| Sunday, 6th October 2019, 10:31 am

ഉയരെ, ജല്ലിക്കെട്ട്, കോളാമ്പി; ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് മൂന്ന് മലയാള സിനിമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പനജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് മൂന്ന് മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ടി.കെ രാജീവ് കുമാറിന്റെ കോളാമ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് തെരഞ്ഞെടുത്ത സിനിമകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ മത്സരിക്കുക. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം.

ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ‘കോളാമ്പി’. നിത്യ മേനോന്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മനു അശോകന്റെ ആദ്യ സംവിധാന സംരഭമാണ് പാര്‍വതി നായികയായ ഉയരെ. ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദീഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് രണ്ട് ദിവസം മുന്‍പാണ് തിയേറ്ററിലെത്തിയത്. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, സാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more