Advertisement
World News
ഫേസ്ബുക്കിനെ അന്താരാഷ്ട്ര സമിതി ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 25, 04:09 am
Sunday, 25th November 2018, 9:39 am

ഡാറ്റാ ചോര്‍ച്ച, രാഷട്രീയ ഇടപെടല്‍ തടയുന്നതിലെ വീഴ്ച, തുടങ്ങിയ വിവാദങ്ങളില്‍ ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുള്‍പ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിക്കു മുന്നില്‍ ഫേസ്ബുക്ക് ഹാജരാകും. ബ്രിട്ടന്‍, അര്‍ജന്റീന, ബ്രസീല്‍, കാനഡ, അയര്‍ലന്‍ഡ്, ലാത്വിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. ചോദ്യം ചെയ്യലില്‍ ഫേസ്ബുക്കിനെ പ്രതിനിധാനം ചെയ്ത് യൂറോപ്പ്, പശ്ചിമേഷ്യ,ആഫ്രിക്ക എന്നിവിടങ്ങളിലെ പോളിസി വൈസ് പ്രസിഡന്റായ റിച്ചാര്‍ഡ് അലന്‍ പങ്കെടുക്കും.

ALSO READ: ഗാന്ധിയുടെ ആത്മകഥയ്ക്ക് ജന്മനാടായ ഗുജറാത്തിലെക്കാള്‍ വായനക്കാര്‍ കേരളത്തില്‍

ഓണ്‍ലൈനിലെ വ്യാജ വാര്‍ത്താ പ്രതിസന്ധിയെകുറിച്ചും ഡാറ്റാ ചോര്‍ച്ച വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഫേസ്ബുക്ക് നേരിടും. വീഡിയോ കോണ്‍റഫറന്‍സിലൂടെ തെളിവ് നല്‍കാനുള്ള അവസരം സമിതി മുന്നോട്ട് വെച്ചെങ്കിലും സുക്കര്‍ബര്‍ഗ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ചെറുക്കാന്‍ ഫേസ്ബുക്ക് പബ്ലിക് റിലേഷന്‍ കമ്പനിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമിതി രൂപീകരിച്ചത്. നേരത്തെ സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സി.ഇ.ഒ. സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം നിക്ഷേപകര്‍ ഉയര്‍ത്തിയിരുന്നു.