സമരം 100 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാരം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യസ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്നു എന്നതാണ് പൂനെയില്‍ നിന്നുള്ള വര്‍ത്തമാനം. ഇത്തരം സങ്കീര്‍ണതകളിലൂടെ പോകുമ്പോള്‍, സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളും മലയാളിയുമായ അജയന്‍ അടാട്ട് സമരത്തെ കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
അഭിമുഖം: അജയ് അടാട്ട് / ഷഫീക്ക്. എച്ച്
“”വര്‍ഗീയത ഒരു പ്രത്യയശാസ്ത്രമാണ്.
ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍
അത് ഒരു ഭൗതിക ശക്തിയായി മാറും”
-ബിപന്‍ ചന്ദ്ര
നമ്മള്‍ ജീവിക്കുന്നത് അടിയന്തരാവസ്ഥയുടെ നടുക്കടലിലാണ്. കാവിവത്കരണമാണ് ചുറ്റും. എതിര്‍ ശബ്ദങ്ങളുടെ കബന്ധങ്ങളാണ് ഒഴുകി നടക്കുന്നത്. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി… തുടര്‍ന്നുള്ള കള്ളികളില്‍ നമ്മളാരുടെയും പേര് എഴുതി ചേര്‍ക്കപ്പെടാം. ഇത് കാവി അടിയന്തരാവസ്ഥയാണ്. ബ്രാഹ്മണിസമാണ് അതിന്റെ അന്തരാത്മാവ്. പരമതം-ജാതി-ഹിംസയാണ് ഇതിന്റെ സവിശേഷത.
ഇതിനെതിരെ തങ്ങളാലാവും വിധം ചെറുത്ത് കൊണ്ട് കാവി വര്‍ഗീയ ഫാസിസത്തിനെതിരെ ശക്തമായ ഒരു മുന്നേറ്റം നടക്കുകയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍. ഒരു പക്ഷെ ഈ സവിശേഷതകളോട് കൂടിയ ഒരു സമരം മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്.
സമരം 100 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാരം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യസ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്നു എന്നതാണ് പൂനെയില്‍ നിന്നുള്ള വര്‍ത്തമാനം. ഇത്തരം സങ്കീര്‍ണതകളിലൂടെ പോകുമ്പോള്‍, സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളും മലയാളിയുമായ അജയന്‍ അടാട്ട് സമരത്തെ കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
ഇത് മെറിറ്റിന്റെ മാത്രം പ്രശ്‌നം അല്ല എന്നും മറിച്ച് നമ്മള്‍ ജീവിക്കുന്ന നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ആപത്താണെന്നും ഇത് നിഷ്‌കളങ്കമായ ഒരു പിശക് അല്ല കൃത്യമായ പാറ്റേണ്‍ ആണെന്നും പ്രത്യേകിച്ചും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഒരു പാറ്റേണ്‍ ആണെന്നും ഇതൊരു ഫാസിസ്റ്റ് പ്ലാന്‍ഡ് അജണ്ടയുടെ ഭാഗമാണെന്നും ഇന്ത്യയിലെ സാംസ്‌കാരികവിദ്യാഭ്യാസ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ജനാധിപത്യ സ്വഭാവങ്ങളെ അട്ടിമറിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്നും വ്യക്തമാണ്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം 100 ദിവസം പിന്നിടുകയാണല്ലോ. സമരത്തെ കുറിച്ച് ചെറുതായി വിവരിക്കാമോ..
കഴിഞ്ഞ നൂറ് ദിവസമായിട്ട് ഈ സമരം നടക്കുന്നുണ്ട്. ഈ സമരം തുടങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത്
ഒരു പുതിയ സൊസൈറ്റി നിലവില്‍ വരുന്നതും ആ സൊസൈറ്റിയിലെ അംഗങ്ങളെ ഗവണ്‍മെന്റ് നിശ്ചയിക്കുകയും ഒരു ചെയര്‍മാനെ നിശ്ചയിക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ചെയര്‍മാന്‍ ക്വാളിഫൈഡ് അല്ല, ആ ചെയര്‍മാന് ഈ സ്ഥാപനത്തെ നയിക്കാനുള്ള മെറിറ്റ് ഇല്ല എന്നുമുള്ള തോന്നലില്‍ നിന്നാണ്.
ആ സമരം സ്വന്തമായിട്ട് രൂപപ്പെട്ടുവരുകയും വികസിക്കുകയുമാണ് ചെയ്തത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനകത്തുള്ള കുട്ടികള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളവരല്ല. എന്നാല്‍ “മെറിറ്റ്” എന്ന ഒരു വിഷയത്തില്‍ നിന്നും തുടങ്ങി അവരുടെ തന്നെ ഇന്‍ട്രോസ്‌പെക്ഷനിലേക്കും സബ് ഇന്‍ട്രോസ്‌പെക്ഷനിലേയ്ക്കും പോവുകയും അവര്‍ സ്വയം ചര്‍ച്ചയ്ക്ക് വിധേയരാകുകയും നൂറ് ദിവസത്തിനിടെ ചുരുങ്ങിയത് അറുപത് അല്ലെങ്കില്‍ എഴുപത് ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ നടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുമിച്ചിരുത്തിക്കൊണ്ട് എഴുപതിലധികം മീറ്റിങ്ങുകള്‍ ചെയ്തിട്ടുണ്ട്. അത് രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മീറ്റിങ്ങുകളാണ്. ഈ കഴിഞ്ഞ നൂറ് ദിവസം കൊണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ കൃത്യമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. മെറിറ്റിന്റെ കാര്യം ആദ്യത്തെ ദിവസങ്ങളില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇത് മെറിറ്റിന്റെ മാത്രം പ്രശ്‌നം അല്ല എന്നും മറിച്ച് നമ്മള്‍ ജീവിക്കുന്ന നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ആപത്താണെന്നും ഇത് നിഷ്‌കളങ്കമായ ഒരു പിശക് അല്ല കൃത്യമായ പാറ്റേണ്‍ ആണെന്നും പ്രത്യേകിച്ചും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഒരു പാറ്റേണ്‍ ആണെന്നും ഇതൊരു ഫാസിസ്റ്റ് പ്ലാന്‍ഡ് അജണ്ടയുടെ ഭാഗമാണെന്നും ഇന്ത്യയിലെ സാംസ്‌കാരികവിദ്യാഭ്യാസ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ജനാധിപത്യ സ്വഭാവങ്ങളെ അട്ടിമറിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്നും വ്യക്തമാണ്.
