ഞിട്ടില്ല. പെറുക്കിത്തിന്നാന്‍ സ്ഥലമില്ലാത്ത അവസ്ഥ ഇപ്പോള്‍ വന്നു. എന്നിട്ടും പെറുക്കുന്നില്ലെ ആക്രിയും മറ്റും.


scrap-collectrs

? പ്രകൃതിയുമായി ബന്ധപ്പെട്ടവര്‍ എന്ന രീതിയിലാണല്ലോ, ആദിവാസികളും ദലിതരും സ്ത്രീകളുമൊക്കെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടിരിക്കുവരാണെന്നും അതുകൊണ്ട് നിങ്ങള്‍ ഒരു മാറ്റത്തിനും വിധേയരാവാതെ അതിനെ നിലനിര്‍ത്തണമെന്നും ചില അഭിപ്രായങ്ങള്‍ സജീവമാവുന്നത്?

4 കാഴ്ചവസ്തുവിന് സമാനമാക്കുന്ന ഒരു അഭിപ്രായം കൂടിയാണിത്. ആദിവാസി പരിഷ്‌ക്കരണം നടത്തുന്നത് പ്രകൃതി വിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം. കെ. രാജനും മറ്റും അങ്ങനെ ഒരഭിപ്രായം ഉണ്ട്. വയിലേക്ക് നോക്കിക്കൊണ്ട് പി. കുഞ്ഞിരാമന്‍നായര്‍ പ്രകൃതി സുന്ദരമാണെന്ന് പറയും. എന്നാല്‍, സത്യത്തില്‍ ഈ വയല്‍തന്നെ പ്രകൃതി വിരുദ്ധമായി നിര്‍മ്മിച്ചതാണ്. ആര്‍ട്ടിഫിഷലാണ്. ഇങ്ങനെ ഓരോന്നും. ഒരു വിഭാഗം മറ്റൊരു ആംഗിളില്‍ ഇതിനെയൊക്കെ ഉപയോഗിച്ചുകൊണ്ടുതന്നെ നിലനിര്‍ത്തണമെന്ന് സ്‌നേഹിതരുടെ രൂപത്തില്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അതി സുന്ദരമായ പച്ചോല ഇളംതെന്നല്‍ എന്നൊക്കെ പറഞ്ഞുകൊണ്ട്.

 പത്താംക്ലാസില്‍ എത്തുന്നതുവരെ അംബേദ്കര്‍ എന്ന വാക്ക് കേട്ടിട്ടില്ല.

ആദിവാസി സെല്‍ഫ് റൂളിന്റെ ഉപജ്ഞാതാവ് പ്രസിദ്ധനായ ബി.ഡി.ശര്‍മ ഇത്തരം ഒരഭിപ്രായം പറയുന്നുണ്ട്. ആദിവാസിയാണ് കാടിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. അതുകൊണ്ട് അവരെ അങ്ങനെതന്നെ നിര്‍ത്താന്‍ അനുവദിക്കണം. അത് ഗാന്ധിയന്‍ ഗ്രാമസങ്കല്‍പ്പത്തിന്റെ ഭാഗമായി കാണണം എന്നൊക്കെ?

4 എത്ര ആദിവാസിക്ക് ഭൂമിയെക്കുറിച്ച് പുറത്തുനിന്ന് കാണുന്നവരുടെ രീതിയില്‍ ഒരു ബോധം ഉണ്ട്? വിലയുള്ള ഒന്നാണ് എന്റെ കൈയിലുള്ളത് എന്ന ബോധത്തില്‍ എത്ര ദലിതര്‍ക്കുണ്ട്? ഇല്ല എന്നതാണ് സത്യം. ഉണ്ടെങ്കില്‍ ഇങ്ങനെ ചാളക്കകത്തൊക്കെ വര്‍ഷങ്ങളായി കിടക്കുമോ. കാര്‍ഷിക സംസ്‌കാരം എന്ന് വിളിക്കുന്ന അതിപ്രാചീനകാലം ഇവര്‍ക്ക് നഷ്ടപ്പെട്ടു. ഇവരെ പിന്നീട് പെറുക്കിത്തീനി സംസ്‌കാരത്തിന്റേതാക്കി മാറ്റി ചാതുര്‍വര്‍ണ്യവും മറ്റും. അതില്‍നിന്ന് കാര്യമായ മാറ്റത്തിലെത്തിക്കാന്‍ ഇവരെ നന്നാക്കിയവര്‍ക്കോ ഇവര്‍ക്കോ കഴിഞ്ഞിട്ടില്ല. പെറുക്കിത്തിന്നാന്‍ സ്ഥലമില്ലാത്ത അവസ്ഥ ഇപ്പോള്‍ വന്നു. എന്നിട്ടും പെറുക്കുന്നില്ലെ ആക്രിയും മറ്റും. ഇത് സങ്കീര്‍ണ്ണമായ അവസ്ഥയാണ്. ഈ സമയത്താണ് കാഴ്ചവസ്തുക്കളായി നില്‍ക്കണം എന്ന ചിന്തയുമായി ഒരു കൂട്ടര്‍ വരുന്നത്. കാടും നാടും നിയന്ത്രിക്കുന്നതുപോലും നമ്മളല്ലാത്ത അവസ്ഥ വന്നു. അതിനെയൊക്കെ കണ്ടിട്ടാണോ കാണാതെയാണോ ഇത്തരം അഭിപ്രായം പറയുന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

? സാറിന്റെ വിദ്യാഭ്യാസ കാലത്താണ് കെ.പി.വള്ളോന്‍ നയിച്ച സമരങ്ങള്‍ കൊച്ചിക്കായലില്‍ വള്ളംകെട്ട് സമരം ഒക്കെയുണ്ടാവുന്നത്?

4 ഹൈസ്‌കൂള്‍ പഠനകാലത്താണ് ചില പട്ടികജാതി സമുദായ സംഘടനകളൊക്കെ പ്രവര്‍ത്തിക്കാന്‍ നാട്ടില്‍ ആദ്യമായി വരുന്നത്. അതിനുമുമ്പ് അത്തരം അറിവൊന്നും എനിക്കില്ല. ജോലി, വീട്,സര്‍ക്കാര്‍ സഹായം വാങ്ങിക്കൊടുക്കല്‍ ഒക്കെയായിരുന്നു ഇവരുടെ പ്രധാന അജണ്ട. എന്നാല്‍, യാതൊരു മൊറാലിറ്റിയുമില്ലാത്ത, സദാചാരമര്യാദയില്ലാത്ത ഇവര്‍ക്ക് ആറുമാസത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ പലതും പൊളിഞ്ഞു. വളരെ അപഹാസ്യരായിരുന്നു ഇത്തരക്കാര്‍. തേഡ്‌റേറ്റ് പ്രവര്‍ത്തകരെപ്പോലെ.

പത്താംക്ലാസില്‍ എത്തുന്നതുവരെ അംബേദ്കര്‍ എന്ന വാക്ക് കേട്ടിട്ടില്ല. എന്റെ വിവരക്കുറവിന്റേതായിരിക്കും. ബി.എ.മലയാളം ഹിസ്റ്ററി പേപ്പറില്‍ നിന്ന് ശ്രീധരമേനോന്റെ പുസ്തകത്തില്‍ നിന്നാണ് അയ്യങ്കാളി എന്നു കേട്ടത്. സി.കുട്ടിയുടെയും മറ്റും മുന്‍കൈയില്‍ സജീവമായിരുന്ന അംബേദ്കര്‍ യൂത്ത് മൂവ്‌മെന്റ് ഇക്കാലത്തുണ്ട്. പി.കെ. രാഘവന്റെ പ്രസ്ഥാനം കെ.പി.എം.എസ്. അന്ന് എനിക്ക് ഒരു ശ്രുതിമാത്രമാണ്. കെ.പി.വള്ളോന്‍സാറ് ന്യൂഹോസ്റ്റലില്‍ വന്ന് മകനെ കാണുകേം മിണ്ടുകേം ചെയ്തിട്ടുണ്ടെങ്കിലും ഒരു പ്രസ്ഥാന നേതാവെന്ന നിലയില്‍ അറിഞ്ഞിരുന്നില്ല.

അടുത്ത പേജില്‍ തുടരുന്നു


ദലിത് മെമ്മോറിയലിന് (പഴയ ഭാഷയില്‍ പറഞ്ഞാല്‍ ഹരിജന്‍ മെമ്മോറിയല്‍) അവസരം കൊടുത്തില്ലല്ലോ. എല്ലാത്തിനും അടിസ്ഥാനം സമ്പത്താണ് എന്നൊരു പ്രചാരണം വ്യാപകമാക്കാന്‍ ആദ്യം പറഞ്ഞ സമുദായക്കാരും സാമ്പത്തികമായി വികസിച്ച സമുദായങ്ങള്‍ അതിലെ പാവങ്ങളെകൊണ്ടും പരിശ്രമിച്ച് വിജയിച്ചു. ജോലി കിട്ടുന്നതെല്ലാം പുറമ്പോക്ക് ജാതികള്‍ക്കും ദലിതര്‍ക്കുമാണ്. എന്തിന് പഠിക്കണം. പഠിച്ചത് വെറുതേയാണ് എന്നതായിരുന്നു മറ്റൊരു തന്ത്രം. ഇതേ തന്ത്രമാണ് ആദിവാസിമേഖലയില്‍ കുടിയേറ്റ ക്രിസ്ത്യാനികള്‍ ചെയ്തത്. പൊതുവായത് എന്ന ബോധത്തിന്റെ അകത്ത് കാണിക്കുന്ന തന്ത്രങ്ങള്‍. ഒരര്‍ത്ഥത്തില്‍ നായരോട് മല്‍സരിക്കാതെ സമ്പത്തുണ്ടാക്കാന്‍ ഇവര്‍ തെരഞ്ഞെടുത്തതും ഇതേ ദര്‍ശനമാണ്.


dalit-life

? ഇക്കാലത്തെ സാമൂഹിക രൂപവത്കരണങ്ങളും സാഹിത്യവും അതിന്റെ വികാസവും ശ്രദ്ധേയമാവുന്നതാണ്. ആധുനികതയുടെ തുടര്‍ന്നുവരുന്ന സ്വാധീനങ്ങളുടേതാണ് ഈ കാലഘട്ടം. ആധുനികതയുടെ മധ്യാഹ്നത്തിന്റെതുമാണ്. മലയാളത്തില്‍ നിരവധി എഴുത്തുകാര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ കാലത്ത്. എങ്ങനെയാണതിനെ നോക്കിക്കാണുന്നത്?

4 “മലയാളി മെമ്മോറിയല്‍” നോക്കുക. എങ്ങനെയാണ് ആ പേര് വന്നതെന്നും എന്താണ് അതിന്റെ ഉള്ളടക്കമെന്നും. തമിഴ് പട്ടമ്മാര്‍ക്കെതിരായി നടന്ന സമരമല്ല അത്. രാജാവിന്റെ ഏറ്റവും വിശ്വസ്തരായ സേവകര്‍ ഞങ്ങളാണെന്ന് തെളിയിക്കാന്‍ അവസരം തരണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, അവര്‍ കൊടുത്ത പേര് “നായര്‍ മെമ്മോറിയല്‍” എന്നല്ല. സി.വി.രാമന്‍പിള്ള ഈ രാഷ്ട്രീയമുന്നേറ്റത്തില്‍ കൂടെയുണ്ടായിരുന്ന കാര്യം ഓര്‍ക്കണം. പക്ഷേ, അദ്ദേഹത്തിന് സാംസ്‌കാരികമായ മുഖം നല്‍കാന്‍ ഇവര്‍ വിജയിക്കുകയും ചെയ്തല്ലോ.

എന്നാല്‍, അടുത്ത മെമ്മോറിയല്‍ നോക്കിക്കേ, ഉദ്യോഗത്തിലോ ഒന്നും തീരെയില്ലാത്തവര്‍ എന്ന നിലയില്‍ കുറച്ചുകൂടി പ്രാധാന്യം കിട്ടേണ്ടവരും അംഗസംഖ്യയില്‍ കൂടുതലുള്ളവരുമായ ഒരു വിഭാഗം നല്‍കിയ മെമ്മോറിയല്‍ എന്തുകൊണ്ടാണ് “ഈഴവ മെമ്മോറിയല്‍” എന്ന് ചുരുങ്ങിപ്പോയത്. ഇവിടെയാണ് ആദ്യം പറഞ്ഞവരുടെ തന്ത്രം മനസ്സിലാക്കേണ്ടത്. സങ്കുചിതമാക്കിക്കളഞ്ഞില്ലേ രണ്ടാമത്തവരെ.

പിന്നെയത് സാമ്പത്തിക സംവരണത്തിലേക്ക് കൊണ്ടുവരുന്ന കേരളമാണ് കാണുന്നത്. ദലിത് മെമ്മോറിയലിന് (പഴയ ഭാഷയില്‍ പറഞ്ഞാല്‍ ഹരിജന്‍ മെമ്മോറിയല്‍) അവസരം കൊടുത്തില്ലല്ലോ. എല്ലാത്തിനും അടിസ്ഥാനം സമ്പത്താണ് എന്നൊരു പ്രചാരണം വ്യാപകമാക്കാന്‍ ആദ്യം പറഞ്ഞ സമുദായക്കാരും സാമ്പത്തികമായി വികസിച്ച സമുദായങ്ങള്‍ അതിലെ പാവങ്ങളെകൊണ്ടും പരിശ്രമിച്ച് വിജയിച്ചു. ജോലി കിട്ടുന്നതെല്ലാം പുറമ്പോക്ക് ജാതികള്‍ക്കും ദലിതര്‍ക്കുമാണ്. എന്തിന് പഠിക്കണം. പഠിച്ചത് വെറുതേയാണ് എന്നതായിരുന്നു മറ്റൊരു തന്ത്രം. ഇതേ തന്ത്രമാണ് ആദിവാസിമേഖലയില്‍ കുടിയേറ്റ ക്രിസ്ത്യാനികള്‍ ചെയ്തത്. പൊതുവായത് എന്ന ബോധത്തിന്റെ അകത്ത് കാണിക്കുന്ന തന്ത്രങ്ങള്‍. ഒരര്‍ത്ഥത്തില്‍ നായരോട് മല്‍സരിക്കാതെ സമ്പത്തുണ്ടാക്കാന്‍ ഇവര്‍ തെരഞ്ഞെടുത്തതും ഇതേ ദര്‍ശനമാണ്.


എം.ടിയെക്കുറിച്ച് സണ്ണി എം.കപിക്കാടിന്റെ ലേഖനങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളോടാണ് എനിക്ക് പൂര്‍ണയോജിപ്പ്. നായര്‍ത്തറവാടിന്റെ അന്തരീക്ഷത്തെ പുനര്‍സൃഷ്ടിക്കുകയാണ് എം.ടി. ചെയ്യുന്നത്. ശരിക്കും നാലുകെട്ടിന്റെ രൂപകമാണ് അദ്ദേഹത്തിന്റെ ഓരോ എഴുത്തും. മഹാഭാരതം പോലുള്ള ഒരു സാധനത്തിലും നാലുകെട്ടാണ് ഫിറ്റ് ചെയ്യുന്നത്. പുള്ളിയുടെ കാഴ്ചപ്പാടനുസരിച്ച് മഹാഭാരതത്തെ ചുരുക്കുകയാണ് ചെയ്യുന്നത്. മഹാഭാരതത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും വളരുകയല്ല. അത് വിട്ട് എഴുതിയിട്ടുള്ളതെല്ലാം പൊളിഞ്ഞിട്ടുമുണ്ട്. കാലം എന്ന നോവിലും ഇതുതന്നെയല്ലേ വന്നിട്ടുള്ളത്.


mt-painting

? എഴുത്തിനെയും എഴുത്തുകാരെയും കുറിച്ചൊക്കെ?

