| Wednesday, 4th February 2015, 7:00 pm

ഇന്ന് ഏതൊരു പാര്‍ട്ടിയും ഒരു ആം ആദ്മി പാര്‍ട്ടി ആവാന്‍ ശ്രമിക്കുന്നു; അത് തന്നെ ഞങ്ങളുടെ വിജയമല്ലേ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനാധിപത്യം വ്യക്തി കേന്ദ്രീകരിക്കാതെ ജനസഭകള്‍ നടത്തി ഭരിക്കുന്ന രീതിയാണ് ഞങ്ങളുടെത്. ഓരോ വോട്ടറും എം.എല്‍.എ ആയി മാറുന്ന അവസ്ഥയാണത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വാഗദാനങ്ങള്‍ മാത്രമെ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 49 ദിവസം ഭരിച്ച് കാണിച്ചതിനു ശേഷമാണ് ഞങ്ങള്‍ മത്സരിക്കുന്നത്. “ജൊ കാഹാ വൊ കിയാ” ( എന്ത് പറഞ്ഞോ അത് ചെയ്തു)



| അഭിമുഖം : മനോജ് കുമാര്‍ | അനീഷ് ഡി ഉണ്ണി |

                                          ഫോട്ടോ: ജെ.സി നവനീത്‌


ദല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് മയൂര്‍ വിഹാര്‍ ഫേസ് 3. ഏകദേശം 12000 ത്തോളം മലയാളികള്‍ ഇവിടെയുണ്ട്. കോണ്ടലി നിയമസഭ മണ്ഡലത്തിലാണ് മയൂര്‍ വിഹാര്‍ ഫേസ് 3 സ്ഥിതി ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും സിറ്റിങ്ങ് എം.എല്‍.എയും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിയുമായ മനോജ് കുമാറുമായി അനീഷ് ഡി. ഉണ്ണി നടത്തിയ അഭിമുഖം.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന നിലയ്ക്കു താങ്കള്‍ മറ്റുള്ളവരില്‍ നിന്നും എങ്ങനെ വ്യത്യസ്തനാവുന്നു?

കുട്ടിക്കാലത്ത് തന്നെ കോണ്ടലിയില്‍ എത്തിയ ആളാണ് ഞാന്‍. അത്‌കൊണ്ട് തന്നെ ഇവിടുത്ത ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് എനിക്ക് നന്നായി അറിയാം.

15 വര്‍ഷമായി ഇവിടെ കോണ്‍ഗ്രസ് എം.എ.ല്‍.എ ഭരിച്ചു. അദ്ദേഹം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഇവിടെ നല്ല റോഡുകള്‍ ഉണ്ടായേനെ, എല്ലാ കുടുംബങ്ങല്‍ക്കും വൈദ്യുതിയും കുടിവെള്ളവും കിട്ടുമായിരുന്നു. മെട്രൊ കണക്റ്റിവിറ്റി ഉണ്ടാകുമായിരുന്നു. നല്ല ഗവണ്മെന്റ് സ്‌കൂളുകളും ഹോസ്പിറ്റലുകളും ഉണ്ടാകുമായിരുന്നു.

എന്‍.സി.ആറിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപണ കേന്ദ്രം നമ്മുടെ മണ്ഡലത്തിലാണ്. അത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ നേരിടുന്നു. പ്രശ്‌നങ്ങള്‍ വിരലില്‍ എണ്ണുകയാണെങ്കില്‍ വിരലുകള്‍ തികയാതെ വരും. ബി ജെ പി യുടെ സ്ഥാനാര്‍ഥി ഏത് നാട്ടുകാരനാണെന്ന് പോലും ഇവിടുത്തെ ജനങ്ങള്‍ക്കറിയില്ല.


രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്ന എനിക്ക് വെറും പത്ത് മാസത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴഞ്ഞെങ്കില്‍ അഞ്ച് വര്‍ഷം ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിക്കുകയാണെങ്കില്‍ എത്രത്തോളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.


ഞാന്‍ ഈ മണ്ഡലത്തില്‍ തന്നെയുള്ള ഒരു ആം ആദ്മിയാണ്. ഇവിടുത്തെ സിറ്റിങ്ങ് എം.എല്‍.എ ആണ്. 10 മാസം എം.എല്‍.ആയിരുന്ന ചുരുങ്ങിയ കാലയളവില്‍ തന്നെ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചു.

