സ്വന്തം പാര്‍ട്ടിയുടെ കൊടി ഉപേക്ഷിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. ഇക്കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കുന്നു എന്ന് പറയുന്നത് അവരെ പരിഹസിക്കലാകുമോ എന്ന് എനിക്ക് അറിയില്ല. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ നിര്‍വചിക്കുന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നാണ്.
18000 കോടിയോളം വിതരണം ചെയ്യപ്പെട്ട ഇലക്ട്രല്‍ ബോണ്ട് അഴിമതിയില്‍ ഒരു രൂപപോലും സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ വാങ്ങിയിട്ടില്ല എന്ന വസ്തുത എല്ലാ പാര്‍ട്ടികളും ഒരുപോലെയാണെന്ന് പറയുന്ന മാധ്യമങ്ങള്‍ മറച്ചുവെക്കുന്നു.
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നത് ഇഷ്ടപ്പെടാത്ത പുരുഷാധിപത്യ സമൂഹത്തിന്റെ മനോവൈകൃതം കൂടി ശൈലജടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളിലുണ്ട്. കോടതി ഒരു വിശുദ്ധ പശുവല്ല. കോടതിയെ വിമര്‍ശിക്കാനുള്ള അവകാശം പൗരന്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്.
Content Highlight: Interview: MA Baby talks about Loksabha electiom