4 തകഴിയുടെ എഴുത്തിനെ കേരളത്തിന്റെ വായനയില്‍ വന്ന വികാസത്തിന്റെ കാലവുമായി ചേര്‍ത്താണ് കാണേണ്ടത്. വായനയൊക്കെ കേരളത്തില്‍ തുടങ്ങുന്ന കാലമാണിത്. ടോള്‍സ്റ്റോയിയുടെ കൃതികള്‍ക്ക് ഉണ്ടായിരുന്ന വായനക്കാരുടെ തിരക്ക് പോലെ. പടിഞ്ഞാറന്‍ നോവലുകളോട് മലയാളിക്ക് നല്ല അടുപ്പമുള്ള കാലമാണിത്. കവിത വായിക്കുന്ന പണ്ഡിതന്‍മാര്‍ എന്ന സാഹിത്യത്തിന്റെ അവേര്‍നസ് മാറുന്ന കാലവുമാണ്. തകഴിയുടെ കൃതികള്‍ ഇക്കാലത്താണ് ഏറെ വായിക്കാന്‍ മലയാളിക്ക് കഴിഞ്ഞത്. പുലയനല്ലാത്ത ശിവശങ്കരപ്പിള്ള പുലയരുടെ കഥയെഴുതുന്നു എന്ന് എന്തായാലും തകഴി പറഞ്ഞില്ല. അത് അദ്ദേഹത്തിന്റെയുള്ളിലെ മാനുഷികതയുടേതാണ്.
രണ്ടിടങ്ങഴിയിലും തകഴിയുടെ കാഴ്ച അകന്നുനിന്നാണ്. പരമാവധി അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന് ഒരു തലപ്പുലയനുമായുള്ള ബന്ധമാണ് പ്രധാനമായും പറയുന്നത്. കൊച്ചുന്നാളില്‍ തകഴിയെ എടുത്ത് നടന്നിട്ടുണ്ട് എന്നതിന്റെ ആത്മീയാംശം. അതിന്റെ പരിമിതിയൊക്കെ തകഴി തന്നെ പറയുന്നുണ്ട്. പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ പഠനത്തോട് ഇക്കാര്യത്തില്‍ യോജിക്കാവുന്നതാണ്. രാഘവപിള്ളയാണ് മലയാളത്തിലാദ്യം തോട്ടിയുടെ കഥ പറഞ്ഞത്. എങ്കിലും കൂടുതല്‍ പരിചയപ്പെടുത്തിയത് തകഴിയാണ്. കേസരിയുടെയും റിയലിസത്തിന്റെയും സ്വാധീനം ഇക്കാലത്തുണ്ട്. രാജദ്വേഷസമ്മിശ്രമായിട്ടാണ് തകഴി കേസരിയെപ്പറ്റി പറഞ്ഞിട്ടുള്ളത്. അവസാനസമയത്ത് ഇന്ത്യയുടെ ആഖ്യാനസമ്പ്രദായം കണ്ടെടുക്കാനും വീണ്ടെടുക്കാനും ശ്രമിക്കുന്നുണ്ട് അദ്ദേഹം.

എം.ടിയെക്കുറിച്ച് സണ്ണി എം.കപിക്കാടിന്റെ ലേഖനങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളോടാണ് എനിക്ക് പൂര്‍ണയോജിപ്പ്. നായര്‍ത്തറവാടിന്റെ അന്തരീക്ഷത്തെ പുനര്‍സൃഷ്ടിക്കുകയാണ് എം.ടി. ചെയ്യുന്നത്. ശരിക്കും നാലുകെട്ടിന്റെ രൂപകമാണ് അദ്ദേഹത്തിന്റെ ഓരോ എഴുത്തും. മഹാഭാരതം പോലുള്ള ഒരു സാധനത്തിലും നാലുകെട്ടാണ് ഫിറ്റ് ചെയ്യുന്നത്. പുള്ളിയുടെ കാഴ്ചപ്പാടനുസരിച്ച് മഹാഭാരതത്തെ ചുരുക്കുകയാണ് ചെയ്യുന്നത്. മഹാഭാരതത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും വളരുകയല്ല. അത് വിട്ട് എഴുതിയിട്ടുള്ളതെല്ലാം പൊളിഞ്ഞിട്ടുമുണ്ട്. കാലം എന്ന നോവിലും ഇതുതന്നെയല്ലേ വന്നിട്ടുള്ളത്.

ചെറുപ്പത്തിലൊരുപാട് ദുരിതം അനുഭവിച്ചു. ആഹാരം കിട്ടിയപ്പോള്‍ രുചി നഷ്ടപ്പെട്ടു. ഇതിന്റെ സാംസ്‌കാരികമായ വസ്ത്രം പോലെയാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം വരുന്നത്.

ചെറുപ്പത്തിലൊരുപാട് ദുരിതം അനുഭവിച്ചു. ആഹാരം കിട്ടിയപ്പോള്‍ രുചി നഷ്ടപ്പെട്ടു. ഇതിന്റെ സാംസ്‌കാരികമായ വസ്ത്രം പോലെയാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം വരുന്നത്. എഴുത്തച്ഛന് ശേഷം മലയാളത്തില്‍ നായര്‍ മേധാവിത്വമാണ് ഉണ്ടായത് എല്ലാ അര്‍ത്ഥത്തിലും. അതുകൊണ്ട് എം.ടി.വാസുദേവന്‍നായര്‍, തകഴി ശിവശങ്കരപ്പിള്ള എന്നൊക്കെ പറയാന്‍ പറ്റി. നല്ല എഴുത്തുകാര് വേറെയുണ്ടായിരുന്നല്ലോ. അവര്‍ക്കെന്താ ജാതിവാല് വെക്കാന്‍ കഴിയാതെ പോയത്.

എന്റെ അറിവില്‍ കാണിസാമുദായക്കാര് മാത്രമാണിത് ചെയ്യുന്നത്; സുരേന്ദ്രന്‍ കാണി എന്നൊക്കെ. അവര്‍ക്ക് അതുകൊണ്ട് കുഴപ്പമില്ല എന്ന തോന്നലുണ്ടാവാം. പക്ഷേ, മറ്റു സമുദായങ്ങളിങ്ങനെ വാല് വെച്ചാല്‍ പണികിട്ടും. ഇത് അറിഞ്ഞുകൊണ്ട് തന്നെയാ ചേര്‍ക്കാത്തത്. നമ്മളാദ്യം പറഞ്ഞ പൊതുസമൂഹം ഉണ്ടാക്കിത്തന്ന അപകര്‍ഷതയുണ്ടല്ലോ, ഇതിനെ ബോധപൂര്‍വ്വം തിരസ്‌കരിക്കാനുള്ള ശ്രമം ഈ വാല് വേണ്ടെന്ന് വെച്ചതിലുണ്ട്. ക്രിസ്ത്യാനികളെ നോക്കുക. എപ്പോഴും പ്രായോഗിക വാദികളായിട്ട് മാറുന്നത് എത്ര വിദഗ്ധമായിട്ടാണ്.

എത്രയോ വര്‍ഷം മാതൃഭൂമിയുടെ എഡിറ്ററായിരുന്നു എം.ടി. അദ്ദേഹത്തിന്റെ തലക്ക് മീതേ കയറിവന്ന ഒരു സംഭവം ഖസാക്കിന്റെ ഇതിഹാസം മാത്രമാണ്. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ നടത്തിവന്ന പരിപാടിയുടെ തുടര്‍ച്ചായായിരുന്നു എം.ടി. നടത്തിയിരുന്നത്. കഴിവുള്ള എഴുത്തിനെ അടുപ്പിക്കാതിരിക്കുക. “കാലം” നോവലിറങ്ങിയപ്പോള്‍ വിനയചന്ദ്രന്‍, ടി.ആര്‍.ഒക്കെ പരസ്യമായി പറഞ്ഞിട്ടുണ്ട്. “”സേതുവിന് സേതുവിനോട് മാത്രമേ ഇഷ്ടമുള്ളൂ”” എന്ന ഒരു വാചകമൊഴിച്ച് ബാക്കിയെല്ലാം ശുദ്ധ പൈങ്കിളിയാണെന്ന്. പക്ഷേ, പലതരം പ്രചാരണങ്ങള്‍ കൊണ്ടാണതിനെ മൂടിവെക്കുന്നത്.

അദ്ദേഹത്തിന്റെ സിനിമകള്‍ പലതും നോക്കുക. അപരപക്ഷത്ത് നില്‍ക്കുന്നത് മുസ്‌ലീംകളാണ്. “നിര്‍മാല്യം” അവസാനത്തെ ഗംഭീരമായ സമയത്ത് വെളിച്ചപ്പാട് വാളും ചിലമ്പും എടുക്കാന്‍ വരുമ്പോള്‍ പണ്ട് മുസ്‌ലീം ആണുങ്ങള്‍ അരയില്‍ കെട്ടുന്ന ബെല്‍റ്റിന്റെ കള്ളിയുടെ ബട്ടണ്‍ അമര്‍ത്തിയിടുകയാണ് സീനില്‍. വെറുതെയല്ല, കാശുകൊടുത്തിട്ടാണ് എന്ന അര്‍ഥത്തില്‍. “ഓപ്പോള്‍” അടക്കം പല സിനിമയിലും ഉണ്ട്. വള്ളത്തോള്‍ പറഞ്ഞിട്ടുണ്ട്. ഇയാള്‍ മുസ്‌ലീം വിരുദ്ധത കാണിക്കുന്നുണ്ട് എഴുത്തിലും മറ്റും എന്ന്. പക്ഷേ, പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ട്. ഒന്നും പുറത്തുകാണിക്കാതെ നില്‍ക്കുന്ന സപ്പോര്‍ട്ടേഴ്‌സ് ഉണ്ട്. മറ്റു ജാതിക്കാരൊക്കെ പുറത്തുപറഞ്ഞ് നാണംകെട്ടുപോയി. ഈഴവമെമ്മോറിയല് പോലെ. ബഷീറിനെപോലെ.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് “ഖസാക്കിന്റെ ഇതിഹാസം” ഇറങ്ങുന്നത്. പത്തും പതിനഞ്ചും തവണ വായിച്ച സുഹൃത്തുക്കളുണ്ട്. ദോസ്‌തോവിസ്‌കി ഇതിനടുത്ത് വരില്ല എന്ന് പറഞ്ഞവരുണ്ട്. ആത്മാര്‍ത്ഥമായിട്ട്. നാലഞ്ച് തവണ ഞാന്‍ വായിച്ചു. അതിഭയങ്കരമായിട്ട് എനിക്ക് തോന്നിയിട്ടില്ല. അതിന്റെ ലാംഗ്വേജിന്റെ പ്രത്യേകത കൊണ്ടാണത് വായിച്ചത്. കോവിലനും അതിന്റെ ലാംഗ്വേജിനെ കുറിച്ച് പറയുന്നുണ്ട്. കാക്കനാടന്‍, കക്കാട്, മുകുന്ദന്‍, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട തുടങ്ങിയവര്‍ അന്നത്തെ പ്രധാനികളായിരുന്നു. “കുറത്തി” അവതരണത്തിലൂടെ ഏറെ ശ്രദ്ധേയമായി. ഈ ഘട്ടത്തിലാണ് ഞാനും എഴുതുന്നത്. ആധുനികത, റിയലിസം ഇതൊന്നും എനിക്ക് പൂര്‍ണ്ണമായും ബോധ്യപ്പെടാനോ ഉള്‍ക്കൊള്ളാനോ കഴിഞ്ഞില്ല. ഇത് എന്റേത് കൂടിയല്ല എന്ന തോന്നലുണ്ടായിപ്പോയി എന്നതാണ് കാരണം.

അടുത്ത പേജില്‍ തുടരുന്നു


കെ.പി.അപ്പന്‍ നല്ല ഉദാഹരണമാണ്. അന്യതാബോധം പറഞ്ഞും പഠിപ്പിച്ചും ഒരുപാട് ശിഷ്യന്മാരെയുണ്ടാക്കി. ഗംഭീരമായ ക്ലാസ്സാണ്. ഒരുതരം മയക്കുമരുന്നിന് അടിമപ്പെട്ടവരെപ്പോലെ വീട്ടില്‍ചെന്ന്, അദ്ദേഹത്തോട് സംസാരിക്കും. കുറച്ചുകഴിഞ്ഞപ്പോള്‍ സാറ് രണ്ടുനില വീട് വെച്ചു. ശിഷ്യന്മാരില്‍ പലരും അപ്പോഴേക്കും പരമാവധി തകര്‍ന്നുകഴിഞ്ഞു. രണ്ടുനിലേടെ മുകളില്‍നിന്ന് ഇവരെ നോക്കിക്കൊണ്ട് ചിരിക്കുകയാണ്. എന്താ അന്യതാബോധം ഉദാഹരണസഹിതം മനസ്സിലായോ എന്ന മട്ടില്‍. കൊല്ലത്തുള്ള ഒരു പറച്ചിലാണ് ഞാന്‍ പറഞ്ഞത്. ആധുനികസാഹിത്യത്തിന്റെ ക്ഷുദ്രമായ മുഖമാണ് ഇതൊക്കെ.


k.p.-appan

? ആധുനികതയുടെ സാമൂഹിക സാമ്പത്തിക ഘട്ടത്തിന് ചില പ്രതിസന്ധി കൂടിയുണ്ടായിരുന്നു എന്നല്ലേ അര്‍ഥമാക്കേണ്ടത്?

യൂസഫലി കേച്ചേരി ഒരു പ്രത്യേക ബാലന്‍സിംഗില്‍ നില്‍ക്കുന്നതാണ്. ഇയാള്‍ക്ക് ഇത് സാധിക്കുന്നുണ്ട്; ഉത്സാഹിച്ചാല്‍ നിനക്കും കഴിയും എന്ന കാര്യം ഉള്ളില്‍ വെച്ചുകൊണ്ടാണ് യൂസഫലിയെ പുകഴ്ത്തുന്നത്.

