ഇസ്‌ലാമിക് ഫിനാന്‍സില്‍ അന്താരാഷ്ട്ര അക്കാദമിക സമ്മേളനം
Daily News
ഇസ്‌ലാമിക് ഫിനാന്‍സില്‍ അന്താരാഷ്ട്ര അക്കാദമിക സമ്മേളനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2015, 8:51 pm

mar
കോഴിക്കോട്: മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ജാമിഅ മര്‍കസ് അന്താരാഷ്ട്ര അക്കാദമിക സമ്മേളനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31 ചൊവ്വാഴ്ചയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം; പുതിയ പ്രവണതകളും വികസനങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ജാമിഅ മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

മര്‍കസും മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക ഉടമ്പടിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യന്‍ യൂണിവേഴ്‌സിറ്റി അക്കാദമിക വിഭാഗം തലവന്‍ ഡോ.അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം, കര്‍മശാസ്ത്ര വിഭാഗം തലവന്‍ ഡോ.അസ്മന്‍ മുഹമ്മദ് നൂര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഇന്ത്യയില്‍ നിന്ന് ഡോ. എ.ബി അലിയാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രവേശനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. സമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. www.markazonline.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ ഇമെയിലൂടെ പ്രത്യേകം വിവരമറിയിക്കും.