വിനയാന്വിതന്‍; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ എത്താന്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മെസി ഞങ്ങളെ എത്തിച്ചു: ഇന്റര്‍ മയാമി ഗോള്‍ കീപ്പര്‍
Football
വിനയാന്വിതന്‍; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ എത്താന്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മെസി ഞങ്ങളെ എത്തിച്ചു: ഇന്റര്‍ മയാമി ഗോള്‍ കീപ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th September 2023, 6:35 pm

 

ലയണല്‍ മെസിയെ പ്രശംസിച്ച് ഇന്റര്‍ മയാമി ഗോള്‍ കീപ്പര്‍ ഡ്രെയ്ക്ക് കലെന്‍ഡര്‍. മെസി വിനയമുള്ള വ്യക്തിയാണ് തനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും ഡ്രെയ്ക്ക് പറഞ്ഞു. യുഎസ്ഓപ്പണ്‍കപ്പ് ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴാണ് ഡ്രെയ്ക്ക് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഫുട്‌ബോളിനോടും ടീമിനോടുമുള്ള മെസിയുടെ ഡെഡിക്കേഷന്‍ ഞാന്‍ അടുത്തറിഞ്ഞതാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ എത്താന്‍ ഉദ്ദേശിച്ച സ്ഥാനത്തേക്ക് മെസി ഞങ്ങളെ നയിച്ചു. കളത്തിനകത്തും പുറത്തും വലിയ കോണ്‍ട്രിബ്യൂഷന്‍ ആണ് അദ്ദേഹം നടത്തിയത്.

അദ്ദേഹം വളരെ വിനയാന്വിതനാണ്. ഞങ്ങിലൊരാളാകാന്‍ മെസിക്ക് എളുപ്പം സാധിച്ചു,’ ഡ്രെയ്ക്ക് പറഞ്ഞു.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം മെസി കളിച്ച 11 മത്സരങ്ങളിലും ജയം അവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ താരം അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുന്നതിനായി അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നതിന് ശേഷം മയാമി ആദ്യമായി തോല്‍വി വഴങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അറ്റ്‌ലാന്റാ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഇന്റര്‍ മയാമി തോല്‍വി വഴങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മെസിയുടെ അഭാവത്തില്‍ മയാമിയുടെ തോല്‍വി.

വ്യാഴാഴ്ച പുലര്‍ച്ചെ ടൊറോന്റോക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മത്സരത്തില്‍ മെസി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Inter Miami goal keeper praises Lionel Messi