Kerala News
അന്തര്‍സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 01, 07:24 am
Monday, 1st July 2019, 12:54 pm

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി. നേരത്തെ സ്വകാര്യ ബസുടമകളും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.

അന്യായമായ രീതിയിലാണ് പരിശോധന നടത്തുന്നതെന്നും പരിശോധന നിര്‍ത്തുന്നത് വരെ സമരം തുടരുമെന്നും ബസുടമകള്‍ നേരത്തെ പറഞ്ഞിരുന്നു. കല്ലട ബസുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതികളെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ബസുടമസ്ഥര്‍ ആരോപിച്ചു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന് മന്ത്രി പറഞ്ഞെങ്കിലും വാഗ്ദാനം ബസ് ഉടമകള്‍ അംഗീകരിച്ചിരുന്നില്ല.

DoolNews Video