ഇപ്പോള്‍ ആര്‍.എസ്.എസ് സംഘപരിവാരങ്ങളുടെ മുഖമാസികകളില്‍ അവര്‍ എഴുതിക്കൊണ്ടിരിക്കുന്നത് മൃണാള്‍ സെന്നും ഋതിക് ഘട്ടക്കും സത്യജിത് റോയും ജോണ്‍ എബ്രഹാമും തുടങ്ങി റസൂല്‍ പൂക്കുട്ടി വരെ ഇടത് തീവ്രവാദികളാണെന്നാണ്. അത്രയും ചുരുങ്ങിയ, ഇടുങ്ങിയ കാഴ്ച്ചപ്പാടാണ് അവരുടേത്. രാഷ്ട്രീയമെന്ന് പറയുന്നത് പാര്‍ട്ടിക്കപ്പുറം മനുഷ്യന്റെ ജീവിതത്തില്‍േ നേരിട്ടിടപെടുന്ന ഒരു കാര്യമാണെന്ന വസ്തുതയൊന്നും അവര്‍ക്കില്ല.
ഇവരൊക്കെ വീണ്ടും ശിലായുഗത്തിലേയ്ക്ക് പോയാല്‍ കൊള്ളാമെന്നുള്ള വിശ്വാസക്കാരായ ആളുകളാണ്. അങ്ങനെയുള്ള ഒരാള്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി വന്ന ശേഷം അദ്ദേഹം നിരോധിച്ചിട്ടുള്ള സിനിമകള്‍, അദ്ദേഹം നിരോധിച്ചിട്ടുള്ള വാക്കുകള്‍… ഇങ്ങനെ പല രീതിയിലും അവര്‍ നമ്മളെ ആക്രമിക്കുന്നുണ്ട്്.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തുടര്‍ച്ചയായ ഒരു സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് ഇല്ല. എന്നാല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരുപാടാളുകളുണ്ട്. വിദ്യാര്‍ത്ഥികളുണ്ട്, പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ട്, പഠിച്ച് പോയവര്‍ ഉണ്ട്. അവരൊക്കെ ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍, സിനിമയുടെ വിവിധ തലങ്ങളില്‍ ഒത്തിരി പ്രധാനപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നവര്‍ ഒക്കെയുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു സ്ഥാപനത്തെ ആക്രമിക്കുക എന്ന് പറയുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ആക്രമിക്കപ്പെടുക എന്നാണ്. മാത്രവുമല്ല സ്ഥാപനത്തിന്റെ ചരിത്രത്തെ നിഷേധിക്കുന്നത് പോലെയാണ്.
ഇപ്പോള്‍ ആര്‍.എസ്.എസ് സംഘപരിവാരങ്ങളുടെ മുഖമാസികകളില്‍ അവര്‍ എഴുതിക്കൊണ്ടിരിക്കുന്നത് മൃണാള്‍ സെന്നും ഋതിക് ഘട്ടക്കും സത്യജിത് റോയും ജോണ്‍ എബ്രഹാമും തുടങ്ങി റസൂല്‍ പൂക്കുട്ടി വരെ ഇടത് തീവ്രവാദികളാണെന്നാണ്. അത്രയും ചുരുങ്ങിയ, ഇടുങ്ങിയ കാഴ്ച്ചപ്പാടാണ് അവരുടേത്. രാഷ്ട്രീയമെന്ന് പറയുന്നത് പാര്‍ട്ടിക്കപ്പുറം മനുഷ്യന്റെ ജീവിതത്തില്‍േ നേരിട്ടിടപെടുന്ന ഒരു കാര്യമാണെന്ന വസ്തുതയൊന്നും അവര്‍ക്കില്ല.
അടുത്തപേജില്‍ തുടരുന്നു
ഞങ്ങളെ സംബന്ധിച്ചിടത്തോളം സമരം വിളിച്ച് ചേര്‍ക്കുന്ന അന്നേ ദിവസം തന്നെ ഈ സമരം വലിയ വിജയമായിരുന്നു. സമരം എത്ര ദിവസം നീണ്ടുപോകുമെന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഒത്തിരി സംഭവവികാസങ്ങളാണ് സംഭവിച്ചത്. നളന്ദ സര്‍വ്വകലാശാലയില്‍ നിന്നും അമര്‍ത്യാസെന്‍ രാജിവെയ്ക്കുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിലടക്കം ആര്‍.എസ്.എസുകാര്‍ തലപ്പത്തുവരുന്നു. പാഠപുസ്തകങ്ങളവര്‍ മാറ്റിയെഴുതപ്പെടുന്നു.
