| Thursday, 17th December 2015, 9:54 am

ശാശ്വതീകാനന്ദ കൊല്ലപ്പെടേണ്ടത് ആരുടെ താല്‍പര്യം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

2002 ജൂലൈ 1ന് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ശാശ്വതീകാനന്ദ കാണപ്പെടുകയായിരുന്നു. ആലുവ അദ്വൈതാശ്രമത്തിന്റെ കുളിക്കടവില്‍ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ശിവഗിരി മഠാധികൃതര്‍ വ്യാഖ്യാനിച്ചത്. അന്നുമുതല്‍ക്കിന്നോളവും ശാശ്വതീകാനന്ദയുടെ മരണം വിവാദമായി തന്നെ തുടരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശാശ്വതീകാനന്ദയുടെ ശിഷ്യനും സിനിമാ നടനുമായ ബിജു പപ്പന്‍ ഡൂള്‍ന്യൂസ് പ്രതിനിധിയുമായി സംസാരിക്കുന്നു.



|ഫേസ് ടു ഫേസ് : ബിജു പപ്പന്‍|


സ്വാമി ശാശ്വതീകാനന്ദയുടെ മരണംവീണ്ടും അടുത്ത കാലത്ത് വലിയ വാര്‍ത്തയായിരുന്നല്ലോ. ബിജു രമേഷ് തന്നെയാണ് പുതിയ വിവാദങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്. സ്വാമി ശാശ്വതീകാനന്ദയെ കലപ്പെടുത്തിയതാണെന്നും അതില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്നായിരുന്നു ശ്രീനാരായണ ധര്‍മവേദി നേതാവ് ഡോ. ബി.ജു രമേഷിന്റെ ആരോപണം. ഈ ആരോപണത്തോടെ 13 വര്‍ഷത്തിനു ശേഷം ശാശ്വതീകാനന്ദ വിഷയം സജീവചര്‍ച്ചയിലേയ്ക്ക് ഇടിച്ചുകയറി വന്നിരിക്കുകയാണ്.

2002 ജൂലൈ 1ന് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ശാശ്വതീകാനന്ദ കാണപ്പെടുകയായിരുന്നു. ആലുവ അദ്വൈതാശ്രമത്തിന്റെ കുളിക്കടവില്‍ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ശിവഗിരി മഠാധികൃതര്‍ വ്യാഖ്യാനിച്ചത്. അന്നുമുതല്‍ക്കിന്നോളവും ശാശ്വതീകാനന്ദയുടെ മരണം വിവാദമായി തന്നെ തുടരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശാശ്വതീകാനന്ദയുടെ ശിഷ്യനും സിനിമാ നടനുമായ ബിജു പപ്പന്‍ ഡൂള്‍ന്യൂസ് പ്രതിനിധിയുമായി സംസാരിക്കുന്നു.

?ശിവഗിരി മഠത്തിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും ബന്ധ എങ്ങനെയാണ് എന്ന് ചെറുതായി ഒന്ന് വിവരിക്കാമോ?

ഗുരു സമാധിയാകുന്ന സമയത്ത് ആ വര്‍ഷം സന്യാസിമാര്‍ക്ക് സംഘടനയില്ലായിരുന്നു. ഗുരു സമാധിയാകുന്നതിന് മുന്‍പാണ് ധര്‍മ്മസംഘത്തിന് രൂപംകൊടുക്കുന്നത്. 1903 ല്‍ ഗുരു അരീപ്പുറത്തിന്റെ പ്രതിഷ്ഠാവാര്‍ഷികവുമായി ബന്ധപ്പെട്ട് വാവോത്തുകാവ് സംഘം എന്ന പേരില്‍ ഒരു സംഘത്തന് രൂപം കൊടുത്തു. പ്രതിഷ്ഠാവാര്‍ഷികം നടത്തുന്നതിനാണ് വാവോത്തുകാവ് സംഘത്തിന് രൂപംകൊടുത്തത്. ആ സമയത്താണ് പല്‍പ്പു വരുന്നത്.

പല്‍പ്പു വിവേകാന്ദനനെ കണ്ടതിന് ശേഷമാണ് ഗുരുവിനെ അന്വേഷിച്ചുവരുന്നത്. കേരളത്തിലെ ഈഴവരാതി പിന്നോക്ക ദളിത് വിഭാഗം അനുഭവിക്കുന്ന യാതനകളെ കുറിച്ച് വിവേകാനന്ദനുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് ഗുരുവിനെ നിങ്ങള്‍ക്ക് സമീപിച്ചുകൂടേ, ഗുരുവിനെ മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്തൂടെ എന്നുള്ള നിര്‍ദ്ദേശം പല്‍പ്പുവിന് ലഭിക്കുന്നത്. പ്രസ്തുത നിര്‍ദ്ദേശവുമായിട്ടാണ് അദ്ദേഹം ഗുരുവിനെ സമീപിക്കുന്നത്. അങ്ങനെ വാവോത്തുകാവ് സംഘം തന്നെ മാറ്റി ശ്രീനാരായണധര്‍മ പരിപാലനയോഗം ആരംഭിക്കുകയായിരുന്നു.

അരീപ്പുറത്ത് നിന്നാണ് എസ്.എന്‍.ഡി.പി യോഗം ആരംഭിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം അരീപ്പുറത്ത് നിന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് പ്രസിഡന്റായി ഗുരുദേവനെ വെച്ചു. എന്നാല്‍ ഗുരുവിന്റെ നിര്‍ദേശമായ ഈഴവരാദി പിന്നോക്ക ദളിത് വിഭാഗമെന്നുള്ളത് ഒഴിവാക്കിയിട്ട്, ഈഴവരാദി എന്നുള്ളിടത്ത് ഈഴവന്റെ ഉന്നമനം എന്നുള്ള ഘടകത്തിന് അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു.


ഗുരു ഈ സമയത്ത് അകന്നുപോയപ്പോള്‍ സ്വത്തുക്കള്‍ സംഘത്തിന് ഒരു വലിയ പ്രശ്‌നായി. ഗുരുവുമായി ബന്ധപ്പെട്ട് ആളുകള്‍ സ്വത്തുക്കള്‍ മൊത്തം ഗുരുവിന് കൊടുത്തിരിക്കുകയായിരുന്നു. അരീപ്പുറമായാലും ചെമ്പഴന്തിയായാലും ആലുവയായാലും ഇപ്പോള്‍ ഈ കാണുന്ന ശിവഗിരി മഠത്തിന്റെ സ്വത്തുക്കളില്‍ 90 ശതമാനവും ഗുരുവിന് അന്ന് പല സമുദായങ്ങളിലും പല മതങ്ങളിലും പെട്ടവര്‍ കൊടുത്ത സ്വത്തുക്കളാണ്.


ഏതാനം നാള്‍ കഴിഞ്ഞപ്പോള്‍ ഗുരുവിനെ ഒരു ഈഴവനാക്കി ചിത്രീകരിക്കുന്നു എന്നും ഒരു മതത്തിന്റെതായ സംസ്‌ക്കാരത്തിന്റെ അകത്ത് ഗുരുവിനെ ഉള്‍പ്പെടത്തുന്നു എന്നും മനസിലാക്കിയപ്പോള്‍ ഗുരു ഒരു സ്റ്റേറ്റ്‌മെന്റ് കൊടുത്തു. “എന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒരു മതത്തിന്റെ, ഒരു ജാതിയുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നും അവരുമായി എനിക്ക്  മനസുമായോ ശരീരമായോ യാതൊരു ബന്ധവുമില്ല” എന്നും ആ സ്റ്റേറ്റ്‌മെന്റിലൂടെ ഗുരു വ്യക്തമാക്കി.

ഗുരു ഈ സമയത്ത് അകന്നുപോയപ്പോള്‍ സ്വത്തുക്കള്‍ സംഘത്തിന് ഒരു വലിയ പ്രശ്‌നായി. ഗുരുവുമായി ബന്ധപ്പെട്ട് ആളുകള്‍ സ്വത്തുക്കള്‍ മൊത്തം ഗുരുവിന് കൊടുത്തിരിക്കുകയായിരുന്നു. അരീപ്പുറമായാലും ചെമ്പഴന്തിയായാലും ആലുവയായാലും ഇപ്പോള്‍ ഈ കാണുന്ന ശിവഗിരി മഠത്തിന്റെ സ്വത്തുക്കളില്‍ 90 ശതമാനവും ഗുരുവിന് അന്ന് പല സമുദായങ്ങളിലും പല മതങ്ങളിലും പെട്ടവര്‍ കൊടുത്ത സ്വത്തുക്കളാണ്.

ഗുരുവിന് സുഖമില്ലാത്ത അവസ്ഥയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ അന്നത്തെ നേതൃത്വത്തില്‍ നിന്നുള്ളവര്‍ ഗുരുവിനെ സമീപിക്കുന്നതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഗുരുവിന്റെ സമാധിക്ക് ശേഷം ഈ വക കാര്യങ്ങള്‍  ചെയ്യുന്നതിന് വേണ്ടിയാണ് തങ്ങള്‍ നിലനിന്നുകൊള്ളാം എന്നറിയിക്കുകയും ചെയ്തു. എന്നാല്‍ ദീര്‍ഘവീക്ഷണമുള്ള ഗുരു സന്യാസിമാരുടെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കുകയും ഗുരുവിന്റെ സ്വത്തുക്കള്‍ മുഴുവന്‍ തന്റെ ശിഷ്യനായ ബോധാനന്ദന്റെ പേരില്‍ എഴുതിവെക്കുകയും ചെയ്തു.

