അടുത്ത സീസണില്‍ എന്താണ് ചെയ്യേണ്ടെതെന്ന് അറിയാതെ നില്‍ക്കുകയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതിരുന്ന ടീമായിരുന്നു യുണൈറ്റഡ്.
പുതിയ കോച്ച് ടീമില്‍ വരികയും ടീം അഴിച്ചുപണികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എങ്കിലും ടീമില്‍ നിന്നും ഒരുപാട് താരങ്ങള്‍ പോകുകയല്ലാതെ പുത്തന്‍ താരങ്ങളൊന്നും ടീമിലേക്ക് എത്തിയിട്ടില്ല. ഇത് ടീമിലെ സൂപ്പര്‍ താരമായ റൊണാള്‍ഡൊയെ അസ്വസ്ഥനാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
ഈ കാരണം കൊണ്ട് റോണൊ ടീം വിടുമെന്ന അഭ്യൂഹങ്ങളും ഒരുപാടുണ്ടായിരുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ക്കൊന്നും ഇതുവരെ തീരുമാനങ്ങള്‍ എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള അവസരം ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്‍ നിരസിച്ചുവെന്നാണ്.
ഇതിന്റെ ഭാഗമായി ഏജന്റായ ജോര്‍ജ് മെന്‍ഡസ് താരത്തെ ഇന്റര്‍ മിലാന് ഓഫര്‍ ചെയ്തെങ്കിലും ‘നോ’ എന്നായിരുന്നു അവരുടെ മറുപടിയെന്ന് റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. ചെല്‍സിയില്‍ നിന്നും ലോണ്‍ കരാറില്‍ ടീമിലെത്തിക്കുന്ന റൊമേലു ലുക്കാക്കുവും അര്‍ജന്റീന താരം ലൗടാരോ മാര്‍ട്ടിനസും ചേര്‍ന്ന് അടുത്ത സീസണില്‍ ടീമിന്റെ മുന്നേറ്റനിരയെ നയിക്കുമെന്ന പദ്ധതിയാണ് ഇന്റര്‍ മിലാന്റേത്.
അതേസമയം ക്ലബ് വിടാന്‍ ആഗ്രഹമുണ്ടെങ്കിലും ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു കൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിനങ്ങളില്‍ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതു പോലെയൊരു അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.