റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം മലയാളി നടി ജോളി ചിറയത്ത് നേടി. ബിശ്വാസ് ബാലന്‍ സംവിധാനം ചെയ്ത കാളിരാത്രി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. 70 രാജ്യങ്ങളില്‍ നിന്നായി 965ഓളം ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നത്.
ക്രൊയേഷ്യയിലെ ഡൈവേര്‍ഷന്‍സ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, സ്പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോര്‍ക്ക് തുടങ്ങിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെ മത്സരവിഭാഗത്തിലേക്ക് ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിശ്വാസ് ബാലന്‍ തന്നെയാണ് കാളിരാത്രിയുടെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചത്. പ്രശസ്ത തമിഴ് സംവിധായകന്‍ ശെല്‍വരാഘവന്റെ സഹസംവിധായകനായിരുന്നു ബിശ്വാസ് ബാലന്‍. മലയാളത്തിലും നിരവധി സിനിമകളില്‍ അദ്ദേഹം അസിസ്റ്റ് ചെയ്തിട്ടുണ്ട്.
ഒളിപ്പോര് എന്ന ചിത്രത്തിലൂടെ സഹസംവിധായക ആയി മലയാള സിനിമയില്‍ എത്തിയ ജോളി ചിറയത്ത് അങ്കമാലി ഡയറീസിലെ അമ്മ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇരട്ടജീവിതം, ഈട, കൂടെ, ജൂണ്‍, വൈറസ്, സ്റ്റാന്‍ഡ് അപ്പ്, തൊട്ടപ്പന്‍, കപ്പേള തുടങ്ങിയ സിനിമകളില്‍ ജോളി ചിറയത്ത് അഭിനയിച്ചിട്ടുണ്ട്. സൈക്കിള്‍ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ജയ്പൂരിലെ പിങ്ക് സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ജോളി ചിറയത്തിന് നേരത്തെ ലഭിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: International Award for Best Supporting Actress for Jolly Chirayath