| Thursday, 4th July 2013, 12:05 pm

ഈജിപ്തിലെ ഭരണമാറ്റം: ലോകം പ്രതികരിക്കുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞങ്ങള്‍ക്ക് പറയാനുള്ളത് ജനാധിപത്യ രീതിയിലേക്കുള്ള നടപടികള്‍ ഉടനടി ഈജിപ്തില്‍ തുടങ്ങണമെന്നാണ്. ഭരണഘടനയുടെ അനുമതിയോടെ സ്വതന്ത്രവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് രീതിയിലൂടെ ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

[]ഈജിപ്ഷ്യന്‍ സൈന്യം പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്തിറക്കിയതിനോട് വിവിധ രീതിയിലാണ് ലോക രാഷ്ട്രങ്ങള്‍ പ്രതികരിച്ചത്. ചില പ്രതികരണങ്ങള്‍ താഴെ..

യൂറോപ്യന്‍ യൂണിയന്‍: ജനാധിപത്യഭരണം ഈജിപ്തില്‍ ഉടന്‍ വരണം

ഈജിപ്തില്‍ ഉടനടി ജനാധിപത്യഭരണം വരണമെന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍. []

ഞങ്ങള്‍ക്ക് പറയാനുള്ളത് ജനാധിപത്യ രീതിയിലേക്കുള്ള നടപടികള്‍ ഉടനടി ഈജിപ്തില്‍ തുടങ്ങണമെന്നാണ്. ഭരണഘടനയുടെ അനുമതിയോടെ സ്വതന്ത്രവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് രീതിയിലൂടെ ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

രാജ്യത്തെ പൂര്‍ണമായും ജനാധിപത്യ രീതിയിലേക്ക് നയിക്കുകയെന്നതാണ് ഇനിയുള്ള കടമ- യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്ടണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഭരണകൂടം തന്നെയാവും ഈജിപ്തില്‍ വരാന്‍ പോകുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. മൗലികാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും നീതിന്യായവ്യവസ്ഥയെ മുറുകെ പിടിച്ചുകൊണ്ടുമുള്ള ജനാധിപത്യരീതിയെ തന്നെയാണ് ഈജിപ്ത് ജനത ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഈജിപ്തില്‍ ഇപ്പോള്‍ അധികാരമേറ്റെടുത്തിട്ടുള്ള സൈനിക നേതൃത്വം രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ഭരണകൂടമായിരിക്കുമെന്നും അവര്‍ പ്രത്യാശിച്ചു.

പൊതുജനസമാധാനവും ബഹുസ്വരതയും വ്യക്തിസ്വാതന്ത്രവും സംരക്ഷിക്കാനാവശ്യമായ ജനാധിപത്യമാറ്റം രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആക്രമണപരമ്പരയെ ഒരിക്കലും അനുകൂലിക്കുന്നില്ല. അക്രമത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടേയും കുടുംബത്തിനുള്ള അനുശോചനം അറിയിക്കുകയാണ്. അതിനൊപ്പം തന്നെ ഈജിപ്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ സംരക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഈജിപ്തില്‍ കാര്യത്തില്‍ കൂടുതല്‍ വഷളാക്കപ്പെടുകയായിരുന്നു. നിരവധി ആളുകളുടെ പ്രതിഷേധത്തിന് അന്ത്യം കുറിച്ചു കൊണ്ട് പുതിയ തിരഞ്ഞെടുപ്പിന് ഈജിപ്തില്‍ ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നു.

ഫ്രാന്‍സ്: മതേതര ജനാധിപത്യ ഭരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് ഇത്

പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാറിനെതിരെയുള്ള അട്ടിമറി നേടിയ സൈന്യം തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ മതരാഷ്ട്രവാദത്തില്‍ നിന്നും  മതേതര ജനാധിപത്യ ഭരണത്തിലേക്കുള്ള പരിവര്‍ത്തനത്തിനാണ് ഇനി രാഷ്ടം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് പറഞ്ഞു. []

ഈജിപ്തില്‍ കാര്യത്തില്‍ കൂടുതല്‍ വഷളാക്കപ്പെടുകയായിരുന്നു. നിരവധി ആളുകളുടെ പ്രതിഷേധത്തിന് അന്ത്യം കുറിച്ചു കൊണ്ട് പുതിയ തിരഞ്ഞെടുപ്പിന് ഈജിപ്തില്‍ ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നു.

സാധാരണപൗരന്‍മാരുടെ സമാധാനവും ,ബഹുവിശ്വാസവും, പ്രവര്‍ത്തി സ്വാതന്ത്ര്യവും നല്‍കുന്ന ഒരു ഭരണകൂടം തന്നെയായിരിക്കണം ഇനി രാജ്യത്തെ നയിക്കേണ്ടത്.

ഈജിപ്ഷ്യന്‍ ജനതയ്ക്ക് തന്നെ അവരുടെ നേതാക്കന്‍മാരെ യാതൊരു സമ്മര്‍ദ്ദവും കൂടാതെ തിരഞ്ഞെടുക്കാനുള്ള ഒരു സാഹചര്യം കൂടി ഉണ്ടാകേണ്ടതുണ്ടെന്നും ലോറന്റ് ഫാബിയസ് പറഞ്ഞു.

ഗുരുതരമായ ഈ സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ ജനതയെ ശക്തമായി മുന്നോട്ട് നയിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നതായി സൗദി രാജാവ് കത്തില്‍ അറിയിച്ചു.

