|

മെസി ബാഴ്‌സയിലേക്കോ? വിശദീകരണവുമായി ഇന്റർ മയാമി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം ലയണൽ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് ലോണിൽ തിരിച്ചു പോവും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇന്റർ മയാമി പരിശീലകൻ ടാറ്റ മാർട്ടീനോ.
ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിൻസിനാറ്റിക്കെതിരെ ഇന്റർ മയാമി ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. ഈ തോൽവിക്ക് പിന്നാലെയുള്ള വാർത്താസമ്മേളനത്തിൽ മാർട്ടിനോയുടെ പ്രതികരണം.
ഒക്ടോബറിലെ മത്സരങ്ങൾ കഴിഞ്ഞാൽ പിന്നീട് ഫെബ്രുവരി വരെ മേജർ സോക്കർ ലീഗിൽ മത്സരങ്ങൾ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഈയൊരു കാലയളവിൽ മെസിക്ക് കളിക്കളത്തിൽ നിന്നും ഇടവേളകൾ എടുക്കാനും ശക്തമായി തിരിച്ചു വരാനും സാധിക്കും.
മെസിയുടെ വരവോടുകൂടി ഇന്റർ മയാമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മെസി ഇന്റർ മയാമിക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 11 ഗോളും അഞ്ച് അസിസ്റ്റും നേടിയിട്ടുണ്ട്. മെസിയുടെ വരവോടെ ഇന്റർ മയാമി എട്ട് മത്സരങ്ങൾ ജയിച്ചിരുന്നു. എന്നാൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് അവസാന അഞ്ച് മത്സരങ്ങളിൽ ഒരു കളി പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. മെസിയുടെ നേതൃത്വത്തിൽ ഇതുവരെ ഇല്ലാതിരുന്ന കിരീടവും മയാമി സ്വന്തമാക്കിയിരുന്നു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മെസി തന്റെ പഴയ തട്ടകമായ ബാഴ്സയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Inter Miami coach explains the clarification of Lionel Messi return to Barcelona.