അങ്ങനെ ബോധാനന്ദന്റെ പേരില്‍ സ്വത്തുക്കള്‍ എഴുതിവെച്ചിട്ട് ഗുരു സമാധിയാകുന്ന സമയത്ത് ഇത് വലിയ ചര്‍ച്ചക്കിടയാക്കി. സ്വത്തുക്കളെല്ലാം ബോധാനന്ദന്റെ പേരിലാണ്. ബോധാനന്ദന്റെ കാലശേഷം ഭൂരിപക്ഷ സന്യാസിമാര്‍ തിരഞ്ഞെടുക്കുന്ന സന്യാസിമാര്‍ ഇത് കൈകാര്യം ചെയ്യണമെന്നും ഇത് പണയം വെക്കുവാനോ വില്‍ക്കുവാനോ ആര്‍ക്കും അവകാശമില്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാര്‍ മതാതീത ആത്മീയതയ്ക്ക നിലകൊള്ളുന്നവരും ജാതിക്കും മതത്തിനും അതീതരായിരിക്കണമെന്നും ഗുരു വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു.


 ബോധാനന്ദന്റെ പേരില്‍ സ്വത്തുക്കള്‍ എഴുതിവെച്ചിട്ട് ഗുരു സമാധിയാകുന്ന സമയത്ത് ഇത് വലിയ ചര്‍ച്ചക്കിടയാക്കി. സ്വത്തുക്കളെല്ലാം ബോധാനന്ദന്റെ പേരിലാണ്. ബോധാനന്ദന്റെ കാലശേഷം ഭൂരിപക്ഷ സന്യാസിമാര്‍ തിരഞ്ഞെടുക്കുന്ന സന്യാസിമാര്‍ ഇത് കൈകാര്യം ചെയ്യണമെന്നും ഇത് പണയം വെക്കുവാനോ വില്‍ക്കുവാനോ ആര്‍ക്കും അവകാശമില്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാര്‍ മതാതീത ആത്മീയതയ്ക്ക നിലകൊള്ളുന്നവരും ജാതിക്കും മതത്തിനും അതീതരായിരിക്കണമെന്നും ഗുരു വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു.


1928 ല്‍ ഗുരു സമാധിയാകുന്നു. ഗുരു സമാധിയായി അടുത്തദിവസം തന്നെ ബോധാനന്ദസ്വാമികളും സമാധിയാവുകയാണ്. ഇനി ആര് എന്നുള്ള ഒരു ഭരണസ്തംഭനം നിലനില്‍ക്കുന്ന ആ സമയത്ത്, (ഒരു സന്യാസിവര്യന്‍ സമാധിയായാല്‍) സമാധി കഴിഞ്ഞ് 41 ന് നടക്കുന്ന മോക്ഷദീപം ഹൈക്കോടയില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം സ്‌റ്റേ വാങ്ങിച്ചത്.

എസ്.എന്‍.ഡി.പിയില്‍ നിന്നും ഗുരു അകന്നു നില്‍ക്കുന്ന കാലത്ത് ഇവര്‍ ഗുരുവിനെ പിന്തുടര്‍ന്നു. ശ്രീലങ്കന്‍ യാത്ര കഴിഞ്ഞ് വന്നപ്പോള്‍ ഇവര്‍ ഗുരുവിനെ അവരുടെ പരിപാടിയില്‍ പങ്കെടുപ്പിച്ചു. ഗുരുവിന് ഞങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് കാണിക്കാനായിരുന്നു ഇത്.

സമുദായത്തിനുള്ളില്‍ വലിയ സംശയമുണ്ടായിരുന്നു. ഗുരുദേവനുമായി ബന്ധമില്ലാതെ അവര്‍ ഗുരുദേവന്റെ പേര് വെച്ച് എങ്ങനെ പ്രവര്‍ത്തിക്കുമെന്നായിരുന്നു ചര്ച്ച. അങ്ങനെയാണ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചുവന്ന ഗുരുവിനോട് തങ്ങളെ സഹായിക്കണമെന്നഅഭ്യര്‍ത്ഥനയുമായി ഇവര്‍ സമീപിക്കുന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

എന്നാല്‍ ഇവരുടെ ലക്ഷ്യങ്ങള്‍ മാറി മാറി സഞ്ചരിക്കുന്നു എന്ന് മനസിലാക്കിയ ഗുരു സ്വത്തുക്കളെല്ലാം സന്യാസിമാരുടെ പേരില്‍ എഴുതിവെക്കുകയായിരുന്നു. മോക്ഷദീപം സ്റ്റേ ആയി കഴിഞ്ഞപ്പോള്‍ ഇവര്‍ തമ്മില്‍ കേസായി. ഈ കേസിന്റെ ക്ലൈമാക്‌സ് ആണ് 1940ലുള്ള ട്രസ്റ്റ് സ്‌കീം.

1927ലാണ് കേസ് തുടങ്ങുന്നത് അതിന് ശേഷം ട്രസ്റ്റ് സ്‌കീം വരുന്നത് 1940 ല്‍ ആണ്. 40 വരെ കേസ് നടക്കുന്ന ഒന്നിനും ഒരു സ്വാതന്ത്ര്യവുമില്ല. സന്യാസിമാര്‍ക്ക് സ്വതന്ത്രമായി ഇറങ്ങി നടക്കാനോ ഒന്നിനും സ്വാതന്ത്ര്യമില്ലായിരുന്നു. എന്തിന് സന്യാസിമാരെ ഉപദ്രവിച്ചുകൊണ്ടാണ് സന്യാസിമാരുടെ 40 ഏക്കര്‍ സ്ഥലം – വര്‍ക്കലയില്‍ എസ്.എന്‍. കോളേജ് ഇരിക്കുന്ന ഭൂമി – അവര്‍ പിടിച്ചെടുത്തത്. ആ ഭൂമി ഇതുവരെക്കും തിരിച്ചുവിട്ടുകൊടുത്തിട്ടില്ല.

ഗുരു സമാധിയായതിന് ശേഷം അനുബന്ധ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക സ്വത്തുക്കള്‍ പിടിച്ചെടുക്കുക, സന്യാസിമാരെ എസ്.എന്‍.ഡി യോഗത്തിന്റെ കീഴിലാക്കുക എന്നുള്ളതായിരുന്നു ഇവരുടെ ഈ നേതാക്കന്‍മാരുടെ എല്ലാം ലക്ഷ്യം. ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ അന്നുമുതല്‍ തന്നെ നടത്തിയിരുന്നത്. പക്ഷേ ഇതിനെ എതിര്‍ക്കുന്നതിന് വേണ്ടി കാലാകാലങ്ങളായി സന്യാസിമാര്‍ അവിടെ വളര്‍ന്നുവരാറുണ്ട്. അതില്‍ ഒന്നാണ് തീര്‍ത്ഥര്‍ സ്വാമികള്‍.

ഈ തീര്‍ത്ഥര്‍ സ്വാമികള്‍ വന്നതിന് ശേഷം (ട്രസ്റ്റ് സ്‌കീം വന്ന സമയത്ത്) ശിവഗിരി മഠത്തിനെ ലൈവ് ആയി നിര്‍ത്തുകയും ശിവഗിരി മഠത്തിന്റെ അകത്ത് ഹിന്ദുവെന്നോ മുസ്‌ലീമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ല, എല്ലാവര്‍ക്കും ഇവിടെ വരാം എന്നുള്ള നിലവരികയും ചെയ്തു. ഇത് ജാതിക്കും മതത്തിനുമതീതമായി നിലകൊള്ളേണ്ട സ്ഥാപനമാണ് എന്നുപറഞ്ഞ് മുന്നില്‍ നിന്ന ആളാണ് തീര്‍ത്ഥര്‍ സ്വാമികള്‍.

1940 തൊട്ട് 17 വര്‍ഷത്തോളം അദ്ദേഹം അവിടെ സജീവമായി ഉണ്ടായിരുന്നു. പക്ഷേ തീര്‍ത്ഥര്‍ സ്വാമികളുടെ സമാധികഴിഞ്ഞ അവസരം,  ഈ സമയത്താണ് മണക്കാട് കൗസല്യയുടേയും ചെല്ലപ്പന്റേയും മകനായ ശശിധരന്‍ എന്നുപറയുന്ന 9 വയസുള്ള ബാലന്‍ – ആ ബാലന്റെ വല്യച്ഛന്‍ അവിടെ മഠാധിപതിയായിരുന്നു – അവിടെ ഒരു കല്യാണത്തിന് വരികയും, അവിടെ നിന്ന് തിരിച്ചുപോകാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തത്. വല്യച്ഛനായ മഠാധിപതി അവന്‍ ഇവിടെ നിന്ന് പഠിക്കട്ടെ എന്നു പറഞ്ഞു. ആ ബാലനായിരുന്നു പില്‍ക്കാലത്ത് ശാശ്വതീകാനന്ദ സ്വാമികളായി അറിയപ്പെട്ടത്.


തീര്‍ത്ഥര്‍ സ്വാമികളുടെ സമാധിക്ക് ശേഷമാണ് ഇതൊക്കെ അവിടെ നടക്കുന്നത്. ധൈര്യമുള്ള ഒരു സ്വാമിയുടെ അഭാവം വ്യക്തമായിരുന്നു. ഇപ്പോള്‍ അവിടെ സ്വാമിമാര്‍ ഇഷ്ടംപോലെയുണ്ട്. സ്വാമിമാരെ കൊണ്ട് ശ്വാസം മുട്ടുന്ന അവസ്ഥയാണ്. എന്നാല്‍ ശാശ്വതീകാനന്ദ സ്വാമിയെ പോലെ, തീര്‍ത്ഥര്‍ സ്വാമികളെ പോലെ, ബോധാനന്ദസ്വാമികളെ പോലെയുള്ള ഒരു സന്യാസി അവിടെ വളര്‍ന്നുവരേണ്ടിയിരിക്കുന്നു. ഇതേ അവസ്ഥയായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്.


