| Tuesday, 17th March 2020, 9:13 pm

കൊവിഡ് 19; നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവെറ്റില്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ്. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യരംഗം തകരാന്‍ അനുവദിക്കില്ല’

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളും സര്‍വകലാശാലകളും ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കുവൈത്തില്‍ ഇന്ന് ഏഴ് ആളുകള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയി.

ചികിത്സയിലായിരുന്ന പന്ത്രണ്ട് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 118 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more