ഈ സമരം നൂറാം ദിവസത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണല്ലോ…
ഇത്തരമൊരു കാവിവല്‍ക്കരണ പ്രക്രിയ ആരംഭിച്ചിട്ട് കാലം കുറച്ചായി.
ഞങ്ങളെ സംബന്ധിച്ചിടത്തോളം സമരം വിളിച്ച് ചേര്‍ക്കുന്ന അന്നേ ദിവസം തന്നെ ഈ സമരം വലിയ വിജയമായിരുന്നു. സമരം എത്ര ദിവസം നീണ്ടുപോകുമെന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഒത്തിരി സംഭവവികാസങ്ങളാണ് സംഭവിച്ചത്. നളന്ദ സര്‍വ്വകലാശാലയില്‍ നിന്നും അമര്‍ത്യാസെന്‍ രാജിവെയ്ക്കുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിലടക്കം ആര്‍.എസ്.എസുകാര്‍ തലപ്പത്തുവരുന്നു. പാഠപുസ്തകങ്ങളവര്‍ മാറ്റിയെഴുതപ്പെടുന്നു.
രാജസ്ഥാനിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തിനുള്ളില്‍ ആശാറാം ബാപ്പു ആത്മീയ നേതാവാകുന്നു. പലയിടത്തും ഗാന്ധിമാറി ഹിറ്റ്‌ലറുടെ പാഠം പഠിപ്പിക്കുന്നു എന്ന് തുടങ്ങി ദല്‍ഹി സര്‍വ്വകലാശാലയില്‍ ബാബാ രാംദേവ് പാഠം പഠിപ്പിക്കാന്‍ പോകുന്നതുവരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
കഴിഞ്ഞ ദിവസം ഏതോ ഒരു മന്ത്രി, ഒരു മിസ്റ്റര്‍ ശര്‍മ പറഞ്ഞത്, നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം നമുക്ക് തിരിച്ചു പിടിക്കണം. ഇപ്പോള്‍ അത് മൊത്തം പാശ്ചാത്യ സംസ്‌കാരം കൊണ്ട് കളങ്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മുടെ സാംസ്‌കാരികവിദ്യാഭ്യാസ മേഖല മുഴുവന്‍ ഒക്കെ നമുക്ക് ശുദ്ധീകരിക്കേണ്ടതുണ്ട്, എന്നവര്‍ വളരെ തുറന്ന് തന്നെ മീഡിയയിലൂടെ പറയുന്നുണ്ടേ്.
ഭരണഘടന എഴുതിയ അംബേദ്ക്കറിന്റെയും തമിഴ്‌നാടിന്റെ രാഷ്ട്രപിതാവ് എന്നുതന്നെ വിളിക്കാന്‍ കഴിയുന്ന പെരിയാറിന്റെയും പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ബാന്‍ ചെയ്യുക എന്നതു തന്നെ ഒരു മണ്ടത്തരം കൂടിയായിരുന്നു. ബാന്‍ ചെയ്ത ആ തീരുമാനം ഐ.ഐ.ടിക്ക് പിന്‍വലിക്കേണ്ടതായും വന്നു. ഇത് അത്തരത്തിലുള്ള ഒരു കാര്യമല്ല. ഇത് അവര്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാറ്റേണ്‍ ഇവിടെ പ്രയോഗിക്കാന്‍ നോക്കുന്നതണ്. അതായത് ഫിലിം ഇന്‍സ്റ്റ്റ്റിയൂട്ട് പിടിച്ചെടുക്കുക എന്നത്.
കഴിഞ്ഞ ദിവസം ഏതോ ഒരു മന്ത്രി, ഒരു മിസ്റ്റര്‍ ശര്‍മ പറഞ്ഞത്, നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം നമുക്ക് തിരിച്ചു പിടിക്കണം. ഇപ്പോള്‍ അത് മൊത്തം പാശ്ചാത്യ സംസ്‌കാരം കൊണ്ട് കളങ്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മുടെ സാംസ്‌കാരികവിദ്യാഭ്യാസ മേഖല മുഴുവന്‍ ഒക്കെ നമുക്ക് ശുദ്ധീകരിക്കേണ്ടതുണ്ട്, എന്നവര്‍ വളരെ തുറന്ന് തന്നെ മീഡിയയിലൂടെ പറയുന്നുണ്ടേ്.
ഇവിടെ നിന്ന് മൂന്നരമണിക്കൂര്‍ ദൂരത്താണ്, പണത്തിന്റെയും കാഴ്ച്ചയുടെയും സിനിമയുടെയുമൊക്കെ കേന്ദ്രമായ ബോളിവുഡ് എന്ന് പറയുന്ന സങ്കേതം. അതിനടുത്തായാണ് വേറിട്ട കാഴ്ച്ചകള്‍ക്കായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിലനില്‍ക്കുന്നത്. ഇവിടെ നിന്ന് പുറത്തുവന്നവരാണ് ഇന്ത്യയില്‍ പാരലല്‍ സിനിമയ്ക്കും ഡോക്യുമെന്ററി സിനിമയ്ക്കും മറ്റുമായി നിലകൊണ്ടിരുന്നിട്ടുള്ളവര്‍.