ആ സമയത്ത് ശിവഗിരി മഠത്തിന്റെ അവസ്ഥ ഈ കമ്യൂണിറ്റിയിലെ മുതലാളിമാരുടെ നിയന്ത്രണത്തിലായിരുന്നു. ഇവരൊക്കെ അവിടെ വരുമ്പോള്‍ സ്വാമിമാര്‍ ഇവര്‍ക്ക് വേണ്ടിയുള്ള സൗകര്യം അവിടെ  ചെയ്തുകൊടുക്കണം. സ്വാമിമാരുടെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക,  റോട്ടറി ക്ലബുകള്‍ നടത്തുക, ചീട്ട് കളി ക്ലബ്ബ് നടത്തുക, അവിടെ വന്ന് വാഴവെട്ടിയെടുക്കുക, കുല കൊത്തിക്കൊണ്ടുപോവുക, കരിക്ക് കൊത്തിക്കൊണ്ടുപോകുക… ഇങ്ങനെ തുടങ്ങി വളരെ അതിശയകരമായ കാര്യങ്ങളാണ് അക്കാലത്ത് നടന്നത്.

തീര്‍ത്ഥര്‍ സ്വാമികളുടെ സമാധിക്ക് ശേഷമാണ് ഇതൊക്കെ അവിടെ നടക്കുന്നത്. ധൈര്യമുള്ള ഒരു സ്വാമിയുടെ അഭാവം വ്യക്തമായിരുന്നു. ഇപ്പോള്‍ അവിടെ സ്വാമിമാര്‍ ഇഷ്ടംപോലെയുണ്ട്. സ്വാമിമാരെ കൊണ്ട് ശ്വാസം മുട്ടുന്ന അവസ്ഥയാണ്. എന്നാല്‍ ശാശ്വതീകാനന്ദ സ്വാമിയെ പോലെ, തീര്‍ത്ഥര്‍ സ്വാമികളെ പോലെ, ബോധാനന്ദസ്വാമികളെ പോലെയുള്ള ഒരു സന്യാസി അവിടെ വളര്‍ന്നുവരേണ്ടിയിരിക്കുന്നു. ഇതേ അവസ്ഥയായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്.

ശാശ്വതീകാനന്ദ സ്വാമിജി ബ്രഹ്മവിദ്യാലയത്തിന്റെ കോഴ്‌സ് പൂര്‍ത്തിയാക്കി എസ്.എന്‍. കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശിവഗിരി മഠത്തിന്റെ കീഴില്‍ അഞ്ച് വര്‍ഷം ശാന്തിക്കാരനായി പ്രവര്‍ത്തിച്ച് ഇന്ത്യയിലുള്ള എല്ലാ തീര്‍ത്ഥാടനക കേന്ദ്രങ്ങളിലും പോയി തിരിച്ചുവന്ന് 27-ാമത്തെ വയസില്‍ ബോര്‍ഡ് മെമ്പറായി. 28 ാമത്തെ വയസില്‍ സെക്രട്ടറിയായി 31-ാമത്തെ വയസില്‍ പ്രസിഡന്റാവുകയാണ്. സന്യാസിമാരുടെ ഇടയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മഠാധിപതി എന്നേ പറയൂ.

ഇതുകഴിഞ്ഞ് സ്വാമിജി അധികാരത്തില്‍ വന്നു. ഗുരുദേവദര്‍ശനത്തിന്റെ പൊരുള്‍ – ഒരു മതത്തിന്റേയും പിന്തുണ ആത്മീയതയ്ക്ക് ആവശ്യമില്ല എന്ന പൊരുള്‍ – മതാതീത ആതമീയത – ലോകമെമ്പാടും എത്തിക്കുന്നതിന് വേണ്ടി ശിവഗിരി മഠം ഒരു ശക്തികേന്ദ്രമാക്കുന്നതിന് വേണ്ടി സ്വാമിജിയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിലും പോലീസിലും കോടതിയിലുമെല്ലാം ഒരു വലിയ സ്വാധീനം ശിവഗിരി മഠത്തിന് ഉണ്ടാകുന്ന രീതിയില്‍ ഏതൊരു ചര്‍ച്ചയിലും ശിവഗിരി മഠത്തിനെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉയര്‍ത്തിക്കൊണ്ടുവരുന്ന സമയത്താണ്, ശിവഗിരിമഠത്തിലേക്ക് കൈവല്യാനന്ദയുടെ വരവ്.

നോര്‍ത്തിലുള്‍പ്പെടെ ഇന്ത്യയ്ക്കകത്തുള്ള എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും, അവിടുത്തെ എല്ലാ ക്യാമ്പുകളിലും പഠിക്കുകയും എല്ലാ വിധ കാര്യങ്ങളും മനസിലാക്കിക്കൊണ്ടുമാണ് ശിവഗിരി മഠത്തിലേക്ക് കൈവല്യന്‍ വരുന്നത്.


ശിവഗിരി മഠത്തില്‍ വരുന്നത് കേരളത്തിലും ഇന്ത്യയിലുമുള്ള എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശിച്ചതിന് ശേഷം എനിക്ക് ശിവഗിരി മഠമല്ലാതെ വേറൊരു മഠമില്ല എന്നു പറഞ്ഞുകൊണ്ട് ശാശ്വതീകാനന്ദസ്വാമിക്ക് ഒരു കത്തയച്ചു. ഈ കത്ത് കിട്ടി വായിക്കുന്ന സമയത്ത് സ്വാമിയുടെ മുന്നില്‍ അയാള്‍ നില്‍ക്കുകയായിരുന്നു. പക്ഷേ അത്  മുന്‍കൂട്ടി തയ്യാറാക്കിയ ഒന്നായിരുന്നുവെന്ന് സ്വാമിക്ക് തോന്നാതെ ഒരു നിമിത്തമായി കണ്ട്, സ്വാമി ഇയാളെ ശിവഗിരി മഠത്തില്‍ എടുക്കുകയയിരുന്നു.

അങ്ങനെ കൈവല്യന്‍ ശിവഗിരി മഠത്തിലെ സന്യാസിയായി മാറുന്നു. അത് 89-90 കളിലാണ്. അത് കഴിഞ്ഞ് കൈവല്യന്‍ സ്വാമിയുടെ വിശ്വസ്തനായി, അവിടെയുള്ള ബ്രഹ്മവിദ്യാലയത്തിന്റെ ചാര്‍ജ്, ശിവഗിരി ബുക്കിന്റെ ശിവഗിരി മാസികയുടെ എല്ലാം ചാര്‍ജ് ശാശ്വതീകാനന്ദ സ്വാമികളുടെ അഭാവത്തില്‍ ശിവഗിരി മഠത്തിന്റെ മുഴുവന്‍ കാര്യങ്ങളുടേയും അവകാശം സ്വാമിജിയില്‍ നിന്നും കൈവല്യാനന്ദന്‍ ഓരോ അവസരത്തില്‍  കൈക്കലാക്കുകയായിരുന്നു.

ലണ്ടനിലുള്ള ഗുരുദേവപ്രതിമയുടെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വാമിജി നടത്തിയ യാത്രക്കിടയില്‍ തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ആ സമയത്ത് തിരഞ്ഞെടുപ്പൊന്നും സ്വാമി ശ്രദ്ധിക്കാറേയില്ല. സ്വാമിജി ഒരു പാനല്‍ എഴുതി കൊടുക്കും തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ പാനല്‍ കൊടുത്തെങ്കിലും സ്വാമിജി തിരിച്ചു വന്നപ്പോള്‍ മൂന്ന് പേര് സ്വാമിജി കൊടുത്ത ആള്‍ക്കാരല്ല.


പവിത്രാനന്ദസ്വാമിയും മറ്റ് രണ്ട് സ്വാമിമാരും നോമിനേഷന്‍ കൊടുക്കേണ്ട സമയത്ത് അവിടെ എത്തിയില്ല എന്നും അതുകൊണ്ട് പെട്ടെന്ന് ഇവരുടെ പേര് കൊടുക്കേണ്ടി വന്നതാണെന്നും കൈവല്യന്‍ പറഞ്ഞു. പക്ഷേ കൊടുത്ത ഉടന്‍ തന്നെ അവരില്‍ നിന്നും താന്‍ രാജി എഴുതിവാങ്ങിച്ചിട്ടുണ്ട് എന്നു അദ്ദേഹം വ്യക്തമാക്കി. ഇതുപറഞ്ഞപ്പോള്‍ സ്വാമി അതിന്റെ പുറകിലോട്ടുള്ള കാര്യങ്ങള്‍ എടുത്ത് നോക്കി, അപ്പോഴേക്കും കൈവല്യന്‍ ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞെന്ന്  അദ്ദേഹത്തിന് മനസിലായി.


തുടര്‍ന്ന് കൈവല്യനെ സ്വാമി മുറിയില്‍ വിളിച്ച് ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിച്ചു. പരിചയ സമ്പന്നരല്ലാത്തവര്‍ ഇതിനകത്തുവന്നു, ഇത് ശിവഗിരി മഠത്തിലും അതിന്റെ അനുബന്ധ സ്ഥാപനത്തിലും സന്യാസിമാരായി വരേണ്ടവരുടെ യോഗ്യത. ട്രസ്റ്റ് സ്‌കീം അനുസരിച്ച് ഇത്ര വര്‍ഷത്തെ അനുഭവമുള്ളവരാണ് വരേണ്ടത് .ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചു.

