ഇന്ന് അമേരിക്കന്‍ ലീഗില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ അറ്റ്‌ലാന്റ യൂണൈറ്റഡിനോട് ഇന്റര്‍ മിയാമി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിരുന്നത് അറ്റ്‌ലാന്റ തന്നെയായിരുന്നു.
ഭേദപ്പെ പ്രകടനം കാഴ്ചവെച്ചങ്കിലും എതിരാളികളുടെ മികച്ച മുന്നേറ്റങ്ങള്‍ ഇന്റര്‍ മയാമി തകരുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ വഴങ്ങിയ ഗോള്‍ ആണ് മയാമിയെ പരാജയപ്പെടുത്തിയത്.
ആദ്യ പാദത്തില്‍ ഇതേ നിലയിലാണ് ഇന്റര്‍ മിയാമി അറ്റ്‌ലാന്റ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചത് കൊണ്ട് ഇനി മൂന്നാമത് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്.
അതിലെ വിജയി ആയിരിക്കും അടുത്ത ഘട്ടത്തിലേക്ക് പോകുന്നത്. ആ മത്സരത്തില്‍ ഇന്റര്‍ മയാമിയുടെ പ്രതീക്ഷകള്‍ മെസി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളിലാണ്. അവരുടെ പരിശീലകനായ ടാറ്റ മാര്‍ട്ടിനോയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
‘ടീമിനകത്ത് വളരെയധികം പരിചയസമ്പത്തുള്ള താരങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. അത് ഞങ്ങള്‍ക്ക് ഒരു അനുകൂല ഘടകമാണ്. ഇതിനേക്കാള്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ തരണം ചെയ്തുള്ള പരിചയസമ്പത്ത് അവര്‍ക്കുണ്ട്,’ ടാറ്റ മാര്‍ട്ടിനോ പറഞ്ഞു.
ഇന്നത്തെ മത്സരത്തില്‍ സൂപ്പര്‍ താരം സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സ് കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവം തങ്ങള്‍ക്ക് തിരിച്ചടിയായി എന്നുള്ള കാര്യം ഈ പരിശീലകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്റര്‍ മിയാമി ഗംഭീര പ്രകടനം പുറത്തെടുത്ത് കിരീടം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Inter Miami Coach Talking About His Players