കപട ജനാധിപത്യത്തിന്റെ പേരില്‍ നമ്മള്‍ ആക്രമിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയും നമ്മുടെ ലെജിസ്ലേറ്റീവും, നമ്മുടെ എക്‌സിക്യൂട്ടീവും മീഡിയയും എല്ലാം തന്നെ അവര്‍ പൈസ കൊടുത്ത് വിലക്ക് വാങ്ങിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു തെമ്മാടിക്കൂട്ടത്തോടൊപ്പം ഇന്ത്യയിലെ ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള സമ്പന്ന വര്‍ഗം കൂടിച്ചേരുമ്പോള്‍, അവര്‍ക്ക് ഒരംബാനിയുടേയും അദാനിയുടെയും പിന്തുണ കൂടി ലഭിക്കുമ്പോള്‍, അവര്‍ ഒരു സങ്കോചവും കൂടാതെ ഈ രാജ്യത്തെ പല തരത്തില്‍ തകര്‍ക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.
ഈ ഒരു കാര്യത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു. ഇത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. ഈ ക്യാമ്പസ് എന്ന് പറയുന്നത് സിനിമയ്ക്കകത്ത് റെസിസ്റ്റന്‍സ് വരുത്തിയ ക്യാമ്പസ്സാണ്. സിനിമയ്ക്ക് പുതിയൊരു ഭാഷ നല്‍കിയ കാമ്പസ്സാണ്. ഇത് ഫിലിം ഇന്‍ഡസ്ട്രിക്കായി കുറേ ടെക്‌നീഷ്യന്‍മാരെ നല്‍കുന്ന ഒരു സ്ഥാപനം മാത്രമായല്ല നിലകൊള്ളുന്നത്. ഇന്ന് ഇന്‍ഡസ്ട്രിയിലെ ടെക്‌നീഷ്യന്‍മാരെല്ലാം ഇവിടെന്ന് പഠിച്ചിറങ്ങിയവരാണ്.
ഇവിടെ നിന്ന് മൂന്നരമണിക്കൂര്‍ ദൂരത്താണ്, പണത്തിന്റെയും കാഴ്ച്ചയുടെയും സിനിമയുടെയുമൊക്കെ കേന്ദ്രമായ ബോളിവുഡ് എന്ന് പറയുന്ന സങ്കേതം. അതിനടുത്തായാണ് വേറിട്ട കാഴ്ച്ചകള്‍ക്കായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിലനില്‍ക്കുന്നത്. ഇവിടെ നിന്ന് പുറത്തുവന്നവരാണ് ഇന്ത്യയില്‍ പാരലല്‍ സിനിമയ്ക്കും ഡോക്യുമെന്ററി സിനിമയ്ക്കും മറ്റുമായി നിലകൊണ്ടിരുന്നിട്ടുള്ളവര്‍.
അടുത്തപേജില്‍ തുടരുന്നു
ഫിലിം മേക്കിങ്ങ് പോലെ വളരെ എക്‌സ്‌പെന്‍സീവ് ആയിട്ടുള്ള ഒരു ആര്‍ട്ട് ഫോം ഒരു സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി മാത്രമേ നമുക്ക് പഠിക്കാന്‍ സാധിക്കുകയുള്ളു. ഇന്ന് ഇത്തരത്തിലുള്ള ഒരു സമരത്തിന് എക്‌സിസ്റ്റന്‍സ് ഉണ്ടാവണമെങ്കില്‍ സമരം ചെയ്‌തേ പറ്റു എന്നുള്ളതാണ്. നമ്മള്‍ ചെറുത്തുകൊണ്ടിരിക്കുന്നത് ഫാസിസത്തെയാണ്.
ഇത് ജോണ്‍ എബ്രഹാം പഠിച്ച കാമ്പസാണ്. ഇപ്പോഴും ഞങ്ങള്‍ പഠിക്കുന്നത് അദ്ദേഹത്തിന്റെയും ഘട്ടക്കിന്റെയും സിനിമയൊക്കെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുണ്ടാകുന്ന ഏതൊരു കടന്നുകയറ്റവും നേരിട്ടുള്ളതായാലും അല്ലാത്തതയായും ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാക്കാലത്തും അത് ചെറുത്തിട്ടുണ്ട്. മുമ്പ് സ്ഥാപനത്തെ സ്വകാര്യവല്‍ക്കാരിക്കാനുള്ള ശ്രമം നടന്നപ്പോള്‍ ഇന്ത്യയിലെ മറ്റൊരു ഇന്‍സ്റ്റിറ്റ്യൂട്ടും കണ്ടിട്ടില്ലാത്ത സമരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
ആറ് മാസത്തോളം ഈ സ്ഥാപനം അടച്ചിട്ടിട്ടുണ്ട്. തുടര്‍ച്ചയായ ആ സമരങ്ങളുടെയും മറ്റും ഫലമാണ് ഈ സ്ഥാപനം ഇപ്പോഴും പ്രൈവറ്റൈസ് ചെയ്യാതെ ഇവിടെ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇവിടെ സമൂഹത്തിന്റെ എല്ലാ തുറയിലും പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ കഴിയുന്നത്. ഭൂരിഭാഗവും മിഡില്‍ ക്ലാസും ഏറ്റവും താഴെ തട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഒക്കെയാണ് ഇവിടെ പഠിക്കുന്നത്.