പവിത്രാനന്ദസ്വാമിയും മറ്റ് രണ്ട് സ്വാമിമാരും നോമിനേഷന്‍ കൊടുക്കേണ്ട സമയത്ത് അവിടെ എത്തിയില്ല എന്നും അതുകൊണ്ട് പെട്ടെന്ന് ഇവരുടെ പേര് കൊടുക്കേണ്ടി വന്നതാണെന്നും കൈവല്യന്‍ പറഞ്ഞു. പക്ഷേ കൊടുത്ത ഉടന്‍ തന്നെ അവരില്‍ നിന്നും താന്‍ രാജി എഴുതിവാങ്ങിച്ചിട്ടുണ്ട് എന്നു അദ്ദേഹം വ്യക്തമാക്കി. ഇതുപറഞ്ഞപ്പോള്‍ സ്വാമി അതിന്റെ പുറകിലോട്ടുള്ള കാര്യങ്ങള്‍ എടുത്ത് നോക്കി, അപ്പോഴേക്കും കൈവല്യന്‍ ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞെന്ന്  അദ്ദേഹത്തിന് മനസിലായി.

ഹിന്ദുമതത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളെ ബ്രഹ്മവിദ്യാര്‍ത്ഥികളായി ഇതിനകത്ത് കയറ്റി കഴിഞ്ഞിരുന്നു. ആ കുട്ടികളില്‍ സന്യാസിയായവരില്‍ മൂന്ന് പേരെയാണ് അയാള്‍ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൈവല്യന്‍, പ്രകാശാന്ദന്‍ എന്നിവര്‍ കൂടിയായപ്പോള്‍ അഞ്ച് പേരായി. ഇപ്പോള്‍ ഉള്ള ഋതംഭരത്, അമേയന്‍, ഋഷിതാനന്ദന്‍ എന്നിവരും.

ഇവര്‍ രാജിവെക്കണം എന്ന് സ്വാമി പറഞ്ഞു. ഇവര്‍ രാജിവെക്കുമ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് വരുമല്ലോ, അപ്പോള്‍ രാജിവെക്കുമെന്ന് പറഞ്ഞ് പോയ കൈവല്യന്‍ തിരിച്ചുവന്നു പറഞ്ഞു; അവര്‍ രാജിവെക്കുകയാണെങ്കില്‍ താനും കൂടിയങ്ങ് രാജിവെക്കാം എന്ന്. അങ്ങനെ കുറേനാളായി കൈവല്യന്‍ ഉള്ളില്‍വെച്ചിരുന്ന കാര്യങ്ങള്‍ പുറത്തുവന്നു.

തുടര്‍ന്ന് സ്വാമി തിരഞ്ഞെടുപ്പിന് അനൗണ്‍സ് ചെയ്തു. സ്വാമി പറഞ്ഞ പാനലില്‍ തിരഞ്ഞെടുപ്പ് വന്നു. തങ്ങള്‍ അഞ്ചുപേരെ ഒഴിവാക്കിയ നടപടി ശരിയല്ലെന്ന് പറഞ്ഞ് ആറ്റിങ്ങള്‍ കോടതിയില്‍ ഇതിനെതിരെ കൈവല്യന്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ആറ്റിങ്ങല്‍ കോടതി കേസ് തള്ളി. തുടര്‍ന്ന് ഇവര്‍ നേരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തു.


ശാശ്വതീകാനന്ദസ്വാമികള്‍ അധികാരത്തിന് വേണ്ടിയുള്ള ഒരു വടംവലിയാണ് ശിവഗിരി മഠത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സ്വത്തുക്കള്‍ കണ്ടാണ് സ്വാമിജി നില്‍ക്കുന്നതെന്നും ചിത്രീകരിച്ചുകൊണ്ടാണ് എ.കെ ആന്റണി 1995 ഒക്ടോബര്‍ 11 ന്  ശിവഗിരി മഠവും അനുബന്ധസ്ഥാപനവും സ്വാമികളുടെ കൈയില്‍ നിന്നും പിടിച്ചുവാങ്ങി പ്രകാശാനന്ദയുടെ, സംഘപരിവാറിന്റെ കൈയിലേക്ക് അന്ന് എ.കെ ആന്റണി കൊടുക്കുന്നത്.



ഇവരേയും കൂടി ഉള്‍പ്പെടുത്തി ഭരണം നടത്താന്‍ അവിടെ നിന്നും ഒരു ഇടക്കാലവിധി വന്നു.  കേരളത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ ഇടയില്‍ ഇതേപോലുള്ള നൂറുകണക്കിന് വിധി അവധിയില്‍ കിടക്കുന്ന അവസരത്തില്‍ മഹാഭൂരിപക്ഷം വരുന്ന ശ്രീനാരായണയുടെ ആത്മീയകേന്ദ്രത്തിനായി ഒരു ഇടക്കാലവിധി വന്നപ്പോള്‍ സര്‍ക്കാര്‍ അതിന്റെ ഭാഗം ചേരാതെ, സ്വാമിയെ വളരെ മോശക്കാരനാക്കി ചിത്രീകരിക്കാനായിരുന്നു  കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്.

ശാശ്വതീകാനന്ദസ്വാമികള്‍ അധികാരത്തിന് വേണ്ടിയുള്ള ഒരു വടംവലിയാണ് ശിവഗിരി മഠത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സ്വത്തുക്കള്‍ കണ്ടാണ് സ്വാമിജി നില്‍ക്കുന്നതെന്നും ചിത്രീകരിച്ചുകൊണ്ടാണ് എ.കെ ആന്റണി 1995 ഒക്ടോബര്‍ 11 ന്  ശിവഗിരി മഠവും അനുബന്ധസ്ഥാപനവും സ്വാമികളുടെ കൈയില്‍ നിന്നും പിടിച്ചുവാങ്ങി പ്രകാശാനന്ദയുടെ, സംഘപരിവാറിന്റെ കൈയിലേക്ക് അന്ന് എ.കെ ആന്റണി കൊടുക്കുന്നത്.

അതിന് ശേഷം ശാശ്വതീകാനന്ദസ്വാമികളുടെ ആറ് വര്‍ഷത്തെ ഒരു യാത്രയുണ്ട്. ഈ ആറ് വര്‍ഷം സ്വാമിജി കാസര്‍ഗോഡ് തൊട്ട് പാറശ്ശാല വരെയുള്ള സകലയൂണിയന്‍ ശാഖകളും സന്ദര്‍ശിക്കുകയായിരുന്നു.

? ശിവഗിരി മഠത്തെ ആയുധശാലയാക്കി മാറ്റി ശാശ്വതീകാനന്ദസ്വാമികള്‍ എന്നാണല്ലോ സംഘപരിവാര്‍ ശക്തികള്‍ പൊതുവെ ആരോപിക്കാറുള്ളത്?

അന്ന് ശിവഗിരി യുവജനവേദി കണ്‍വീനര്‍ ഞാനാണ്. 19, 20 വയസുള്ളരുടെ  കണ്‍വീനര്‍ ഞാനും അതിന്റെ മുകളിലുള്ളവരുടെ കണ്‍വീനര്‍ കെ.എ പൗരയുമാണ്.  നിര്‍ബന്ധിതമായി വിധി നടപ്പിലാക്കാനായി എത്തുന്ന സംഘത്തെ തടയാന്‍ ഞങ്ങള്‍ ആവിടെ ഇരുപത്തഞ്ചോളം ദിവസങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നു. അന്നത്തെ മന്ത്രിമാരായിരുന്ന കെ.ആര്‍ ഗൗരി ഉള്‍പ്പെടെയുള്ളവര്‍ അവിടെ വന്ന് ഒരു കാരണവശാലും ശിവഗിരിമഠത്തില്‍ ഒരു പോലീസ് ബൂട്ടും പതിയില്ലെന്നും പോലീസ് നടപടി ഉണ്ടാകില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പുതന്നു. കുഞ്ഞാലിക്കുട്ടിയും വന്ന് ഉറപ്പുതന്നു.

ഇതിടയിലാണ് ശാശ്വതീകാനന്ദ സ്വാമിയെ കാണാന്‍ മഅ്ദനിയുടെ സന്ദര്‍ശനം. കോടതി വിധി നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന മോഹന്‍ ശങ്കറിനെയും മഅ്ദനി സന്ദര്‍ശിച്ചു. ശേഷം അവിടെ കൂടി നിന്നവര്‍ മഅ്ദനിയോട് പ്രസംഗിക്കാന്‍ പറഞ്ഞു.  അദ്ദേഹം പ്രസംഗം നടത്തി. ഇത് ഒരു ഹിന്ദുസ്ഥാപനമല്ല, ഇത് ജാതിക്ക് അതീതമായി മതത്തിന് അതീതമായി, ഗുരുവിന്റെ സ്ഥാപനമായി നിലനില്‍ക്കേണ്ടതുണ്ട് എന്ന് മഅ്ദനി പ്രസംഗിച്ചു.