4 അതെ. സൈദ്ധാന്തികമായി റിയലിസത്തിന്റെ കാര്യം തന്നെയെടുക്കാം. ബാഹ്യമായ റിയലിസമാണോ അതോ റിയലായ കാര്യമാണോ എന്ന് ആദ്യം തന്നെ വ്യക്തമാക്കണം. റിയാലിറ്റിയാണ് പറയേണ്ടതെങ്കില്‍ റിയലിസ്റ്റിക് മാര്‍ഗങ്ങള്‍ മാത്രമല്ല ഉള്ളത്. പല രീതികളുണ്ട്. ചിലര്‍ക്ക് മാത്രം കേരളത്തിന്റെ പൊതുവക്താക്കളാകാനുള്ള അവസരമായി ആധുനികത മാറി. തന്നെ ഉണ്ടായിവന്നതല്ലേ ഇത്. ക്രിസ്ത്യാനിക്ക് കവിതയെഴുതാന്‍ പറ്റില്ല എന്ന് അക്കാലത്ത് വള്ളത്തോളും പറഞ്ഞു. അടുത്തകാലത്ത് എം.പി.ശങ്കുണ്ണിനായരും പറഞ്ഞല്ലോ മറ്റൊരു രീതിയിലൂടെ, “ഛത്രവും ചാമര”വും എന്ന പുസ്തകത്തിലെ ചില ഇമേജുകള്‍ ക്രിസ്താനിക്ക് വഴങ്ങില്ല എന്ന്. നിലവിളക്ക്, നാക്കിലയൂണ്, വിഷു, വിഷുക്കണി, ഓണം ഇതൊന്നും ഇവര്‍ക്ക് മനസ്സിലാവില്ല എന്നാണ് പറയുന്നത്. ക്രിസ്ത്യാനികളുടെ ഇമേജ് വിദേശമാണ് അതുകൊണ്ട് അത് വേണ്ട. ഇതൊക്കെ വന്നാല്‍ മാത്രമേ മാന്യമാകൂ. കേരളീയമാകൂ എന്നൊക്കെ. ഓരോ എഴുത്തുകാരന്റെയും മേലുള്ള ദര്‍ശനപരമായ കടന്നാക്രമണം കൂടിയാണിത്.

യൂസഫലി കേച്ചേരി ഒരു പ്രത്യേക ബാലന്‍സിംഗില്‍ നില്‍ക്കുന്നതാണ്. ഇയാള്‍ക്ക് ഇത് സാധിക്കുന്നുണ്ട്; ഉത്സാഹിച്ചാല്‍ നിനക്കും കഴിയും എന്ന കാര്യം ഉള്ളില്‍ വെച്ചുകൊണ്ടാണ് യൂസഫലിയെ പുകഴ്ത്തുന്നത്. ഇത് മാത്രമേയുള്ളൂ വേറെയൊന്നുമില്ലേ കേരളത്തില്‍ എന്ന മറ്റൊരു ചോദ്യത്തിന് ഇവര്‍ മുതിരുന്നില്ല എന്നിടത്താണ് ആധുനികതയുടെയുള്ളില്‍ ആധുനികതയുടെ പാരമ്പര്യവാദികള്‍ അധികാരം ഉറപ്പിക്കുന്നത്. സമസ്ത മേഖലയിലൂടെയും മലയാളം വിളമ്പിക്കൊണ്ട്.

കെ.പി.അപ്പന്‍ നല്ല ഉദാഹരണമാണ്. അന്യതാബോധം പറഞ്ഞും പഠിപ്പിച്ചും ഒരുപാട് ശിഷ്യന്മാരെയുണ്ടാക്കി. ഗംഭീരമായ ക്ലാസ്സാണ്. ഒരുതരം മയക്കുമരുന്നിന് അടിമപ്പെട്ടവരെപ്പോലെ വീട്ടില്‍ചെന്ന്, അദ്ദേഹത്തോട് സംസാരിക്കും. കുറച്ചുകഴിഞ്ഞപ്പോള്‍ സാറ് രണ്ടുനില വീട് വെച്ചു. ശിഷ്യന്മാരില്‍ പലരും അപ്പോഴേക്കും പരമാവധി തകര്‍ന്നുകഴിഞ്ഞു. രണ്ടുനിലേടെ മുകളില്‍നിന്ന് ഇവരെ നോക്കിക്കൊണ്ട് ചിരിക്കുകയാണ്. എന്താ അന്യതാബോധം ഉദാഹരണസഹിതം മനസ്സിലായോ എന്ന മട്ടില്‍. കൊല്ലത്തുള്ള ഒരു പറച്ചിലാണ് ഞാന്‍ പറഞ്ഞത്. ആധുനികസാഹിത്യത്തിന്റെ ക്ഷുദ്രമായ മുഖമാണ് ഇതൊക്കെ.


കാര്‍ത്തികേയന്‍ പടിയത്ത്, പായിപ്ര രാധാകൃഷ്ണന്‍, ഇടയാര്‍ ഗോപാലകൃഷ്ണന്‍ അങ്ങനെ വേറെയും ആളുകളുണ്ട്. ടി.കെ.സി അമ്പതുകളില്‍ എഴുതിവന്നയാളാണ്. സി.കുട്ടിയെയും മറ്റും പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അന്നത്തെ ശ്രദ്ധേയമായ പ്രസ്ഥാനമായിരുന്നു അവരുടേത്. എവിടെ പിഴച്ചു എന്നറിയില്ല. ഇപ്പറഞ്ഞ എഴുത്തുകാര്‍ തമ്മിലുള്ള കമ്യൂണിക്കേഷനെക്കുറിച്ചും അറിയില്ല. എന്റെ അറിവ് പരിമിതമായിരുന്നു. അത് എന്റെ കുഴപ്പമാണെന്നെനിക്കറിയാം. ഏതായാലും മറ്റ് കൃതികള്‍ പലതും വായിക്കുമ്പോള്‍ തോന്നുന്ന അന്യതാബോധം ഈ എഴുത്തുകാരിലും സമാനമായിരുന്നു എന്ന കാര്യം സത്യമാണ്.


dali-image

വേറെ ചില മണ്ടന്‍ ആശയങ്ങള്‍ കൂടി തന്നു. ഭൗതികജീവിതം വേണ്ട, സര്‍വസംഘ പരിത്യാഗിയായിരിക്കുക, എവിടെയും കറങ്ങിത്തിരിഞ്ഞലയണം, എവിടെയെങ്കിലുമൊക്കെ കിടന്നുറങ്ങണം, പ്രതിഭ ജന്മസിദ്ധമാണ്, അനിവാര്യമായത് താനേ പുറത്തുവരും. നിലനില്‍ക്കും- ഇങ്ങനെയൊക്കെ. രാഷ്ട്രീയത്തിലും ഇതേകണക്കുള്ള ആശയങ്ങള്‍ വന്നു. എന്തിന് അധികാരം. സാധാരണക്കാരനായി ജീവിക്കുന്നിടത്താണ് സമാധാനം. എന്നിട്ടോ, പാഠപുസ്തകമാക്കാനും പുസ്തകങ്ങളാക്കാനും മീഡിയ കൈവശപ്പെടുത്താനും പഠനങ്ങളുണ്ടാക്കാനും വീണ്ടും ഭരണത്തിലെത്താനും ഒക്കെ മത്സരിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരേ ആശയത്തിന്റെ മുഖങ്ങള്‍. ഇതും ആധുനികതയുടെ പ്രത്യേകതകളാണ്.

? ഇതേ കാലത്തില്‍ തന്നെയാണ് ടി.കെ.സി. വടുതല, പോള്‍ ചിറക്കരോട്, എസ്.ഇ. ജയിംസ്, ഡി. രാജന്‍, കെ.കെ.എസ്. ദാസ്, കവിയൂര്‍ മുരളി, കല്ലട ശശി തുടങ്ങി സാഹിത്യരംഗത്ത് ഒരു എഴുത്തുനിര ഉണ്ടാവുന്നത്. ദലിത് ബന്ധു എന്‍.കെ. ജോസും സി. കുട്ടിയും മറ്റും എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍, പി.കെ രാജന്റെ അംബേദ്കര്‍ ജീവചരിത്ര വിവര്‍ത്തനം, ചെന്താരശ്ശേരിയുടെ കൃതികള്‍ ഒക്കെ ഉണ്ടാവുന്നുണ്ട്. മുമ്പ് പറഞ്ഞ ആധുനികതയുടെ ക്ഷുദ്രമുഖമായിരുന്നുവോ ഇത്തരം അന്വേഷണങ്ങളെ സ്വതന്ത്രമാക്കാന്‍ അനുവദിക്കാതിരുന്നത്?

4 “ജാതിക്കുമ്മി” ആദ്യം കേള്‍ക്കുന്നത് ഞങ്ങടെ ഭാഗത്തെ ക്രിസ്ത്യാനികള്‍ പാടിയാണ്. അതിന്റെയൊരു മാനുഷികവശം അവര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. “യോഗപ്പെണ്ണേ ജ്ഞാനപ്പെണ്ണേ” എന്ന വാക്കുകളാണ് പെട്ടെന്നോര്‍ക്കാന്‍ ഇടയാക്കിയിട്ടുള്ളത്. ലോക കഥാമല്‍സരത്തിലെ സമ്മാനം കിട്ടിയ കഥ എന്ന രീതിയില്‍ തന്നെയാണ് ടി.കെ. സി യുടെ കഥ വായിച്ചത്. എന്നാല്‍ ടി.കെ.സിക്കും മറ്റും ഒരുപാട് ബാരിയര്‍ ഉണ്ടായിരുന്നു എന്നാണ് എന്റെ പരിമിതമായ വിശ്വാസം. അത് ഒരു സെന്‍സിബിലിറ്റിക്കുമേലുള്ള മറ്റൊരു സെന്‍സിബിലിറ്റിയുടെ കടന്നാക്രമണം തന്നെയാണ്.

കാര്‍ത്തികേയന്‍ പടിയത്ത്, പായിപ്ര രാധാകൃഷ്ണന്‍, ഇടയാര്‍ ഗോപാലകൃഷ്ണന്‍ അങ്ങനെ വേറെയും ആളുകളുണ്ട്. ടി.കെ.സി അമ്പതുകളില്‍ എഴുതിവന്നയാളാണ്. സി.കുട്ടിയെയും മറ്റും പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അന്നത്തെ ശ്രദ്ധേയമായ പ്രസ്ഥാനമായിരുന്നു അവരുടേത്. എവിടെ പിഴച്ചു എന്നറിയില്ല. ഇപ്പറഞ്ഞ എഴുത്തുകാര്‍ തമ്മിലുള്ള കമ്യൂണിക്കേഷനെക്കുറിച്ചും അറിയില്ല. എന്റെ അറിവ് പരിമിതമായിരുന്നു. അത് എന്റെ കുഴപ്പമാണെന്നെനിക്കറിയാം. ഏതായാലും മറ്റ് കൃതികള്‍ പലതും വായിക്കുമ്പോള്‍ തോന്നുന്ന അന്യതാബോധം ഈ എഴുത്തുകാരിലും സമാനമായിരുന്നു എന്ന കാര്യം സത്യമാണ്.

അടുത്ത പേജില്‍ തുടരുന്നു


മിനിമം ഒരംഗീകാരമെങ്കിലുമില്ലാതെ ആര്‍ക്കും കാര്യമായിട്ടൊന്നും എഴുതാന്‍ പറ്റില്ല. അത് സത്യമാണ്. എനിക്കൊക്കെ മനസ്സിലാവേണ്ട സമയത്ത് മനസ്സിലായില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഒരെഴുത്താകാരനാണെന്ന് നടിക്കാനോ എഴുത്തുകാരുടെ സംഘത്തില്‍ക്കൂടി നടക്കാനോ ശ്രമിച്ചില്ല. സാഹിത്യക്യാമ്പില്‍ പോകാത്ത ഏതെങ്കിലും എഴുത്തുകാരുണ്ടോ? ഞാനൊന്നിനും പോയിട്ടില്ല. ഇതൊരു യോഗ്യതയായിട്ടല്ല പറയുന്നത്.


dali-image2
? എണ്‍പതുകളില്‍ അഥവാ ഇതേ കാലത്തുതന്നെ ഒരെഴുത്തുകാരനെന്ന നിലയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതേസമയം ചര്‍ച്ചയുടെയും അറിയപ്പെടലിന്റെയും പ്രദേശത്തുനിന്ന് മാറിനില്‍ക്കുകയോ മാറ്റിനിറുത്തുകയോ ചെയ്യപ്പെട്ട ഒരെഴുത്തുകാരനാണ് താങ്കള്‍. ഒരുപക്ഷേ മലയാളത്തിലെ ഡൈമന്‍ഷനുള്ള ചുരുക്കം ആളില്‍ ഒരാള്‍. പിന്നെയെന്തുകൊണ്ട് ഇങ്ങനെ അപ്രത്യക്ഷമാക്കപ്പെട്ടു?

4 നേരിട്ട് പരിചയമില്ലാത്ത അല്ലെങ്കില്‍ ബന്ധമില്ലാത്ത ഒരു കാര്യവും ഞാന്‍ എഴുതിയിട്ടില്ല. പത്തു പതിനൊന്ന് കൊല്ലത്തിനുശേഷമാണ് ഒരാള് ഞാനൊരു കഥയെഴുതുന്ന കക്ഷിയാണെന്ന് ബോധ്യപ്പെട്ട് ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. സണ്ണി.എം. കപിക്കാടാണത്. എണ്‍പത്താറിലാണ് ഞാന്‍ ആ പുസ്തകം പബ്ലിഷ് ചെയ്യുന്നത്. ടി.കെ.സിയാണ് കൂടുത് താല്‍പര്യം കാണിച്ചത്. വിചിത്രമായ സംഭവം എന്താണെന്ന് വെച്ചാല്‍, ഞാനെഴുതുന്നത് നല്ലതാണോ ചീത്തയാണോ എന്ന് പറയാന്‍ ഒരാളും ഉണ്ടായിരുന്നില്ല എന്നതാണ്. അപ്പോഴെന്റെ തോന്നല്‍, ഇത് അത്ര കാര്യമായിട്ട് സൂക്ഷിക്കാന്‍ മാത്രമുള്ളതൊന്നുമല്ല എന്നാണ്.

മിനിമം ഒരംഗീകാരമെങ്കിലുമില്ലാതെ ആര്‍ക്കും കാര്യമായിട്ടൊന്നും എഴുതാന്‍ പറ്റില്ല. അത് സത്യമാണ്. എനിക്കൊക്കെ മനസ്സിലാവേണ്ട സമയത്ത് മനസ്സിലായില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഒരെഴുത്താകാരനാണെന്ന് നടിക്കാനോ എഴുത്തുകാരുടെ സംഘത്തില്‍ക്കൂടി നടക്കാനോ ശ്രമിച്ചില്ല. സാഹിത്യക്യാമ്പില്‍ പോകാത്ത ഏതെങ്കിലും എഴുത്തുകാരുണ്ടോ? ഞാനൊന്നിനും പോയിട്ടില്ല. ഇതൊരു യോഗ്യതയായിട്ടല്ല പറയുന്നത്.


നമ്മുടെ സ്വകാര്യമായിട്ടുള്ള കാര്യങ്ങള്‍, ഞാനുദ്ദേശിക്കുന്നത് സെന്‍സിബിലിറ്റിയുടെ കാര്യം തന്നെയാണ്. ഇത് വലിയ സാഹിത്യമായി വരണം എന്ന അര്‍ഥത്തിലല്ല. എങ്കിലും നമുക്കുമില്ലേ അവതരിപ്പിക്കാന്‍. അങ്ങനെ വന്നാല്‍ കുറേക്കൂടി ക്ലിയറാവുകയാണ് സംഗതികള്‍. കഥയുടേയോ മറ്റോ രൂപങ്ങളില്‍ അത് വരുമ്പോള്‍ ചില അവസ്ഥാവിശേഷങ്ങളുണ്ടാകും.


sculpture

ഒരാള്‍ എഴുത്തുകാരനാണെന്ന് അറിയപ്പെട്ടു കഴിഞ്ഞാല്‍ എന്താ എഴുതാത്തേയെന്ന് നാട്ടുകാര് ചോദിക്കും. ഇത് കുഴപ്പമില്ലല്ലോ. നമ്മുടെ സംഭവം ആരും അറിഞ്ഞിട്ടില്ല. എസ്റ്റാബ്ലിഷ് ചെയ്തിട്ടില്ല. അതുകൊണ്ട് നമ്മള്‍ സുഖമായിട്ട് രക്ഷപ്പെടുകയാണ്. പിന്നെ നമ്മള്‍ ഒരു കാര്യത്തിന് പിറകേ പോയി ഫോളോഅപ്പ് ആക്ഷന്‍ ഇല്ലാത്ത ആളാണ്. അത് കുഴപ്പമായിട്ടാണ് അംഗീകരിക്കുന്നത്. അങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്.

