| Wednesday, 20th May 2020, 8:37 pm

കൊവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടേ ഹോക്കി മത്സരങ്ങളുള്ളൂവെന്ന് ഫെഡറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസന്നെ: കൊവിഡ് 19 ന് മരുന്ന് കണ്ടെത്തിയതിന് ശേഷമെ ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കൂവെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. അതേസമയം നിലവിലെ അവസ്ഥയില്‍ നിന്ന് ഘട്ടം ഘട്ടമായി താരങ്ങളെ കളിയിലേക്ക് എത്തിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

അന്താരാഷ്ട്ര മത്സരങ്ങള്‍ രോഗപ്രതിരോധത്തിന്റെ അവസാനഘട്ടത്തിലെ സംഘടിപ്പിക്കൂ.

നേരത്തെ വിവിധ രാജ്യങ്ങളിലെ ഹോക്കി താരങ്ങള്‍ക്ക് പരിശീലനം വീണ്ടും തുടങ്ങാനുള്ള മാനദണ്ഡങ്ങള്‍ ഫെഡറേഷന്‍ പുറത്തിറക്കിയിരുന്നു. പരിശീലനത്തിനിടെ കളിക്കാര്‍ പന്ത് കൈകൊണ്ട് തൊടരുത് എന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളും ഫെഡറേഷന്‍ പുറപ്പെടുവിച്ചിരുന്നു.

തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നാലുഘട്ടങ്ങളിലായി പരിശീലനം പുനരാരംഭിക്കാനാണ് ഫെഡറേഷന്‍ നിഷ്‌കര്‍ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത പരിശീലനം മാത്രം മതി. രണ്ടാം ഘട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളായുള്ളള പരിശീലനം ആവാം. എന്നാല്‍ പരസ്പരം സ്പര്‍ശിക്കരുത്.

മൂന്നാം ഘട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളായി ടാക്ലിംഗ് ഉള്‍പ്പടെ ശാരീരിക സ്പര്‍ശനം ആവശ്യമുള്ള പരിശീലനമാകാം. നാലാം ഘട്ടത്തിലേ മുഴുവന്‍ ടീമായി പരിശീലനം നടത്താവൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more