മഅ്ദനിക്ക് ഒരു പ്രസംഗത്തിന്റെ ശൈലി ഉണ്ടല്ലോ. ആ ശൈലിയില്‍ ഒരു പ്രസംഗം നടത്തിയപ്പോള്‍ അത് കുമ്മനം ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഒരു പിടിവള്ളിയായി. മഅ്ദനി-ശാശ്വതീകാനന്ദസ്വാമി കൂട്ടുകെട്ട് എന്ന പേരില്‍ അവര്‍ ആഘോഷിക്കുന്ന സമയത്താണ് പോലീസ് നടപടി വരുന്നത്. ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ക്രൂരമര്‍ദ്ദനം ഏല്‍ക്കുകയുണ്ടായി.


കാരണം ശാഖകളുടെ എണ്ണമനുസരിച്ചാണ് വോട്ട്. 18 ലക്ഷത്തോളം അംഗങ്ങള്‍ ഉള്ളതില്‍ 7500 വോട്ടേ ഉള്ളൂ. പ്രശ്‌നങ്ങള്‍ നടക്കുന്ന അക്കാലത്ത് 6000ത്തില്‍ പരം വോട്ടെ ഉള്ളൂ. ആ വോട്ട് പിടിച്ച് എടുക്കണമെങ്കില്‍ യൂണിയന്‍ ശാഖകളെ കൈക്കലാക്കണം. ഇതില്‍ സ്വാമിജി നന്നായി വര്‍ക്ക് ചെയ്ത് സ്വാമിജി അതില്‍ വിജയിച്ചു. അതില്‍ വിജയിച്ചതിന്റെ ഫലമായി സ്വാമി വിദ്യാസാഗറിനെ ജനറല്‍ സെക്രട്ടറിയായും പ്രതാപ് സിങ്ങിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി വെള്ളാപ്പള്ളി നടേശനേയും തീരുമാനിച്ചു.


രാഹുലനും ഗോപിനാഥനും എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന സമയം, അത് ഒരു കാരണവശാലും ശിവഗിരിമഠവും അനുബന്ധ സ്ഥാപനങ്ങളും തിരിച്ചുവരാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോള്‍ സ്വാമി എസ്.എന്‍.ഡി.പി നേതൃത്വത്തിനെ മാറ്റാന്‍ തീരുമാനിച്ചു. ജാതിസംഘടനകള്‍ക്കുള്ള കുഴപ്പം ജാതിസംഘടനകളുടെ തിരഞ്ഞെടുപ്പ് സംവിധാനം അനുസരിച്ച് മരിച്ച് ഒഴിയുന്നതല്ലാതെ തിരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല എന്നതാണ്. അതാണ് അവരുടെ തിരഞ്ഞെടുപ്പ് സംവിധാനം.

കാരണം ശാഖകളുടെ എണ്ണമനുസരിച്ചാണ് വോട്ട്. 18 ലക്ഷത്തോളം അംഗങ്ങള്‍ ഉള്ളതില്‍ 7500 വോട്ടേ ഉള്ളൂ. പ്രശ്‌നങ്ങള്‍ നടക്കുന്ന അക്കാലത്ത് 6000ത്തില്‍ പരം വോട്ടെ ഉള്ളൂ. ആ വോട്ട് പിടിച്ച് എടുക്കണമെങ്കില്‍ യൂണിയന്‍ ശാഖകളെ കൈക്കലാക്കണം. ഇതില്‍ സ്വാമിജി നന്നായി വര്‍ക്ക് ചെയ്ത് സ്വാമിജി അതില്‍ വിജയിച്ചു. അതില്‍ വിജയിച്ചതിന്റെ ഫലമായി സ്വാമി വിദ്യാസാഗറിനെ ജനറല്‍ സെക്രട്ടറിയായും പ്രതാപ് സിങ്ങിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി വെള്ളാപ്പള്ളി നടേശനേയും തീരുമാനിച്ചു.

തീരുമാനിച്ച ആ ദിവസം യോഗം ജനറല്‍ സെക്രട്ടറിയായി വരേണ്ട വിദ്യാസാഗറും വെള്ളാപ്പള്ളി നടേശനുമായുള്ള ചര്‍ച്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയാകാമെന്നും താന്‍ വൈസ് പ്രസിഡന്റാകാമെന്നും വിദ്യാസാഗര്‍ തീരുമാനിക്കുകയുമുണ്ടായി. അടുത്ത ദിവസം നോമിനേഷന്‍ സമയത്താണ് ഇത് അനൗണ്‍സ് ചെയ്യുന്നത്. സ്വാമിജി വി.എസുമായിട്ടൊക്കെ ആലോചിച്ചപ്പോള്‍ യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളിയെ കൊണ്ടുവരുന്നതില്‍ കുറേ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ആ അവസ്ഥയില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ ഇതിന്റെ നേതൃത്വത്തില്‍ വരേണ്ടതുള്ളതുകൊണ്ട് യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി വന്നു.

ഇ.കെ നായനാരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇ.കെ നായനാരുടെ അടുത്ത് ശിവഗിരി മഠത്തില്‍ നടന്ന സംഗതിയെല്ലാം വിവരിച്ച് യോഗത്തിന്റെ ഭാഗമായി സ്വാമിയുടെ ആക്ഷന്‍കൗണ്‍സിലിന്റെ ജാഥ തലസ്ഥാന നഗരിയില്‍ ഈ യോഗം തിരഞ്ഞെടുപ്പിന്റെ മുന്‍പ് തന്നെ നടക്കുകയുണ്ടായി. ആ ജാഥയില്‍ കേരളത്തിനകത്തുള്ള മഹാഭൂരിപക്ഷം വരുന്ന യൂണിയനുകളും ശാഖ പ്രസിഡന്റ്/സെക്രട്ടറിമാരും പങ്കെടുത്തു.

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തങ്ങള്‍ക്ക് അടിയും കിട്ടും എന്ന്, എസ്.എന്‍.ഡി.പിയെന്ന് പറഞ്ഞ് ഇറങ്ങാന്‍ പറ്റില്ലെന്ന് അന്നത്തെ നേതൃത്വത്തില്‍ നിന്നവര്‍ക്ക് മനസിലായി. അധികാരത്തില്‍ വന്ന ശേഷമാണ് ഇ.കെനായനാരെ ഇവരെല്ലാം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഇ.കെ നായനാരാണ് ശാരംഗധരനെ അഡ്മിനിസ്‌ട്രേറ്ററായി പോസ്റ്റ് ചെയ്യുന്നും പിന്നീട് ശാരംഗധരനെ മാറ്റി ആലപ്പുഴ കളക്ടര്‍ അഡ്മിനിസ്‌ട്രേറ്ററായി വന്നപ്പോള്‍ പ്രകാശാനന്ദ അധികാരത്തില്‍ വന്നതിന് ശേഷം ഭൂരിപക്ഷം കിട്ടുന്നതിന് വേണ്ടി  പുറത്തുനിന്നുള്ള ആളുകളെ സന്യാസിമാരായി കയറ്റിയിട്ടുണ്ട് എന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തു.

അവരൊന്നും സന്യാസിമാരല്ലെന്നും ട്രസ്റ്റ് സ്‌കീം അനുസരിച്ച് ഒരു ദിവസം പോലും അവിടെ ഉണ്ടാവാന്‍ പാടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഇവരെയെല്ലാം പുറത്താക്കിയിട്ടാണ് അഡ്മിനിസ്‌ട്രേറ്റര്‍ വരുന്നത്. ഈ അഡ്മിനിസ്‌ട്രേറ്ററുടെ സാന്നിധ്യത്തിലാണ് 2001 ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2001 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സൂക്ഷ്മാനന്ദ സ്വാമിയും അദ്ദേഹത്തിന്റെ അനിയന്‍ ലോകേശാനന്ദ സ്വാമിയും വിട്ടുനിന്നു.

സൂക്ഷ്മാനന്ദ സ്വാമിക്ക് അന്ന് സെക്രട്ടറിയാകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അന്ന് ശാശ്വതീകാനന്ദ സ്വരൂപാനന്ദസ്വാമിയെയും സമ്പൂര്‍ണാനന്ദ സ്വാമിയേയും പ്രസിഡന്റും സെക്രട്ടറിയുമാക്കുകയും പരാനന്ദസ്വാമിയെ ട്രഷറും ആക്കി. മൂന്നും പ്രായം ചെന്ന സന്യാസിമാര്‍. ശാശ്വതീകാനന്ദ സ്വാമി അധികാരത്തില്‍ വന്നില്ല. അപ്പോള്‍ സ്വാമിജി മാറിനിന്നിട്ട് പറഞ്ഞു; ഇവര്‍ തന്നെ ഭരിക്കട്ടെ.


മണിസര്‍ ഉള്‍പ്പെടെ, ആലപ്പുഴയില്‍ ഉള്ള ജയപാലന്‍ മുതലാളി ചെന്നൈയിലുള്ള ഒരാള്‍ കൊട്ടാരക്കരയിലുള്ള ഒരാള്‍ വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ ചേര്‍ന്ന്  സ്വാമിജി സ്വാമിജിയുടെ പേരില്‍ ഒരുകെട്ടിടം വാങ്ങിച്ചു. സ്വാമിയുടെ ആസ്ഥാനം സ്വാമി അങ്ങോട്ട് മാറ്റി. അങ്ങനെ ശിവഗിരിമഠത്തിലെ കാര്യങ്ങളൊക്കെ നോക്കി പോകുകയായിരുന്നു.

തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു ശിവഗിരി മഠത്തിലെ കാര്യങ്ങള്‍ വളരെ നന്നായി നടന്ന് ഒന്നേകാല്‍ വര്‍ഷം കഴിയുമ്പോഴാണ് സ്വാമി ആലുവ പുഴയില്‍ സമാധിയാകുന്നത്. ആലുവ പുഴയില്‍ എട്ട് വര്‍ഷത്തിന് മുന്‍പാണ് സ്വാമിജി കുളിച്ചിരുന്നത്. അന്ന് ഒരു ബോര്‍ഡ് ശിവഗിരി മഠത്തില്‍ കൂടാനിരുന്നിരുന്നു. അതിന് ശേഷം സ്വാമിയുടെ യാത്ര ട്രെയിനില്‍ ആയിരുന്നത് കാറിലായി.

