| Friday, 18th August 2017, 10:02 am

ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തതിന് മുന്‍ ഇസ്‌ലാമിസ്റ്റ് നേതാവിന് 20 കോടി രൂപ പിഴ; തന്റെ പ്രവൃത്തികളില്‍ പശ്ചാത്തപിക്കുന്നതായി മഹ്ദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബമാക്കോ: മാലിയിലെ ടിംബുക്തു സമാരകങ്ങള്‍ തകര്‍ത്തതിന് മുന്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദിയ്ക്ക് 20 കോടി രൂപ പിഴ രാജ്യന്തര ക്രിമിനല്‍ കോടതി വിധിച്ചു. അഹമ്മദ്-അല്‍-ഫഖി-അല്‍ മഹ്ദിക്കാണ് സൂഫി ചരിത്രസ്മാരകങ്ങള്‍ നശിപ്പിച്ചതിന് ശിക്ഷ വിധിച്ചത്.

യുനെസ്‌കോ പൈതൃകസ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ടിംബുക്തിലെ പുരാതന ശവകൂടീരങ്ങളാണ് മഹ്ദിയുടെ നേതൃത്വത്തില്‍ 2012 ല്‍ തകര്‍ത്തത്. പുരാതനമായ പള്ളിയുടെ വാതിലും ഇക്കൂട്ടര്‍ തകര്‍ത്തിരുന്നു.

പൈതൃകസ്വത്തായ ചരിത്രസമാരകങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയുടെ പരിഗണനയ്ക്കു വരുന്ന ആദ്യ കേസാണ് മഹ്ദിയുടെത്. തന്റെ പ്രവൃത്തികളില്‍ പശ്ചാത്തപിക്കുന്നതായി വിധിയറിഞ്ഞശേഷം മഹ്ദി പ്രതികരിച്ചു.


Also Read: കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ബി.ജെ.പിയോട് റിപ്പബ്ലിക് ടി.വിയില്‍ ഹിന്ദുമഹാസഭാ നേതാവ്


” ലോകത്തിലെ എല്ലാ മുസ്‌ലീംങ്ങളോടും എനിക്കൊരു ഉപദേശം നല്‍കാനുണ്ട്. ഞാന്‍ ചെയ്തത് പോലുള്ള പ്രവൃത്തികള്‍ ആരു ചെയ്യരുത്. അത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ല”

2012 ല്‍ മാലിയില്‍ അധികാരത്തിലിരുന്ന അന്‍സാര്‍ ദിന്‍ സംഘടനയിലെ അംഗമായിരുന്നു മഹ്ദി. അല്‍ക്വായ്ദയുടെയും അന്‍സാര്‍ ദിന്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് താനീ അതിക്രമം ചെയ്തതെന്ന് മഹ്ദി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2016ല്‍ മഹ്ദിയെ ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more