കാശ്മീരിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച “ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്” എന്ന ചിത്രം ഇതിനകം തന്നെ ഏറെ വിവാദങ്ങളിലകപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്റെ അനുഭവങ്ങളും ജനാധിപത്യ ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റിക് മുഖത്തോടുള്ള നിലപാടുകളുമെല്ലാം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബിലാല്‍ എ ജാന്‍.
[share]
ഫേസ് ടു ഫേസ് / ബിലാല്‍ എ ജാന്‍
മൊഴിമാറ്റം / വീണ ചിറക്കല്‍
കാശ്മീരിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച “ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്” എന്ന ചിത്രം ഇതിനകം തന്നെ ഏറെ വിവാദങ്ങളിലകപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ഇന്ത്യന്‍ സൈന്യം നടത്തിയതായി പറയപ്പെടുന്ന കൂനന്‍ പോഷിപോര കൂട്ടബലാത്സംഗത്തെക്കുറിച്ച് ചിത്രത്തില്‍ പരാമര്‍ശിക്കുന്നതാണ് പല സംഘടനകളെയും ചൊടിപ്പിച്ചത്.
1991 ഫെബ്രുവരി 23നു കശ്മീരിലെ കുപ്പ്വാര ജില്ലയിലുള്ള കുനന്‍ പുഷ്‌പോരയില്‍ ഏകദേശം 53 യുവതികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിന് പിന്നില്‍ ഇന്ത്യന്‍ സൈന്യം ആണെന്ന് ഉയര്‍ന്ന വന്ന ആരോപണത്തെ ചിത്രീകരിച്ചിരിക്കുകയാണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സില്‍.
തന്റെ അനുഭവങ്ങളും ജനാധിപത്യ ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റിക് മുഖത്തോടുള്ള നിലപാടുകളുമെല്ലാം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബിലാല്‍ എ ജാന്‍. അദ്ദേഹവുമായി അനീസ് ചേളാരി നടത്തിയ അഭിമുഖത്തിലേക്ക്.
ഈ ഡോക്യുമെന്ററി എടുക്കാന്‍ താങ്കളെ നയിച്ച ഘടകങ്ങളെന്തൊക്കെയാണ്? എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍?
കുട്ടികളുടെ അവകാശങ്ങളെ കേന്ദ്രീകരിച്ചുള്ള എന്റെ ആദ്യ ഡോക്യുമെന്ററി ദ ലോസ്റ്റ് ചൈല്‍ഡിന്റെ പണിപ്പുരയിലാണ് ഈ ആശയം എന്നിലേക്ക് വന്നത്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടെ ആരും ഇതുവരെ സ്പര്‍ശിക്കാത്ത/പ്രതിപാദിക്കാത്ത കാശ്മീരിനെ സംബന്ധിച്ച പ്രത്യേകിച്ച് അവിടുത്തെ സ്ത്രീകളെ സംബന്ധിച്ച താല്‍പ്പര്യജനകമായ വിഷയങ്ങള്‍ ഞാന്‍ കണ്ടു.
നോക്കൂ എല്ലാവരും കാശ്മീരിലെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിന് വേണ്ടി ധാരാളം പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്.
കഴിഞ്ഞ 23വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്ഥാനും കരുതിക്കൂട്ടി ആരംഭിച്ച തര്‍ക്കം മൂലമുള്ള ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളും കാശ്മീരില്‍ ഞാന്‍ കണ്ടു.
ശാക്തീകരണത്തേക്കാള്‍ കൊടിയ ദു:ഖവും വേദനയുമാണ് കണ്ടത്. ആ യാഥാര്‍ത്ഥ്യ ബോധമാണെന്നെ ഇതിലേക്ക് നയിച്ചത്.
