| Wednesday, 5th February 2014, 8:26 am

യു.എസ് വിവരം ചോര്‍ത്തല്‍: ഇന്റര്‍നെറ്റ് കമ്പനികള്‍ കണക്ക് പുറത്ത് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സാന്‍ഫ്രാന്‍സിസ്‌കോ: യു.എസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട കണക്കുകള്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ പുറത്ത് വിട്ടു.

ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍ എന്നീ ഇന്റര്‍നെറ്റ് കമ്പനികളാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

യു.എസ് സര്‍ക്കാര്‍ വ്യാപകമായി വിവരം ചോര്‍ത്തുന്ന വിവരം എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട സാഹചര്യത്തില്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കാണിക്കാനാണ് കമ്പനികളുടെ വെളിപ്പെടുത്തലുകള്‍.

ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് ആക്ട് പ്രകാരം കോടതി ഉത്തരവിലൂടെ 2013 ആദ്യ പകുതിയില്‍ മൈക്രേസ്‌ഫോറ്റില്‍ നിന്ന് 15000 ലേറെയും ഫെയ്‌സ്ബുക്കില്‍ നിന്ന് 5000 ലേറെയും വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

യാഹൂവില്‍ നിന്ന് 30000ലേറെയും ഗൂഗിളില്‍ നിന്ന് 9000 ലേറെയും വിവരങ്ങളാണ് ആവശ്യപ്പെട്ടത്.എന്നാല്‍ ഇതെല്ലാം ആകെയുള്ളതിന്റെ വളരെ നേരിയ അംശം മാത്രമാണെന്നാണ് കമ്പനികള്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇതിന് പുറമെ കമ്പനികളുടെ അനുമതിയോ സഹകരണമോ തേടാതെ തന്നെ യു.എസ് ദേശിയ സുരക്ഷ ഏജന്‍സി രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗൂഗിളിന്റെയും യാഹൂവിന്റയും ഡേറ്റാ സെന്ററുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനാവുമെന്നാണ് അവര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more