കാറില്‍ സൂക്ഷ്മാനന്ദയും കൂടെയുണ്ടായിരുന്നു. സുബാഷും സ്വാമിയും ഉണ്ടായിരുന്നു സാബുവിനെ തലേന്ന് നേരത്തെ പറഞ്ഞുവിട്ടു. അവിടെ ചെന്ന് കയറി സ്വാമിജിക്ക് ഓട്‌സ് എന്തോ കൊടുത്തു. അത് കഴിച്ചതിന് ശേഷമാണ് സ്വാമി കുളിക്കാന്‍ കുളിമുറിയില്‍ കയറിയത്. കുളിമുറിയില്‍ കയറിയപ്പോള്‍ ഉടന്‍ തന്നെ സ്വാമി ഇറങ്ങിയിട്ട്, കുളക്കടവില്‍ പോയി കുളിക്കാന്‍ തീരുമാനിച്ചു.

ഈ റൂമിനകത്ത് നിന്ന ആള്‍ക്കാര്‍ അവരുടെയെല്ലാം ശ്രദ്ധ ഒരു ബുക്സ്റ്റാളിന്റെ ഉദ്ഘാടനം ഉണ്ടെന്ന് പറഞ്ഞ് അങ്ങോട്ട് തിരിച്ചുവിടുകയും സ്വാമിയുടെ ഒപ്പം കുളക്കടവിലേക്ക് പോകാന്‍ സാബുവിനെ മാത്രം പറഞ്ഞുവിടുകയും ബാക്കിയെല്ലാവരോടും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പറയുകയും ചെയ്തു. ഗുരുദേവന്റെ പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഭക്തരും മറ്റുള്ളവരുമെല്ലാം അങ്ങോട്ടുപോയപ്പോള്‍ സ്വാമിയുടെ ഒപ്പം സാബു മാത്രം ആയി.


റിപ്പോര്‍ട്ടര്‍ ചാനലിലെ ഇന്റര്‍വ്യൂയില്‍ സൂക്ഷ്മാനന്ദ സ്വാമി ഈയിടക്ക് പറഞ്ഞത് സ്വാമി കുളക്കടവിലേക്ക് കുളിക്കാന്‍ പോയത് താനറിഞ്ഞില്ല, സ്വാമി മുങ്ങിയെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും കൂടി ഓടിവന്നു. അപ്പോള്‍ കണ്ടില്ല എന്ന് പറയുന്ന സാബു പറഞ്ഞു സ്വാമി ഒഴുകിപ്പോയി എന്ന്. അവിടെ ഇറങ്ങിയവരെല്ലാവരും ഈ ഒഴുകിപ്പോയി എന്ന് പറയുന്ന സ്ഥലത്തേക്ക് നീന്തിപ്പോകുകയും സ്വാമിയെ ആഴത്തില്‍ തപ്പിനോക്കുകയും ചെയ്തിട്ടും സ്വാമിയെ കിട്ടിയില്ല. ഫയര്‍ഫോഴ്‌സുകാര്‍ വന്ന് നോക്കിയപ്പോള്‍ സ്വാമി ഇറങ്ങി മുങ്ങിയ ഇടത്തുതന്നെ അദ്ദേഹത്തിന്റെ ശരീരം കണ്ടു.


അങ്ങനെ സ്വാമി കുളിക്കാനിറങ്ങി കുളിച്ചിട്ട് തിരിച്ചുകയറിയപ്പോള്‍ സൂക്ഷ്മാനന്ദ സ്വാമിയുടെ പ്രസ്താവനയാണ്, കുളിക്കുന്നതിനിടയില്‍ സോപ്പിടുന്നതിനിടയില്‍ സ്വാമിയുടെ നഗ്‌നത സാബുവിനെ കാണിച്ചു. അപ്പോള്‍ അത് കാണാനുള്ള ബുദ്ധിമുട്ട് കാരണം സാബു തിരിഞ്ഞുനിന്നു. തിരിഞ്ഞുനിന്നു കഴിഞ്ഞപ്പോള്‍ സ്വാമിയെ കാണാനില്ല. ഇതായിരുന്നു സാബു പറഞ്ഞത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ ഇന്റര്‍വ്യൂയില്‍ സൂക്ഷ്മാനന്ദ സ്വാമി ഈയിടക്ക് പറഞ്ഞത് സ്വാമി കുളക്കടവിലേക്ക് കുളിക്കാന്‍ പോയത് താനറിഞ്ഞില്ല, സ്വാമി മുങ്ങിയെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും കൂടി ഓടിവന്നു. അപ്പോള്‍ കണ്ടില്ല എന്ന് പറയുന്ന സാബു പറഞ്ഞു സ്വാമി ഒഴുകിപ്പോയി എന്ന്. അവിടെ ഇറങ്ങിയവരെല്ലാവരും ഈ ഒഴുകിപ്പോയി എന്ന് പറയുന്ന സ്ഥലത്തേക്ക് നീന്തിപ്പോകുകയും സ്വാമിയെ ആഴത്തില്‍ തപ്പിനോക്കുകയും ചെയ്തിട്ടും സ്വാമിയെ കിട്ടിയില്ല. ഫയര്‍ഫോഴ്‌സുകാര്‍ വന്ന് നോക്കിയപ്പോള്‍ സ്വാമി ഇറങ്ങി മുങ്ങിയ ഇടത്തുതന്നെ അദ്ദേഹത്തിന്റെ ശരീരം കണ്ടു.

നെറ്റിയിലെ മുറിവ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അത് വള്ളത്തില്‍ തട്ടിയിടിച്ച് പറ്റിയതാണെന്ന് പറഞ്ഞു. ഇതിനിടയില്‍ പടവിലുള്ള രക്തം തീര്‍ത്ഥര്‍സ്വാമിയുടെ കാല് പാറയുടെ ഇടയിലും വള്ളത്തിനിടയിലും തട്ടി മുറിഞ്ഞതിന്റെയാണ് എന്നും പറഞ്ഞു.

ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ അല്ലെങ്കില്‍ നെറ്റിയിലോ വേറെ എവിടെയെങ്കിലോ മുറിവുണ്ടെങ്കില്‍ ഒരിക്കലും ഒരു ഡോക്ടര്‍ പോലീസ് സര്‍ജ്ജന്റെ സഹായമില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറാകില്ല. അതേപോലെ ശാശ്വതീകാനന്ദസ്വാമിയെപ്പോലുള്ള ഒരു സന്യാസിയെ നല്ല സംവിധാനമുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം നടത്താന്‍ മാത്രമേ ഒരു ഡോക്ടര്‍ തയ്യാറാവൂ.


ശിവഗിരി മഠത്തിലെ മഹാസമാധി കഴിഞ്ഞാല്‍ രണ്ട് സമാധിയെ അന്ന്  അവിടെ ഉള്ളൂ. ബോധാനന്ദ സ്വാമികളുടേയും തീര്‍ത്ഥര്‍സ്വാമികളുടേയും സമാധി. അതിന് പറയുന്ന കാരണം ഗുരു അനുഗ്രഹിച്ച സന്യാസിമാര്‍ക്ക് മാത്രമേ അവിടെ സമാധിവരുള്ളൂ എന്നാണ്. സൂക്ഷമാനന്ദസ്വാമിയുടെ നിര്‍ദേശ പ്രകാരം, ബോര്‍ഡ് തീരുമാനം ഇനി അവിടെ ഒരു സമാധി പാടില്ലെന്നാണ്. എന്നാല്‍ സമാധിസ്ഥലം അവിടെയായിത്തന്നെ നിശ്ചയിക്കപ്പെടുകയും ലക്ഷക്കണക്കിന് ആള്‍ക്കാരും ജനപ്രതിനിധികളും പോലീസും എല്ലാം വന്ന് സമാധി ഗംഭീരമായി നടക്കുകയും ചെയ്തു.


അപ്പോള്‍ അവിടെവെച്ച് പെട്ടെന്നൊരു പോസ്റ്റുമോര്‍ട്ടം നടത്തുകയും അതുകഴിഞ്ഞ് അവിടുന്ന് തിരിച്ചപ്പോള്‍ ഞങ്ങളും കൂടി ശിവഗിരി മഠത്തില്‍ വന്ന് സ്വാമിയുടെസമാധി സ്ഥാനം കാണുന്നതിന് സ്വാമിയെ വിളിച്ചുകൊണ്ടുപോയപ്പോള്‍

ശിവഗിരി മഠത്തിലെ മഹാസമാധി കഴിഞ്ഞാല്‍ രണ്ട് സമാധിയെ അന്ന്  അവിടെ ഉള്ളൂ. ബോധാനന്ദ സ്വാമികളുടേയും തീര്‍ത്ഥര്‍സ്വാമികളുടേയും സമാധി. അതിന് പറയുന്ന കാരണം ഗുരു അനുഗ്രഹിച്ച സന്യാസിമാര്‍ക്ക് മാത്രമേ അവിടെ സമാധിവരുള്ളൂ എന്നാണ്. സൂക്ഷമാനന്ദസ്വാമിയുടെ നിര്‍ദേശ പ്രകാരം, ബോര്‍ഡ് തീരുമാനം ഇനി അവിടെ ഒരു സമാധി പാടില്ലെന്നാണ്. എന്നാല്‍ സമാധിസ്ഥലം അവിടെയായിത്തന്നെ നിശ്ചയിക്കപ്പെടുകയും ലക്ഷക്കണക്കിന് ആള്‍ക്കാരും ജനപ്രതിനിധികളും പോലീസും എല്ലാം വന്ന് സമാധി ഗംഭീരമായി നടക്കുകയും ചെയ്തു.

