ജില്ല കടക്കാന്‍ ഇനി പൊലീസ് നല്‍കുന്ന പാസ്; അനുമതി നല്‍കുന്നത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍; മാതൃക പുറത്തിറക്കി
COVID-19
ജില്ല കടക്കാന്‍ ഇനി പൊലീസ് നല്‍കുന്ന പാസ്; അനുമതി നല്‍കുന്നത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍; മാതൃക പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 11:39 pm

തിരുവനന്തപുരം: ഇനിമുതല്‍ മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുവാനുള്ള അനുമതി അതത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വഴി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കുന്ന പാസാണ് ഇനി ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ ഉപയോഗിക്കേണ്ടതെന്ന് ഡി.ജി.പി ലോക്‌സാഥ് ബെഹ്‌റ അറിയിച്ചു.

പൊലീസിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം.

പാസിന്റെ മാതൃക

രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണിമുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: