കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കൊള്ളടിച്ച് ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍. 15 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ ആറ് ലക്ഷം രൂപ കോഴ ചോദിച്ച ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ ടയര്‍ അലൈന്‍സമെന്റ് കടയുടമയില്‍ നിന്നും കോഴ ആവശ്യപ്പെട്ട യൂണിവേഴ്‌സല്‍ സാംബോ കമ്പനി ഉദ്യോഗസ്ഥന്‍ ഉമ മഹേശ്വര്‍ റാവുവിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇയാളുടെ വര്‍ക്ഷോപ്പ് പൂര്‍ണമായി തകര്‍ന്നിരുന്നു. 60 ലക്ഷം രൂപയ്ക്കായിരുന്നു ഇയാള്‍ കട ഇന്‍ഷുറന്‍സ് ചെയ്തിരുന്നത്.
Dont Miss നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്; സുരേന്ദ്രനെതിരെ കടകംപള്ളി
എന്നാല്‍ 15 ലക്ഷത്തിന്റെ നഷ്ടപരിഹാരം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും അതിന് തന്നെ 40 ശതമാനം കമ്മീഷന്‍ വേണമെന്നുമായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
കട പൂര്‍ണമായും നശിച്ച അവസ്ഥയിലാണെന്നും 15 ലക്ഷം രൂപയുടെ നഷ്ടമല്ല തനിക്കുണ്ടായതെന്നും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ 15 ലക്ഷം മാത്രമേ നല്‍കാന്‍ കഴിയുള്ളൂവെന്ന് ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
തുക നല്‍കാനായി ഇദ്ദേഹത്തെ തൃശൂരിലെ എം.പി റോഡിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. സംസാരത്തിന് ശേഷം കമ്മീഷന്‍ തുക 30 ശതമാനമായി കുറക്കാനും ഇദ്ദേഹം തയ്യാറാകുന്നുണ്ട്.
ഇതിന് പിന്നാലെയാണ് കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളുമായി കടയുടമ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ പൊലീസ് ഉമ മഹേശ്വര്‍ റാവുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.