കല്‍മാഡിക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th October 2012, 4:48 pm
ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി.
ഇത് സംബന്ധിച്ച നിര്‍ദേശം ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ അയച്ചു.[]
ഒളിമ്പിക് അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളില്‍ നിന്നും കല്‍മാഡിയെ അടിയന്തിരമായി മാറ്റാനാണ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 90 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ട്ടം വരുത്തിയെന്നാണ് കല്‍മാഡിക്കെതിരേയുള്ള കേസ്. കേസില്‍ അറസ്റ്റിലായ കല്‍മാഡി ഒന്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.