എണ്ണം കുറയാന്‍ മറ്റൊരു കാരണം സ്ഥലംമാറ്റങ്ങളാണ്. ഒമ്പത് സ്ഥലത്ത് വര്‍ക്ക് ചെയ്യാന്‍ പോയിട്ടുണ്ട്. പട്ടാമ്പിയിലൊക്കെ രണ്ടും മൂന്നും തവണ പോയി. എറണാകുളത്ത് വന്നശേഷം പരിസരത്തെല്ലാം പോയി. തൃപ്പൂണിത്തുറ, ആര്‍ട്‌സില്‍, ആര്‍.എല്‍.വിയില്‍ ഒക്കെ. എല്ലാ സ്ഥലമാറ്റവും പ്രശ്‌നമുണ്ടാക്കും. സ്വസ്ഥത കിട്ടില്ല. നാട്ടിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. ഇത് എഴുത്തിനെ ബാധിച്ചിട്ടുണ്ട്.

തൊണ്ണൂറ്റാറില്‍ സ്‌ടോക്കുണ്ടായി. സി. രാധാകൃഷ്ണന്‍ പറഞ്ഞിട്ട് വളരെ കഷ്ടപ്പെട്ടാണ് ഭാഷാപോഷിണിയില്‍ എഴുതുന്നത്, തൊണ്ണൂറ്റേഴില്‍. അതിനുമുമ്പ് എഴുതാമായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ പേരില്‍ പലയിടത്തും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. വയലാറിനെപ്പറ്റി പറഞ്ഞതിന് ശക്തമായ വിയോജിപ്പ് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ദേശാഭിമാനി വാരികയില്‍ കുറെ കഥകള്‍ വന്നിട്ടുണ്ട്. എന്നാല്‍ എഴുത്തിലും വായനയിലും നമ്മുടേതല്ലാത്ത എന്തോ ഉണ്ട് എന്ന തോന്നലിലേക്ക് എത്തിക്കുന്നുണ്ട്. അതിന്റെ പ്രതിസന്ധിയാണ് എഴുത്തിന്റെ കാര്യത്തില്‍ വീണ്ടും എന്നെ ഉലച്ചത്.

നമ്മുടെ സ്വകാര്യമായിട്ടുള്ള കാര്യങ്ങള്‍, ഞാനുദ്ദേശിക്കുന്നത് സെന്‍സിബിലിറ്റിയുടെ കാര്യം തന്നെയാണ്. ഇത് വലിയ സാഹിത്യമായി വരണം എന്ന അര്‍ഥത്തിലല്ല. എങ്കിലും നമുക്കുമില്ലേ അവതരിപ്പിക്കാന്‍. അങ്ങനെ വന്നാല്‍ കുറേക്കൂടി ക്ലിയറാവുകയാണ് സംഗതികള്‍. കഥയുടേയോ മറ്റോ രൂപങ്ങളില്‍ അത് വരുമ്പോള്‍ ചില അവസ്ഥാവിശേഷങ്ങളുണ്ടാകും. അത് കൂടുതല്‍ വ്യക്തത തരുന്ന കാര്യമാണല്ലോ. ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയ എഴുത്തില്‍നിന്ന് മാറിക്കൊണ്ടിരുന്നത്. കുറച്ച് എഴുതാനും ഒരു കാരണം ഇതുകൂടിയാണ്. ഞാന്‍ ഞാന്‍ എന്ന് പറഞ്ഞ് ആദ്യകാല കഥകളെഴുതിയതും ഇതുകൊണ്ടാണ്. എന്നെ ഏറ്റവും സംഘര്‍ഷപ്പെടുത്തിയ രണ്ടു കഥകളാണ് “പ്രേതഭാഷണ”വും “കാവല്‍ഭൂത”വും.

അടുത്ത പേജില്‍ തുടരുന്നു


പരിവര്‍ത്തനം ചെയ്ത ആളുകളുടെ അവസ്ഥ പരിവര്‍ത്തനം ചെയ്തവര്‍ക്ക് സമാനമായതാണ്. കുടികിടപ്പില്‍ ശവം അടക്കിയാല്‍ ശവം മറവുചെയ്തിട്ടുള്ള ഭൂമിയുടെ മാര്‍ക്കറ്റ് ഇടിയുമെന്ന് മനസ്സിലാക്കിയ ക്രിസ്ത്യാനികളാണ് ശവകോട്ടയുടെ മൂലയില്‍ ഇവര്‍ക്ക് കുഴിച്ചിടാന്‍ സ്ഥലം കൊടുത്തത്. അത് വലിയകാര്യമൊന്നുമല്ല. അവരുടെ നിലനില്‍പ്പിന് ഈ കുടിയാന്മാര്‍ വേണം എന്ന സത്യം മറച്ചുവെക്കുന്നതിനെയാണ്. ദിവ്യസന്ദേശം കേട്ടിട്ട് മാറിയതാണെന്ന് പറയാമോ. അങ്ങനെയാണെങ്കില്‍ ദിവ്യന്മാരും പുരോഹിതന്മാരും ഇവരില്‍ നിന്ന് ഉയര്‍ന്നുവരാന്‍ സഭകള്‍ സമ്മതിച്ചിട്ടുണ്ടോ? സംഭവിച്ചതെന്താണ് സ്വന്തക്കാരും ബന്ധുക്കളുമൊക്കെ പരസ്പരം ഭിന്നിച്ചു.


nv-krishna-warrier

? കഥയുടെ ഭാഷയും അതിന്റെ സെന്‍സിബിലിറ്റിയും വല്ലാണ്ടുലയ്ക്കുന്നുണ്ട് വായനക്കാരനെ. പ്രേതം, രതി, ഇരുണ്ടലോകം എന്നിങ്ങനെ കാഴ്ചയും സ്ഥലവും സ്വഭാവവും മാറ്റുന്ന ഈ സെന്‍സിബിലിറ്റി മലയാളത്തിലെങ്ങും സ്പര്‍ശിക്കാനാവാത്ത ഒരു എഴുത്തുലോകത്തിന്റേതാണ്. ഇത്തരമൊരു എഴുത്തന്യത അല്ലെങ്കില്‍ വേറുലകാഖ്യാനം രൂപപ്പെട്ടുവന്നത് വിശദമാക്കാമോ?

4 എന്‍.വി. കൃഷ്ണവാര്യര്‍ മാതൃഭൂമിയിലുണ്ടായിരുന്നതു കൊണ്ട് ആ കഥ വന്നു. പുള്ളിക്ക് എന്തെല്ലാം കുഴപ്പങ്ങളുണ്ടെന്ന് പറഞ്ഞാലും വന്ന സാധനങ്ങളെല്ലാം വായിക്കുമായിരുന്നു. ആ കഥയുടെ ടൈറ്റില്‍പോലും എന്റെയല്ല. എന്‍.വി.കൃഷ്ണവാര്യരുടേതാണ്. “പ്രേതഭാഷണം” എന്ന ടൈറ്റില്‍. പേരുകേട്ട് ഞാന്‍ അന്തം വിട്ടുപോയി. അങ്ങേര് ശരിക്കും എഡിറ്ററായിരുന്നല്ലോ. ഞാന്‍ കൊടുത്ത പേര് “തിരുത്ത്” എന്നായിരുന്നു. “അരുദ്ധതി ദര്‍ശനന്യായം” എന്ന കഥയും പിന്നീട് വന്നു. പക്ഷേ ക്ലവറായ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടതൊന്നും ഞാന്‍ ചെയ്തില്ല.

സംഭാഷണം പോലും ഇല്ലാത്തതാണ് എന്റെ കഥയിലെ ഭാഷ. എന്റെ നാട്ടില്‍നിന്ന് വളരെ ദൂരെ മാറിനിന്നാണ് ഞാന്‍ എഴുതുന്നത്. പ്രത്യേക അവസ്ഥയില്‍ നിന്നു കൂടിയാണ് നാട്ടിലെ സംഭാഷണം പലതും മറന്നുപോയിരിക്കുന്നു. അതു പറഞ്ഞപ്പോ നിന്റെ വായിലെന്താ പഴമാരുന്നോ എന്നു ചോദിക്കാറുണ്ട് നാട്ടില്‍. ആ പ്രയോഗമാണ് കഥക്കായി എടുത്തത്. ശീലിച്ച വായനയില്‍ നിന്നും വേറിടുകയും വേറെ ചിലത് പറയുകയും ചെയ്യണമായിരുന്ന ശവത്തിന്റെ അവസ്ഥയിലേക്കാക്കി എന്ന് കെ.കെ. ബാബുരാജ് ഇതിനെ പറയുന്നുണ്ടല്ലോ. അഗമ്യഗമനം എന്നൊക്കെ പറയാവുന്ന അവസ്ഥയായിരുന്നു. ഇന്‍സെസ്റ്റ് എന്ന് പറയുമ്പോലെ. അത്തരം എഴുത്തവസ്ഥയിലാണ് ആ കഥകളൊക്കെ എഴുതിയത്. ആളുകള്‍ എന്ത് ധരിക്കും എന്ന് ചിന്തിക്കാതെയുമിരുന്നില്ല.

സംഭാഷണം പോലും ഇല്ലാത്തതാണ് എന്റെ കഥയിലെ ഭാഷ. എന്റെ നാട്ടില്‍നിന്ന് വളരെ ദൂരെ മാറിനിന്നാണ് ഞാന്‍ എഴുതുന്നത്.

ദര്‍ശനങ്ങള്‍ ഒന്നുംതന്നെ കാര്യമായി സ്വാധീനിച്ചിരുന്നില്ല. അന്ധവിശ്വാസത്തിന്റെ അര്‍ത്ഥത്തിലല്ല ഞാന്‍ പ്രേതത്തെ കഥക്കായി എടുത്തത്. അദ്ഭുതം/ഭയം എന്ന വികാരത്തെ ഒരു പ്രത്യേക രീതിയില്‍ ഉണ്ടാക്കുക, ചൂഷണം ചെയ്യുക. അത്തരം താല്‍പര്യമല്ല എനിക്കുണ്ടായിരുന്നത്. പ്രേതത്തെ പറയുകയും അതിനെത്തന്നെ വെട്ടുകയും ചെയ്യുന്നുണ്ട്. നിഷേധിക്കുകയും ചെയ്യുന്നുണ്ട്. അത് പ്രത്യേകമായ ഒരു മനോഭാവത്തിന്റെ സൗന്ദര്യമാണ്. മനോഭാവത്തിന്റേത് എന്നു പറഞ്ഞാല്‍ പ്രതിരോധത്തിന്റേതായ ഒരു സംഗതിയാണ്. ഒളിപ്പോര് എന്നൊക്കെപ്പറയുന്ന ആശയം ഇതൊക്കെ ഓര്‍മിപ്പിക്കുന്ന രീതിയുടേതാണ്.

ഒരാള് പോകുമ്പം മരം പിടിച്ച് കുലുക്കുക, ചെറിയ ചരല് വാരിയെറിയുക, പിറകില്‍നിന്ന് വിളിക്കുക. ഒച്ചവെക്കുക എന്നതൊക്കെ ഇത്തരം പ്രതിരോധത്തിന്റെതാണ്. കൂരിരുട്ടത്തുമല്ലിത് നടക്കുന്നത്, നിലാവത്താണ്. നിലാവ് പ്രത്യേക തലങ്ങള്‍ തീര്‍ക്കുന്നതാണല്ലോ. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒളിപ്പോരിന്റെ അവസ്ഥയാണിത്. ആകപ്പാടെ ഇതല്ലേ ഉള്ളൂ കൈയില്‍. ശരിക്കും സായുധസമരത്തിനുള്ള എന്ത് കോപ്പാണ് കൈയിലുള്ളത്? ആയുധം വേണ്ടേ.

പിന്നെ ആള്‍ക്കാരില്‍ ഇങ്ങനെയൊക്കെ വിശ്വാസമുണ്ട്. എല്ലാരിലും ഉണ്ടോ എന്നറിയില്ല. എവന്റെയൊക്കെ ബാധ സൂക്ഷിക്കണം എന്ന്. മറ്റേതൊക്കെ ആര്‍ക്കും കൈകാര്യം ചെയ്യാവുന്നതല്ലേയുള്ളൂ. എന്നാല്‍ ബാധ സാധാരണ ഒരുമാതിരിപ്പെട്ടവര്‍ക്ക് പറ്റില്ലല്ലോ പിടിക്കാന്‍. നീചബാധ എന്നൊക്കെപറയുന്നതുപോലെ. അതേ ജാതിയെക്കൊണ്ട് പിടിപ്പിക്കാനും ഒഴിപ്പിക്കാനും കഴിയൂ എന്ന് ഒരു പറച്ചിലുണ്ടല്ലോ. വിശ്വാസം മാത്രമല്ല പേടിയുടേതുകൂടിയാണ്. പ്രേതത്തിന്റെ എന്നുപറയുന്ന സാധാരണ അര്‍ഥത്തില്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതല്ല ഇത്. കുറെ വിദ്യാര്‍ഥികള്‍ സംശയം ചോദിച്ചിരുന്നു. ഈയൊരു പ്രതിരോധസ്വഭാവം വന്നുപോയതാണ് എഴുത്തില്‍. ആമോസ് ടുട്ടോളയുടെ “പാംവൈന്‍ ഡ്രിങ്കാഡ്” വായിച്ചപ്പോഴാണ് എന്റെ എഴുത്തിനെ സാധൂകരിക്കുന്ന രചനയുടെ ഒരു തലം ഉണ്ടെന്നറിഞ്ഞത്.

? മതപരിവര്‍ത്തനം ചെയ്ത കഥാപാത്രങ്ങളെ വിമര്‍ശിക്കുന്ന ഒരു സ്വഭാവം ചില കഥകളിലുണ്ട്. പ്രാദേശികമായി നടന്ന യാഥാര്‍ത്ഥ്യങ്ങളെ കഥയില്‍ സ്വീകരിച്ചതിന്റെ പ്രതിഫലമാണോ?

