ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് വ്യാപനം വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത് അന്തര്‍ദേശീയ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്.
രാജ്യത്തെ നയിക്കുന്നതില്‍ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്.
അതേസമയം, കേരളത്തലിന്റെ നേട്ടത്തെ ഉയര്‍ത്തിക്കൊണ്ടാണ് ഖലീജ് ടൈംസിന്റെ പരാമര്‍ശം. രാജ്യം മുഴുവന്‍ ഓക്‌സിജനായി നെട്ടോട്ടം ഓടുമ്പോഴും കേരളം
മാത്രം ആ സാഹചര്യത്തില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് പഠിക്കേണ്ടതാണ് എന്നാണ് ഖലീജ് ടൈംസ് പറയുന്നത്.
ഇന്ത്യയെ ജീവനുള്ള നരകമായിട്ടാണ് ഗാര്‍ഡ് ഉപമിച്ചത്. ഇന്ത്യയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മോദി സര്‍ക്കാറിന്റെ അഹങ്കാരവും പിടിപ്പുകേടുമാണെന്നും ഗാര്‍ഡ് ചൂണ്ടിക്കാട്ടി.\
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക