അന്താരാഷ്ട്ര യോഗ ദിനത്തില്‍ മോദി യോഗ ചെയ്യുമ്പോള്‍ ശവാസനം നടത്തി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനങ്ങള്‍
India
അന്താരാഷ്ട്ര യോഗ ദിനത്തില്‍ മോദി യോഗ ചെയ്യുമ്പോള്‍ ശവാസനം നടത്തി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2017, 3:01 pm

ലക്നൗ: മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധമെന്നോണം അന്താരാഷ്ട്ര യോഗ ദിനത്തില്‍ ശവാസനം നടത്തി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം.

അന്താരാഷ്ട്ര യോഗ ദിനത്തില്‍ ലക്നൗവില്‍ മോദി യോഗ പ്രകടനം നടത്തുമ്പോള്‍ രാജ്യവ്യാപകമയി ശവാസനം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. മോദിജി കര്‍ഷകരെല്ലാം മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന പോസ്റ്ററുകളുമായാണ് കര്‍ഷക സംഘടനകളുടെ പ്രതിഷേധം.


Dont Miss വിഴിഞ്ഞം; രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരനും കെ.മുരളീധരനും തമ്മില്‍ വാക്‌പോര് 


കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ സമാധാന രീതിയില്‍ പ്രതിഷേധിക്കാനാണ് ശവാസനം നടത്തുന്നതെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

നിലവിലെ തങ്ങളുടെ അവസ്ഥ ശവാസനത്തിന് തുല്യമാണെന്നും അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പ്രതിഷേധത്തിന് രൂപം നല്‍കുന്നതെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.

കര്‍ഷക മരണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിരൂപങ്ങളെ നിര്‍ത്തും. ജൂണ്‍ പതിനാറിന് 62 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധിക്കും. രാജ്യത്തെ ജനങ്ങളോട് തങ്ങളുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് പറയുന്നതിന് പ്രചാരണം നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചു

മോദി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം തികയുന്നതിനിടെ കടക്കെണി മൂലം മുപ്പത്താറായിരം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രക്ഷോഭം ഏറ്റവും ശക്തമായിരിക്കുന്നത്.

മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകരുടെ ജീവന്‍ നഷ്ടമായിട്ടും അതേ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറാകാത്ത നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് കര്‍ഷകര്‍ക്കിടയില്‍ ഉയരുന്നത്.