4 പരിവര്‍ത്തനം ചെയ്ത ആളുകളുടെ അവസ്ഥ പരിവര്‍ത്തനം ചെയ്തവര്‍ക്ക് സമാനമായതാണ്. കുടികിടപ്പില്‍ ശവം അടക്കിയാല്‍ ശവം മറവുചെയ്തിട്ടുള്ള ഭൂമിയുടെ മാര്‍ക്കറ്റ് ഇടിയുമെന്ന് മനസ്സിലാക്കിയ ക്രിസ്ത്യാനികളാണ് ശവകോട്ടയുടെ മൂലയില്‍ ഇവര്‍ക്ക് കുഴിച്ചിടാന്‍ സ്ഥലം കൊടുത്തത്. അത് വലിയകാര്യമൊന്നുമല്ല. അവരുടെ നിലനില്‍പ്പിന് ഈ കുടിയാന്മാര്‍ വേണം എന്ന സത്യം മറച്ചുവെക്കുന്നതിനെയാണ്. ദിവ്യസന്ദേശം കേട്ടിട്ട് മാറിയതാണെന്ന് പറയാമോ. അങ്ങനെയാണെങ്കില്‍ ദിവ്യന്മാരും പുരോഹിതന്മാരും ഇവരില്‍ നിന്ന് ഉയര്‍ന്നുവരാന്‍ സഭകള്‍ സമ്മതിച്ചിട്ടുണ്ടോ? സംഭവിച്ചതെന്താണ് സ്വന്തക്കാരും ബന്ധുക്കളുമൊക്കെ പരസ്പരം ഭിന്നിച്ചു.

ചിട്ടയും വൃത്തിയുമുള്ളവരാണ് അവര്‍. ഇവര്‍ സാത്താന്റേതാണ് എന്നൊക്കെ അടുത്തകാലത്ത് ഞാന്‍ എഴുതിയ കഥ ഭാഷാപോഷിണിയില്‍ വന്നിരുന്നു. സമാനാവസ്ഥയില്‍ നില്‍ക്കുന്ന ഒരേയാളുകള്‍ എന്തുകൊണ്ട് അത് മനസ്സിലാക്കുന്നില്ല. എന്നാണ് ആ കഥ അര്‍ത്ഥമാക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


മാടനെയും മറുതയെയും മാറ്റണമെന്നദ്ദേഹം പറഞ്ഞു. അത് ദ്രാവിഡ ദൈവങ്ങളാണ്. മറുത എന്നാല്‍ മറു-ത- മറ്റൊരമ്മ എന്നാണ്. ശിവന്റെയും വിഷ്ണുവിന്റെയും മക്കളെ പൂജിക്കാന്‍ ഗുരു പറയുന്നുണ്ട്. സുബ്രഹ്മണ്യനെയും അയ്യപ്പനെയും. അത് പരിഷ്‌ക്കരണമായിരുന്നില്ല. പുറംമ്പോക്ക് ജാതി ജനങ്ങള്‍ക്കിടയില്‍ ആരാധന ഇതിലും നല്ലതായിരുന്നല്ലോ. എനിക്കറിയാവുന്നത് എന്റെ അച്ഛനേം അമ്മയേമാണ്. അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളെ. അങ്ങനെ ഒരു കണ്ണി. അനന്തമായ ജന്മങ്ങളുടേതാണ്. അതിന്റെ മുന്നില്‍ ഈ വിഷ്ണുവൊന്നും ഒന്നുമല്ല. താഴേക്കിടയിലുള്ള ആരാധന മോശമാണെന്ന മറ്റവരുടെ അഭിപ്രായത്തെ നാരായണഗുരു സമ്മതിച്ചുകൊടുക്കുകയാണുണ്ടായത്.


dalit-in-kerala

? നാരായണഗുരുവിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില നിരീക്ഷണങ്ങള്‍ ഒരു അഭിമുഖത്തില്‍ കണ്ടിരുന്നു. കേരളത്തിലെ പുതിയ അന്വേഷണങ്ങളില്‍ നാരായണഗുരു വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒന്നുകൂടി വ്യക്തമാക്കാമോ അഭിപ്രായങ്ങള്‍?

4  നാരായണഗുരുവിന്റെ അനുയായികള്‍ ചെയ്യുന്നത് സവര്‍ണ ഹിന്ദുക്കളെ അനുകരിക്കലാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഗുരുവിനെ വിമര്‍ശിച്ചതിന് ചിലരെന്നെ തല്ലാന്‍ വന്നിട്ടുണ്ട്. വ്യക്തി വിഗ്രഹമാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. പറ്റിയ രീതിയില്‍ മാറ്റാവുന്ന അവസ്ഥ. നൂറ്റാണ്ട് കഴിയുമ്പോള്‍ പൊക്കവും വണ്ണവുമുള്ളയാളായിരുന്നു ഗുരു എന്ന് ആളുകള്‍ അറിയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിമയുണ്ടാക്കിയിട്ടുള്ളത്. ഇത് വര്‍ക്കലയിലെ കാര്യമാണ്.

ഡോ.ടി.കെ.രവീന്ദ്രന്‍ ചില കത്തിന്റെ പകര്‍പ്പുകള്‍ കണ്ടെത്തിയിരുന്നു. എസ്.എന്‍.ഡി.പി.ക്കാര്‍ ഗുരുവിനെതിരെ കൊടുത്ത കത്തുകളുടെ. ഇയാള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞുകൊണ്ടുള്ളത്. ബുദ്ധമതത്തോട് താല്പര്യം കാണിച്ച് എഴുതിയ കുമാരനാശാന്‍ ഒടുവില്‍ നിശ്ശബ്ദനായിപ്പോയില്ലേ. യുക്തിവാദിയും പുരോഗമനവാദിയുമായിരുന്ന സഹോദരന്‍ അയ്യപ്പനെ സമുദായം തന്നെ ഒഴിവാക്കിക്കളഞ്ഞില്ലേ. ഇതിനൊക്കെ അനുകൂലമായ രീതിയില്‍ ഗുരുവിനെ ഹിന്ദുമതത്തിലേക്ക് തളച്ചിടാന്‍ എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ടാവുമല്ലോ.

കുറെ മതനിരപേക്ഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. മാടനെയും മറുതയെയും മാറ്റണമെന്നദ്ദേഹം പറഞ്ഞു. അത് ദ്രാവിഡ ദൈവങ്ങളാണ്. മറുത എന്നാല്‍ മറു-ത- മറ്റൊരമ്മ എന്നാണ്. ശിവന്റെയും വിഷ്ണുവിന്റെയും മക്കളെ പൂജിക്കാന്‍ ഗുരു പറയുന്നുണ്ട്. സുബ്രഹ്മണ്യനെയും അയ്യപ്പനെയും. അത് പരിഷ്‌ക്കരണമായിരുന്നില്ല. പുറംമ്പോക്ക് ജാതി ജനങ്ങള്‍ക്കിടയില്‍ ആരാധന ഇതിലും നല്ലതായിരുന്നല്ലോ. എനിക്കറിയാവുന്നത് എന്റെ അച്ഛനേം അമ്മയേമാണ്. അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളെ. അങ്ങനെ ഒരു കണ്ണി. അനന്തമായ ജന്മങ്ങളുടേതാണ്. അതിന്റെ മുന്നില്‍ ഈ വിഷ്ണുവൊന്നും ഒന്നുമല്ല. താഴേക്കിടയിലുള്ള ആരാധന മോശമാണെന്ന മറ്റവരുടെ അഭിപ്രായത്തെ നാരായണഗുരു സമ്മതിച്ചുകൊടുക്കുകയാണുണ്ടായത്.


അവിടത്തെ രീതിയിലല്ലല്ലോ ജാതിയുടെയും സമുദായങ്ങളുടേയും സൂക്ഷ്മരൂപങ്ങല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയില്‍ ഒരു കാലത്ത് കഴുത്തില്‍ മണ്‍പാത്രം കെട്ടിയും കാലില്‍ ചൂട്ടുകെട്ടീം വേണം വഴിയേ നടക്കാന്‍. എന്നാല്‍ ഒരു കാര്യം, അങ്ങനെ ചെയ്താല്‍ വഴിയേ നടക്കാം, ആ സമയത്തെങ്കിലും. ഇവിടെയോ പൊതുവഴിയേ നടക്കുന്നതുതനന്നെ അയ്യങ്കാളി നടന്നതിനുശേഷമാണ്. പൊതുവഴി എന്നൊരു വഴിതന്നെയുണ്ടോ ഇവിടെ? ഇവന്റെ മുന്നില്‍ചെന്ന് ചാടുകപോലും ചെയ്യാന്‍ പറ്റില്ലല്ലോ ഇവിടെ. മാധവിക്കുട്ടി “ബാല്യകാലസ്മരണ”യില്‍ പറഞ്ഞിട്ടുണ്ടല്ലോ, നാടികളും നായാടികളും തമ്പുരാട്ടി എന്ന് പറഞ്ഞ് കാടിന്റുള്ളീന്ന് വിളിക്കുന്നത് കേള്‍ക്കാം. പക്ഷേ കണ്ടിട്ടേയില്ല എന്ന്. ദീനവിലാപങ്ങള്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഈ മനുഷ്യരെ കണ്ടിട്ടില്ല. ചോറ് ചോദിച്ചും മറ്റും.


madhavikkutti

കോഴിയെ വെട്ടണ്ട, നാളികേരം ഉടച്ചോ, സ്വാത്ത്വികം അപരിഷ്‌കൃതം, ഈ തിരിവിലേക്ക് ഗുരുവും വീണുപോയി. ഭക്ഷണത്തിന്റെ പേരിലാണ് ആള്‍ക്കാരെ തിരിക്കാന്‍ കഴിഞ്ഞത് എന്ന അംബേദ്കറിന്റെ വീക്ഷണം കണ്ടിട്ടില്ലേ. വെജിറ്റേറിയന്‍ ആയിട്ടൊക്കെ നില്‍ക്കുകയാണ് ഒരുപറ്റം ഭക്ഷണതല്‍പരര്‍, മാംസം ഇഷ്ടമാണെങ്കിലും.

ഒരവധൂതന്റെ സ്വഭാവം നാരായണഗുരുവിലുണ്ട്. കുട്ടിച്ചാത്തന് എഴുത്ത് കൊടുത്തുവിട്ടയാളാണദ്ദേഹം. ആവണക്കെണ്ണ കുടിച്ചാല്‍ മലശോചന വരുത്താം എന്ന് പറഞ്ഞ് യോഗയെ കളിയാക്കിയ ആളാണ്. മദ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ ധിക്കരിച്ചതുകൊണ്ടല്ലേ ഈഴവസമുദായം സാമ്പത്തികമായി ഉയര്‍ന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആശയത്തെ ധിക്കരിച്ചല്ലേ കൂടുതല്‍ സങ്കുചിതരായത്. നാരായണഗുരുവിലെ നന്മയെ ഉയര്‍ത്തിക്കൊണ്ടുതന്നെയാണ് അദ്ദേഹത്തെ പുതിയ രീതിയില്‍ പഠിക്കേണ്ടത്. അത് മുന്നോട്ടുള്ള പ്രയാണത്തെ ലക്ഷ്യമാക്കി പറഞ്ഞതുമാണ്.

? അംബേദ്കര്‍കൃതികള്‍ അതുയര്‍ത്തിയ ബോധധാര, അതിന്റെ വായന, പരിചയം, സ്വാധീനമൊക്കെ എങ്ങനെയുള്ളതായിരുന്നു?

4 പത്താം ക്ലാസുവരെ കേട്ടിട്ടില്ല. കോളേജില്‍ വെച്ചും സുപരിചിതമല്ല. മറ്റൊരു രീതിയിലായിരുന്നു എന്റെ വായന. വ്യവസ്ഥാപിതമായ വായന എന്നുപറയാം. മലയാളത്തിലെയും ഭാരതീയവുമായ ഏതാണ്ടെല്ലാ ആധികാരിക കൃതികളും സാര്‍ത്ര്, കാമു, കാഫ്ക അടക്കമുള്ളവരെ വായിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹെമിങ്‌വേ, ബോര്‍ഹസ്, ലൂഷിന്‍, ഓനില്‍, മില്ലര്‍ ഇവരൊക്കെ പലപ്പോഴായി സ്വാധീനിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ക്ലാസിക്കുകള്‍ എല്ലാംതന്നെ വായിച്ചിട്ടുണ്ട്. ഈയൊരു വായനക്ക് പുറത്തെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഒമ്പതോളം ജീവചരിത്രകൃതികളാണ് അംബേദ്കറിന്റേതായി കിട്ടിയത്. നിങ്ങള്‍ക്ക് പുതിയ ഒരു അവേര്‍നസ് ഉണ്ട്. ഞങ്ങളുടെ തലമുറക്ക് അത് അത്ര കാര്യമായിട്ടില്ല എന്നാണെന്റെ വിശ്വാസം. കൈയിലുള്ള കുറെ പുസ്തകങ്ങള്‍ വിവര്‍ത്തനങ്ങളാണ്. ഒറിജിനല്‍ ടെക്സ്റ്റുകള്‍ വളരെ വൈകിയാണ് പരിചയപ്പെടുന്നത്. ഞാനെഴുതിയ കാലത്ത് ഒരു തരത്തിലും ഈ കൃതികള്‍ എന്നെ സ്വാധീനിച്ചില്ല. അറിയാത്ത ഒന്ന് എങ്ങനെയാണ് സ്വാധീനിക്കുക. തൊണ്ണൂറിന് ശേഷമാണ് എന്തെങ്കിലും സ്പര്‍ശമുണ്ടായത്. “ഭൂതബലി” “ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്” ഇതിലൊക്കെ സ്വാധീനം കണ്ടേക്കാം.

? ഉത്തരേന്ത്യയില്‍ കന്നാലീടെ പണ്ടവും തോലും തിന്നിരുന്നു തീറ്റിക്കുന്നു. അതുകൊണ്ട് അവിടെ ദലിതെഴുത്ത് ശരിയാണ്. ഇവിടെ അനുഭവം കുറവാണ്. അതുകൊണ്ട് ദലിതെഴുത്തില്ല. ഭാഷയില്‍ വരേണ്യരാവാന്‍ ചില ദലിത് നിരൂപകര്‍ ശ്രമിക്കുന്നു. ഇത് ശരി ദലിതരെ അവഗണിക്കുന്ന സവര്‍ണബോധത്തിന്റെതാണ്. സ്വന്തം നേതൃത്വങ്ങളാല്‍ ഒറ്റുകൊടുക്കപ്പെട്ടവരും പിടിക്കപ്പെട്ടവരുമാണ് സാധാരണ ദലിതന്‍ എന്‌നിങ്ങനെ ചില കാഴ്ചപ്പാടുകള്‍ സച്ചിദാനന്ദന്‍, ആനന്ദ്, ഇ.പി. രാജഗോപാലന്‍, പി.കെ.രാജശേഖരന്‍ തുടങ്ങിയവരൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഉത്തരേന്ത്യയില്‍ തൊട്ടാലാണ് അയിത്തം. ഇവിടെയോ, തീണ്ടിയാല് അതായത് നേരില്‍ കണ്ടാല്‍ അയിത്തമാണ്.

4 ഇവര്‍ അവിടത്തെ സാഹിത്യം അംഗീകരിക്കുന്നുണ്ട്. ഇവിടത്തെ സാഹിത്യം അംഗീകരിക്കുന്നില്ല. ഇത് മലയാളിയുടെ പൊതുസ്വഭാവം തന്നെയാണ്. അമ്പതുകള്‍ മുതല്‍ എണ്‍പതുകളുടെ അവസാനം വരെ സംഭവിച്ചത് ഇതുതന്നെയായിരുന്നല്ലോ. ആധുനികവത്കരണത്തിന്റെ ഘട്ടത്തിലും ഇതൊക്കെയായിരുന്നല്ലോ ചര്‍ച്ച. അവിടെ വ്യവസായം ഉണ്ട്, ഇവിടെ വ്യവസായം ഇല്ല.

