ചെന്നൈ: ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറിനെ അധിക്ഷേപിച്ച ആര്‍.എസ്.എസ് ചിന്തകന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് ചിന്തകന്‍ ആര്‍.ബി.വി.എസ്. മണിയനാണ് അറസ്റ്റിലായത്. അംബേദകര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും അദ്ദേഹത്തെ ഭരണഘടന ശില്‍പി എന്ന് വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം. വി.എച്ച്.പിയുടെ തമിഴ്‌നാട് മുന്‍വൈസ് പ്രസിഡന്റുകൂടിയാണ് അറസ്റ്റിലായ മണിയന്‍.
കഴിഞ്ഞ ദിവസമാണ് അംബേദ്കറെ അധിക്ഷേപിച്ച് കൊണ്ടുള്ള മണിയന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ‘അബേദ്കര്‍ക്ക് ഭരണഘടന നിര്‍മാണത്തില്‍ പ്രത്യേകിച്ചൊരു പങ്കുമില്ല. ടൈപ്പ് ചെയ്യുന്ന ജോലി മാത്രമാണ് ഭരണഘടന നിര്‍മാണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നുത്. അദ്ദേഹത്തെ ഭരണ ഘടന ശില്‍പി എന്ന് വിളിക്കുന്നവര്‍ക്ക് വട്ടാണ് അംബേദ്കര്‍ കേവലം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്’. എന്നിങ്ങനെയായിരുന്നു മണിയന്റെ പരാമര്‍ശങ്ങള്‍.
ഈ പ്രസംഗം വലിയതോതില്‍ പ്രചരിക്കുകയും പ്രതിഷേധങ്ങള്‍ ശക്തമാകുകയും ചെയ്തതോടെയാണ് ചെന്നൈ പൊലീസ് മണിയനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും ചെന്നൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.