ഫിലിം മേക്കിങ്ങ് പോലെ വളരെ എക്‌സ്‌പെന്‍സീവ് ആയിട്ടുള്ള ഒരു ആര്‍ട്ട് ഫോം ഒരു സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി മാത്രമേ നമുക്ക് പഠിക്കാന്‍ സാധിക്കുകയുള്ളു. ഇന്ന് ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന് എക്‌സിസ്റ്റന്‍സ് ഉണ്ടാവണമെങ്കില്‍ സമരം ചെയ്‌തേ പറ്റു എന്നുള്ളതാണ്. നമ്മള്‍ ചെറുത്തുകൊണ്ടിരിക്കുന്നത് ഫാസിസത്തെയാണ്.
ഈ നൂറാം ദിവസവും ഞങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യം പ്രസക്തമായി നില്‍ക്കുന്നു. ഗജേന്ദ്ര ചൗഹാന്‍ എന്ന ഒരു വ്യക്തിയെ, വെറും ഒരു മഹാഭാരതമെന്ന സീരിയിലില്‍ യുധിഷ്ഠിരനായി അഭിനയിച്ചു എന്ന കാരണത്താല്‍, ആശാറാം ബാപ്പു എന്ന മനുഷ്യ ദൈവത്തിനോടൊപ്പം നൃത്തം ചെയ്തു എന്ന കാരണത്താല്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നിരിക്കുന്നു.
നിങ്ങള്‍ സിനിമ ചെയ്യാനൊന്നും പോകണ്ട എന്നാണ് ഈ രാജ്യത്തെ രണ്ടാമത്തെ തലമുതിര്‍ന്ന മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. അപ്പോള്‍ അവര്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസത്തിനോട് അസ്വാസ്ഥ്യം എന്താണ് എന്നുള്ളത് വ്യക്തമാണ്. എന്താണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് വിലക്ക് വാങ്ങാന്‍ അവര്‍ തയ്യാറാണ്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുന്നവരാണ്, ഡ്രഗ് അഡിക്റ്റ് ആണ്. ഇവര്‍ ദേശവിരുദ്ധരാണ്, മാവോയിസ്റ്റുകളാണ്, ആന്റി ഹിന്ദുക്കളാണ് എന്നാണ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഈ നൂറാം ദിവസവും ഞങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യം പ്രസക്തമായി നില്‍ക്കുന്നു. ഗജേന്ദ്ര ചൗഹാന്‍ എന്ന ഒരു വ്യക്തിയെ, വെറും ഒരു മഹാഭാരതമെന്ന സീരിയിലില്‍ യുധിഷ്ഠിരനായി അഭിനയിച്ചു എന്ന കാരണത്താല്‍, ആശാറാം ബാപ്പു എന്ന മനുഷ്യ ദൈവത്തിനോടൊപ്പം നൃത്തം ചെയ്തു എന്ന കാരണത്താല്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നിരിക്കുന്നു.
ആശാറാം ബാപ്പു ആരാണ്? “ഇന്ന മാലയണിഞ്ഞുകഴിഞ്ഞാല്‍ ഇന്ന സൗഭാഗ്യം ലഭിക്കു”മെന്ന് മനുഷ്യരെ അന്ധവിശ്വാസം പഠിപ്പിക്കുന്ന ആളാണ്. കപട രത്‌നമാല വ്യാപാരികളായ ഒരു മാഫിയയ്ക്ക് നേതൃത്വം നല്‍കുന്ന ആളാണ് അദ്ദേഹം എന്നാണ് ഈ അടുത്ത് അറിയാന്‍ കഴിഞ്ഞിട്ടുള്ള വിവരം.
അങ്ങനെ തികച്ചും മനുഷ്യത്വവിരുദ്ധ പക്ഷത്ത് നില്‍ക്കുന്ന സംഘപരിവാരിന്റെ ഒരു കാമ്പയിനര്‍ ഇവിടെ വന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാവുന്നു.
അടുത്തപേജില്‍ തുടരുന്നു
രാം മന്ദിര്‍ രാസ്ത ഓര്‍ അതാലത്ത് എന്നതാണ് മറ്റൊന്ന്. ആ സിനിമയില്‍ പറയുന്നതെന്താണെന്ന് വെച്ചാല്‍, കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിക്കുന്ന മനോഹരമായ ഇമേജ് കാണിച്ചിട്ട് അവര്‍ സിനിമയിലൂടെ പ്രഖ്യാപിച്ചത് “ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരം” എന്നാണ്. അങ്ങനെ ബാബറി മസ്ജിദ് പൊളിക്കപ്പെടേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്ന ഒരു സിനിമ.
അനഘാ കൈസാസ് എന്ന് പറയുന്ന ഒരു സ്ത്രീ.. ആരാണ് അനഘ കൈസാസ്? ഒരു എമിനന്റ് ഡോക്യുമെന്ററി സംവിധായക എന്നാണ് അവര്‍ പറയുന്നത്. അനഘാ കൈസാസിന്റെ ഭര്‍ത്താവ് കഴിഞ്ഞ 21 വര്‍ഷമായി ആര്‍.എസ്സ്.എസ്സിന്റെ പ്രവര്‍ത്തകനാണ്. ഗോധ്രാ കലാപം നടക്കുന്ന സമയത്ത് നരേന്ദ്രമോദിയുടെ വലം കയ്യായിരുന്ന മനുഷ്യന്‍ അദ്ദേഹം.
