| Monday, 7th October 2024, 11:10 pm

മെസിയെ 30 മിനിട്ട് മാത്രം കളിപ്പിച്ചതിന് കാരണമുണ്ട്; വിശദീകരണവുമായി ഇന്റര്‍ മയാമി പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ അമേരിക്കന്‍ ലീഗില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ടോറോന്റോ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്റര്‍ മയാമി പരാജയപെടുത്തിയിരുന്നു. മത്സരത്തിന്റെ അവസാനത്തില്‍ കംപാന നേടിയ ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ ലയണല്‍ മെസി മത്സരത്തിന്റെ അവസാനത്തെ 30 മിനിട്ട് മാത്രമാണ് കളിച്ചിട്ടുള്ളത്.

മത്സരത്തിന്റെ തുടക്കത്തില്‍ മെസിയുടെ അഭാവം ടീമിനെ അലട്ടിയിരുന്നു. അതിന് ശേഷം അവസാനത്തെ 30 മിനിട്ടുകള്‍ ഉള്ളപ്പോഴാണ് അദ്ദേഹത്തെ പരിശീലകന്‍ ഇറക്കിയത്. എന്നാല്‍ മെസി മുഴുവന്‍ സമയവും കളിക്കാതെ ഇരുന്നതില്‍ ആരാധകര്‍ ആശങ്കയിലാണ്. അതിനെ കുറിച്ച് പരിശീലകനായ ഗെറാര്‍ഡോ മാര്‍ട്ടീനോ സംസാരിച്ചികരുന്നു.

‘ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കണം എന്നുള്ളത് നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. നിരവധി മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ റൊട്ടേഷന്‍ അനിവാര്യമാണ്. രണ്ട് ലക്ഷ്യങ്ങള്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഈ മത്സരത്തില്‍ ഉണ്ടായിരുന്നു,

ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കുക, അതോടൊപ്പം വിജയം നേടി മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കുക. ഇത് രണ്ടും പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മെസിക്ക് വിശ്രമം നല്‍കിയതും അതിന്റെ ഭാഗമാണ്,’ ഗെറാര്‍ഡോ മാര്‍ട്ടീനോ പറഞ്ഞു.

ഇനി മെസി അര്‍ജന്റീനന്‍ ദേശിയ ടീമിനോടൊപ്പമാണ് കളിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീന ഇനി നേരിടാന്‍ പോകുന്നത് വെനിസ്വേലയെയാണ്.

11ാം തീയതി പുലര്‍ച്ചെയാണ് ഈ മത്സരം നടക്കുക. പിന്നീട് ബൊളീവിയയെ ഒക്ടോബര്‍ 16ാം തീയതിയാണ് അര്‍ജന്റീന നേരിടുക. ഈ രണ്ട് മത്സരങ്ങളിലും മെസി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlight: Inter Miami coach responds to concerns about Messi

We use cookies to give you the best possible experience. Learn more