ചെന്നൈ: നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച കൂഴങ്കല്‍ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. അമ്പതാമത് റോട്ടര്‍ഡാം ടൈഗര്‍ പുരസ്‌ക്കാരമാണ് ചിത്രത്തിന് ലഭിച്ചത്.
നവാഗതനായ പി.എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ആദ്യ സിനിമയുമാണ് കൂഴങ്കല്‍.
ചിത്രത്തിന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസും എത്തി. മികച്ച ചിത്രമാണെന്നും എല്ലാവരും പോയി കാണണമെന്നും ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
റോട്ടര്‍ഡാം പുരസ്‌ക്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണ് കൂഴങ്കല്‍. സെക്‌സി ദുര്‍ഗയായിരുന്നു ആദ്യ ഇന്ത്യന്‍ ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.
മലയാളത്തില്‍ നിന്ന് തുറമുഖവും തമിഴില്‍ നിന്ന് കടൈസി വിവസായിയും റോട്ടര്‍ഡാം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.|
മണികണ്ഠനാണ് കടൈസി വിവസായി സംവിധാനം ചെയ്തത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