Kerala News
കൊച്ചിയില്‍ ഇന്‍ഷൂര്‍ ചെയ്ത പശുവിന്റെ തുക നല്‍കിയില്ല; തുകയും പലിശയും കോടതിച്ചെലവും നല്‍കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 13, 03:35 am
Monday, 13th May 2019, 9:05 am

കൊച്ചി: ഇന്‍ഷൂര്‍ ചെയ്ത പശു ചത്തതിനെ തുടര്‍ന്ന് പണം നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനി പലിശയും കോടതി ചെലവുമടക്കം നല്‍കണമെന്ന് ഉത്തരവ്. തൃക്കളത്തൂര്‍ സ്വദേശി ഓമന നല്‍കിയ പരാതിയിലാണ് എറണാകുളം സ്ഥിരം ലോക് അദാലത്താണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

ഇന്‍ഷൂറന്‍സ് എടുക്കുന്നതിനും മുമ്പുണ്ടായിരുന്ന രോഗം മൂലമാണ് പശു ചത്തതെന്നായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം. തുടര്‍ന്നാണ് ഓമന ലോക് അദാലത്തിനെ സമീപിച്ചത്.

സംഭവത്തില്‍ വാദം കേട്ട അദാലത്ത് കമ്പനിയോട് ഇന്‍ഷൂറന്‍സ് ക്ലെയിം തുകയായ 50,000 രൂപ പലിശയും കോടതിച്ചെലവും സഹിതം നല്‍കാന്‍ എസ്. ജഗദീഷ് ചെയര്‍മാനും സി. രാധാകൃഷ്ണന്‍, പി.ജി. ഗോപി എന്നിവര്‍ അംഗങ്ങളുമായ സ്ഥിരം ലോക് അദാലത്ത് ഉത്തരവിടുകയായിരുന്നു.

മരണകാരണമായ ഗുരുതര അസുഖവും പോളിസി എടുക്കുന്നതിന് മുന്‍പ് പശുവിന് ഉണ്ടായിരുന്ന രോഗവും തമ്മില്‍ ബന്ധമില്ലെന്ന വാദം ശരിവെച്ചാണ് അദാലത്ത് ഉത്തരവിട്ടത്.