ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസ് കുറ്റാരോപിതരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് അന്താരാഷ്ട്ര സമ്മര്‍ദം. കൊവിഡ് വ്യാപനത്തിനിടയിലും തിങ്ങിനിറഞ്ഞ ജയിലുകളില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നാണ് അമ്പതിലധികം വിദേശ എം.പിമാരും നൊബേല്‍ സമ്മാന ജേതാക്കളും അക്കാദമീഷ്യരും ഉള്‍പ്പടെ നിരവധി സാമൂഹ്യ സംഘടനള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
മുന്‍ യു.എന്‍. പ്രതിനിധി അന്റോണിയോ ഗുവേര ബര്‍മുഡെസ്, നൊബേല്‍ ജേതാക്കളായ ഓല്‍ഗാ തൊകാര്‍ചുക്, വോലെ സോയിങ്ക, യൂറോപ്യന്‍ പാര്‍ലമെന്റേറിയന്‍മാരായ മാര്‍ഗരറ്റ് ഔകന്‍, ഗോഡിയാ വിലേനുവ എന്നിവരാണ് കത്തെഴുതിയവരില്‍ പ്രധാനികള്‍.
ജയിലുകളിലെ അവഗണന കാരണം ശുചിത്വമില്ലാത്ത അവസ്ഥ തടവുകാരുടെ ആരോഗ്യം വഷളാകുന്നതിനിടയായെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ക്ക് എഴുതിയ കത്തില്‍ സംഘം പറയുന്നു.
‘അറസ്റ്റിലായവരില്‍ ആറ് പേര്‍ക്ക് കൊവിഡ് ബാധിക്കുകയുണ്ടായി. പകര്‍ച്ചവ്യാധി മൂലം തടവുകാരെ മോചിപ്പിക്കാനുള്ള താല്‍ക്കാലിക
ഭരണപരമായ ഉത്തരവ് ഇന്ത്യയിലെ രാഷ്ട്രീയ തടവുകാര്‍ക്ക് ബാധകമാക്കുന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തടവുകാര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ നിലവില്‍ കഴിയുന്നില്ല,’ കത്തില്‍ പറയുന്നു.