സൂക്ഷ്മാനന്ദ സ്വാമി ശാശ്വതീകാനന്ദയെ നിര്‍ബന്ധിച്ച് പുഴയിലേക്ക് വിടുകയായിരുന്നു എന്ന് ചില സംസാരമുണ്ടായിരുന്നു, അങ്ങനെ ഉണ്ടോ?

അങ്ങനെ ആരും നമ്മളോട് പറഞ്ഞിട്ടില്ല. ടവ്വലുമായി ബാത്ത്‌റൂമില്‍ കയറിയ ശേഷമാണ് സ്വാമി പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിന് ശേഷം കുളക്കടവില്‍ പോയി കുളിക്കാമെന്ന് പറഞ്ഞു. ആരാണ് അങ്ങനെ പറഞ്ഞതെന്ന് ആക്കാര്‍ക്കും അറിയില്ല. പക്ഷേ ആ റൂമില്‍ അന്നുണ്ടായിരുന്ന ആള്‍ക്കാര്‍ക്കറിയാം. സുഭാഷുണ്ട്, സ്വാമിയുടെ പി.എ ഉണ്ട്, റോയി സ്വാമിയുടെ അടുത്തുണ്ട്, പ്രഭയുണ്ട്. ഇവരൊന്നും ഒരിക്കലും സ്വാമിയെ വിട്ട് മാറാറില്ലാത്തതാണ്.

എന്നാല്‍ അവരെ ഉള്‍പ്പെടെ അന്ന് മാറ്റി എന്നുള്ളതാണ്. അതിന് ശേഷം സൂക്ഷ്മാനന്ദ പറയുന്നു സ്വാമി കുളിക്കാന്‍ പോയത് അറിഞ്ഞില്ല എന്ന്. സമാധി കഴിഞ്ഞ് പോസ്റ്റ്മാര്‍ട്ടം നടക്കുന്നതിന്റെ മുന്‍പ് ഈ പറയുന്ന ദുരന്തം നടന്ന് പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ സാബുവിനെ അവിടുന്ന് ഒരു കാറില്‍ കയറ്റിവിട്ടിരുന്നു. സാബുവിനെ അവിടുന്ന് അത്രയും ശ്രദ്ധയോടെ മാറ്റിയെന്ന് പറയുമ്പോള്‍ ആദ്യം കേസന്വേഷിച്ച പോലീസുദ്ധ്യോഗസ്ഥന്‍ ലോക്കല്‍ എസ്.ഐ കൃഷ്ണന്‍നായര്‍ വന്നിട്ട് ചോദിച്ചു, ഒപ്പം ഉണ്ടായിരുന്നയാള്‍ ആരാണെന്ന്, അത് സാബുവാണെന്ന് പറഞ്ഞു. അദ്ദേഹം എവിടെ പോയി? സാബു ശിവഗിരിയില്‍ പോയി. ഇതായിരുന്നു ഉത്തരം.

വൈകുന്നേരമാണ് സ്വാമിയേയും കൊണ്ടുള്ള യാത്ര തിരിക്കുന്നത്. സ്വാമി അവിടെ മുങ്ങിമരിച്ച് 15 മിനുട്ട് കഴിഞ്ഞപ്പോള്‍ അത്രയും ശ്രദ്ധയോടുകൂടി സാബുവിനെ അവിടുന്ന് മാറ്റുക, അതേ ശ്രദ്ധ അവര്‍ മൂന്ന് കാര്യങ്ങളില്‍ കാണിച്ചു. ഇത് കുറച്ചുദിവസം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. ഒന്ന് സ്വാമിയുടെ ടെലഫോണിന്റെ സിം അപ്പോള്‍ തന്നെ അവര്‍ കരസ്ഥമാക്കി. അതുകഴിഞ്ഞ് സ്വാമിയുടെ യാത്രാഡയറിയും ശേഖരിച്ചു.

അതുമാത്രമല്ല അതീവരഹസ്യമുള്ള, സ്വാമിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളുള്ള ഡയറിയുണ്ട്. എന്തുവലിയ വിവരങ്ങളും അതിനകത്ത് എഴുതിവെക്കും. ഒരു പേജില്‍ തന്നെ ഇരുപതോളം സംഭവങ്ങള്‍ രേഖപ്പെടുത്തിവെക്കും. സ്വാമിയെ എപ്പോള്‍ കാണാന്‍ ചെന്നാലും സ്വാമിയുടെ ഇടത് വശത്തും വലതുവശത്തും ഈ രണ്ട് ഡയറിയും കാണും.


സൂക്ഷ്മാനന്ദ സ്വാമിയുടെ ഒപ്പം ഞങ്ങള്‍ വലിയൊരു സംഘം പോവുകയും കൂടി ചെയ്തപ്പോള്‍ സ്വാമി അങ്ങ് ലൈവായി. ശാശ്വതീകാനന്ദ സ്വാമിയുടെ സമാധിയില്‍ കൊളുത്തേണ്ട ദീപം മോക്ഷദീപം വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതിനു വേണ്ടി ടാഗോര്‍ തീയേറ്ററിലേയ്ക്ക് മാറ്റി.


സിമ്മും ഡയറിയും ആരാണ് കൈവശപ്പെടുത്തിയത് സൂക്ഷമാനന്ദസ്വാമിയാണ്. എന്നാലിത് പോലീസിനു കൈമാറിയിരുന്നില്ല.

ഒരു വിഭാഗം ആള്‍ക്കാര്‍ ശാശ്വതീകാനന്ദ സ്വാമി സമാധിയായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങി.

യോഗം ജനറല്‍സെക്രട്ടറിക്കെതിരായി ആരോപണം വന്നതുകൊണ്ടുമാത്രമാണ് ഇതില്‍ നിജസ്ഥിതി അല്ലെങ്കില്‍ സത്യസന്ധമായ ഒരന്വേഷണം നടക്കാതെ പോയത്. കാരണം ആരോടുചോദിച്ചാലും ജനറല്‍ സെക്രട്ടറിയാണ് ഇത് ചെയ്തത് എന്നു പറയും. സമാധി കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സ്വാമിയുടെ ഒപ്പമുണ്ടായിരുന്ന ചില പ്രമുഖന്‍മാര്‍ വന്ന് ഇനി നമുക്ക് സൂക്ഷ്മാനന്ദയെ വെച്ചിട്ട് മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് പറയുകയും ഞങ്ങള്‍ ഉടന്‍ തന്നെ ചില കമ്മിറ്റി വളിച്ചുകൂട്ടി ശിവഗിരി യുവജനവേദിയുടെ ആത്മീയ ആചാര്യനായിട്ട് സൂക്ഷമാനന്ദ സ്വാമിയെ പ്രഖ്യാപിക്കുകയും ചെയ്തു.

സൂക്ഷ്മാനന്ദ സ്വാമിയുടെ ഒപ്പം ഞങ്ങള്‍ വലിയൊരു സംഘം പോവുകയും കൂടി ചെയ്തപ്പോള്‍ സ്വാമി അങ്ങ് ലൈവായി. ശാശ്വതീകാനന്ദ സ്വാമിയുടെ സമാധിയില്‍ കൊളുത്തേണ്ട ദീപം മോക്ഷദീപം വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതിനു വേണ്ടി ടാഗോര്‍ തീയേറ്ററിലേയ്ക്ക് മാറ്റി.

അവിടെ അത് തെളിക്കാന്‍ സൂക്ഷ്മാനന്ദസ്വാമി പോയി. അതിന് ശേഷമാണ് ശാശ്വതീകാനന്ദ സ്വാമിയുടെ പേരില്‍ ഒരു അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ഈ അവാര്‍ഡ് പ്രഖ്യാപിച്ച് ഒരു വര്‍ഷം കൊണ്ട് തന്നെ പ്രസ്തുത അവാര്‍ഡ് മരവിപ്പിച്ചു. സ്വാമി രൂപം കൊടുത്ത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമെല്ലാം മരവിപ്പിച്ചു. സ്വാമി നടത്തിക്കൊണ്ടിരുന്ന കേസുകളെല്ലാം പരാജയപ്പെടുത്തി. “സ്വാമിക്ക് അവിടെ വലിയ സമാധിമണ്ഡപം ഉണ്ടാക്കണം, അതിന്റെ മുകളില്‍ ലൈബ്രറി വേറെ എന്‍ട്രന്‍സ് വേണം. ഭാവിയില്‍ ബുദ്ധിമുട്ടാകാതിരിക്കാന്‍ ചുറ്റുമുള്ള വസ്തുക്കള്‍ വിലക്കുവാങ്ങണം” എന്നൊക്കെ സ്വാമിയുടെ അടുപ്പമുള്ളവര്‍ ആവശ്യപ്പെട്ടു. എല്ലാം ചെയ്യാം ചെയ്യാം എന്ന് പറയുകയും ചെയ്തു.