ശ്രീമതി കൈസാസ് നാല് ഡോക്യുമെന്ററികളെന്ന് പറയപ്പെടുന്ന പ്രചാരണ വീഡിയോകളാണ് എടുത്തിട്ടുള്ളത്. അവയെ സിനിമ എന്നൊന്നും വിളിക്കാന്‍ പറ്റില്ല. എല്ലാം പ്രൊപ്പഗണ്ടാ വീഡിയോകളാണ്. ആദ്യമായി ചെയ്തത് രാജാജി ദേശ്മുഖ് എന്ന് പറയുന്ന ഹിന്ദു വര്‍ഗീയ നേതാവിന്റെ ഒരു ബയോഗ്രഫിയായിരുന്നു.
രാം മന്ദിര്‍ രാസ്ത ഓര്‍ അതാലത്ത് എന്നതാണ് മറ്റൊന്ന്. ആ സിനിമയില്‍ പറയുന്നതെന്താണെന്ന് വെച്ചാല്‍, കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിക്കുന്ന മനോഹരമായ ഇമേജ് കാണിച്ചിട്ട് അവര്‍ സിനിമയിലൂടെ പ്രഖ്യാപിച്ചത് “ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരം” എന്നാണ്. അങ്ങനെ ബാബറി മസ്ജിദ് പൊളിക്കപ്പെടേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്ന ഒരു സിനിമ.
മറ്റൊന്ന്, നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് കുട്ടികളെ എന്‍കറേജ് ചെയ്യുന്ന ഒരു സിനിമ. അതിനേ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. ആ സിനിമ അവരല്ല ചെയ്തതെന്നും ചെയ്തത് വേറൊരാളാണ് എന്നുമായിരുന്നു വിവാദം. ആ സിനിമ ചെയ്ത ആളെ കൈസാസ് പറ്റിച്ചു എന്നായിരുന്നു പരാതി. അതിന്റെ പേരില്‍ കോടതിയില്‍ ഒരു കേസ് ഉണ്ടായിരുന്നു.
എഫ്.ടി.ഐ.ഐ സറ്റുഡന്റ് അസ്സോസിയേഷന്‍ അല്ല ഇത് പറഞ്ഞത്, മറിച്ച് കോടതി പറഞ്ഞതാണ്, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പറയുന്നതാണ്. ആ സിനിമയുടെ യഥാര്‍ത്ഥ സംവിധായകന് ആ സിനിമ നല്‍കണമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിക്കുകയാണുണ്ടയത്. ആ കോടതി ഓര്‍ഡര്‍ വന്നതിനു ശേഷം അവര്‍ പണം കൊടുത്തിട്ടുമില്ല. കോടതിയില്‍ അപ്പീല്‍ പോയതുമില്ല.

നാലാമതായി അവര്‍ ചെയ്ത ചിത്രം നരേന്ദ്ര മോദിയുടെ ജീവ ചരിത്രമായിരുന്നു. മോദിയെ പോലെയുള്ള ഒരു ഭഗവാന്‍ വേറെയില്ല എന്നൊക്കെ പറഞ്ഞിട്ട്. ഇവരാണ് ഇന്‍സ്റ്റ്യൂട്ടില്‍ ഹെഡായി വരാന്‍ പോകുന്നത്.
ഇവരെ അപ്പോയിന്റ് നടത്തിയ ശേഷം പിറ്റേദിവസം പത്രസമ്മേളനത്തില്‍ ഇന്റര്‍വ്യൂ ചെയ്ത് ഇന്റ്യന്‍ എക്‌സ്പ്രസിലെ ജേര്‍ണലിസ്റ്റുകളോട് പറഞ്ഞതെന്താണെന്ന് വെച്ചാല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് ഒരുപാട് ആന്റി നാഷണല്‍ എലമെന്റ്‌സ് ഉണ്ട്. അവര്‍ക്ക് ദേശീയതയില്ല. അവര്‍ക്ക് മൊറാലിറ്റിറ്റിയില്ല. അവരെ ഞങ്ങളത് പഠിപ്പിക്കും. അവിടെ ഒരു പുതിയ കള്‍ച്ചര്‍ കൊണ്ടുവരും. ഇതാണ്.
ഇവരെ കൂടാതെ അടുത്ത ആളാണ് നരേന്ദ്ര പാട്ടേക്. മഹാരാഷ്ട്രയിലെ എ.ബി.വി.പിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു പാട്ടേക്. കഴിഞ്ഞ വര്‍ഷം ആനന്ദ് പട്‌വര്‍ദ്ധന്റെ ജെയ് ഭീം കോമ്രേഡ് എന്ന ഡോക്യുമെന്ററി കാണിച്ചതിന്റെ പേരില്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ആ സമയത്ത് നേതൃത്വത്തിലുണ്ടായിരുന്ന ആളായിരുന്നു പട്ടേക്. അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടെ നിറച്ചും മാവോയിസ്റ്റുകളാണ് എന്നാണ്. ഇന്നും പാട്ടക് പറയുന്നത് അതുതന്നെയാണ്.