പോസ്റ്റ്‌മോഡേണിസമായിപ്പോഴോ, അവിടെ മാര്‍ക്കറ്റും തകര്‍ച്ചയും രാഷ്ട്രങ്ങളിലെ കൈകടത്തലുമുണ്ട്. ഇവിടെയെല്ലാം സമാധാനപരം. ഐഡന്റിറ്റികളും ന്യൂസോഷ്യല്‍ മൂമെന്റുകളും അവിടയേ ഉള്ളൂ എന്നൊക്കെ. ഇതൊരുതരത്തില്‍ പറഞ്ഞാല്‍ അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള താല്‍പര്യമില്ലായ്മക്കുറവുകൊണ്ടാണ്. അവിടത്തെ അതേ കാര്യങ്ങള്‍ അതേപോലെ അച്ചിട്ടായി ഇവിടെ നടക്കണമെന്നും നടത്തണമെന്നും എന്താ ഇത്ര നിര്‍ബന്ധം. ഈ ലളിതമായ സംഗതി ഇവര്‍ സമ്മതിച്ചു തരില്ല. അത് ഇവരുടെ പരിമിതിയാണ്. എന്തെങ്കിലും പറഞ്ഞ് ഒരുതരം തടസവാദമുന്നിയിക്കുന്നതിനപ്പുറത്ത് എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അവിടത്തെ രീതിയിലല്ലല്ലോ ജാതിയുടെയും സമുദായങ്ങളുടേയും സൂക്ഷ്മരൂപങ്ങല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയില്‍ ഒരു കാലത്ത് കഴുത്തില്‍ മണ്‍പാത്രം കെട്ടിയും കാലില്‍ ചൂട്ടുകെട്ടീം വേണം വഴിയേ നടക്കാന്‍. എന്നാല്‍ ഒരു കാര്യം, അങ്ങനെ ചെയ്താല്‍ വഴിയേ നടക്കാം, ആ സമയത്തെങ്കിലും. ഇവിടെയോ പൊതുവഴിയേ നടക്കുന്നതുതനന്നെ അയ്യങ്കാളി നടന്നതിനുശേഷമാണ്. പൊതുവഴി എന്നൊരു വഴിതന്നെയുണ്ടോ ഇവിടെ? ഇവന്റെ മുന്നില്‍ചെന്ന് ചാടുകപോലും ചെയ്യാന്‍ പറ്റില്ലല്ലോ ഇവിടെ. മാധവിക്കുട്ടി “ബാല്യകാലസ്മരണ”യില്‍ പറഞ്ഞിട്ടുണ്ടല്ലോ, നാടികളും നായാടികളും തമ്പുരാട്ടി എന്ന് പറഞ്ഞ് കാടിന്റുള്ളീന്ന് വിളിക്കുന്നത് കേള്‍ക്കാം. പക്ഷേ കണ്ടിട്ടേയില്ല എന്ന്. ദീനവിലാപങ്ങള്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഈ മനുഷ്യരെ കണ്ടിട്ടില്ല. ചോറ് ചോദിച്ചും മറ്റും.

ഉത്തരേന്ത്യയില്‍ തൊട്ടാലാണ് അയിത്തം. ഇവിടെയോ, തീണ്ടിയാല് അതായത് നേരില്‍ കണ്ടാല്‍ അയിത്തമാണ്. തീണ്ടല്‍ ഇവിടെയല്ലേ ഉള്ളൂ. കറുപ്പന്‍ ജാതിക്കുമ്മീല്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമാണ്. ഭൂപ്രകൃതി തന്നെയാണ് പ്രധാന കാരണം. ഗ്രാമത്തിന് പുറത്തുള്ള ആള്‍ക്കാരെ കുറിച്ചാണ് “ചണ്ഢാലഭിക്ഷുകി”യില്‍ ചാമര്‍ നായകന്റെ മകള്‍ പറയുന്നത്. ആശാന്റെ കവിതയില്‍. ഇത് ചാമര്‍ ജാതിയാണ്. ഇവിടെ അതിന് പുറത്ത് താമസിക്കാന്‍ സ്ഥലം ഇല്ലല്ലോ.

ഇവിടെ അങ്ങനെ പുറത്തേക്ക് തള്ളിക്കളയാന്‍ സ്ഥലപരിമിതിയുണ്ട്. എന്നിട്ടും വയല്‍ക്കരേലും കാട്ടിലും തോട്ടിലും പുറമ്പോക്കിലും മലമണ്ടേലും പാറപ്പുറത്തും കടല്‍ക്കരേലും പ്രകൃതിദുരന്തം വരുന്നയിടങ്ങളിലും ഒക്കെ തള്ളിയിട്ടില്ലേ. ഈ ചെറിയ പ്രകൃതിയിലാണിതെന്ന് മനസ്സിലാക്കുക. മാത്രമല്ല കൃഷിപ്പണിക്ക് ആളെ ആവശ്യമുണ്ട്. ഓരോ നാടിന്റെയും ഭൂപ്രകൃതി അതിന്റെ സംസ്‌കാരത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ജാതിയുടെ ആശയവിനിമയത്തില്‍ ഇതെല്ലാം സമാനമാണ്.

പണ്ടവും മറ്റും തിന്നിരുന്ന ദലിത് വിഭാഗങ്ങള്‍ കേരളത്തിലുമുണ്ടല്ലോ. ഇന്നും എറച്ചിവെട്ടുകാരും അടുക്കളപ്പണിക്കാരുമൊക്കെ ആരാണ്? ഇവിടത്തെ ഭൂപടത്തില്‍ നോക്കിയാല്‍ അതിലും ക്രൂരമായ ഏര്‍പ്പാടായിരുന്നു. ഇതാരും സമ്മതിച്ച് തരില്ല. അയ്യങ്കാളി സംഘടനാപ്രവര്‍ത്തനത്തിനായി തൃശൂര്‍ വരെയൊക്കെ നടന്നുതന്നെയാണ് പോയിട്ടുള്ളത്, ഈ പൊതുവഴിക്ക് സമാന്തരമായ വഴിയിലൂടെ. കാട്, കുറുക്കുവഴി, ഇടവഴി, കായല് അതിലൂടെയൊക്കെ. കാല്‍പ്പാട് മായിച്ചാല്‍ മതി ഉത്തരേന്ത്യന്‍ വഴികളില്‍ നട്ടുച്ചക്കാണെങ്കിലും നടക്കാം.

അടുത്ത പേജില്‍ തുടരുന്നു


കുട്ടികൃഷ്ണമാരാരുടെ ഭാഷയെക്കുറിച്ച് പറഞ്ഞത് സാഹിത്യത്തിലെ പറയഭാഷ എന്നാണ്. സഹിഷ്ണുതയില്ലായ്മയാണ് പ്രശ്‌നം. ഇതൊക്കെ എനിക്കറിയാം നീയാരാണ് ഇതൊക്കെ പറയാന്‍ എന്ന മട്ടില്‍. നിനക്കെന്താണ് അധികാരം, നീ അധികാരിയാണോ എന്നാണ് ചോദിക്കുന്നത്. നിനക്ക് പറഞ്ഞിട്ടുള്ളത് പേച്ച് പറയുക എന്നത് മാത്രമാണ്. എന്താണീ യൂനിവേഴ്‌സല്‍ ലാംഗ്വേജ്? ഈ പേച്ചുകള്‍തന്നെ എത്രയിടത്തുണ്ട്? രാജശേഖരനൊന്നും ഇതൊന്നും അറിയാഞ്ഞിട്ടാണോ? കൃതിയുടെ സെന്‍സിബിലിറ്റിയില്‍ ഏതുഭാഷയാണ് ചേര്‍ക്കേണ്ടത് എന്നൊക്കെ നോക്കേണ്ടത് എഴുത്തുകാരനാണ്. അതൊന്നും വേണ്ട എന്നു പറയുന്നത്, വാര്‍പ്പുമാതൃക ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, അതില്‍ കേറിയാല്‍ മതി എന്ന് പറയുന്ന അധികാരി ഭാഷയാണ്.


sachithanandan

? സി. അയ്യപ്പന്‍ യൂനിവേഴ്‌സലായ എഴുത്തുകാരനാണെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്.

4 സാഹിത്യചരിത്രം നോക്കിയാല്‍ ഇതിനൊക്കെ സമാനമായ വിമര്‍ശമല്ല ആക്രമണം തന്നെ കാണാം. അതിന്റെ തുടര്‍ച്ചയാണിത്. മനസ്സിലാവുന്നില്ല. ശരിയായ ഭാഷയല്ല പ്രയോഗിക്കുന്നത്. എന്നിങ്ങനെ. കൃഷ്ണന്‍നായരുടെ പ്രധാനപ്പെട്ട പണിതന്നെ വാക്യദോഷങ്ങള്‍ കണ്ടുപിടിക്കലായിരുന്നു. ഉച്ചാരണത്തിന്റെ കുഴപ്പം പറയല്‍ ഒക്കെ. പുതിയ ഒരു കാര്യം പറയുമ്പോള്‍, അത് മനസ്സിലാതാതിരിക്കുമ്പോള്‍ മൊത്തത്തില്‍ ആക്ഷേപിച്ച് തടിതപ്പുന്നതുപോലെയാണിത്. ആധുനിക ചിത്രകല വന്ന സമയത്തും പലരും രക്ഷപ്പെട്ടതിങ്ങനെയൊക്കെയാണ്. അമൂര്‍ത്തമൊന്നുമല്ല, ഇത് തട്ടിപ്പാണ് എന്നൊക്കെ. മനസ്സിലാക്കുക എന്ന ക്ലേശത്തില്‍ നിന്ന് രക്ഷപ്പെടാമല്ലോ.

കുട്ടികൃഷ്ണമാരാരുടെ ഭാഷയെക്കുറിച്ച് പറഞ്ഞത് സാഹിത്യത്തിലെ പറയഭാഷ എന്നാണ്. സഹിഷ്ണുതയില്ലായ്മയാണ് പ്രശ്‌നം. ഇതൊക്കെ എനിക്കറിയാം നീയാരാണ് ഇതൊക്കെ പറയാന്‍ എന്ന മട്ടില്‍. നിനക്കെന്താണ് അധികാരം, നീ അധികാരിയാണോ എന്നാണ് ചോദിക്കുന്നത്. നിനക്ക് പറഞ്ഞിട്ടുള്ളത് പേച്ച് പറയുക എന്നത് മാത്രമാണ്. എന്താണീ യൂനിവേഴ്‌സല്‍ ലാംഗ്വേജ്? ഈ പേച്ചുകള്‍തന്നെ എത്രയിടത്തുണ്ട്? രാജശേഖരനൊന്നും ഇതൊന്നും അറിയാഞ്ഞിട്ടാണോ? കൃതിയുടെ സെന്‍സിബിലിറ്റിയില്‍ ഏതുഭാഷയാണ് ചേര്‍ക്കേണ്ടത് എന്നൊക്കെ നോക്കേണ്ടത് എഴുത്തുകാരനാണ്. അതൊന്നും വേണ്ട എന്നു പറയുന്നത്, വാര്‍പ്പുമാതൃക ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, അതില്‍ കേറിയാല്‍ മതി എന്ന് പറയുന്ന അധികാരി ഭാഷയാണ്.

എഴുപത്തെട്ടില്‍ ഞാന്‍ കാസര്‍കോട്ട് ജോലി ചെയ്തപ്പോള്‍ ട്രൈബുകളോട് സംസാരിച്ചിട്ടുണ്ട്. ഇന്ന് അവര്‍ ടി.വി.യില്‍ സംസാരിക്കുമ്പോള്‍ അവരുടെ ഭാഷയ്ക്കും എത്രയോ മാറ്റമുണ്ട്. ഇങ്ങനെയൊന്നും വേണ്ട എന്നാണോ? മലയാളത്തില്‍ നിന്ന് നമ്പൂതിരി ഭാഷ ഏതാണ്ട് പൂര്‍ണമായും മാറിപ്പോയിട്ടുണ്ടല്ലോ. സാഹിത്യം എന്ന് പറയുന്നതും മാറിക്കൊണ്ടിരിക്കേണ്ട ഒന്നാണ്. സമൂഹവും ബോധവും എല്ലാം മാറ്റത്തിന് വിധേയമാവണം.


സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെക്കുറിച്ച് ഇവര്‍ പറയുന്നത് ചരിത്രവിരുദ്ധമായ കാര്യമാണ്. ചെറായി രാമദാസ് പറഞ്ഞത് ചരിത്രസത്യമാണ്. മറ്റ് സമുദായങ്ങളോടൊപ്പം താഴ്ന്ന ജാതി കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ട എന്നുതന്നെയാണ് സ്വദേശാഭിമാനി പറഞ്ഞത്. അതിനെ എന്തിനാണ് ന്യായീകരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഓര്‍ക്കാപ്പുറത്ത് അദ്ദേഹം മഹാനായതല്ല, മഹാനാക്കിയതാണ്.


swadesabhimani-ramakrishna-pillai

? ദലിതരെ ദലിതര്‍ക്ക് മനസ്സിലാവുന്നില്ല എന്നു പറയുകയാണ് ഇവിടെ.

4 എഴുത്തച്ഛന്റെ രാമായണം നായര്‍സമുദായത്തിന്റെ ഒരു സ്വത്ത് എന്ന നിലയിലാണ് ഇന്നും അറിയപ്പെടുന്നത്. അക്കാലത്തല്ല ഇക്കാലത്തും അധ്യാത്മ രാമായണത്തിന്റെ മുക്കാല്‍പങ്കും ആ സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും മനസ്സിലാവില്ലല്ലോ. പിന്നെയെന്തിനാണ് അത് അവര്‍ കൊണ്ടുനടക്കുന്നത്? പുരാണമായിട്ടും പൂജിക്കേണ്ട ഗ്രന്ഥമായിട്ടും ഒക്കെ കേമമെന്ന വിചാരണത്തോടെയാണ് തെക്കേത്തലയ്ക്കല്‍ എതിര്‍ത്തരിപ്പുക്കളെ എന്നത് തെക്കേത്തലയ്ക്കല്‍ തൃക്കാരിപ്പൂക്കളെ എന്നൊക്കെയാണ് വായിച്ചിരുന്നത്. എന്നിട്ടും ഇവരാരും താഴോട്ടൊന്നും പോയിട്ടില്ലല്ലോ. അത് മുന്നോട്ടുവെക്കുന്ന ഒരു സന്ദേശമുണ്ട്. അത് എന്താണെന്ന് വായിക്കാത്ത നിരക്ഷരന്മാര്‍ക്കും മനസ്സിലായിട്ടുണ്ട്. അവരതിന്റെ പക്ഷം ചേരുകയാണ് ചെയ്തത്. സാഹിത്യത്തിന്റെ കാര്യത്തില്‍ തുലോം താഴേക്കിടയിലുള്ള മലയാളികള്‍ എന്ന പ്രയോഗംതന്നെ ആശാനുണ്ടായിരുന്നു. വേറെ എന്തിനെയൊക്കെയോ ഭേദിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുകൂടിയാണ് അദ്ദേഹം സംസ്‌കൃതഭാഷ പിന്‍പറ്റുന്നത്. അതും ദുരവസ്ഥയിലും മറ്റും. ബാക്കിയെല്ലാം ലളിതമാണ്.

