ന്യൂദല്‍ഹി: ഒളിമ്പിക് അസോസിയേഷന് പിന്നാലെ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനും സസ്‌പെന്‍ഷന്‍. ഇന്റര്‍നാഷണല്‍ ബോക്‌സിങ് അമച്വര്‍(എ.ഐ.ബി.എഫ്) ആണ് ഫെഡറേഷനെ സസ്പന്‍ഡ് ചെയ്തിരിക്കുന്നത്. []
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അപാകത നടന്നെന്ന് ആരോപിച്ചാണ് എ.ഐ.ബി.എഫ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷനിലായതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ ടീമിന്റെ പേരില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അഭയ് സിങ് ചൗതാലയെ ബോക്‌സിങ് ഫെഡറേഷന്റെ പ്രസിഡന്റായും ബി.ജെ.പി എം.എല്‍.എ അഭിഷേക് സിങ് മതോറയെ ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു.
ഇതിലാണ് അപാകതയുള്ളതായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ കണ്ടെത്തിയിരിക്കുന്നത്.
ഒളിമ്പിക്‌സ് ചാര്‍ട്ടര്‍ ലംഘിച്ച് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് നീക്കം നടത്തിയതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കായിക നിയമമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന ഇന്ത്യന്‍ നിലപാട് ഐ.ഒ.സി തള്ളുകയായിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ഉള്‍പ്പെടെ ഐ.ഒ.സിക്ക് കീഴിലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള രാജ്യാന്തര മേളകളില്‍ ഇന്ത്യക്ക് പങ്കെടുക്കാനാവില്ല.