national news
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നേരേ റോക്കറ്റാക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 15, 06:56 pm
Tuesday, 16th January 2018, 12:26 am

 

കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരേ റോക്കറ്റാക്രമണം. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരേ അജ്ഞാതസംഘം തുടര്‍ച്ചയായ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു.

നയതന്ത്ര കാര്യാലയത്തിന്റെ പരിസരത്ത് ശക്തമായി റോക്കറ്റുകള്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ അക്രമണത്തില്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിവിധ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാബൂള്‍. ഈ ആക്രമണം ഇന്ത്യന്‍ എംബസിയെ ലക്ഷ്യം വെച്ചാണോ നടന്നതെന്ന് വിവരം ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ആരും ഇതേവരെ രംഗത്തെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.