| Thursday, 1st November 2012, 10:00 am

ഇന്‍ഷുറന്‍സ് തുക തിരിച്ചാവശ്യപ്പെട്ട് ആംസ്‌ട്രോങ്ങിനെതിരെ കമ്പനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് വെട്ടിലായ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിനോട് ഇന്‍ഷുറന്‍സ് കമ്പനികളും ഇടയുന്നു. ആംസ്‌ട്രോങ്ങിന് ഇന്‍ഷുറന്‍സിലൂടെ ലഭിച്ച ബോണസ് തുക തിരിച്ച് തരാന്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ട് കഴിഞ്ഞു.[]

ഏകദേശം 12 മില്യണ്‍ യു.എസ് ഡോളറാണ് ബോണസ് തുകയായി ആംസ്‌ട്രോങ്ങിന് ലഭിച്ചിട്ടുള്ളത്.

ആംസ്‌ട്രോങ് വിജയിച്ച മത്സരങ്ങളെല്ലാം അസാധുവാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബോണസ് തുക തിരിച്ച് നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
1999 മുതല്‍ 2005 വരെ കിരീടം ചൂടിയ ലാന്‍സ് ആംസ്‌ട്രോങ്ങിനെതിരെ (41) യു.എസ് ആന്റിഡോപ്പിങ് ഏജന്‍സിയുടെ (യു.എസ്.എഡി.എ) റിപ്പോര്‍ട്ട് വന്നതോടെയാണ് സ്‌പോര്‍ട്‌സ് ചരിത്രത്തില്‍നിന്ന് തന്നെ ആ പേര് മായ്ക്കാന്‍ യു.സി.ഐ തീരുമാനിച്ചത്.

വിവാദ നായകനായതോടെ ആംസ്‌ട്രോങ്ങുമായുള്ള കരാര്‍ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റായ നൈക്കി റദ്ദാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more