ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗിനുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ മാസ്റ്റേഴ്‌സ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ മാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പുറമെ യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍, യൂസഫ് പത്താന്‍മാര്‍ തുടങ്ങി ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.
ബാറ്റിങ്ങില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പുറമെ 2007 ടി-20 ലോകകപ്പിലെയും 2011 ഏകദിന ലോകകപ്പിലെയും ഇന്ത്യയുടെ വിജയശില്‍പി യുവരാജ് സിങ്, സൂപ്പര്‍ താരം സുരേഷ് റെയ്‌ന എന്നിവരുള്‍പ്പെടുമ്പോള്‍ ഓള്‍ റൗണ്ട് മികവുമായി പത്താന്‍ സഹോദരന്‍മാരും ടീമിന്റെ ബാറ്റിങ്, ബൗളിങ് യൂണിറ്റിനെ ഒരുപോലെ ശക്തിപ്പെടുത്തും.
നമന്‍ ഓജയാണ് ഇന്ത്യ മാസ്‌റ്റേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍.
ബൗളിങ്ങില്‍ നിരവധി മാച്ച് വിന്നേഴ്‌സാണ് ടീമിനൊപ്പമുള്ളത്. പരിചയ സമ്പന്നരായ വിനയ് കുമാറും ധവാല്‍ കുല്‍ക്കര്‍ണിയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുമ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി, ഷഹബാസ് നദീം, രാഹുല്‍ ശര്‍മ തുടങ്ങിയ താരങ്ങള്‍ ഇന്ത്യ മാസ്റ്റേഴ്‌സിനെ ചാമ്പ്യന്‍ ടീമാക്കി മാറ്റുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ക്യാപ്റ്റന്‍), യുവരാജ് സിങ്, സുരേഷ് റെയ്‌ന, അംബാട്ടി റായിഡു, യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി, വിനയ് കുമാര്‍, ഷഹബാസ് നദീം, രാഹുല്‍ ശര്‍മ, നമന്‍ ഓജ, പവന്‍ നേഗി, ഗുര്‍കിരാത് സിങ് മന്‍, അഭിമന്യു മിഥുന്‍.
ഇന്ത്യയ്ക്ക് പുറമെ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.
ഫെബ്രുവരി 22നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മാര്‍ച്ച് 16നാണ് കലാശപ്പോരാട്ടം.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സച്ചിനും സംഘവും ശ്രീലങ്ക മാസ്‌റ്റേഴ്‌സിനെ നേരിടും. ഇതിഹാസ താരം കുമാര്‍ സംഗക്കാരയാണ് ശ്രീലങ്ക മാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍.
സംഗക്ക് പുറമെ 1996 ലോകകപ്പ് ഹീറോ റൊമേഷ് റൊമേഷ് കലുവിതരാന, ഉപുല്‍ തരംഗ, ലാഹിരു തിരുമന്നെ തുടങ്ങി മികച്ച നിരയാണ് ശ്രീലങ്കയ്‌ക്കൊപ്പമുള്ളത്.
ഫെബ്രുവരി 22 vs ശ്രീലങ്ക മാസ്റ്റേഴ്‌സ്
ഫെബ്രുവരി 25 vs ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ്
മാര്‍ച്ച് 1 vs സൗത്ത് ആഫ്രിക്ക മാസ്റ്റേഴ്‌സ്
മാര്‍ച്ച് 5 vs ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ്
മാര്‍ച്ച് 8 vs വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സ്
ആദ്യ സെമി ഫൈനല്‍ – മാര്‍ച്ച് 13
രണ്ടാം സെമി ഫൈനല്‍ – മാര്‍ച്ച് 14
ഫൈനല്‍ – മാര്‍ച്ച് 16
Content highlight: International Masters League: India Masters Squad