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ എല്ലായ്‌പ്പോഴും നമ്മളോട് ഉറക്കെ പറയാറുണ്ട് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന്. എന്നാല്‍ അതിന് വിരോധാഭാസമായി ഈ ജനാധിപത്യത്തെ ആസ്വദിക്കാന്‍ നമ്മള്‍ കാശ്മീര്‍ ജനതയെ അനുവദിക്കുന്നുമില്ല?
കാശ്മീരില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെ അംഗീകരിക്കാന്‍ അവര്‍ പ്രാപ്തരല്ലെന്നതാണ് പ്രശ്‌നം.
അതെ, അതില്‍ വലിയ വിരോധാഭാസം തന്നെയുണ്ട്. നമ്മള്‍ ഇന്ത്യയുടെ ജനാധിപത്യ സെറ്റ്അപ്പിനെക്കുറിച്ച് പറയുകയാണെങ്കില്‍ അതെങ്ങനെയാണ് നിലനിര്‍ത്തിപ്പോരേണ്ടതെന്ന് പഠിക്കേണ്ടതുണ്ട്. അതോടൊപ്പം ഓരോ പൗരനും ഇന്ത്യക്കാരനാണെന്ന് തോന്നാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതുമാണ്.
എന്നാല്‍ പലപ്പോഴും രാജ്യം ചിലപ്പോഴൊക്കെ ജനാധിപത്യമാണെന്നും മറ്റുചില സമയങ്ങളില്‍ ജനാധിപത്യ വിരുദ്ധമാണെന്നുമാണ് തോന്നുക. പ്രത്യേകിച്ചും കാശ്മീരിന്റെ കാര്യം വരുമ്പോള്‍ അവര്‍ പക്ഷപാതപൂര്‍ണ്ണമാകുന്നു.
കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല പക്ഷപാതപരമാകുന്നത്. മാധ്യമങ്ങളും യുവാക്കളും പൊതുജനങ്ങളുമെല്ലാം കാശ്മീരിനോട് പക്ഷപാതപരമായ നിലപാടാണെടുക്കുന്നത്.
കാശ്മീരില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെ അംഗീകരിക്കാന്‍ അവര്‍ പ്രാപ്തരല്ലെന്നതാണ് പ്രശ്‌നം.
ഇതൊരു തീവ്രവാദ ചിത്രമാണെന്നൂം പാകിസ്ഥാന്റെ ഫണ്ട് പറ്റിയ ചിത്രമാണെന്നും പറയുന്ന ബി.ജെ.പിയിലെയും ആര്‍.എസ്.എസിലെയും ഫാസിസ്റ്റ് സപ്പോര്‍ട്ടര്‍മാര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കില്ല.
ചിത്രം കാണാതെ അവര്‍ക്കെങ്ങനെ അതിനെക്കുറിച്ച് പറയാനാകും? ഇന്ത്യയിലെമ്പാടും ഇത്തരം ഭൂതഗണങ്ങള്‍ ശക്തരായിക്കൊണ്ടിരിക്കുകയാണ്. ഇത് ഈ ജനാധിപത്യ രാജ്യത്തിന് ദൗര്‍ഭാഗ്യകരമാണ്.
അടുത്തപേജില്‍ തുടരുന്നു
ചിത്രം നിര്‍മ്മിച്ചത് പാകിസ്ഥാന്‍ അല്ല. ഇന്ത്യന്‍ സിനിമയിലെ ചില വമ്പന്‍ ഗണ്ണുകളുള്‍പ്പെട്ട( അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനെഗല്‍) പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രം ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണെന്നും പാകിസ്ഥാന്‍ തീവ്രവാദ ഏജന്റുകള്‍ നിര്‍മ്മിച്ചതാണെന്നുമൊക്കെയാണ് പ്രതിഷേധക്കാര്‍ പറയുന്നത്?