സൗദി അറേബ്യ: ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ശക്തിയാര്‍ജിക്കണം

മുര്‍സിയില്‍ നിന്നും അധികാരം പിടിച്ചെടുത്തതിന് ശേഷം താത്ക്കാലിക ചുമതലയേറ്റ ഭരണഘടനാ കോടതി ചീഫ് ജസ്റ്റിസ് ആഡ്‌ലി മന്‍സൂറിന് ഒരു അഭിനന്ദന സന്ദേശമാണ് സൗദി രാജാവ് അബ്ദുള്ള ആദ്യം അയച്ചത്. []

ഗുരുതരമായ ഈ സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ ജനതയെ ശക്തമായി മുന്നോട്ട് നയിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നതായി സൗദി രാജാവ് കത്തില്‍ അറിയിച്ചു.

സിറിയ

ഈജിപ്തിലെ ഭരണതലവനെതിരെയുള്ള പ്രതിഷേധവും സൈന്യത്തിന്റെ വിജയത്തിലും ബാഷര്‍ അല്‍ അസദ് അഭിനന്ദനം അറിയിച്ചു. സൈന്യത്തിന് കൂടിയുള്ള ഇടക്കാല സര്‍ക്കാര്‍ എന്നാല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ അന്ത്യമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ എല്ലാ കൊള്ളരുതായ്മയും കള്ളത്തരവും ഈജിപ്ഷ്യന്‍ ജനത മനസിലാക്കിയെന്നും അതിന്റെ പരിവര്‍ത്തനമാണ് കണ്ടതെന്നും അസദ് പറഞ്ഞു.

രാഷ്ട്രയീയ ഇസ്ലാം എന്ന് വിളിക്കാവുന്ന ഭരണത്തിന്റെ വീഴ്ചയായിരുന്നു ഈജിപ്തില്‍ കണ്ടത് മതേതര ഭരണത്തിനെതിരെയുള്ള ജനതയുടെ അലയടിയാണ് ഈജിപ്തില്‍ കണ്ടത്. ഇത് മറ്റ് ലോക രാജ്യങ്ങള്‍ക്കും ഒരു പാഠമാകണം.

ഒരു ജനാധിപത്യ സിസ്റ്റത്തില്‍ സൈനിക ഇടപെടലുണ്ടാകുന്നതിനെ ഒരു നിലക്കും യു കെ പിന്തുണക്കുന്നില്ല. ഈജിപ്ഷ്യന്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിലകൊള്ളുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് : പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നു

ഈജിപ്തിലെ പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി മുര്‍സിയെ അധികാരത്തില്‍ നിന്ന് ഇറക്കിയ സൈന്യത്തെ അഭിനന്ദിക്കുന്നതായും യു.എ.ഇ അറിയിച്ചു. []

വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് അബ്ദുള്ള ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ഈജിപ്തിലെ ജനങ്ങള്‍ക്ക് നിലവിലെ സാഹചര്യം തരണം ചെയ്യാന്‍ കഴിയുമെന്നും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഭരണം നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുനൈറ്റഡ് കിങ്ഡം

ഈജിപ്തിന്റെ ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കാന്‍ എല്ലാ കക്ഷികളോടും അവരുടെ നേതൃത്വത്തോടും ആവശ്യപ്പെടുകയാണെന്ന് യു കെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു.

ഒരു ജനാധിപത്യ സിസ്റ്റത്തില്‍ സൈനിക ഇടപെടലുണ്ടാകുന്നതിനെ ഒരു നിലക്കും യു കെ പിന്തുണക്കുന്നില്ല. ഈജിപ്ഷ്യന്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിലകൊള്ളുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനാധിപത്യത്തിലേക്കുള്ള വഴി പ്രയാസങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍ അവസാനം അത് ജനങ്ങളുടെ ഇഷ്ടത്തിനനുസൃതമായി വരും. എന്നാല്‍ സൈനിക ഇടപെടല്‍ നിര്‍ത്തിവെക്കാന്‍ അമേരിക്ക ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല.

യു.എസ്.എ:  ജനാധിപത്യത്തിലേക്കുള്ള വഴി പ്രയാസങ്ങള്‍ നിറഞ്ഞത്

മുര്‍സിയെ അധികാരത്തില്‍ നിന്ന് നീക്കിയ സൈനിക നടപടിയെ യു എസ് അപലപിച്ചു.
സൈന്യത്തിന്റെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ യു എസ് പ്രസിഡണ്ട് ബറാക് ഒബാമ ഒരു സിവിലിയന്‍ ഗവണ്‍മെന്റ് തന്നെ അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതികരിച്ചു. []

ജനാധിപത്യത്തിലേക്കുള്ള വഴി പ്രയാസങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍ അവസാനം അത് ജനങ്ങളുടെ ഇഷ്ടത്തിനനുസൃതമായി വരും. എന്നാല്‍ സൈനിക ഇടപെടല്‍ നിര്‍ത്തിവെക്കാന്‍ അമേരിക്ക ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല.

സൈന്യം മുര്‍സിയുടെ അധികാരം പിടിച്ചെടുത്ത ഉടനെ ഈജിപ്തിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് താല്‍ക്കാലിക ഒഴിഞ്ഞു പോക്കിന് യു എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പ്രശ്‌നപരിഹാരത്തിന് ഈജിപ്തിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുര്‍സിയോട്  ആവശ്യപ്പെട്ടിരുന്നതായും യു.എസ്.എ അറിയിച്ചു.

We use cookies to give you the best possible experience. Learn more