| Monday, 17th February 2014, 12:33 pm

ഇടക്കാല ബജറ്റ്: ദശലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കും. ആധാര്‍ പദ്ധതില്‍ നിന്ന് പിറകോട്ടില്ല, കാര്‍ഷിക വായ്പയ്ക്ക് 8 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: ലോക്‌സഭയില്‍ തെലങ്കാന വിഷയത്തില്‍  എം.പിമാരുടെ ബഹളത്തിനിടയില്‍ ധനമന്ത്രി പി. ചിദംബരം കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് 2014-2015 ബജറ്റെന്ന് പറഞ്ഞാണ് ചിദംബരം ബജറ്റവതരണം തുടങ്ങിയത്.

ആധാര്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആധാറിലൂടെ മാത്രമേ  സമൂഹത്തിലെ താഴെകിടയിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പുതിയതായി ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സ്ത്രീകള്‍ക്കുള്ള നിര്‍ഭയ പദ്ധതിയില്‍ 1000 കോടി രൂപ കൂടി സ്ഥിരം ഫണ്ട് അനുവദിക്കും. ശിശുക്ഷേമത്തിന് 21000 കോടി രൂപയും ന്യൂനപക്ഷത്തിന് 3711 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പഞ്ചായത്തി രാജ് സംവിധാനത്തിനായി 7000 കോടി രൂപയും റെയില്‍വേയ്ക്ക് 29000 കോടി രൂപയും പ്രഖ്യാപിച്ചു.

കാര്‍ഷിക വായ്പയ്ക്ക് 8 കോടി നീക്കി വച്ചു. സേവന നികുതിയില്‍ നെല്ല് സംഭരണവും ഉള്‍പ്പെടുത്തി. ഭക്ഷ്യ സബ്‌സിഡിക്കായി 1,16,000 കോടി രൂപ മാറ്റി വച്ചു.

നികുതി നിയമങ്ങളില്‍ മാറ്റമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധനം 2,57,645 കോടിയിലെത്തി. പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം പത്തു ശതമാനം വര്‍ധിപ്പിച്ചു.

എക്‌സൈസ് തീരുവ 12ല്‍ നിന്ന് 10 ശതമാനമാക്കി കുറച്ചു. ചെറു കാറുകളുടെ എക്‌സൈസ് ഡ്യൂട്ടി എട്ടു ശതമാനമാക്കി.

വിദ്യാഭ്യാസ വായ്പയുടെ 2600 കോടിയോളം രൂപയുടെ പലിശ എഴുതിത്തള്ളും. 2009 മാര്‍ച്ച് 31 വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.ഒന്‍പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അദേഹം പറഞ്ഞു.

ഇന്ധന സബ്‌സിഡിക്ക് 65,000 കോടിയും ഗ്രാമീണ പാര്‍പ്പിട പദ്ധതിക്ക് 2000 കോടി രൂപയും അനുവദിച്ചു. സബ്‌സിഡി ഇനത്തില്‍ 2,46,397 കോടി രൂപ പ്രഖ്യാപിച്ചു.

കാറ്, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് വിലക്കുറയും. ഇരുചക്ര വാഹനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി എട്ടു ശതമാനമാക്കി കുറയ്ക്കും. ചെറു കാറുകളുടെ എക്‌സൈസ് ഡ്യൂട്ടി 30 ശതമാനത്തില്‍നിന്ന് 24 ശതമാനമാക്കും. വലിയ കാറുകള്‍ക്കും എക്‌സൈസ് തീരുവയില്‍ ഇളവ് അനുവദിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി 1200 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്.

രൂപ കൊച്ചി മെട്രോയ്ക്ക് 462.17 കോടിയുടെ സഹായം അനുവദിച്ചു.

രാജ്യത്തെ പ്രതിരോധവകുപ്പില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് അദേഹം അറിയിച്ചു. പ്രതിരോധ പെന്‍ഷനായി 500 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

പ്രതിരോധ വിഹിതം 10 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2.24 ലക്ഷം കോടി രൂപയാണ് പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നത്.

വിമുക്ത ഭടന്മാര്‍ക്ക് ഒറ്റ റാങ്ക് ഒറ്റ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. ഒരേ കാലയളവില്‍ ഒരേ റാങ്കിലുണ്ടായിരുന്നവര്‍ക്ക് സമാന പെന്‍ഷന്‍ തുക അനുവദിക്കുന്നതാണ് പദ്ധതി. 500 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more