(ചിരി) അത് അവാസ്തവമാണ്. തീര്‍ത്തും തെറ്റാണത്. ചിത്രം നിര്‍മ്മിച്ചത് പാകിസ്ഥാന്‍ അല്ല. ഇന്ത്യന്‍ സിനിമയിലെ ചില വമ്പന്‍ ഗണ്ണുകളുള്‍പ്പെട്ട( അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനെഗല്‍) ഇന്ത്യന്‍ സംഘടനയായ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അതുപോലെതന്നെ ഇന്ത്യന്‍ ആര്‍മിക്ക് അപമാനമുണ്ടാക്കുന്നു എന്ന ആരോപണവും തെറ്റാണ്.
ഞങ്ങള്‍ വസ്തുതയാണ് പറഞ്ഞത്. നിങ്ങള്‍ക്ക് 1990കളിലെ പത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുതകള്‍ മനസിലാക്കാം. പ്രത്യേകിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്.
പത്രപ്രവര്‍ത്തകനായ ബി.ജി വര്‍ഗീസിന് പുറമെ ഇപ്പോഴത്തെ ന്യൂനപക്ഷ കമ്മീഷണറായ വജാദ് ഹബീബുള്ള കുനാന്‍ പോഷ്‌പോറയില്‍ വസ്തുതകള്‍ അന്വേഷിക്കുന്ന കമ്മീഷന്റെ കമ്മീഷണറായിരുന്നു അന്ന്.
എന്നാല്‍ പാര്‍ട്ടികളുടെ ഇടപെടല്‍ മൂലം ഫാസിസ്സ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് കാണാനില്ലെന്ന് ഉറപ്പാക്കി. അത് ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടാതിരിക്കുകയും ചെയ്തു.
രാജ്യത്തെ അത് ഞെട്ടിച്ചു. പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വജാദ് ഹബീബുള്ള പറയുകയുണ്ടായി രാജ്യത്തിന് വ്യക്തികളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നത് വിഷമകരമാണെന്ന്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലും കേസ് സത്യമാണെന്ന് കണ്ടെത്തുകയും ഇന്ത്യന്‍ സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തു. അപ്പോള്‍ അത് സത്യമാണ്. പിന്നെങ്ങനെ ഇത് ഇന്ത്യന്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് അവര്‍ക്ക് പറയാനാകും.
ഇത്തരം ആരോപണങ്ങള്‍ പതിവ് ശൈലിയിലുള്ളതാണോ ?
മനുഷ്യാവകാശലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്മീരിലെ അവസ്ഥയെ നിങ്ങള്‍ ചിന്തിക്കുമ്പോള്‍ അത് കാശ്മീരിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണിരിക്കുക.
ഇന്ത്യയിലെ ജനങ്ങള്‍ നിര്‍ബന്ധമായും മലസ്സിലാക്കേണ്ട ഒന്നുണ്ട്, 1947ന് മുമ്പ് വരെയും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല, 1947ന് ശേഷവും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല.അത് പിന്നീട് തര്‍ക്കത്തിലായി.
അങ്ങനെ യു.എന്നില്‍ നിന്ന് നമുക്ക് അഞ്ച് പ്രതിജ്ഞകള്‍ ലഭിച്ചു. ഇന്ത്യയും പാകിസ്ഥാനും കാശ്മീരില്‍ നിന്ന് വെക്കേറ്റ് ചെയ്യണമെന്നും രണ്ട് സൈന്യവും കാശ്മീര്‍ വിടണമെന്നൂമായിരുന്നു അത്.
വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവരുടെ സ്വാതന്ത്ര്യ സമരമായിരുന്നു അത്. അത് തീവ്രവാദമല്ല, ഒരാളുടെ അപരാധി ഒരാളുടെ ഹീറോയാകുന്നു.
നമ്മുടെ രാജ്യത്ത് നമുക്ക് ഭഗത് സിംഗ് ഉണ്ട്. അദ്ദേഹത്തെ നമ്മള്‍ ഹീറോ ആയാണ് അഭിസംബോധന ചെയ്യാറ്.
അദ്ദേഹം നമുക്ക് ഹീറോയാണ്. എന്നാല്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് തീവ്രവാദിയായിരുന്നു. കാശ്മീരിലെ ജനങ്ങളും നല്ല ജീവിതത്തിനു വേണ്ടി പോരാടുന്നു. എന്നാല്‍ ഫാസിസ്റ്റ് ശക്തികള്‍ അവരെ കലഹമനോഭാവക്കാരായി കാണിക്കുന്നു.
കാശ്മീര്‍ ഇന്ത്യയുടെ കിരീടമാണെന്നാണല്ലോ പറയുന്നത്. നിങ്ങള്‍ നിങ്ങളുടെ ജനതയെ തന്നെ കൊല്ലുമ്പോള്‍ കിരീടം എവിടെ, നിങ്ങള്‍ നിങ്ങളുടെ ജനതയെ തന്നെ ടോര്‍ച്ചര്‍ ചെയ്യുന്നു, നിങ്ങളുടെ ജനതയെത്തന്നെ പീഡിപ്പിക്കുന്നു, പിന്നെങ്ങനെ കാശ്മീര്‍ കിരീടമായി വരും?
ഞാന്‍ ഇന്ത്യന്‍ ഭരണവ്യവസ്ഥയോടാണ് ചോദിക്കുന്നത്, ഇന്ത്യയിലെ ജനങ്ങളോടാണ് ചോദിക്കുന്നത്,
കാശ്മീര്‍ ഇന്ത്യയുടെ ഭാഗം എന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. സോ അതങ്ങനെതന്നെയാവട്ടെ. കാശ്മീരിനും ഇന്ത്യന്‍ ആണെന്ന തോന്നലുണ്ടാകാന്‍ അനുവദിക്കുക,എന്നാല്‍ അവര്‍ നമ്മുടെ സ്വന്തം ഭാഗം മാത്രമാണെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കരുത്.
നിങ്ങള്‍ക്ക് നിങ്ങളുടെ ജനങ്ങളെ തന്നെ കൊല്ലാന്‍ എ.എഫ്.എസ്.പി.എ വേണം. പക്ഷേ ഞങ്ങള്‍ക്കതിന്റെ ആവശ്യമില്ല. കാശ്മീര്‍ നമ്മുടേതാണെന്ന് തോന്നലുണ്ടെങ്കില്‍ അതിനെ ഇന്ത്യയുടെ ഭാഗമാകാന്‍ അനുവദിക്കൂ. മറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ അവരെ വെറുതെ വിടു.
എനിക്ക് എന്റെ ചിത്രം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പ്രദര്‍ശിപ്പിക്കാം. അത് പ്രദര്‍ശിപ്പിക്കുക തന്നെ ചെയ്യും.
കാശ്മീരിന്റെ കാര്യത്തില്‍ കള്‍ച്ചറല്‍ ഫാസിസം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?
കാശ്മീരില്‍ സര്‍ക്കാര്‍ ഞങ്ങളുടെ ഭാഷ ബലമായി പിടിച്ചെടുത്തു. അതും ഒരു വലിയ ഫാസിസം ആയി കണക്കാക്കാം.
നിങ്ങള്‍ മലയാളം സംസാരിക്കുന്നു, നിങ്ങള്‍ക്ക് മലയാളത്തില്‍ സംസാരിക്കാന്‍ അവകാശമുണ്ട്, നിങ്ങള്‍ മലയാളത്തില്‍ എഴുതുന്നു, നിങ്ങള്‍ക്ക് മലയാളത്തില്‍ പുസ്തകങ്ങള്‍ ഉണ്ട്, നിങ്ങള്‍ക്ക് മലയാളത്തില്‍ ചരിത്രമുണ്ട്. ഞങ്ങള്‍ക്കതില്ല. കാശ്മീരി ഭാഷ പഠിപ്പിക്കാനോ സംസാരിക്കോനോ അവര്‍ അനുവദിക്കുന്നില്ല.
ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാശ്മീരി ചരിത്രമാണുള്ളത്. അത് സ്‌കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കാന്‍ അനുവാദമില്ല. അതായത് അവര്‍ ഞങ്ങളുടെ ചരിത്രത്തെയും ഭാഷയെയും സര്‍ഗശക്തിയെയുമെല്ലാം ബലം പ്രയോഗിച്ചു പിടിച്ചെടുത്തു.
ഇതാണ് എല്ലാറ്റിനെക്കാള്‍ വലിയ കള്‍ച്ചറല്‍ ഫാസിസം.
വിബ്ജിയോര്‍ പോലുള്ള ജനാധിപത്യ പ്ലാറ്റ്‌ഫോമുകളില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?
തീര്‍ച്ചയായും. ഇന്ത്യയിലുടനീളം പരക്കാന്‍ കഴിവുള്ള പ്രകാശരശ്മിയാണത്. ശബ്ദമുയര്‍ത്താന്‍ തയ്യാറുള്ള ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പ്രഹരിക്കാന്‍ തയ്യാറുള്ള വിബ്ജിയോര്‍ പോലുള്ള ഇടങ്ങളാണ് നമുക്കാവശ്യം.
എനിക്ക് എന്റെ ചിത്രം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പ്രദര്‍ശിപ്പിക്കാം. അത് പ്രദര്‍ശിപ്പിക്കുക തന്നെ ചെയ്യും.
അടുത്തപേജില്‍ തുടരുന്നു
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമല്ല. സത്യം പറയാനനുവദിക്കാത്ത ഫാസിസ്റ്റ് ഭരണ വ്യവസ്ഥയാണിത്. അവര്‍ സത്യം സ്വീകരിക്കണം. കുറ്റകൃത്യത്തില്‍ ഏതെങ്കിലും സൈനികര്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവരത് സ്വീകരിക്കണം.നിങ്ങള്‍ സത്യം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നെങ്ങനെ നമുക്ക് പറയാനാകും നമ്മളൊരു ജനാധിപത്യ രാജ്യമാണെന്ന് ? അതൊരു പരാജയമാണ്.
പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ താങ്കളുടെ വാദം വ്യക്തമാക്കണമെന്ന് ചിന്തിച്ചിട്ടുണ്ടൊ?
ഇല്ല. അതെല്ലാം വിബ്ജിയോര്‍ അധികാരികളിലും സര്‍ക്കാരിലും അധിഷ്ഠിതമാണ്. ഈ ചിത്രത്തിനും എനിക്കുമെതിരായി ഒരു രാഷ്ട്രീയ പാര്‍ട്ടി രംഗത്ത് വരുന്നത് ഇതാദ്യമാണ്. സാധാരണപോലെ സംസ്ഥാനവും പോലീസും എന്റെ ചിത്രം മുന്‍കൂട്ടി നിര്‍ത്തിവച്ചു.
ഇവിടെ ബി.ജെ.പി വരികയും ഇപ്പോഴത് ക്രമസമാധാന പ്രശ്‌നത്തിനുമപ്പുറമെത്തിയിരിക്കുകയാണ്. ചിത്രം ക്രമസമാധാന പ്രശ്‌നത്തെ ഉത്തേജിപ്പിച്ചേക്കുമെന്ന് കാശ്മീര്‍ കളക്ടര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ചിത്രം കാശ്മീരില്‍ നിരോധിച്ചത്.
എന്റെ ചിത്രത്തിന് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ട്. പിന്നെങ്ങനെയാണ് ഈ ചിത്രത്തിന് നിയമത്തെ തകര്‍ക്കാനാവുക? നിങ്ങള്‍ രണ്ടാമതൊരു സെന്‍സര്‍ ബോര്‍ഡ് ആവേണ്ടതില്ല.