കോണ്ടലി ബ്രിഡ്ജിനടുത്ത് വര്‍ഷങ്ങളായി മണിക്കൂറുകള്‍ നേരം ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാവുന്ന ഒരു സ്ഥലമാണ്. അവിടെ ഒരു ഫ്‌ളൈ ഓവര്‍ പാസ് ചെയ്തു. കുട്ടികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സ്‌കൂളുകള്‍ക്കടുത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ചു.ട്രാന്‍സ് യമുന പ്രദേശത്ത് ഒറ്റ ഗേള്‍സ് ഓണ്‍ലി സ്‌കൂള്‍ പോലും ഇല്ലായിരുന്നു. അവിടെ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഗേള്‍സ് ഓണ്‍ലി സ്‌കൂള്‍ പാസ് ചെയ്തു. ഒരു പോളിടെക്‌നിക്ക് പാസ് ചെയ്തു.

രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്ന എനിക്ക് വെറും പത്ത് മാസത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴഞ്ഞെങ്കില്‍ അഞ്ച് വര്‍ഷം ആം ആദ്മി പാര്‍ട്ടി ദല്‍ഹി ഭരിക്കുകയാണെങ്കില്‍ എത്രത്തോളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇലക്ഷനില്‍ താങ്കളുടെ വിജയ സാധ്യത എങ്ങനെ വിലയിരുത്തുന്നു.?

ഞാന്‍ വളരെ ആത്മ വിശ്വാസത്തിലാണ്. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനിങ്ങ് ആണ് ഞങ്ങള്‍ നടത്തുന്നത്. ഓരോ വോട്ടറെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന രീതിയാണ് ഞങ്ങളുടെത്. അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും ഇത് കൊണ്ട് സാധിക്കുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഞാനല്ല ജയിച്ചത്, ഇവിടുത്തെ ഓരോ പൗരനുമാണ് ജയിച്ചത്.

ജനാധിപത്യം വ്യക്തി കേന്ദ്രീകരിക്കാതെ ജനസഭകള്‍ നടത്തി ഭരിക്കുന്ന രീതിയാണ് ഞങ്ങളുടെത്. ഓരോ വോട്ടറും എം.എല്‍.എ ആയി മാറുന്ന അവസ്ഥയാണത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വാഗദാനങ്ങള്‍ മാത്രമെ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 49 ദിവസം ഭരിച്ച് കാണിച്ചതിനു ശേഷമാണ് ഞങ്ങള്‍ മത്സരിക്കുന്നത്. “ജൊ കാഹാ വൊ കിയാ” ( എന്ത് പറഞ്ഞോ അത് ചെയ്തു)

കോണ്ടലി മണ്ഡലത്തില്‍ 6500 ഓളം മലയാളി വോട്ടര്‍മാരുണ്ട്. അവര്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യത എത്രത്തോളമാണ്?

ദല്‍ഹിയില്‍ വോട്ടര്‍മാരായി കേരളം, ബീഹാര്‍, പഞ്ചാബ്, ബംഗാള്‍ എന്നിങ്ങനെ ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ള ജനങ്ങളുണ്ട്.ദല്‍ഹി ഭാരതത്തിന്റെ ഹൃദയമാണ്. ഹിന്ദുസ്ഥാനിലെ മുഴുവന്‍ ആളുകള്‍ ഒന്ന് ചേര്‍ന്ന് താമസിക്കുന്നത് കൊണ്ടാണ് ദല്‍ഹി മനോഹരിയാവുന്നത്.

മലയാളികളുമായി എനിക്ക് ഏറെക്കാലത്തെ ബന്ധമാണുള്ളത്. എന്റെ പഴയ ബിസിനസ് പാര്‍ട്ണര്‍ ഒരു മലയാളിയായിരുന്നു. ആ ഓഫീസിന്റെ പേര് കൈരളി എന്നായിരുന്നു. ഞാന്‍ കേരളത്തില്‍ പോയി പത്തിരുപത് ദിവസം താമസിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ട്. ഇവിടെ നടക്കുന്ന മലയാളികളുടെ സാംസ്‌ക്കാരിക പരിപാടികള്‍ കാണാന്‍ ഏറെ ഇഷ്ടപെടുന്നയാളാണ് ഞാന്‍. എം.എല്‍ .എ ആവുന്നതിനു മുന്‍പ് തന്നെ എന്നെ സ്‌നേഹിക്കുകയും പരിപാടികളില്‍ ക്ഷണിക്കുകയും ചെയ്തിരുന്നവരാണ് മലയാളികള്‍.

എന്റെ സൗഹൃദ വലയത്തില്‍ ഒരുപാട് മലയാളികളൂണ്ട്. മഹാരാഷ്ട്രയിലുള്ളത് പോലെ മണ്ണിന്റെ മക്കള്‍ വാദം ഉള്ള സ്ഥലമല്ല ദല്‍ഹി. അത് തെറ്റായ ജനാധിപത്യ രീതിയാണ്. അത് മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ദല്‍ഹി മനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ഒരേ സ്ഥാനമാണ് ഞങ്ങളുടെ കണ്ണിലുള്ളത്.