പ്രകാശാനന്ദയ്ക്കും കൂട്ടര്‍ക്കുമെതിരായി വിജയിച്ച കേസില്‍ അതിനെതിരായി അവര്‍ സുപ്രീം കോടതിയെയാണ് സമീപിച്ചത്. സുപ്രീം കോടതിയില്‍ അരുണ്‍ ജെറ്റ്‌ലിയും മുകല്‍ റോയിയും വേണു ഗോപാലുമുള്‍പ്പെടെയുള്ള നാല് പ്രധാനപ്പെട്ട വക്കീലന്‍മാര്‍ പ്രകാശാനന്ദക്കുവേണ്ടി  എട്ടും പത്തും പതിനഞ്ചും പ്രാവശ്യം ഹാജരായി.


അവിടെ ആരെല്ലാമാണോ വരേണ്ട എന്ന് ശാശ്വതീകാനന്ദ സ്വാമി പറഞ്ഞത് അവരെല്ലാം അവിടെയുണ്ട്. ശിവഗിരി മഠവും അനുബന്ധസ്ഥാപനവും ഒരു ഹിന്ദുസ്ഥാപനമാക്കി മാറ്റിയിട്ടുണ്ട്. മതാധിഷ്ഠിതമാക്കരുത് എന്ന് പറഞ്ഞ അവിടെ ഹിന്ദുക്കളുടെ ആസ്ഥാനമായി മാറ്റി. ശ്രീനാരായണീയുടെ ആത്മീയകേന്ദ്രമായിരുന്ന ശിവഗിരി മഠം കൈക്കലാക്കി. ഈഴവരായ നാരയണീയര്‍ക്ക് ഒരു ഹിന്ദുവികാരം ഉണ്ടാകും. ആ ഹിന്ദുവികാരം ഉണ്ടായ ശേഷം സംഘടനയും കൈക്കലാക്കാം. ആദ്യം ആത്മീയ കേന്ദ്രം കൈക്കലാക്കി. ഇനി സംഘടനയും ശേഷം കൈക്കലാക്കും.


തുടര്‍ന്ന് റിട്ടയര്‍ഡ് ജഡ്ജി പരിപൂര്‍ണനെ കമ്മീഷനായി നിയോഗിക്കുന്നത്. ആ കമ്മീഷന്‍ വരുന്ന സമയത്ത് നമ്മുടെ ഭാഗം ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഒരു ശേഷിയുമില്ലാത്ത സ്വാമിയെയായിരുന്നു സൂക്ഷ്മാനന്ദ സ്വാമി പറഞ്ഞുവിട്ടത്. ഈ ശിവഗിരി വിഷയം എന്താണെന്ന് അറിഞ്ഞുകൂടാത്ത ഒരാളെ പരിപൂര്‍ണന്റെ ഒപ്പംവിട്ടുകൊടുത്തു. ഈ പറയുന്ന ഉപദേശക സമിതിയും ഗവര്‍മെന്റും ഒഴിവാക്കിയ 19 പേരെ കണ്ടുപിടിച്ച് അതില്‍ 17 പേരെ പരിപൂര്‍ണന്‍ തിരിച്ചുകയറ്റി.

തിരിച്ചുകയറ്റിയാലും ജയിക്കൂകയില്ലെന്ന് കണ്ട് നമ്മുടെ ഭാഗത്തുള്ള യോഗികളായ പത്ത് സന്യാസിമാരെ ഒഴിവാക്കുയും ചെയ്ത് ശിവഗിരി മഠം പരിപൂര്‍ണന്റെ കമ്മീഷന്‍ ഇവരെ ഏല്‍പ്പിച്ചു. ഈ സമയത്ത് ഒരു രാജന്‍ബാബുവിനേയും കൊണ്ടുപോയി കേസ് നടത്തി ഈ സംവിധാനങ്ങളെല്ലാം തകര്‍ത്ത് ഞങ്ങളെയെല്ലാം അവിടുന്ന് ഒഴിവാക്കിയ ശേഷം ഇവര്‍ക്കൊപ്പം കഴിഞ്ഞ 9 വര്‍ഷമായി സൂക്ഷ്മാനന്ദസ്വാമി സന്തോഷത്തോടുകൂടി കഴിയുകയാണ്. ശാശ്വതീകാനന്ദ സ്വാമിയുടെ ആസ്ഥാനം വരെ ഇവര്‍ പിടിച്ചെടുക്കുന്നു

അവിടെ ആരെല്ലാമാണോ വരേണ്ട എന്ന് ശാശ്വതീകാനന്ദ സ്വാമി പറഞ്ഞത് അവരെല്ലാം അവിടെയുണ്ട്. ശിവഗിരി മഠവും അനുബന്ധസ്ഥാപനവും ഒരു ഹിന്ദുസ്ഥാപനമാക്കി മാറ്റിയിട്ടുണ്ട്. മതാധിഷ്ഠിതമാക്കരുത് എന്ന് പറഞ്ഞ അവിടെ ഹിന്ദുക്കളുടെ ആസ്ഥാനമായി മാറ്റി. ശ്രീനാരായണീയുടെ ആത്മീയകേന്ദ്രമായിരുന്ന ശിവഗിരി മഠം കൈക്കലാക്കി. ഈഴവരായ നാരയണീയര്‍ക്ക് ഒരു ഹിന്ദുവികാരം ഉണ്ടാകും. ആ ഹിന്ദുവികാരം ഉണ്ടായ ശേഷം സംഘടനയും കൈക്കലാക്കാം. ആദ്യം ആത്മീയ കേന്ദ്രം കൈക്കലാക്കി. ഇനി സംഘടനയും ശേഷം കൈക്കലാക്കും.

സൂക്ഷ്മാനന്ദയും വെള്ളാപ്പള്ളിയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

ഒരു ബന്ധവുമില്ല.ആദ്യ കാലഘട്ടത്തില്‍ സ്വാമിയുമായി ഒരു അഭിപ്രായ വ്യത്യാസം വെള്ളാപ്പള്ളി നടേശന്‍ ഉണ്ടാക്കിയിരുന്നത് എന്തിനെന്നു വെച്ചാല്‍ അന്ന് വെള്ളാപ്പള്ളിയുടെ സഹായം മറുപക്ഷത്തിന് വേണം. വെള്ളാപ്പള്ളി നടേശനെ കൂടി പിടിച്ചാണ് അന്ന് പ്രകാശാനന്ദ പക്ഷം അധികാരത്തില്‍ കയറുന്നത്. ശാശ്വതീകാനന്ദവെള്ളാപ്പള്ളി നടേശന്‍ അതിന് ശേഷം ഒരൊറ്റ തീര്‍ത്ഥാടനത്തിന് പങ്കെടുത്തിട്ടില്ല. 2005 ലെ തിരഞ്ഞെടുപ്പോടുകൂടി എസ്.എന്‍.ഡി.പി പിന്തുണയോടുകൂടി പ്രകാശാനന്ദ സ്വാമിയുടെ പക്ഷംഅധികാരത്തില്‍ വരുന്നുണ്ട്.

ശാശ്വതീകാന്ദ സ്വാമി അധികാരത്തില്‍ കൊണ്ടുവന്ന സ്വാമിമാരില്‍ ശാശ്വതീകാനന്ദ ആരെയാണോ ഇറക്കി വിട്ടത്. ആ ഇറക്കി വിട്ടവരുമായി ചേര്‍ന്നാണ്  വെള്ളാപ്പള്ളി നടേശന്‍ ഇവരെ അധികാരത്തില്‍ കൊണ്ടുവന്നത്. വെള്ളാപ്പള്ളിയെ കൊണ്ടുവന്നത് ശാശ്വതീകാനന്ദയായിരുന്നു. ഇവിടെ സൂക്ഷ്മാനന്ദ സ്വാമി ഒരു നിമിത്തം പോലെ അവര്‍ക്ക് അനൂകൂലമായി നിന്നുകൊടുത്തു. സൂക്ഷമാനന്ദസ്വാമിയുമായി ഉണ്ടായിട്ടുള്ള ഒരു വിഷയത്തിന്റെ പേരില്‍ വെള്ളാപ്പള്ളി അവരെ സഹായിച്ചിട്ടുണ്ടെന്ന് പറയുകയും ഒടുവില്‍ സൂക്്ഷമാനന്ദയും ഇവരുമായി ഒന്നിക്കുകയും വെള്ളാപ്പള്ളി അവിടെ നിന്ന് പുറത്താവുകയും ചെയ്യും.

ശാശ്വതീകാന്ദ സ്വാമി സ്ഥാപിച്ച ശിവഗിരി യുവജനവേദിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ഞങ്ങള്‍ക്കായിരുന്നു ശിവഗിരിമഠത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചാര്‍ജ്. 136 യൂണിറ്റുണ്ട്. ശിവഗിരി മഠത്തിന് കീഴില്‍ നടക്കുന്ന എല്ലാ പരിപാടികളും നടത്തിയിരുന്നത് ഞങ്ങളാണ്. ശാശ്വതീകാനന്ദ സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം ശിവഗിരി സമാധിയില്‍ വെച്ച് ദൃഢപ്രതിജ്ഞയെടുത്താണ് യുവജനവേദിയില്‍ അംഗമാകുന്നത്.

ഗുരുദേവ ദര്‍ശനം കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം. ശിവഗിരിയുടെ അനുബന്ധ സ്ഥാപനങ്ങള്‍ സംരക്ഷിക്കണം.  ശിവഗിരിയും അനുബന്ധ സ്ഥാപനങ്ങളും മതഫാസിസ്റ്റുകളില്‍ നിന്ന് സംരക്ഷിക്കുക അങ്ങനെ തുടങ്ങി എട്ട് കാര്യങ്ങള്‍ പ്രതിജ്ഞയിലുണ്ട്.

We use cookies to give you the best possible experience. Learn more