ചുറ്റുപാടില്‍ നിന്നും അവസ്ഥയില്‍നിന്നുമാണ് എഴുത്ത് വരുന്നത്. പറയേണ്ട കാര്യങ്ങളിലാണ് പ്രാധാന്യം. അത് ഏത് ഭാഷയിലായിരിക്കണം എന്നത് മുന്‍കൂട്ടി മറ്റൊരാള്‍ മറ്റൊരു വസ്തു കണ്ടിട്ട് അതുപോലെ മതി എന്ന് ഓഡര്‍ കൊടുക്കേണ്ട സംഗതിയൊന്നുമല്ലല്ലോ. സി.ആര്‍. പരമേശ്വരന്റെ അഭിപ്രായങ്ങളും അതുപോലെയാണ്. അസഹിഷ്ണുതയില്‍ നിന്നുവരുന്ന ജല്‍പനങ്ങള്‍ പോലെയേ എടുക്കാന്‍ കഴിയുകയുള്ളൂ. പുതിയ കാര്യങ്ങള്‍ പറയുന്ന സമയത്ത് പുതിയ പദാവലികള്‍ ഉപയോഗിക്കും ആള്‍ക്കാര്. ഈ വിമര്‍ശകര്‍ക്കൊക്കെ ഇത് മനസ്സിലാവുന്നുണ്ടാവും. പൂര്‍ണമായി പിടികിട്ടുന്നുണ്ടോ എന്ന് സംശയവുമുണ്ട്.

ഒരാള്‍ എഴുതുന്നത് അയാള്‍ടെ കോളനിയിലെ ആള്‍ക്കാര്‍ക്ക് വേണ്ടി മാത്രമെന്ന് പറഞ്ഞ് എഴുതാന്‍ കഴിയില്ലല്ലോ. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രം എഴുതി പാര്‍ട്ടിക്കാരും കൈയൊഴിയുന്ന അവസ്ഥപോലെയാവും അത്. എഴുത്ത് എഴുത്തിനും വായനക്കും വേണ്ടിത്തന്നെയുള്ള ഒന്നാണ്. അത് പൊതുവായ ഒന്നായി നില്‍ക്കേണ്ടതാണ്. ആഷാമേനോന്റെ എഴുത്ത് മനസ്സിലാവുന്നില്ലെന്ന് എത്രയോ കോളജ്കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. ആരും മനസ്സിലാക്കിയതായിട്ട് തെളിവൊന്നും കിട്ടിയിട്ടില്ല എന്നാണ് കെ.ജി.എസ് തമാശയായിട്ട് പറഞ്ഞത്. മുണ്ടശ്ശേരിക്കെതിരെ പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ രചന അവ്യക്തമാണെന്ന്. മനസ്സിലാവുന്നില്ലെന്ന്. പറയുന്നതിന് പുതുമയുണ്ടെന്നും പ്രത്യേകതയുണ്ടെന്നും ഇവര്‍ക്കുതന്നെ മനസ്സിലാവുന്നുണ്ട്.

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെക്കുറിച്ച് ഇവര്‍ പറയുന്നത് ചരിത്രവിരുദ്ധമായ കാര്യമാണ്. ചെറായി രാമദാസ് പറഞ്ഞത് ചരിത്രസത്യമാണ്. മറ്റ് സമുദായങ്ങളോടൊപ്പം താഴ്ന്ന ജാതി കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ട എന്നുതന്നെയാണ് സ്വദേശാഭിമാനി പറഞ്ഞത്. അതിനെ എന്തിനാണ് ന്യായീകരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഓര്‍ക്കാപ്പുറത്ത് അദ്ദേഹം മഹാനായതല്ല, മഹാനാക്കിയതാണ്.

സി.വി.രാമന്‍പിള്ളയോട് അദ്ദേഹത്തിനെതിര്‍പ്പായിരുന്നല്ലോ. സി.പി. അച്യുതമേനോന്‍ “സരസ്വതീവിജയ”ത്തെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. പുതിയ ഒരു ഭാഷ ഉപയോഗിച്ചു എന്നതാണ് തെറ്റ്. പ്രശ്‌നം അതല്ല. ഇത് പറയാനുള്ള അധികാരം നിനക്ക് എവിടന്ന് കിട്ടി എന്ന ചോദ്യമാണ് ഇവര്‍ പിന്നില്‍ സൂക്ഷിക്കുന്നത്. നിനക്ക് സാഹിത്യം എഴുതാന്‍ ആര് ലൈസന്‍സ് തന്നു എന്നുതന്നെയാണ് ചോദിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


മുകുന്ദന്‍ ഏതിലും മേയാന്‍ പറ്റന്ന ഒരാളാണെന്ന് തെളിയിച്ചിട്ടുള്ള കാര്യമാണ്. “കേശവന്റെ വിലാപങ്ങള്‍” എഴുതി ഒരു പ്രത്യേക അവസ്ഥയില്‍ സകല ആള്‍ക്കാരെയും പറ്റിച്ചു. കമ്യൂണിസ്റ്റുകാരേം കമ്യൂണിസ്റ്റ് വിരുദ്ധന്മാരേം എല്ലാം. അയാള്‍ക്ക് സാധനം ചെലവാകുക എന്ന ആഗ്രഹമാണുള്ളത്. ലൈംലൈറ്റില്‍ നില്‍ക്കുക എന്നുള്ളതാണ് താല്‍പര്യം.


m-mukundan

? പാരമ്പര്യം തകരുമ്പോഴുണ്ടാകുന്ന ഭയം എന്നു പറയാമോ ഇതിനെ?

4 അതെ, എന്റെ അച്ഛന് ചെരുപ്പിടാന്‍ ഇഷ്ടമില്ലായിരുന്നു. ഞാന്‍ ചെരിപ്പിട്ടോണ്ട് അച്ഛന്റെ കൂടെ പോകും. കാണുന്നവര്‍ പറഞ്ഞിട്ടുണ്ട്. മോന്‍ വലിയ ചെരിപ്പും പത്രാസുമായിട്ട് നടക്കുന്നു. അച്ഛന്‍ ദേണ്ടെ പാവപ്പെട്ടവനായി നടക്കുന്നു. അച്ഛന് ചെരുപ്പിടാന്‍ ഇഷ്ടമില്ലാത്തതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും? അതേപോലെ ഞാനും നടക്കണമെന്നാണ് ഇവര്‍ പറയുന്നത്.

ഒരാള്‍ ഒരു ബുക്ക്‌ലെറ്റ് കാണിച്ചിട്ട് പറഞ്ഞു. താങ്കള്‍ എഴുതുന്നത് ദലിതെഴുത്തിന് പുറത്താണെന്ന്. ലക്ഷണമൊത്ത ദലിതെഴുത്ത് എന്നു പറയുന്നതുപോലെ. നമ്മുടെ ചുറ്റുപാട് തന്നെയാണ് ദലിതെഴുത്ത്. അത് സര്‍ട്ടിഫിക്കറ്റ് വെച്ചോണ്ട് ചെയ്യേണ്ട കാര്യമല്ല. വീട്ടിലിരുന്ന് തോന്നിയാല്‍ പോരല്ലോ ദലിതനാണെന്ന്. അവര്‍ പുറത്ത് ഇറങ്ങുന്നവരാണ്. ഇറങ്ങേണ്ടവരാണ്. അപ്പോള്‍ അവരെ എങ്ങനെ കാണുന്നു എന്നതാണ് പ്രശ്‌നം. ഇടപെടുന്നു നിരീക്ഷിക്കുന്നു, അഭിപ്രായപ്പെടുന്നു എന്നതാണ് പ്രശ്‌നം. ഇത് കുറച്ച് വാക്കുകളുടേതല്ല. മൊത്തം ജീവിതത്തിന്റെയും നിലനില്‍പിന്റെയും പ്രശ്‌നത്തെ സംബന്ധിച്ചതാണ്.

സാധാരണ മനുഷ്യരായാണ് എല്ലാവരും സമൂഹത്തില്‍ മാറേണ്ടത്. പരസ്പരം വീട്ടില്‍ കയറാം, ഭക്ഷണം കഴിക്കാം, പെണ്ണാലോചിക്കാം. പക്ഷേ അങ്ങനെയല്ലാലോ ഇയാള്/ഇവള് നമക്ക് പറ്റിയ ആളല്ല എന്നാണ് പറയുക. പഠിക്കുന്ന സമയത്ത് മൂന്ന് മാഷന്മാരാണ് ഞങ്ങളൊന്നിച്ച് ഊണ് കഴിക്കുന്നത്. ഈ രണ്ട് മാഷന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും കറി വാരിത്തിന്നും. എന്റെ കറി ഈ രണ്ടുപേരും എടുക്കാറില്ല. അതുകൊണ്ട് തന്നെ ഞാന്‍ അവരുടെ കറിയും എടുക്കാറില്ല. ഇതെന്താണ് സംഭവം അതിനവരെ പ്രേരിപ്പിക്കാത്ത ഒരാളായി ഞാനിരിക്കുന്നു. അത് ഞാന്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം. ഞാന്‍ വേറൊരു വിഭാഗമാണെന്ന് അവരെ തോന്നിപ്പിച്ച, അവരത് അടയാളപ്പെടുത്തിയ ആ സമയം. അങ്ങനെ ചില സമയങ്ങളുണ്ട്, സന്ദര്‍ഭങ്ങളുണ്ട്, അത് ഞാന്‍ മനസ്സിലാക്കുന്നു. ഇത്തരം അവസ്ഥകളെയാണ് ദലിത് അവസ്ഥയെന്ന് പുറംകാഴ്ചയില്‍ പറയുന്നത്. എന്നാല്‍ അദര്‍ശ്യമായ സമീപനങ്ങളോ? അത് മുമ്പും ഇപ്പോഴും ഒക്കെ സന്ദര്‍ഭങ്ങളായാണ് അടയാളപ്പെടുന്നത്. ഇതൊരുപക്ഷേ തല്‍ക്കാലികമായ കാര്യമായിരിക്കും. ലോകവസാനം വരെയിത് നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

ദലിതര്‍ക്കിടയില്‍ത്തന്നെ നോക്കുക, സ്വയം മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത എത്രയോ വിഭാഗങ്ങളുണ്ട്. മനുഷ്യരാണെന്ന് സ്വയം ബോധ്യപ്പെടാന്‍ അനുഭവം കിട്ടാത്തവരാണ് ബഹുഭൂരിപക്ഷം പേരും. മുന്‍ പ്രസിഡന്റന്‍മാര്‍ മരിച്ചപ്പോഴൊക്കെ പ്രധാനമന്ത്രിയും രാഷ്ട്രീയ കക്ഷികളുമൊക്കെ അവിടെ ചെന്നശേഷമാണ് മന്ത്രിസഭ കൂടുന്നത്. കെ.ആര്‍. നാരായണന്‍ മരിച്ചപ്പോള്‍ പോയി നോക്കാന്‍ ആരാ ഉണ്ടായിരുന്നേ? എന്നിട്ട് മാധ്യമങ്ങള്‍ പറഞ്ഞത് പട്ടാള ആശുപത്രിയാണെന്നാണ്. സുരേഷ് കുറുപ്പിന് കയറാന്‍ പറ്റുന്നിടത്ത് പ്രധാനമന്ത്രിക്ക് കയറാന്‍ പറ്റില്ലയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്ന പഴയ തലമുറ ഇന്നില്ല.


കെ.വേണു പറയുന്നത് സമുദായരൂപവല്‍ക്കരണത്തിന് തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നാണ്. അല്ലെങ്കില്‍ വലിയൊരു വോട്ടുബാങ്കായി ഈ ജനത മാറും എന്നാണ്. എം.ഗംഗാധരന്റെ ഏറ്റവും വലിയ ദുഃഖം ദലിതര്‍ ഒരു സംഘടനയായി മാറിയില്ല എന്നുള്ളതാണ്. അംബേദ്കര്‍ എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങളാണിതൊക്കെ. ഒന്നിക്കാനാണെങ്കില്‍ നല്ലൊരവസരമിതാണ്. കാരണം പുലയനെന്നോ പറയെന്നോ ഉള്ളാടന്‍ എന്നോ വ്യത്യാസമില്ലാതെ, പരിവര്‍ത്തിത ക്രൈസ്തവര്‍, ആദിവാസി എന്നൊക്കെ വ്യത്യാസം പറഞ്ഞ് നില്‍ക്കാതെ ദലിത് എന്ന പൊതുപേരില്‍.


k-vanu

? തകഴിയുടെ എഴുത്തില്‍ അദ്ദേഹം സൂക്ഷിച്ച മാന്യതയെ പരാമര്‍ശിച്ചല്ലോ. “പുലയപ്പാട്ട്” എന്നൊരു നോവല്‍ എം.മുകുന്ദന്‍ എഴുതിയിട്ടുണ്ട്. ഇന്ന് കേരളത്തിലെ നവദലിത ബോധത്തിന് പരിചിതമായ ബുദ്ധ-അംബേദ്കര്‍ ദേശീയധാരയിലേക്ക് തെയ്യം എന്ന കീഴാള/പുറംമ്പോക്ക് ദൈവബോധത്തെ കൂട്ടിയിണക്കുന്നു എന്ന രീതിയില്‍ എഴുതിയിട്ടുള്ള ഈ കൃതി കണ്ടിരുന്നുവോ?

4 മുകുന്ദനൊന്നും ഇത് മനസ്സിലാകില്ല. തലശ്ശേരിയില്‍ ഞാന്‍ ജോലിചെയ്തിട്ടുണ്ട്. അവിടെ തിയ്യന്മാര്‍ക്ക് യാതൊരുതരത്തിലും പിന്നോക്കാവസ്ഥ ഉണ്ടായിട്ടില്ല. മാതൃഭൂമി സംവാദം നടന്ന സമയത്ത് അതിരസകരമായ കാര്യം അദ്ദേഹം പറഞ്ഞില്ലേ. പണ്ട് ഞങ്ങടെ കുടുംബങ്ങളിലേക്ക് നമ്പൂതിരിമാര്‍ സംബന്ധത്തിന് വരുമായിരുന്നുവെന്ന്. അറിയാതെ മഹത്വം പറഞ്ഞുപോയി.

കാസര്‍ഡോടിലെ ഒരു സ്ഥലത്തിന്റെ പേര് തന്നെ “നായന്മാര്‍മൂല” എന്നാണ്. നായന്മാരെ മൂലയിലാക്കി എന്ന്. മുകുന്ദനും മറ്റും ഇതൊക്കെ സാഹിത്യാനുഭവമാണ്. നേരിട്ടുള്ള അനുഭവമൊന്നുമല്ല. അതിനകത്ത് കിടക്കുന്ന സെന്‍സിബിലിറ്റി തന്നെയാണ് പ്രശ്‌നം. മുകുന്ദന്‍ ഏതിലും മേയാന്‍ പറ്റന്ന ഒരാളാണെന്ന് തെളിയിച്ചിട്ടുള്ള കാര്യമാണ്. “കേശവന്റെ വിലാപങ്ങള്‍” എഴുതി ഒരു പ്രത്യേക അവസ്ഥയില്‍ സകല ആള്‍ക്കാരെയും പറ്റിച്ചു. കമ്യൂണിസ്റ്റുകാരേം കമ്യൂണിസ്റ്റ് വിരുദ്ധന്മാരേം എല്ലാം. അയാള്‍ക്ക് സാധനം ചെലവാകുക എന്ന ആഗ്രഹമാണുള്ളത്. ലൈംലൈറ്റില്‍ നില്‍ക്കുക എന്നുള്ളതാണ് താല്‍പര്യം. ക്രാഫ്റ്റ് പിടികിട്ടുക. വൃത്തം പിടികിട്ടുക. അതുവെച്ച് എന്തും കളിക്കാന്‍ കഴിയുക. ദലിത് യുവതിയുടെ കഥനകഥ കണ്ടപ്പോഴേ മനസ്സിലായിരുന്നു; ഇനിയും ഇതിലും അക്രമം ചെയ്യാന്‍ സാധ്യതയുണ്ടെന്ന്. “പുലയപ്പാട്ട്” കുറച്ചുവായിച്ചു. ഒരു പ്രത്യേകതയും തോന്നിയില്ല. നെഗറ്റീവ് സെന്‍സ് വിതരണം ചെയ്യുന്നതുപോലെയാണ് തോന്നിയത്.

