| Sunday, 16th December 2018, 11:12 pm

ഈ ഫാഷന്‍ ഡിസൈനര്‍ വീട് ഡിസൈന്‍ ചെയ്തത് കണ്ടു നോക്കൂ ; വീടിനെ കുറിച്ചുള്ള കോണ്‍സെപ്റ്റ് തന്നെ മാറിയേക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ തിരക്ക് പിടിച്ച ജീവിതവും ചൂടും പുകയും നിറഞ്ഞ അന്തരീക്ഷവും കടന്ന് ഓടി ചെല്ലാനുള്ള സ്ഥലമാണ് നിദാ മെഹമൂദിന് അവരുടെ വീട്. അത് കൊണ്ട തന്നെ ഏറെ ശ്രദ്ധയോടെ തനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ മാത്രം ഉപയോഗിച്ചാണ് നിദ വീട് ഡിസൈന്‍ ചെയ്തത്.

എനിക്കെപ്പോഴും സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ് ഇഷ്ടം. മാത്രമല്ല ഗാര്‍ഡനിങ്ങ് എനിക്ക് ഒഴിച്ചു കൂടാന്‍ കഴിയില്ല. നിറങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങളും എനിക്കിഷ്ടമാണ്.

ഇതെല്ലാം ചെയ്യുമ്പോഴും വല്ലാതെ സാധനങ്ങള്‍ തിങ്ങി ഞെരുങ്ങിയ ഫീല്‍ ഉണ്ടാവരുത് എന്നും എനിക്ക് നിര്‍ബന്ധമായിരുന്നു, നിദ മെഹ്മൂദ് എന്ന ഫാഷന്‍ ഡിസൈനര്‍ പറയുന്നു.

Also Read:  ദളിത് ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ കയറും; ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കൊടുത്ത പിന്തുണ പിന്‍വലിക്കുന്നു: സണ്ണി എം കപിക്കാട്

ഞാന്‍ എപ്പോഴും സന്തോഷവതിയായിരിക്കുന്ന ആളാണ് വീടിനും ആ മൂഡ് നല്‍കണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.അതിന് ഏറ്റവും പ്രധാനം നിറങ്ങളാണ്. എന്റെ പൂച്ച കുഞ്ഞിനും ഇഷ്ടപ്പെടുന്ന ഡിസൈനാണ് വീടിനു നല്‍കിയത്.

കിഴക്ക് മുഖമായി രണ്ട് വശത്തും വലിയ ചില്ല് വാതിലുകള്‍ ഉള്ള നല്ല കാറ്റും വെളിച്ചവുമുള്ള ഈ വീട് കണ്ടയുടനെ എനിക്കിത് ഇഷ്ടമായി. ഇതിനുള്ളിലെ ഡിസൈനിനെ കുറിച്ചും എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more