[]ചൊവ്വയില്‍ സ്ഥിരതാമസത്തിന് പദ്ധതിയിടുന്ന തിരക്കിലാണ് പലരും. അപ്പോള്‍ പുതിയ താമസസ്ഥലത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിയുന്നതും നല്ലതാണ്. ഇതാ ചുവപ്പന്‍ ഗ്രഹത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍.
1. ചൊവ്വയെ ചുവന്ന ഗ്രഹം എന്ന് വിളിക്കാറുണ്ട്. എന്തുകൊണ്ടാണ് ചൊവ്വ ചുവപ്പന്‍ ഗ്രഹമായതെന്ന് അറിയാമോ? അയേണ്‍ ഓക്‌സൈഡ് വാതകമാണ് ചൊവ്വയുടെ ചുവപ്പ് നിറത്തിന് കാരണം. []
2.സൗരയൂഥത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഗ്രഹമാണ് ചൊവ്വ. സൂര്യനില്‍ നിന്നും നാലാമതായാണ് ചൊവ്വയുടെ സ്ഥാനം. ഭൂമിയുടെ പകുതി വലുപ്പം മാത്രമാണ് ചൊവ്വയ്ക്കുള്ളത്. അതായാത് ഏകദേശം 6800 കി.മി. ഭൂമിയുടെ ആകെ പിണ്ഡത്തിന്റെ വെറും 10 ശതമാനം മാത്രമേ വരൂ ചൊവ്വയുടെ പിണ്ഡം.
3. 1610 ല്‍ ഗലീലിയോ ഗലീലി ആണ് ചൊവ്വയെ ആദ്യമായി ടെലിസ്‌കോപ്പിലൂടെ വീക്ഷിക്കുന്നത്. ഇതിന് ധ്രുവ മഞ്ഞുപാളികള്‍ ഉണ്ടെന്ന് കണ്ടെത്തിയത് വളരെ കാലത്തിന് ശേഷമാണ്.
4. ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവിടെ ജീവിക്കാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന ആലോചനകള്‍ വന്നു തുടങ്ങിയത്.
5. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതമുള്ളതും ചൊവ്വയില്‍ തന്നെയാണ്.
6. കുന്നുകളും താഴ്‌വാരങ്ങളുമുള്ള പ്രതലമാണ് ചൊവ്വയുടെ പ്രത്യേകത.
7. രണ്ട് ചന്ദ്രന്മാരാണ് ചൊവ്വയ്ക്കുള്ളത്. ഫോബോസ്, ഡീമോസ്. എന്നാല്‍ ഇവ നമ്മുടെ ചന്ദ്രനെ പോലെ കൃത്യമായ ആകൃതിയുള്ളവയല്ല. വളരെ ചെറുതും ക്രമരഹിതമായ ആകൃതിയിലുള്ളവയുമാണിവ. അമേരിക്കന്‍ വാനശാസ്ത്രജ്ഞനായ ആസഫ് ഹാള് ആണ് 1877 ല്‍ ഈ ചന്ദ്രന്മാരെ കണ്ടെത്തിയത്.
8. അന്തരീക്ഷം ഭൂമിയുമായി ഏറെ സാമ്യമുള്ള ഗ്രഹമാണ് ചൊവ്വ. 95 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, 3 ശതമാനം നൈട്രജന്‍, 1.6 ആര്‍ഗണ്‍, കൂടാതെ ഓക്‌സിജന്റേയും വെള്ളത്തിന്റേയും സാന്നിധ്യവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
9. ഭൂമിയിലുള്ളതുപോലെ നാല് ഋതുക്കള്‍ ചൊവ്വയിലുമുണ്ട്.