അടുത്തപേജില്‍ തുടരുന്നു


ഞങ്ങളുടെ പാര്‍ട്ടിക്ക് ജന്മം നല്‍കിയത് ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള പോരാട്ടമാണ്. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ ബില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അത് ഞങ്ങളുടെ വാഗ്ദാനമാണ്. ദൃഢനിശ്ചയമാണ്. കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു.


കഴിഞ്ഞ ദല്‍ഹി ഇലക്ഷനു ശേഷം കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി തരംഗമുണ്ടായിരുന്നു. പക്ഷെ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ജനസ്വാധീനം കുറഞ്ഞു. അതിനെ എങ്ങനെയാണ് നിങ്ങള്‍ കാണുന്നത്.?

ഞങ്ങള്‍ക്കങ്ങനെ തോന്നുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടേയുള്ളൂ. ഏകദേശം ഇരുപതോളം മലയാളികള്‍ ഈ ഓഫീസില്‍ ഇപ്പോള്‍ ഉണ്ട്. ഇലക്ഷന്‍ പ്രചരണത്തിനായി കേരളത്തില്‍ നിന്നും വന്നവരാണവര്‍. സ്വാധീനം കുറഞ്ഞില്ല എന്നതിന് തെളിവാണത്. പുതിയ ഒരു രാഷ്ട്രീയ വ്യവസ്ഥ ഞങ്ങള്‍ കൊണ്ട് വന്നു. അത് ജനങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞു.

ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏതെങ്കിലും രീതിയില്‍ ആം ആദ്മി പാര്‍ട്ടിയെ അനുകരിക്കാന്‍ ശ്രമിക്കുന്നു. അത് ഞങ്ങളുടെ വിജയമാണ്. അടുത്ത അഞ്ച് വര്‍ഷം ദല്‍ഹിയില്‍ ഞങ്ങള്‍ ഭരിച്ച് കാണിക്കും. അത് കണ്ട് കൂടുതല്‍ പേര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരും..

ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയായിരുന്ന കിരണ്‍ ബേദിയാണ് ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അത് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കില്ലെ?

കിരണ്‍ ബേദിജിയുടെ കയ്യില്‍ ദല്‍ഹിക്ക് വേണ്ടി മുന്നോട്ട് വെക്കാനുള്ള ഒരു അജണ്ടയില്ല. ദല്‍ഹിയുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതികളില്ല. ബി.ജെ.പി ക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഒരേ ഒരു മുഖമേയുള്ളൂ. അത് നമ്മുടെ പ്രധാനമന്ത്രിയുടെതാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സത്യസന്ധനായ ഒരു നേതാവില്ലാത്തത് കൊണ്ടാണ് പുറത്ത് നിന്നും ആളുകളെ കൊണ്ട് വരുന്നത്.


ഒരിക്കലും ഇല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ വലിപ്പ ചെറുപ്പമില്ല. ഓരോ വളണ്ടിയറും പ്രധാനപെട്ട ഘടകമാണ്. നേതാവിനും പ്രവര്‍ത്തകനും ഒരേ വിലയാണ്. ഇന്ന് ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ ദല്‍ഹി ഇലക്ഷനില്‍ ആണ്. പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാതെ ബി.ജെ.പി തെരഞ്ഞടുപ്പ് റാലികളില്‍ പങ്കെടുക്കാനാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. രാജ്യഭരണം ഇപ്പോള്‍ ഒരു പാര്‍ട്ട് ടൈം ജോലിയായി മാറിയിരിക്കുകയാണ്. ബി.ജെ.പി ഒരു വ്യക്തിയിലേക്ക് ഒതുങ്ങുന്നു എന്നതിനു തെളിവാണത്.


പാര്‍ട്ടിക്ക് വേണ്ടി മുപ്പതോ നാല്‍പതോ വര്‍ഷം രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ പാര്‍ശ്വവത്കരിക്കുന്ന ഒരു നിലപാടാണത്. മോഡിതരംഗം ഈ തെരെഞ്ഞെടുപ്പില്‍ സ്വാധീനിക്കില്ല എന്ന് മനസിലാക്കിയാണ് പാര്‍ട്ടിയുടെ പുറത്ത് നിന്നും കിരണ്‍ ബേദിജിയെ പോലെ ഒരു പാരച്യൂട്ട് സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരാന്‍ കാരണം. കിരണ്‍ ബേദിയുടെ അവസരവാദ നിലപാട് ഞങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.

