| Saturday, 21st September 2019, 10:45 pm

ദേശീയ പുരസ്‌കാരത്തിനു ശേഷം അന്താരാഷ്ട്ര പുരസ്‌കാരവും നേടി ജിയോ ബേബിയുടെ 'കുഞ്ഞുദൈവം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം ആദിഷ് പ്രവീണിനു നേടിക്കൊടുത്ത ‘കുഞ്ഞുദൈവം’ എന്ന സിനിമയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ലോസ് ആഞ്ജലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് കുഞ്ഞുദൈവം സംവിധാനം ചെയ്ത ജിയോ ബേബിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

മികച്ച സംഗീത സംവിധായകനായി കുഞ്ഞുദൈവത്തിന്റെ സംഗീത സംവിധായകന്‍ മാത്യൂസ് പുളിക്കനും തെരഞ്ഞെടുക്കപ്പെട്ടു.

ഓഷ്യന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സാനു എസ്. നായര്‍, നസീബ് ബി.ആര്‍ എന്നിവരാണു ചിത്രം നിര്‍മിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്തത്. ജോജു ജോര്‍ജ്, റീന മരിയ, സിദ്ധാര്‍ഥ ശിവ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഒന്നരമണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം.

രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. ആദ്യ ചിത്രമായ രണ്ടു പെണ്‍കുട്ടികളിലെ പ്രകടനത്തിന് അന്നു ഫാത്തിമയ്ക്കു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് ജിയോ ബേബിയുടെ അടുത്ത ചിത്രം.

We use cookies to give you the best possible experience. Learn more