അടുത്തപേജില്‍ തുടരുന്നു
മറ്റൊരാള്‍ രാഹുല്‍ ധോളാഖ്യ. ഒരു ടി.വി ആക്ടര്‍ ആണ്. ടി.വി. ആക്ടര്‍ എന്നതിലുമുപരി അദ്ദേഹം ഒരു ആര്‍.എസ്.എസ് വക്താവാണ്. അദ്ദേഹം മുമ്പ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനിരുന്നതാണ്. ബി.ജെ.പി പണം വാങ്ങി അത് മറിച്ചുവിറ്റു. അന്ന് അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ കഴിയാതിരുന്നതിനുള്ള ഒരു കോമ്പന്‍സേഷന്‍ എന്ന നിലയില്‍ നല്‍കുന്ന പ്രോത്സാഹന സമ്മാനമാണ് ആണ് എഫ്.ടി.ഐ.ഐയിലെ സീറ്റ്.
മറ്റൊരാള്‍ രാഹുല്‍ രാഹുല്‍ ഷോളാപുര്‍ക്കര്‍. ഒരു ടി.വി ആക്ടര്‍ ആണ്. ടി.വി. ആക്ടര്‍ എന്നതിലുമുപരി അദ്ദേഹം ഒരു ആര്‍.എസ്.എസ് വക്താവാണ്. അദ്ദേഹം മുമ്പ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനിരുന്നതാണ്. ബി.ജെ.പി പണം വാങ്ങി അത് മറിച്ചുവിറ്റു. അന്ന് അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ കഴിയാതിരുന്നതിനുള്ള ഒരു കോമ്പന്‍സേഷന്‍ എന്ന നിലയില്‍ നല്‍കുന്ന പ്രോത്സാഹന സമ്മാനമാണ് ആണ് എഫ്.ടി.ഐ.ഐയിലെ സീറ്റ്.
മറ്റൊരാളാണ് ശൈലേഷ് ഗുപ്ത. അദ്ദേഹം ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ പഠിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു വര്‍ക്കും ചെയ്തിട്ടില്ല. ആകെ കൂടി ചെയ്ത ഒരു വര്‍ക്ക് എന്ന് പറയുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു കാമ്പയിന്‍ ഫിലിം ഉണ്ടാക്കി എന്നതാണ്, ശപ്ഥ് മോദി കി എന്ന പേരില്‍. അത് യൂട്യൂബില്‍ ഉണ്ട്. അതൊന്ന് കണ്ടു നോക്കണം. ആ ചിത്രം നന്നായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ മോദി നന്നായി തന്നെ തോല്‍ക്കുമായിരുന്നു.
ഇപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് ജെ.എന്‍.യുവിന്റെ തലപ്പത്തേക്ക് രാഹുല്‍ ഈശ്വറിനെ പോലുള്ള ഒരാളെ കൊണ്ടുവരാന്‍ പോകുന്നു എന്നാണ്. രാഹുല്‍ സിന്‍ഹ എന്നാണദ്ദേഹത്തിന്റെ പേര്. ബി.ജെ.പിക്കും ആര്‍.എസ്എസിനു വേണ്ടി എപ്പോഴും ചാനലുകള്‍ തോറും വന്നിരുന്ന് വര്‍ഗീയത കുരയ്ക്കുന്ന യാതൊരു യുക്തിബോധവുമില്ലാത്ത ഒരു മനുഷ്യനാണ് അയാള്‍. അങ്ങനെയുള്ള വ്യക്തികളെയാണ് ജെ.എന്‍.യു പോലുള്ള ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ തലപ്പത്ത് എത്തിക്കുന്നത്.
കാവിവല്‍ക്കരണം പുതിയ പ്രതിഭാസമാണോ? അത് ഇപ്പോള്‍ നടക്കുന്നതുമായി എങ്ങനെ വേറിട്ട് നില്‍ക്കുന്നു?
സഫറണൈസേഷന്‍ മുമ്പും നടന്നിട്ടുണ്ട്. കോണ്‍ഗ്രസും അത് ഇവിടെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പേള്‍ അത് നല്ല വെടിപ്പായി ചെയ്യുന്നു എന്ന് മാത്രം. പക്ഷെ ഇപ്പോള്‍ നടക്കുന്നത് ഒരു ബുള്‍ഡോസര്‍ കൊണ്ട് വന്ന് ഇടിച്ച് നിരത്തുന്നതുപോലെയാണ്.
ഇപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് ജെ.എന്‍.യുവിന്റെ തലപ്പത്തേക്ക് രാഹുല്‍ ഈശ്വറിനെ പോലുള്ള ഒരാളെ കൊണ്ടുവരാന്‍ പോകുന്നു എന്നാണ്. രാഹുല്‍ സിന്‍ഹ എന്നാണദ്ദേഹത്തിന്റെ പേര്. ബി.ജെ.പിക്കും ആര്‍.എസ്എസിനു വേണ്ടി എപ്പോഴും ചാനലുകള്‍ തോറും വന്നിരുന്ന് വര്‍ഗീയത കുരയ്ക്കുന്ന യാതൊരു യുക്തിബോധവുമില്ലാത്ത ഒരു മനുഷ്യനാണ് അയാള്‍. അങ്ങനെയുള്ള വ്യക്തികളെയാണ് ജെ.എന്‍.യു പോലുള്ള ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ തലപ്പത്ത് എത്തിക്കുന്നത്.
പോലീസ് സമരത്തോട് ഏത് രീതിയാണ് സ്വീകരിച്ചിരിക്കുന്നത്?
ഇവിടെ എല്ലാവരെയും പോലീസ് വല്ലാതെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയുമാണ്. ഒരു കാര്യുമില്ലാതെ എന്നെ പിടിച്ചുകൊണ്ട് പോയി ചോദ്യം ചെയ്തിരുന്നു.