ഇത് വളരെ വിചിത്രമാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് “യു” സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണിത്. അതായത് കാണാന്‍ വിലക്കില്ലെന്നര്‍ത്ഥം.
അതുകൊണ്ടുതന്നെ കാരണം ക്രമസമാധാനപരിപാലനമായിരിക്കും എന്ന് പറയുമ്പോഴും നിങ്ങളെന്താണീ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. അവര്‍ ക്ഷമ ചോദിച്ചെങ്കിലും ഞാന്‍ ഒരിത്തിരി അസ്വസ്ഥനായിരുന്നു.
അത് ഹൈയ്യസ്റ്റ് ബോഡ് പാസ് ആക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു ക്രമസമാധാനപ്രശ്‌നം എന്താണെന്നാണ് എനിക്കവരോട് ചോദിക്കാനുള്ളത്.
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമല്ല. സത്യം പറയാനനുവദിക്കാത്ത ഫാസിസ്റ്റ് ഭരണ വ്യവസ്ഥയാണിത്. അവര്‍ സത്യം സ്വീകരിക്കണം. കുറ്റകൃത്യത്തില്‍ ഏതെങ്കിലും സൈനികര്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവരത് സ്വീകരിക്കണം.
നിങ്ങള്‍ സത്യം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നെങ്ങനെ നമുക്ക് പറയാനാകും നമ്മളൊരു ജനാധിപത്യ രാജ്യമാണെന്ന് ? അതൊരു പരാജയമാണ്.
കുനാന്‍ പുഷ്‌പോരയിലെ ഇരകള്‍ താങ്കളോട് സഹകരിച്ചോ?
തങ്ങള്‍ക്കെന്താണ് ആ രാത്രി സംഭവിച്ചതെന്ന് വീണ്ടും വീണ്ടും വിവരിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്.
ചിത്രത്തില്‍ അത് പല സ്ത്രീകളും പറയുന്നുണ്ട്. ഞാന്‍ ഇരകളുമായി എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്നു. ആ സംഭവത്തെ മാത്രം കേന്ദ്രീകരിക്കാതെ അവരുടെ പോരാട്ടങ്ങളിലും ദു:ഖങ്ങളും ഉയര്‍ത്തെഴുന്നേല്‍ക്കലുമെല്ലാം കേന്ദ്രീകരിച്ചു.
ക്രമേണ അവര്‍ എന്നോട് സഹകരിച്ചു. ഒരു സ്ത്രീ മുന്നോട്ട് വന്ന് തന്റെ വയറിലെ മുറിപ്പാടുകള്‍ കാണിച്ച് തന്നു. മറ്റൊരു സ്ത്രീ ഓരോ മാസവും താന്‍ ചികിത്സക്കായി ചിലവഴിക്കുന്നതിനെക്കുറിച്ച് വിവരിച്ചു.
തിരോധാനത്തെക്കുറിച്ചാണ് സിനിമയുടെ മറ്റൊരു പ്രധാന ഭാഗം ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണിത്. ഔദ്യോഗികമല്ലാത്ത രേഖകള്‍ പ്രകാരം 10000ത്തിലധികം അപ്രത്യക്ഷമായവരുണ്ടവിടെ.
എല്ലാ മാസവും അവരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പക്ഷേ നാളിതുവരെയും ആരും അവരുടെ ശബ്ദം കേള്‍ക്കാറില്ലെന്ന് മാത്രം.
അതിനാല്‍ത്തെന്നെ ഈ ചിത്രം എനിക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ആരെങ്കിലും മുന്നോട്ട് വന്ന് പ്രശ്‌നങ്ങള്‍ കേട്ടേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
അനീസ് ചേളാരി
വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡവാന്‍സ്ഡ് സ്റ്റഡീസില്‍ എം.സി.ജെ വിദ്യാര്‍ത്ഥിയാണ്.