? ദലിതര്‍ക്കിടയില്‍ സമുദായ രൂപവല്‍ക്കരണം, ഐക്യം, അധികാരപ്രവേശനത്തിനായുള്ള ശ്രമം തുടങ്ങിയവ ഈയടുത്തകാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടുവന്നിട്ടുണ്ട്. പുതിയ കാഴ്ചപ്പാടുകളോടെ, പഴയ പ്രതിസന്ധികള്‍ അതിനെ ബാധിക്കുമോ?

4 കെ.വേണു പറയുന്നത് സമുദായരൂപവല്‍ക്കരണത്തിന് തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നാണ്. അല്ലെങ്കില്‍ വലിയൊരു വോട്ടുബാങ്കായി ഈ ജനത മാറും എന്നാണ്. എം.ഗംഗാധരന്റെ ഏറ്റവും വലിയ ദുഃഖം ദലിതര്‍ ഒരു സംഘടനയായി മാറിയില്ല എന്നുള്ളതാണ്. അംബേദ്കര്‍ എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങളാണിതൊക്കെ. ഒന്നിക്കാനാണെങ്കില്‍ നല്ലൊരവസരമിതാണ്. കാരണം പുലയനെന്നോ പറയെന്നോ ഉള്ളാടന്‍ എന്നോ വ്യത്യാസമില്ലാതെ, പരിവര്‍ത്തിത ക്രൈസ്തവര്‍, ആദിവാസി എന്നൊക്കെ വ്യത്യാസം പറഞ്ഞ് നില്‍ക്കാതെ ദലിത് എന്ന പൊതുപേരില്‍.

ആ വാക്കിന് അത്തരത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പേരാണത്, ഒന്നിക്കാവുന്നതാണ്. രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ ഇപ്പോഴാണവസരം. എന്നാല്‍ ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുകയാണ്. ഈ ഗോത്രസ്വഭാവം സ്വയം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാവുമോ? കളയണം എന്നാണ് ഞാന്‍ പറയുന്നത്. പരസ്പരം വികര്‍ഷിക്കുന്ന ഗോത്രങ്ങളാണ് കേരളത്തിലുള്ളതെന്നുള്ള പഠനമുണ്ടല്ലോ, പി.കെ.ബാലകൃഷ്ണന്റെ, കേരളത്തെക്കുറിച്ച്.

ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ ശക്തിയാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ പരസ്പരം മല്‍സരിക്കുകയല്ല വേണ്ടത്. അങ്ങനെ രണ്ടുപേര്‍ മല്‍സരിച്ചാല്‍ അതിനിടയില്‍ വേറൊരാള്‍ വരും. ഇത് തിരിച്ചറിവായിരിക്കുക എന്നതാണ് എനിക്ക് പറയാനുള്ളത്. ജീവിക്കുന്ന കാലം അര്‍ഥവത്തായ രീതിയില്‍ ജീവിക്കുക. അഭിമാനം ഉള്ള ഒരാളായി ജീവിക്കുക. അതിനുള്ള ശ്രമങ്ങളായി വേണം ഐക്യപ്രവര്‍ത്തനങ്ങളെ കാണാന്‍.

അടുത്ത പേജില്‍ തുടരുന്നു


വ്യത്യസ്തതകളുടെ സഹവര്‍ത്തിത്വവും സംവാദവുമാണ് ഇനിയത്തെ ജനാധിപത്യം. ജനാധിപത്യകേന്ദ്രീകരണം എന്നത് കാലഹരണപ്പെട്ടു എന്നു കാണാം. സമന്വയം എന്നു പറയുന്ന സംഗതിയെ ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. പക്ഷം, പ്രതിപക്ഷം, സമന്വയം ഇതൊക്കെ വാക്കുകളുടെ കളിയായിട്ട് കാര്യമില്ല. വ്യത്യസ്തതകളിലെ പുതിയ കാഴ്ചപ്പാടാണ് അതിന്റെ അവബോധത്തില്‍ വേറിട്ടതും എന്നാല്‍ പങ്കുവെക്കാവുന്നതുമായ നവസമീപനങ്ങള്‍ കൊണ്ടുവരേണ്ടത്. ഈ ബഹുത്വങ്ങള്‍ തന്നെയാണ് ഇന്നത്തെ പൊതുവായ സംഗതി. ലൈംഗികത്തൊഴിലാളി എന്ന പ്രയോഗം ആദ്യം അജിതപോലും അംഗീകരിച്ചില്ലല്ലോ. അത് തിരുത്തപ്പെടുന്നുണ്ട്. താഴത്തെ തട്ടിലുള്ള സ്ത്രീകളുടെ നിരവധി അനുഭവങ്ങള്‍ ഇനി പാഠങ്ങളായി വരും.


multi-culture

? ദലിതെഴുത്ത് എന്ന രീതിയില്‍ ചില ശ്രമങ്ങള്‍ കേരളത്തിലുണ്ട്. രാഷ്ട്രീയമായും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പുതിയ അവബോധങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ?

4 കഥ, കവിത, ലേഖനം, നിരൂപണം ഒക്കെ വരുന്നുണ്ട്. രാഷ്ട്രീയമായും മാറ്റങ്ങള്‍ കാണുന്നുണ്ട്. ആക്ടിവിസവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതേസമയം സണ്ണി എം. കപിക്കാട്, കെ.എം. സലിംകുമാര്‍, കെ.കെ. കൊച്ച്, എം.എന്‍. സനല്‍ ഇവരുടെയൊക്കെ രാഷ്ട്രീയചിന്തകളും വീക്ഷണങ്ങളുമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ദലിത് സമാനരായ ഒരുപിടി ദാര്‍ശനികരും ഇന്നുണ്ട്. കെ.രാജന്‍, സുദേഷ്, വി.സി.മനോജും രാഘവന്‍ അത്തോളിയും രേണുകുമാറുമൊക്കെ പ്രധാനപ്പെട്ട കവികളാണല്ലോ മലയാളത്തിന്. നാരായന്‍ സെക്കന്റ് ലാംഗ്വേജ് എന്ന നിലയില്‍ പഠിച്ച മലയാളമാണ് എഴുത്തിനുപയോഗിക്കുന്നത്. ആ നിലയില്‍ ഏറെ പ്രാധാന്യമുണ്ട് അതിന്. ജാനുവും ഗീതാനന്ദനുമൊക്കെ നേടിയെടുത്തത് പ്രധാന ഇടങ്ങളാണ്.

എഴുത്തിനെ മൊത്തത്തില്‍ അഴിച്ചുപണിയുന്നുണ്ട്. പുതിയ എഴുത്ത്. പഴയ എഴുത്തിലൊക്കെയുണ്ടായിരുന്ന അവശത പറച്ചിലിനെ പിന്നോട്ടടിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. ഞാന്‍ ഒരധഃകൃതനാണ്, എന്റെ എഴുത്ത് പോക്കാണ്, എന്റെ കൈയില്‍ ജാതിസര്‍ട്ടിഫിക്കറ്റുണ്ട്, എന്നെ പരിഗണിക്കണം എന്നൊന്നും പുതിയ എഴുത്ത് പറയുന്നില്ല. എഴുത്തിനെയും ഭാഷയെയും നവീകരിക്കാനുള്ള ശ്രമവും അതില്‍ വിജയിച്ച കവിതകളും ഇന്നുണ്ടായിട്ടുണ്ട്.


ഗ്ലോബലൈസേഷനില്‍ മെഗാസ്റ്റാറുകള്‍ രംഗത്ത് പ്രവേശിക്കുന്നുണ്ട്. ഇത് സ്വന്തം ആര്‍ജവംകൊണ്ട് മാത്രമല്ല, സംരഭങ്ങള്‍കൊണ്ടുകൂടിയാണ്. നമുക്ക് സ്റ്റാറുകളെ നിര്‍മിക്കേണ്ടിവരും. ഇമേജുകള്‍ സൃഷ്ടിക്കേണ്ടിവരും. ഗ്ലോബല്‍ പ്ലാറ്റ് ഫോം ഉണ്ടാക്കേണ്ടിവരും.


c-ayyappan
? ആധുനികതക്ക് ശേഷം അനുഭവഭേദ്യമായ കാലമാണല്ലോ ഇത്. പുതുമകളുണ്ട്. ഒപ്പം പ്രതിസന്ധിയും. ദലിത് – ബഹുജന്‍ നിരീക്ഷണമൊക്കെ ഇപ്പോള്‍ വരുന്നുണ്ട്. അതിന്റെ ഭാവിയും ആശങ്കയും.

4 ഞങ്ങള്‍ ഇതൊക്കെ വൈകി മനസ്സിലാക്കിയവരാണ്. വൈകിയറിഞ്ഞ തലമുറ. വഴുക്കലുള്ള പാറയില്‍ പിടിച്ചു കയറുന്നതുപോലെയായിരുന്നു, ഞങ്ങളുടെ എഴുത്തനുഭവം. ഞങ്ങള്‍ക്കിടയിലും നിരവധി കോംപ്ലക്‌സുകള്‍ ഉണ്ടായിരുന്നു. അന്യവത്കരണബോധം. ഇതൊന്നും മറ്റുള്ളവരോടൊപ്പം പറ്റുന്ന, കാര്യമല്ല. എന്തിനിതൊക്കെ ചെയ്യുന്നു. എന്നിങ്ങനെയൊക്കെ അതേ സമയത്തും മറ്റെഴുത്തുകാരൊക്കെ ഭംഗിയായി മറികടന്നു പോകുന്നുണ്ടായിരുന്നു.

[]ആഗോളീകരണം വന്നപ്പോഴും ഒരുവിഭാഗം അതിനെ വേറൊരു പ്രചാരണംകൊണ്ട് തങ്ങളുടെ ദര്‍ശനമാണെന്ന് പറഞ്ഞിരുന്നു. വസുദൈവ കുടുംബകം എന്നൊക്കെ. ഒറ്റക്കേള്‍വിയില്‍ ശരിയാണെന്ന് തോന്നുന്ന അവസ്ഥ. എന്നാല്‍ അമേരിക്ക, സാമ്രാജ്യത്വം, മാര്‍ക്കറ്റ്, അവരുടെ ജനാധിപത്യം, അവരുടെ സബ്‌സിഡി ഇതൊക്കെയോ. അമേരിക്കയും മറ്റും ചെയ്യുന്നതുപോലെ, ഒന്ന് പ്രചരിപ്പിക്കുന്നു. മറ്റൊന്ന് ചെയ്യുന്നു. ഈ ദര്‍ശനങ്ങള്‍ തമ്മില്‍ അതീവ ഗുരുതരമായ ബന്ധമുണ്ട് പഠനം നടത്താനും സമരം ചെയ്യാനുമൊക്കെ. കാശ് കിട്ടുന്ന അവസ്ഥ. ദലിത് ബുദ്ധിജീവികള്‍ക്കിടയില്‍പോലും രണ്ടഭിപ്രായം ഉണ്ടാക്കാനവര്‍ക്ക് കഴിഞ്ഞു. എന്‍.ജി.ഒ സംഘടനകള്‍ പിടികൂടി നശിപ്പിച്ച ഒരുപാട് സംഘടനകളുണ്ട് ഇപ്പോള്‍.

വ്യത്യസ്തതകളുടെ സഹവര്‍ത്തിത്വവും സംവാദവുമാണ് ഇനിയത്തെ ജനാധിപത്യം. ജനാധിപത്യകേന്ദ്രീകരണം എന്നത് കാലഹരണപ്പെട്ടു എന്നു കാണാം. സമന്വയം എന്നു പറയുന്ന സംഗതിയെ ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. പക്ഷം, പ്രതിപക്ഷം, സമന്വയം ഇതൊക്കെ വാക്കുകളുടെ കളിയായിട്ട് കാര്യമില്ല. വ്യത്യസ്തതകളിലെ പുതിയ കാഴ്ചപ്പാടാണ് അതിന്റെ അവബോധത്തില്‍ വേറിട്ടതും എന്നാല്‍ പങ്കുവെക്കാവുന്നതുമായ നവസമീപനങ്ങള്‍ കൊണ്ടുവരേണ്ടത്. ഈ ബഹുത്വങ്ങള്‍ തന്നെയാണ് ഇന്നത്തെ പൊതുവായ സംഗതി. ലൈംഗികത്തൊഴിലാളി എന്ന പ്രയോഗം ആദ്യം അജിതപോലും അംഗീകരിച്ചില്ലല്ലോ. അത് തിരുത്തപ്പെടുന്നുണ്ട്. താഴത്തെ തട്ടിലുള്ള സ്ത്രീകളുടെ നിരവധി അനുഭവങ്ങള്‍ ഇനി പാഠങ്ങളായി വരും.

ഗ്ലോബലൈസേഷനില്‍ മെഗാസ്റ്റാറുകള്‍ രംഗത്ത് പ്രവേശിക്കുന്നുണ്ട്. ഇത് സ്വന്തം ആര്‍ജവംകൊണ്ട് മാത്രമല്ല, സംരഭങ്ങള്‍കൊണ്ടുകൂടിയാണ്. നമുക്ക് സ്റ്റാറുകളെ നിര്‍മിക്കേണ്ടിവരും. ഇമേജുകള്‍ സൃഷ്ടിക്കേണ്ടിവരും. ഗ്ലോബല്‍ പ്ലാറ്റ് ഫോം ഉണ്ടാക്കേണ്ടിവരും. അത് സൂക്ഷ്മതയുടെയും നിരന്തരതയുടെയും കാര്യമാണ്. പുതിയ തലമുറ അക്കാര്യത്തില്‍ വളരെ മുന്നിലുമാണ്. പഴമക്കാരില്‍ നിന്ന് പലതും കുറ്റപ്പെടുത്തലായി വന്നുകൊണ്ടിരിക്കും. കീഴാള ജാതികളിലുമുണ്ടല്ലോ പഴഞ്ചന്‍ മനസ്സുകള്‍. രോഗം ശരീരത്തിനും മനസ്സിനുമുണ്ട്. രണ്ടും ചികിത്സിക്കേണ്ടിവരും. ചികില്‍സകരാവേണ്ടത് ഇനി പുതിയ തലമുറയാണ്.

കടപ്പാട്: എ.കെ.വാസു, സൂര്യന്‍ അടിമാലി, വി.വി. സ്വാമി, സണ്ണി എം. കപിക്കാട്,കെ.കെ.ബാബുരാജ്, ശ്രീജിത്ത് പൈതലേന്‍, പ്രകാശന്‍ സമയം, കണ്ണന്‍ മേലോത്ത്.