“നിങ്ങളെന്തിനാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ സംസാരിക്കുന്നത്? നിങ്ങള്‍ അവിടെ ആളുകളെ പേടിപ്പിക്കുന്നുണ്ട് എന്ന് കേട്ടല്ലോ.” ഇതാണ് ചോദ്യം.
ഞാന്‍ പറഞ്ഞു. “നിങ്ങള്‍ ഏതര്‍ത്ഥത്തിലാണ് ഇങ്ങനെ പറയുന്നത്. ഞാന്‍ മാത്രമല്ല ആ സമരത്തിലുള്ളത്. ഒത്തിരിപേര്‍ അതില്‍ ഉണ്ട്.
“നിങ്ങളാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് അറിയാന്‍ കഴിയുന്നു. വാന്‍ഗാര്‍ഡ് ഓഫ് ദി ടെറ്ററിസ്റ്റ് അസ്സോസിയേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ്” എന്നാണ് ആ പോലീസുകാരന്‍ പറഞ്ഞത്. ഇത് വെറും അറസ്റ്റ് ആയിരുന്നില്ല. കൃത്യമായിട്ടുള്ള ഒരു ഭീഷണി അതിനുള്ളില്‍ ഉണ്ടായിരുന്നു.
“നിങ്ങള്‍ എന്തിനാണ് ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്” എന്നാണ് പോലീസ് ചോദിക്കുന്നത്.
“എനിക്ക് ഈ സര്‍ക്കാരിനോട് വിയോജിപ്പുണ്ട്. എനിക്ക് ആ വിയോജിപ്പ്, ദേഷ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശത്തെ സംരക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്” എന്ന് ഞാന്‍ പറഞ്ഞു.
“അതെ, നിങ്ങള്‍ക്ക് പറയാനുള്ള അവകാശമുണ്ട്. പക്ഷെ ഒരു നിയമന്ത്രണം വേണം.” ഇതാണവര്‍ പറയുന്നത്.
അടുത്തപേജില്‍ തുടരുന്നു
ഞാന്‍ പൂനെയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. നരേന്ദ്ര ധഭോല്‍ക്കറെ വെടിവെച്ച് കൊന്ന സ്ഥലമാണിത്. ഇതുവരെ അതിന്റെ ആളുകളെ പിടിച്ചിട്ടില്ല. ഇവിടെ തന്നെയാണ് ഗോവിന്ദ് പാന്‍സാരെയെ കൊന്നത്. 82 വയസുള്ള ഒരു മനുഷ്യനെ. കല്‍ബുര്‍ഗിയെ വെടിവെന്ന കൊന്നതാരാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ കൊലപാതകികള്‍ ജീവിക്കുന്ന നാട്ടിലാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്.
മുമ്പ് നമ്മള്‍ ഭാവനയിലാണ് പലതും കണ്ടിരുന്നത്. അല്ലെങ്കില്‍ നമ്മള്‍ കണ്ട അടിയന്തരാവസ്ഥ. അത്തരത്തിലുള്ള ഒരടിയന്തരാവസ്ഥ വരാന്‍ കാത്തിരിക്കേണ്ട. ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്നത് ഒരടിയന്തരാവസ്ഥാകാലത്തിലൂടെയാണ്. ഇതൊരടിയന്തരാവസ്ഥയാണ്.
നമ്മള്‍ക്ക് അവര്‍ക്കെതിരെ സംസാരിക്കാന്‍ പറ്റില്ല. അവര്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ ചെയ്യും എന്ന മട്ടാണ്. ഭീകരമായിട്ടുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മ്യൂസിക് ബാന്‍ ചെയ്യുന്നു, പുസ്തകങ്ങള്‍ ബാന്‍ ചെയ്യുന്നു. ചിന്തകളെ ബാന്‍ ചെയ്യുന്നു. മനുഷ്യരെ വെടിവെച്ച് കൊല്ലുന്നു. 80 വയസ്സുള്ള പ്രഫസര്‍മാരെയൊക്കെ വിരുദ്ധാഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ കൊല്ലുന്ന അവസ്ഥ.
ഞാന്‍ പൂനെയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. നരേന്ദ്ര ധഭോല്‍ക്കറെ വെടിവെച്ച് കൊന്ന സ്ഥലമാണിത്. ഇതുവരെ അതിന്റെ ആളുകളെ പിടിച്ചിട്ടില്ല. ഇവിടെ തന്നെയാണ് ഗോവിന്ദ് പാന്‍സാരെയെ കൊന്നത്. 82 വയസുള്ള ഒരു മനുഷ്യനെ. കല്‍ബുര്‍ഗിയെ വെടിവെന്ന കൊന്നതാരാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ കൊലപാതകികള്‍ ജീവിക്കുന്ന നാട്ടിലാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്.
ബ്രാഹ്മണിസം എന്നത് ഇവിടെത്തെ കോമണ്‍ സെന്‍സാണ്. നിങ്ങള്‍ ഇവിടെ മാര്‍ക്‌സിസ്റ്റ് ഒന്നുമാവണ്ട. പ്രോഗ്രസ്സിവ് ആയ എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി.അങ്ങനെയെങ്കില്‍ നിങ്ങള്‍ ആക്ച്വല്‍ മാര്‍ക്‌സിസ്റ്റാണെങ്കില്‍ നിങ്ങളെ ടെററിസ്റ്റ് ആക്കും. മാവോയെ പറ്റി മിണ്ടാനൊന്നും പറ്റില്ല.