ബി.ജെ.പി നരേന്ദ്രമോഡിയില്‍ ഒതുങ്ങുന്നത് പോലെ ആം ആദ്മി പാര്‍ട്ടി കെജ്‌രിവാള്‍ ഒതുങ്ങുന്നുണ്ടോ?

ഒരിക്കലും ഇല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ വലിപ്പ ചെറുപ്പമില്ല. ഓരോ വളണ്ടിയറും പ്രധാനപെട്ട ഘടകമാണ്. നേതാവിനും പ്രവര്‍ത്തകനും ഒരേ വിലയാണ്. ഇന്ന് ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ ദല്‍ഹി ഇലക്ഷനില്‍ ആണ്. പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാതെ ബി.ജെ.പി തെരഞ്ഞടുപ്പ് റാലികളില്‍ പങ്കെടുക്കാനാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. രാജ്യഭരണം ഇപ്പോള്‍ ഒരു പാര്‍ട്ട് ടൈം ജോലിയായി മാറിയിരിക്കുകയാണ്. ബി.ജെ.പി ഒരു വ്യക്തിയിലേക്ക് ഒതുങ്ങുന്നു എന്നതിനു തെളിവാണത്.

എഫ്.ഡി.ഐ നിരോധിക്കുന്നത് പോലുള്ള നടപടികള്‍ ഇടതുപക്ഷ സാമ്പത്തിക നയങ്ങളുമായി ഒത്ത് പോവുന്ന ഒന്നാണ്. ചില
രാഷ്ട്രീയ നിരീക്ഷകര്‍ ആം ആദ്മി പാര്‍ട്ടിയെ ചെങ്കൊടിയില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്?

ഞങ്ങളുടെ പ്രഥമ പരിഗണന ദല്‍ഹിയിലെ യുവാക്കള്‍ക്കും വ്യാപാരികള്‍ക്കും ജോലി കൊടുക്കുക എന്നതാണ്. ദല്‍ഹിയിലെ വ്യാവസായിക സംരഭങ്ങള്‍ പരിപോഷിപ്പിക്കുക എന്നതാണ്. അല്ലാതെ സ്വന്തം മകന്‍ വിശന്നിരിക്കുമ്പോള്‍ അയല്‍ക്കാരന്റെ മകന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ച് കൊടുക്കുക എന്നത്‌പോലെ വിദേശ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുക എന്നതല്ല.

എഫ്.ഡി.ഐ വന്നാല്‍ ഇവിടുത്തെ പ്രാദേശിക വ്യാപരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവും എന്നുള്ളത് കൊണ്ടാണ് എതിര്‍ക്കാന്‍ കാരണം. നമ്മുടെ സാമ്പത്തിക ഭദ്രത സുദൃഢമാക്കുക എന്നതാണ് പ്രഥമ പരിഗണന. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ഇടപെടുന്നു. അത് ഞങ്ങളുടെ സ്വന്തം ചിന്താഗതിയാണ്.

അധികാരത്തില്‍ വന്നാല്‍ പ്രഥമ പരിഗണന ലോക്പാല്‍ ബില്‍ പാസാക്കുന്നതിനായിരിക്കുമോ?

ഞങ്ങളുടെ പാര്‍ട്ടിക്ക് ജന്മം നല്‍കിയത് ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള പോരാട്ടമാണ്. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ ബില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അത് ഞങ്ങളുടെ വാഗ്ദാനമാണ്. ദൃഢനിശ്ചയമാണ്. കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു.

പിന്തുണ നല്‍കില്‍പ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത് ലോക്പാല്‍ ബില്ലിനെ അനുകൂലിക്കും എന്നായിരുന്നു. പക്ഷെ വൈദ്യുതി വിഷയവുമായി ബന്ധപെട്ട് റിലയന്‍സിനെതിരെ എകഞ ഫയല്‍ ചെയ്തപ്പോള്‍ ഒറ്റ രാത്രികൊണ്ട് കോണ്‍ഗ്രസ് കാലുമാറി ബി ജെ പിയുടെ കൂടെ ചേര്‍ന്നു.

കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ്ങ് ലൗലി നിയമസഭയില്‍ എഴുന്നേറ്റ് നിന്ന് വിളിച്ചു പറഞ്ഞത് ലോക്പാല്‍ ബില്ലിനെതിരെ ഞങ്ങള്‍ 40 പേര്‍ ഉണ്ടെന്നാണ്. ഇത്തവണ കേവലഭൂരിപക്ഷത്തോടെ ഞങ്ങള്‍ വിജയിക്കും .ലോക്പാല്‍ ബില്‍ പാസാക്കും. അത് മുഴുവന്‍ ദല്‍ഹിക്കാരുടെയും വിജയമായിരിക്കും.

We use cookies to give you the best possible experience. Learn more