തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ അടിയന്തര ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
അടിയന്തര ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണമെന്നും തുക അപകട ഇന്‍ഷുറന്‍സില്‍ നിന്ന് കുറയ്ക്കണമെന്നുമാണ് ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുമടക്കമുള്ളവരാണ് കേസിലെ എതിര്‍കക്ഷികള്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബം പണം കണ്ടെത്താന്‍ വിഷമിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കോടതിക്ക് കത്തയയ്ക്കുകയായിരുന്നു.
ജസ്റ്റിസ് സുനില്‍ തോമസിന് ലഭിച്ച കത്ത് അദ്ദേഹം ചീഫ് ജസ്റ്റിസിനയക്കുകയായിരുന്നു.
മരിയന്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിക്ക് കത്തയച്ചത്. ഇതോടെ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Insurance Company Road accident treatment High Court